Health

അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണം….. എന്തിന്?

അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണമെന്ന് നമ്മുടെ വീട്ടിലുള്ളവര്‍ പറയാറുണ്ട്. എന്നാല്‍ പലരും ഇത് ചെയ്യാറില്ല. ഭക്ഷണം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഉറക്കം പിടിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഇത് തെറ്റായ ശീലമാണ്. കിടക്കാന്‍ പോകുന്നതിന് മുന്‍പ് കുറച്ച് നടക്കുന്നത് ദഹനത്തെ സഹായിക്കും. കിടക്കുന്നതിന് മുന്‍പ് നടക്കുന്നതിന്റെ ഗുണങ്ങള്‍ മനസിലാക്കാം…

Fitness

നല്ല ആരോഗ്യം വേണോ? നിർബന്ധമായും പാലിക്കേണ്ട ആരോഗ്യ നിയമങ്ങൾ

നല്ല ആരോഗ്യം നേടിയെടുക്കാൻ മികച്ച പരിശ്രമം ആവശ്യമാണ്. ശ്രദ്ധയോടും, ചിട്ടയോടും കൂടി വേണം ആരോഗ്യകരമായ ഓരോ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുവാൻ . ചെയ്യുന്ന പ്രവർത്തികൾ ആരോഗ്യം നിലനിർത്താൻ സഹായിക്കുമെങ്കിൽ ഒരു മടിയും കൂടാതെ അവ തുടർന്നു കൊണ്ടു പോകാനുള്ള ഒരു മനസ് നിങ്ങൾക്ക് ആവശ്യമാണ്. ആദ്യം നിങ്ങൾക്ക് എന്താണ് വേണ്ടതെന്നും അതിനായി നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്നുമുള്ള വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കുക. രണ്ടാമതായി, ആ ലക്ഷ്യത്തിലേക്ക്‌ ചെറിയ ചുവടുകൾ ഉറപ്പിക്കുക . മൂന്നാമതായി ആദ്യ പ്ലാനിൽ എന്തെങ്കിലും പിഴവുകൾ Read More…

Health

മത്സ്യവും മാംസവും അടുക്കളയില്‍വച്ചു വൃത്തിയാക്കുന്നത് ശരിയാണോ?

പഴങ്ങളും പച്ചക്കറിളുമൊക്കെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി വേണം ഉപയോഗിക്കേണ്ടത്. എല്ലാ പഴങ്ങളും പച്ചക്കറികളും ഒരുപോലെയല്ല കഴുകേണ്ടത്. ഇവയിലെ അഴുക്കും പൊടിയും രാസവസ്തുക്കളുമൊക്കെ നീക്കം ചെയ്യാന്‍ ഏതൊക്കെ രീതിയിലാണ് കഴുകേണ്ടതെന്ന് അറിയാം…. * മത്സ്യം – മത്സ്യവും മാംസവും അടുക്കളയില്‍ വച്ചു വൃത്തിയാക്കുന്നത് അണുക്കള്‍ അടുക്കളയിലേക്കു കടക്കാന്‍ കാരണമായേക്കാം. അതിനാല്‍ പുറത്തുവച്ച് വൃത്തിയാക്കുന്നതാകും ഉചിതം. ഇവ മുറിക്കാന്‍ ഉപയോഗിച്ച കത്തി, ചോപ്പിങ് ബോര്‍ഡ് എന്നിവയും നന്നായി വൃത്തിയാക്കണം. * തണുപ്പിച്ച പഴങ്ങളും Read More…

Health

കുഞ്ഞുങ്ങളിലെ ഡയപ്പര്‍ റാഷ്; ഉടനടി ആശ്വാസം നല്‍കാന്‍ ഈ വീട്ടുവൈദ്യങ്ങള്‍

കുഞ്ഞുങ്ങളില്‍ ഡയപ്പര്‍ ഇടുന്നത് മൂലം ഉണ്ടാകുന്ന പാടുകള്‍ ഏതൊരു അമ്മയ്ക്കും തലവേദനയാണ്. കുഞ്ഞുങ്ങള്‍ ഏറ്റവും കൂടുതലായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് ഇത്. ഇത്തരം പാടുകള്‍ ഡയപ്പര്‍ റാഷ് എന്നാണ് അറിയപ്പെടുന്നത്. ചില ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് കുഞ്ഞുങ്ങളിലെ ഡയപ്പര്‍ റാഷിന് പരിഹാരം കാണാം. നിങ്ങളുടെ കുഞ്ഞിന്റെ ചര്‍മ്മം വളരെ ലോലമായതിനാല്‍, അതിനെ കൂടുതല്‍ സൗമ്യമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ ഉപയോഗിക്കുന്ന ഡയപ്പര്‍ ബ്രാന്‍ഡ് നിങ്ങള്‍ മാറ്റിയിട്ടുണ്ടെങ്കില്‍, അത് നിങ്ങളുടെ കുഞ്ഞിന്റെ ലോല ചര്‍മ്മത്തില്‍ പ്രതികൂല പ്രതികരണത്തിന് ഒരു Read More…

Health

കടുത്ത വയറുവേദന; 23കാരന്റെ ചെറു കുടലിൽ ജീവനുള്ള പാറ്റ, അതിവിദഗ്ധമായി പുറത്തെടുത്ത് ഡോക്ടർ

ന്യൂ ഡൽഹി: ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ 23 കാരനായ യുവാവിന്റെ ചെറുകുടലിൽ നിന്ന് 3 സെന്റീമീറ്റർ വലിപ്പമുള്ള ജീവനുള്ള പാറ്റയെ പുറത്തെടുത്ത് ഡോക്ടർമാർ. വസന്ത് കുഞ്ചിലെ ഫോർട്ടിസ് ഹോസ്പിറ്റലിലാണ് സംഭവം. നൂതന എൻഡോസ്കോപ്പിക് ടെക്നിക്കുകൾ ഉപയോഗിച്ചാണ് 10 മിനിറ്റ് നീണ്ട ഈ നടപടിക്രമത്തിലൂടെ പാറ്റയെ പുറത്തെടുത്തതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വയറുവേദനയും ഭക്ഷണം ദഹിക്കുന്നതിലെ ബുദ്ധിമുട്ടും മൂലമാണ് രോഗി വൈദ്യസഹായം തേടിയതെന്ന് മെഡിക്കൽ സംഘത്തെ നയിച്ച ഗ്യാസ്ട്രോഎൻട്രോളജിയിലെ സീനിയർ കൺസൾട്ടൻ്റ് ശുഭം Read More…

Health

ഒരു ചെറു സ്പര്‍ശനം വിഷാദവും ഉത്കണ്ഠയും കുറയ്ക്കുമോ? പഠനം സൂചിപ്പിക്കുന്നതിങ്ങനെ

നമ്മളുടെ വിഷമ ഘട്ടത്തില്‍ പ്രിയപ്പെട്ടവരില്‍ നിന്നുള്ള തലോടല്‍, അല്ലെങ്കില്‍ തോളില്‍ തട്ടി എല്ലാം ശരിയാകുമെന്നുള്ള വാക്ക് വളരെ അധികം ഗുണപ്രദമാകും. വിവിധ തരത്തിലുള്ള ഇത്തരത്തിലെ സ്പര്‍ശനങ്ങള്‍ക്ക് വിഷാദവും വേദനയും ഉത്കണ്ഠയുമൊക്കെ കുറയ്ക്കാനുള്ള കഴിവുണ്ടെന്നാണ് ജര്‍മ്മനിയിലെയും നെതര്‍ലാന്‍ഡ്സിലെയും ഗവേഷകരുടെ കണ്ടെത്തല്‍. 13000 മുതിര്‍ന്നവരുടെയും കുട്ടികളുടയും നവജാതശിശുക്കളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗവേഷകര്‍ വിശകലനം നടത്തിയത്. ഇവരെല്ലാവരും തന്നെ ഏതെങ്കിലും തരത്തിലുള്ള ശാരീര സ്പര്‍ശനത്തിനു വിധേയരാക്കപ്പെട്ടവരാണ്.ഇതിലെ ഒരു പഠനം ചൂണ്ടികാണിക്കുന്നത് ദിവസവും 20 മിനിട്ടത്തേക്ക് ആറാഴ്ചക്കാലം മൃദുവായി മസാജ് ചെയ്യുന്നത്മറവിരോഗം ബാധിച്ച Read More…

Health

താരനെ തുരത്താൻ വീട്ടില്‍ത്തന്നെയുണ്ട് മാര്‍ഗ്ഗങ്ങൾ

പലരെയും വല്ലാതെ കുഴപ്പിക്കുന്ന ഒന്നാണ് താരന്‍. എത്ര ശ്രമിച്ചാലും താരന്‍ പോകാതെ ഇരിയ്ക്കുന്നത് പലരുടെയും പ്രധാന പ്രശ്നമാണ്. തലയിലെ വൃത്തിക്കുറവാണ് താരനുണ്ടാകാനുള്ള പ്രധാന കാരണം. താരനുള്ളവര്‍ ഉപയോഗിയ്ക്കുന്ന ചീപ്പും ടവ്വലുമെല്ലാം ഉപയോഗിയ്ക്കുന്നത് ഇത് പകരാനും കാരണമാകും. തലയിലെ താരന് പ്രധാനപ്പെട്ട ഒരു കാരണമാണ് വരണ്ട ശിരോചര്‍മം. എണ്ണ തേച്ചു കുളിയുടെ കുറവും തലയില്‍ ഷാംപൂ പോലെയുള്ളവയുടെ അമിതമായ ഉപയോഗവുമെല്ലാം ഇതിന് കാരണമാണ്. താരന്‍ മാറാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ഉലുവ, ജീരകം – ഭക്ഷണ വസ്തുക്കളായ Read More…

Health

വൈറ്റമിന്‍ ബിയുടെ അഭാവം അത്ര നിസാരമല്ല ; പഠനങ്ങള്‍ പുറത്ത്

വൈറ്റമിന്‍ ബിയുടെ അഭാവത്തെക്കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. വൈറ്റമിന്‍ ബിയുടെ അഭാവം രക്തധമനികളില്‍ കൊഴുപ്പ് കെട്ടിക്കിടക്കാനും അവയുടെ ഭിത്തികള്‍ക്ക് ക്ഷതമേല്‍പ്പിക്കാനും കാരണമാകുമെന്നാണ് പഠനം പറയുന്നത്. രക്തധമനികളുടെ ഭിത്തിയില്‍ കൊഴുപ്പും കൊളസ്ട്രോളും കെട്ടിക്കിടന്ന് രക്തപ്രവാഹം തടസ്സപ്പെടുന്ന രോഗാവസ്ഥയാണ് അതെറോസ്‌ക്ലീറോസിസ്. വൈറ്റമിന്‍ ബി12, ബി6, ബി9 എന്നിവയുടെ തോത് ശരീരത്തില്‍ കുറയുന്നത് അതെറോസ്‌ക്ലീറോസിസിലേക്ക് നയിക്കുമെന്ന് ബയോമെഡിസിന്‍ ഫാര്‍മക്കോതെറാപ്പി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. ഇതിന്റെ ആരംഭം എങ്ങനെയാണ് എന്നതിനെക്കുറിച്ച് വ്യക്തമല്ലെങ്കിലും, ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്, ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി, Read More…

Health

ആര്‍ത്തവകാലത്തെ വയറുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ ? ; ഈ ആഹാരങ്ങള്‍ കഴിയ്ക്കാം

വിവിധ തരത്തിലുള്ള ആര്‍ത്തവ പ്രശ്‌നങ്ങളെ സ്ത്രീകള്‍ നേരിടാറുണ്ട്. അതിലൊന്നാണ് ആര്‍ത്തവകാലത്തെ വയറുവേദന. ആര്‍ത്തവസമയത്തെ കഠിനമായ വേദനയും മാനസിക സമ്മര്‍ദ്ദവും സ്ത്രീകള്‍ വളരെയധികം അനുഭവിക്കുന്നതാണ്. സ്ത്രീകള്‍ വളരെയേറെ ക്ഷീണിതയാകുന്ന സമയവും ആര്‍ത്തവസമയമാണ്. പല മരുന്നുകള്‍ കഴിച്ചാലും ചിലരുടെ വേദന മാറാറില്ല. ആര്‍ത്തവ സമത്ത് നമ്മള്‍ കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന ചില ആഹാരങ്ങള്‍ ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ആര്‍ത്തവകാലത്തെ വയറുവേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…. വെള്ളം കുടിക്കാം – ആര്‍ത്തവ സമയത്ത് നല്ലപോലെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. Read More…