Health

ഹൃദയം മനസിന്റെ പര്യായം ; ഹൃദയാരോഗ്യത്തിന്‌ ആയുര്‍വേദം

ജീവിതശൈലിയും സാഹചര്യങ്ങളുമാണ്‌ ഇന്നുകാണുന്ന മിക്ക രോഗങ്ങള്‍ക്കും കാരണമെന്ന്‌ ആയുര്‍വേദം പറയുന്നു. അതിനാല്‍ ദിനചര്യയിലും ആഹാരക്രമത്തിലും ഒക്കെ മാറ്റം വരുത്തുക വഴി ഹൃദ്രോഗത്തെ ഒരുപരിധി വരെ പ്രതിരോധിക്കാനാകും . പ്രകൃതിയില്‍ ഓരോ ജീവജാലത്തിനും സ്വാഭാവികമായി ജീവിക്കുന്നതിനുള്ള കാലം നിശ്‌ചയിക്കപ്പെട്ടിട്ടുണ്ട്‌. വളര്‍ച്ച പൂര്‍ത്തിയാകുന്നതിന്‌ വേണ്ടിവരുന്ന കാലത്തിന്റെ അഞ്ചിരട്ടിയാണിതെന്ന്‌ കണക്കാക്കപ്പെടുന്നു. മനുഷ്യനെ സംബന്ധിച്ചിടത്തോളം ബീജപുഷ്‌ടിക്ക്‌ വേണ്ടിവരുന്ന കാലം 20 – 24 വയസാണ്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ മനുഷ്യന്റെ ആയുസ്‌ നൂറോ, നൂറ്റിയിരുപതോ വര്‍ഷമാകാം. എന്നാല്‍ ഈ ആയുസ്‌ പൂര്‍ത്തീകരിക്കുന്നതില്‍നിന്ന്‌ മനുഷ്യനെ പിന്നോട്ട്‌ Read More…

Health

2050 ആകുമ്പോഴേക്കും സൂപ്പര്‍ ബഗ്ഗുകള്‍ 39ദശലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കുമെന്ന് പഠനം

രോഗം വന്നാല്‍ മരുന്നുകഴിക്കാറുണ്ട്, ചിലരാവട്ടെ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ മരുന്നില്‍ അഭയം തേടും. അത്തരത്തില്‍ അനാവശ്യമായി ആന്റിബയോട്ടിക് പോലുള്ള മരുന്നുകള്‍ എപ്പോഴും കഴിക്കുന്നത് രോഗം പരത്തുന്ന അണുക്കള്‍ക്ക് മരുന്നിനോടുള്ള പ്രതിരോധം വളര്‍ത്തും. ആന്റിമൈക്രോബിയല്‍ ചികിത്സകളോട് പ്രതിരോധം വളര്‍ത്തുന്ന ബാക്ടീരിയ ഫംഗസ്, വൈറസ്, പാരസൈറ്റുകള്‍ എന്നിവയെ പൊതുവേ വിളിക്കുന്ന പേരാണ് സൂപ്പര്‍ ബഗ്. ഇത്തരത്തിലുള്ള ബഗ്ഗുകളുടെ ആവിര്‍ഭാവം കൊണ്ട് ചികിത്സ ഫലിക്കാതെ മരിക്കുന്നവരുടെ എണ്ണം 2050 ഓടെ 70 ശതമാനം വര്‍ധിക്കുമെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം വെളിപ്പെടുത്തുന്നു. 2025നും Read More…

Health

കണ്ണില്‍ കടുത്ത ചൊറിച്ചില്‍; ഡോക്ടര്‍ പുറത്തെടുത്തത് 16CM നീളമുള്ള ജീവനുള്ള വിരയെ

കണ്ണില്‍ കടുത്ത ചൊറിച്ചില്‍ അനുഭവപ്പെട്ടതിന് പിന്നാലെയാണ് 20 കാരിയായ പെണ്‍കുട്ടി ചികിത്സ തേടിയത്. പല ആശുപത്രികളില്‍ കാണിച്ചു. പല മരുന്നുകളും മാറി മാറി ഉപയോഗിച്ചു. പക്ഷെ ചെറിച്ചിലിന് മാറ്റമുണ്ടായില്ല. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയിലാണ് ഇടത് കണ്‍പോളയിലും വലത് കണ്‍പോളക്കടിയിലും വിരയെ കണ്ടെത്തിയത്. കണ്‍പോളയില്‍ ചെറിയ മുറിവുണ്ടാക്കി അതിലൂടെ 16 സെന്റീമീറ്റര്‍ നീളത്തിലുള്ള ജീവനുള്ള വിരയെയാണ് ഡോ. അനൂപ് രവി പുറത്തെടുത്തത്. ഏത് തരത്തിലുള്ള വിരയാണെന്ന് അറിയാന്‍ അത് പരിശോധനയ്ക്കയച്ചു. കഴിഞ്ഞ ആഴ്ച്ച സമാന Read More…

Fitness

തിരികെ പിടിക്കാം യൗവനത്തെ, ചെറുപ്പം നാല്‍പതുകള്‍ക്കുശേഷവും, ഈ അഞ്ചുകാര്യങ്ങള്‍ ശ്രദ്ധിക്കുക

ഒന്നു മനസുവച്ചാല്‍ യൗവനം അതിന്റെ ഊര്‍ജസ്വലതയോടെ ദീര്‍ഘകാലം കാത്തു സൂക്ഷിക്കാന്‍ കഴിയും. മുപ്പതുകളുടെ ചെറുപ്പം നാല്‍പതുകളിലും നിലനിര്‍ത്താം. യുവത്വത്തെ കാത്തുസൂക്ഷിക്കുന്നതില്‍ ഈ കാര്യങ്ങളൊന്ന് ശ്രദ്ധിക്കൂ. എന്നും വ്യായാമം ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വയ്ക്കുക. നടത്തം, ഓട്ടം, നീന്തല്‍, സൈക്ലിങ് തുടങ്ങി ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതിയ്ക്ക് യോജിക്കുന്ന തരത്തിലുള്ള വ്യായാമമുറകള്‍ സ്വീകരിക്കാം. ജിം തിരഞ്ഞെടുക്കുമ്പോള്‍ ആദ്യ ആഴ്ചയിലെ അഞ്ചുദിവസം അരമണിക്കൂര്‍ വീതം ഇഷ്ടമുള്ള വ്യായാമത്തില്‍ ഏര്‍പ്പെടാം. പിന്നീട് ഓരോരുത്തരുടെയും ആരോഗ്യത്തിനും കഴിവിനും അനുസരിച്ച് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ദീര്‍ഘനേരം Read More…

Health

നിങ്ങളുടെ നഖം നോക്കി കണ്ടുപിടിക്കാം ആരോഗ്യ പ്രശ്നങ്ങള്‍

കൈകളിലേയും കാലുകളിലേയും നഖങ്ങള്‍ നമ്മളുടെ ആരോഗ്യത്തിനെ പറ്റി പല സൂചനകളും നല്‍കാറുണ്ട്. നഖം നോക്കി കണ്ടെത്താനായി സാധിക്കുന്ന ചില ആരോഗ്യ പ്രശ്നങ്ങള്‍ ഇതാ….. മങ്ങിയതും വെളുത്തതുമായ നഖങ്ങള്‍ ഹീമോഗ്ലോബിന്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. ആര്‍ ബി സിയുടെ അഭാവം മൂലം ഓക്സിജന്‍ ആവശ്യത്തിന് നഖത്തിലെത്താതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. കരള്‍ രോഗം, പോഷണമില്ലായ്മ, ഹൃദയ സ്തംഭനം തുടങ്ങിയ സൂചനകളും നഖത്തിന്റെ മങ്ങലിലൂടെ കണക്കാക്കാം. മഞ്ഞനിറത്തിലുള്ള നഖം ഫംഗല്‍ അണുബാധയുടെ ലക്ഷണമാണ്. അണുബാധ വര്‍ധിച്ചാല്‍ നഖം കട്ടിയുള്ളതാവാനും പൊടിയാനും തുടങ്ങും. തൈറോയ്ഡ് Read More…

Health

രാത്രി 7-8 മണിക്കൂർ ഉറങ്ങിയാലും രാവിലെ ക്ഷീണം തോന്നുന്നുണ്ടോ? കാരണങ്ങള്‍ ഇവയാകാം

ഒരുപാട് ജോലി ചെയ്‌തതിന് ശേഷം ക്ഷീണം തോന്നുക സ്വാഭാവികമാണ്. എന്നാൽ സാധാരണയായി, അത്തരം ക്ഷീണം രാത്രി ഒരു ഉറക്കത്തിന് ശേഷം അപ്രത്യക്ഷമാകും. എന്നാല്‍ രാത്രി 7-8 മണിക്കൂർ ഉറങ്ങിയാലും രാവിലെ ക്ഷീണം തോന്നുന്നുണ്ടോ? രാവിലെ ഉറക്കമുണർന്നതിനുശേഷവും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക, നിങ്ങള്‍ക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ട് . ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ ക്ഷീണം ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു. ജോലി സമ്മർദം, കുടുബജീവിതത്തിലെ സമ്മർദ്ദം, ഉറക്കക്കുറവ് എന്നിങ്ങനെ പല കാരണങ്ങളും നിങ്ങളെ ക്ഷീണിപ്പിക്കുന്നു. എന്നാൽ ചില പോഷകങ്ങളുടെ Read More…

Health

അകാലനരയ്ക്ക് ആയുര്‍വേദത്തില്‍ ചികിത്സയുണ്ട്, പക്ഷേ ക്ഷമ വേണം

ചെറുപ്പത്തിലേ നീ വയസ്സിയായോ, ഈ ചോദ്യം അഭിമുഖീകരിക്കുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്. തുടക്കത്തില്‍ നര അത്ര കാര്യമാക്കില്ലെങ്കിലും നരച്ച മുടികളുടെ എണ്ണം കൂടുമ്പോള്‍ സംഭവം സീരിയസാകും. ടെന്‍ഷന്‍ കൂടി പല മരുന്നുകളും പരീക്ഷിക്കും. പലപ്പോഴും ഫലമുണ്ടാകില്ലെന്ന് മാത്രമല്ല, നര കൂടി പ്രശ്നം ഗുരുതരമാകുകയും ചെയ്യും. അകാലനര കുറയ്ക്കാന്‍ ആയുര്‍വേദ ചികിത്സയ്ക്ക് കഴിയാറുണ്ട്. പക്ഷേ സമയമെടുക്കുമെന്ന് മാത്രം. കാരണങ്ങള്‍ നാടന്‍ ചികിത്സകള്‍ പഞ്ചകര്‍മ്മ ചികിത്സകളായ വമനം, വിരേചനം എന്നിവ ചെയ്ത് ശരീര ശുദ്ധിവരുത്തിയ ശേഷമേ അകാലനരയ്ക്കുള്ള ചികിത്സ ചെയ്യാവൂ. നസ്യം Read More…

Health

എന്ത്, തേങ്ങയോ ? കുട്ടികളിലെ മോണരോഗം തടയാന്‍ തേങ്ങയ്ക്ക് സാധിക്കും; പഠനം പറയുന്നത്

പലരേയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് മോണരോഗം. പെരിഡോന്റല്‍ പതൊജനുകള്‍ എന്നറിയപ്പെടുന്ന ബാക്ടീരിയാണ് ഇതിന് കാരണമാകുന്നത്. ഇത് മോണകളില്‍ വീക്കം സൃഷ്ടിക്കുന്നു. ചികിത്സിക്കാതെ ഇരുന്നാല്‍ പല ഗുരുതര പ്രശനങ്ങളിലേക്കും നയിക്കാം. ഈ രോഗം തടയാന്‍ വായയുടെ ശുചിത്വം പ്രധാനമാണ്. എന്നാല്‍ വായയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന പല ഉല്‍പന്നങ്ങളും വളരെ പരുക്കനാണ്. ചെറിയകുട്ടികള്‍ക്കും പ്രായമായവര്‍ക്കും അത് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതിലുള്ള അണുനാശിനികള്‍ അസ്വസ്ഥത ഉണ്ടാക്കാം. കുറച്ചു മൃദുവായതും എന്നാൽ ഫലപ്രദമായ ഒരു ആന്റി ബാക്ടീരിയൽ ഏജന്റിനുവേണ്ടിയുള്ള അന്വേഷണത്തിലാണ് പ്രഫസര്‍ ഷിഗേകി Read More…

Health

എന്തുകൊണ്ടാണ് നിങ്ങള്‍ പേടിസ്വപ്‌നങ്ങള്‍ കാണുന്നത്? കാരണം അറിയണോ?

സ്വപ്നങ്ങള്‍ ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെയാണ്. അനുവാദം ചോദിക്കാതെ നിദ്രയുടെ ഇടവേളകളില്‍ കടന്നു വന്ന് വിസ്മയകരമായ അനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ട് കടന്നു പോകും. ഉറക്കത്തില്‍ കണ്ട സ്വപ്നങ്ങളുടെ അര്‍ത്ഥം തേടി ഉറങ്ങാതെ നേരം വെളുth nപ്പിക്കുന്നവരുമുണ്ടാകും. സ്വപ്നങ്ങള്‍ പല തരത്തിലുണ്ട്. ചില സ്വപ്നങ്ങള്‍ ആസ്വാദ്യകരമായ സന്തോഷാനുഭവങ്ങള്‍ തരും. മറ്റു ചിലതാകട്ടെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി നിദ്രയെ പൂര്‍ണമായും കവര്‍ന്നെടുക്കും. ഇത്തരം ഭീതീ ജനകമായ പേടി സ്വപ്നങ്ങള്‍ കൂടുതലും കുട്ടിക്കാലത്താണ് അനുഭവവേദ്യമാവുക. ഭീകരസ്വപ്നങ്ങള്‍ കണ്ട്, വിയര്‍ത്ത് കുളിച്ച് പലരും എത്ര രാത്രികളാണ് ഞെട്ടിയുണര്‍ന്നിട്ടുള്ളത്. Read More…