നമ്മുടെ തലച്ചോറിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ തുടര്‍ച്ചയായി ഉള്ള ഓക്‌സിജന്‍ വിതരണവും പോഷകവും ആവശ്യമാണ്. ഇവയുടെ വിതരണം തടസപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുമ്പോള്‍ തലച്ചോറിലെ കോശങ്ങള്‍ നശിച്ചു തുടങ്ങുന്നു. ഇത് പക്ഷാഘാതത്തിലേക്ക് നയിക്കുന്നു. പക്ഷാഘാതം പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. ഒന്നാമത്തേത് ഇസ്‌കീമിക് സ്‌ട്രോക്. 85 ശതമാനത്തില്‍ അധികം സ്‌ട്രോക്കുകളും ഈ വിഭാഗത്തില്‍പ്പെടുന്നു. തലച്ചോറിലേക്കുള്ള രക്തധമനികള്‍ ചുരുങ്ങുകയോ രക്തം കട്ടപിടിച്ച് രക്തത്തിന്റെ ഒഴുക്ക് തടസപ്പെടുകയോ ചെയ്യുന്നതിനെയാണ് ഇസ്‌കീമിക് സ്‌ട്രോക്ക് എന്ന് പറയുന്നത്. രണ്ടാമത്തേത് ഹെമറാജിക് സ്‌ട്രോക്. തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടി രക്തസ്രാവമുണ്ടാകുന്നതാണ് Read More…
ഭക്ഷണം കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസ് ഉയരുന്നുണ്ടോ? നിയന്ത്രിക്കാന്‍ മാര്‍ഗമുണ്ട്
ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം. ജീവിതശൈലീ രോഗങ്ങളില്‍ പലരേയും പ്രശ്‌നത്തില്‍ ആക്കുന്ന ഒന്നാണ് പ്രമേഹം. ഇന്ത്യയില്‍ ദിനംപ്രതി പ്രമേഹ രോഗികള്‍ വര്‍ധിച്ചു വരികയാണ്. ടൈപ്പ് 1 പ്രമേഹം പലപ്പോഴും പരമ്പരാഗതമായി പകര്‍ന്നു കിട്ടുന്നതാകാമെങ്കിലും ടൈപ്പ് 2 പ്രമേഹം പ്രധാനമായും നമ്മുടെ മോശം ജീവിതശൈലിയും ഭക്ഷണശീലങ്ങളും മൂലം വരുന്നതാണ്. ഇതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. പ്രമേഹരോഗികളുടെ Read More…
റെഡ് വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് കേക്കുകള്‍ ക്യാൻസറിന് കാരണമായേക്കും: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
കേക്കുകളും പേസ്ട്രികളും ഇഷ്ടമില്ലാത്തതായി അധികമാരും ഉണ്ടാകില്ല. കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർക്കുവരെ കേക്കിന്റെ രുചി ഇഷ്ടമാണ്. എന്നാൽ കഴിഞ്ഞ ദിവസം കേക്കുമായി ബന്ധപ്പെട്ട് കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിൽ നിന്ന് പുറത്തുവന്ന വാർത്ത കേക്കുപ്രേമികളിൽ നിരാശ ജനിപ്പിക്കുന്നതാണ്. ഇതെന്താണെന്ന് അറിഞ്ഞുകഴിഞ്ഞാൽ ഒരു പക്ഷേ ഒരു കേക്ക് വാങ്ങിയാൽ നൂറു തവണ ചിന്തിച്ചിട്ടേനിങ്ങൾ അത് കഴിക്കുകയുള്ളു. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ബെംഗളൂരുവിലെ നിരവധി ബേക്കറികളിൽ നിന്ന് കേക്ക് സാമ്പിളുകൾ എടുത്ത് പരിശോധന നടത്തിയപ്പോള്‍ കാന്‍സറിനുകാരണമാകുന്ന ചില ഘടകങ്ങള്‍ അതില്‍ചേര്‍ത്തിരിക്കുന്നതായി കണ്ടെത്തി. ഈ Read More…
പാത്രം കഴുകാൻ സ്പോഞ്ച് ഉപയോഗിക്കാറുണ്ടോ? സൂക്ഷിക്കുക, കാത്തിരിക്കുന്നത് മാരക രോഗങ്ങൾ!…
ആരോഗ്യത്തോടെയിരിക്കണമെങ്കില്‍ പല കാര്യങ്ങളിലും ശ്രദ്ധ വേണം . പ്രത്യേകിച്ചും വീട്ടിലെ നിത്യോപയോഗ വസ്തുക്കളുടെ വൃത്തിയുടെ കാര്യത്തില്‍. ഉദാഹരണമായി വീട്ടില്‍ പാത്രം കഴുകാനായി ഉപയോഗിക്കുന്ന സ്പോഞ്ച്. അത് ഉപദ്രവകാരികളായ ബാക്ടീരിയകളുടെ ആവാസസ്ഥാനമാകാം. പലപ്പോഴും ഭക്ഷ്യജന്യരോഗങ്ങൾ എന്ന് നാം തെറ്റിദ്ധരിക്കുന്നത് ഈ കിച്ചൻസ്പോഞ്ചിലെ ബാക്ടീരിയകൾ ഉണ്ടാക്കുന്ന രോഗങ്ങളാണ്. സ്പോഞ്ച് ഇടയ്ക്കിടെ മാറ്റുകയും പകരം മറ്റ് ക്ലീനിങ്ങ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും രോഗസാധ്യത കുറയ്ക്കും. ഒരു കിച്ചന്‍ സ്പോഞ്ചില്‍ വളരെ അധികം ബാക്ടീരിയകളുണ്ടാകും. ഇത് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ക്യുബിക് സെന്റിമീറ്ററില്‍ 54 Read More…
സന്തോഷിക്കാന്‍ പേടി? ദുഃഖവാര്‍ത്ത കേള്‍ക്കേണ്ടിവരുമെന്ന ഭയം; എന്താണ് ചെറോഫോബിയ ?
ജീവിതത്തില്‍ സന്തോഷമാഗ്രഹിക്കുന്നവരാണ് നമ്മള്‍ . എന്നാല്‍ ജീവിതത്തില്‍ സന്തോഷിക്കാന്‍ പേടിക്കുന്നവരെ കുറിച്ച് നിങ്ങള്‍ക്കറിയാമോ? ഒരുപാട് സന്തോഷിക്കുന്ന നിമിഷങ്ങളില്‍ ഈ ചിരിക്കുന്നത് ചിലപ്പോള്‍ നാളെ കരയാന്‍ വേണ്ടിയായിരിക്കുമെന്നും ചിലരെങ്കിലും പറയുന്നത് കേട്ടിട്ടില്ലേ . അതിന് പിന്നിലായി ഒരു വലിയ മനശാസ്ത്രമുണ്ട്. ഇത്തരക്കാര്‍ ചെറോഫോബിയ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരാണ് . സന്തോഷത്തോടുള്ള ഭയത്തിനെയാണ് ചെറോഫോബിയ എന്ന് പറയുന്നത്. ഇങ്ങനെയുള്ളവര്‍ സന്തോഷത്തിനെ സംശയത്തോടെയാണ് നോക്കികാണുന്നത്. സന്തോഷമുണ്ടായാല്‍ പെട്ടെന്ന് ഒരു ദുരന്തം തങ്ങളെ കാത്തിരിപ്പുണ്ടെന്ന അനാവശ്യ ഭയവും ഉത്കണ്ഠയുമായിരിക്കും ഇത്തരക്കാര്‍ക്കുള്ളത്.മുന്‍ കാല അനുഭവങ്ങളുടെ Read More…
കാരണമൊന്നുമില്ലാതെ തന്നെ വിശപ്പ് ഇല്ലാതാകുന്നു; ഈ രോഗങ്ങളുടെ ലക്ഷണങ്ങളാവാം
ശരീരം ആരോഗ്യത്തോടെ ഇരിയ്ക്കുന്നതിന്റെ സൂചകമായി ശരീരം തന്നെ നമുക്ക് പല ലക്ഷണങ്ങളും തരും. ശരീരത്തിന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ ലക്ഷണങ്ങളും ശരീരം കാണിച്ച് തരും. ശരീരം നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതിന്റെ സൂചനകളില്‍ ഒന്നാണ് നല്ല വിശപ്പ്. എന്തെങ്കിലും രോഗവുമായി ഡോക്ടറുടെ അടുക്കല്‍ പോകുമ്പോള്‍ വിശപ്പുണ്ടോ, വയറ്റില്‍ നിന്ന് പോകുന്നുണ്ടോ എന്നെല്ലാം ഡോക്ടര്‍മാര്‍ ചോദിക്കുന്നതും ഇത് കൊണ്ടാണ്. ചിലപ്പോള്‍ കാരണമൊന്നുമില്ലാതെ തന്നെ വിശപ്പ് ഇല്ലാതാകും. ഇത് ദീര്‍ഘകാലം നീണ്ടു നിന്നാല്‍ ശരീരത്തിന് എന്തോ പ്രശ്നം ഉണ്ടെന്ന് വേണം Read More…
ബ്രഷ് ചെയ്താല്‍മാത്രം പോരാ, പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും ഈ ഭക്ഷണങ്ങള്‍
പല്ലിന്റെ ആരോഗ്യത്തിന് ദിനചര്യങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ദിവസവും രാവിലെയും വൈകിട്ടും പല്ലുതേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പല്ലുകള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ ആരോഗ്യകരമായി ചിരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കൂ. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണം കഴിക്കുക. കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് പല്ലുകളെ ആരോഗ്യവും ഭംഗിയുമുള്ളതാക്കും. മധുരമുള്ള ഭക്ഷണങ്ങള്‍, മധുരപാനീയങ്ങള്‍ ഇവയെല്ലാം ദന്തക്ഷയത്തിനു കാരണമാകും. വായുടെയും പല്ലിന്റെയും ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിക്കാം. പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നു നോക്കാം.
നിങ്ങള്‍ക്ക് സ്റ്റാമിന കുറവാണോ ? ; എങ്കില്‍ ഈ ആഹാരങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം
ആരോഗ്യം നിലനിര്‍ത്താന്‍ നമുക്ക് സ്റ്റാമിന വളരെ ആവശ്യമാണ്. നമ്മളുടെ ശരീരത്തിന്റെ സഹനശേഷിയെയാണ് സ്റ്റാമിന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശാരീരികമായും മാനസികമായും നല്ല സഹനശേഷി നമുക്ക് ആവശ്യമാണ്. ഫിസിക്കല്‍ ആക്ടിവിറ്റീസില്‍ ഏര്‍പ്പെടുമ്പോള്‍ സ്റ്റാമിന അത്യാവശ്യമായി വേണ്ടുന്ന ഒന്നാണ്. ഫിസിക്കലായും അതുപോലെ തന്നെ ഇമോഷണലായും സ്റ്റാമിന വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ പതിവായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. അതുപോലെ സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആഹാരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… നെയ്യ് – വീട്ടില്‍ നല്ല ശുദ്ധമായ നെയ്യ് ഉണ്ടെങ്കില്‍ നിങ്ങളുടെ സ്റ്റാമിനയും ഊര്‍ജവും Read More…
ഡെങ്കിപ്പനിയെ അതിജീവിച്ചവര്‍ക്ക് ദീര്‍ഘ കാല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത; പഠനം പറയുന്നത് ഇങ്ങനെ
കോവിഡിനെ അതിജീവിച്ചവരുമായിരുന്നു താരതമ്യം ചെയ്യുമ്പോൾ ഡെങ്കിപ്പനിയെ അതിജീവിച്ചവര്‍ക്ക് ദീര്‍ഘ കാലം ആരോഗ്യപ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് പഠനം. സിംഗപ്പൂര്‍ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ഡെങ്കിപ്പനി ബാധിച്ചതിന് ഒരു വര്‍ത്തിനുശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് കണ്ടത്. ഡെങ്കിപ്പനിയെ അതിജീവിച്ചവര്‍ക്ക് ഹൃദയപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത 55 ശതമാനമാണ്. ഇവര്‍ക്ക് രക്തം കട്ടപിടിക്കല്‍, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയും വരാം. 2021 ജൂലൈയിലും 2022 ഒക്ടോബറിനുമിടയില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെയും കോവിഡ് ബാധിച്ചവരുടെയുംവിവരങ്ങള്‍ പരിശോധിച്ചു. രോഗം വന്ന് 31 ദിവസം മുതല്‍ 300 ദിവസം Read More…














