ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ വെള്ളം കുടിച്ചില്ലെങ്കില്‍ നിര്‍ജ്ജലീകരണം എന്ന അവസ്ഥയുണ്ടാകും. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നതിനെ തടസ്സപ്പെടുത്തുകയും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. കാലാവസ്ഥ ഏതാണെങ്കിലും ദിവസവും രണ്ടര ലിറ്റര്‍ വരെ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. കഫീന്‍ അടങ്ങിയ കാപ്പി, ചായ പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നത് നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ കാരണമാകും. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വെള്ളം അല്ലെങ്കില്‍ ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തന്‍, ഓറഞ്ച് പോലുള്ള പഴങ്ങളും കഴിക്കാവുന്നതാണ്. തണുപ്പാകുമ്പോള്‍ Read More…
കാന്‍സറിന് കാരണമാകുന്ന ജീനുള്ള ബീജദാതാവ് 197 കുട്ടികളുടെ അച്ഛൻ ! കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി- ഞെട്ടിക്കുന്ന വിവരങ്ങള്‍
കാന്‍സര്‍കാരിയായ അപൂര്‍വ ജനിതക വ്യതിയാനം (ജീന്‍ മ്യൂട്ടേഷന്‍) പേറുന്ന ബീജദാതാവ് 197 കുട്ടികളുടെ അച്ഛൻ. യൂറോപ്പിലുടനീളമാണ് ഇത്രയും കുഞ്ഞുങ്ങള്‍ക്ക് ഇയാള്‍ ജന്മം നല്‍കിയത്. കോപ്പന്‍ഹേഗന്‍ ആസ്ഥാനമായുള്ള യൂറോപ്യന്‍ സ്‌പേം ബാങ്ക് (ഇഎസ്ബി) മുഖേനെയാണ് ഇയാളുടെ ബീജം 14 രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലേക്കായി വിതരണം ചെയ്തത്. യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിങ് യൂണിയന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം നെറ്റ്‌വര്‍ക്കിന്റെ ഭാഗമായ 14 മാധ്യമസ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ബീജദാനത്തിലൂടെ ജനിച്ച കുട്ടികളിൽ ചിലർ ഇതിനോടകം മരണപ്പെട്ടതായാണ് പുറത്ത് Read More…
മുഖക്കുരു മരുന്ന് കഷണ്ടി ചികിത്സയ്‌ക്ക് ഉപയോഗിക്കാം
ന്യൂയോര്‍ക്ക്: മുഖക്കുരു ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന മരുന്ന് കഷണ്ടി ചികിത്സയ്‌ക്ക് ഉപയോഗിക്കാമെന്നു കണ്ടെത്തല്‍. 5 വര്‍ഷം മുമ്പ് അംഗീകാരം ലഭിച്ച മരുന്നിനാണു പുതിയ ഉപയോഗം കണ്ടെത്തിയത്. കഷണ്ടി അഥവാ ആന്‍ഡ്രോജെനിക് അലോപ്പീസിയ, സാധാരണയായി 20കളുടെ അവസാനത്തിലും 30കളുടെ തുടക്കത്തിലുമുള്ള പുരുഷന്മാരെ ബാധിക്കുന്ന ഒരു സാധാരണ മുടികൊഴിച്ചില്‍ അവസ്‌ഥയാണ്. ഈ വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. വിപണിയില്‍ നിരവധി മരുന്നുകള്‍ ലഭ്യമാണെങ്കിലും, കേ്ലാസ്‌കോടെറോണ്‍ എന്ന മരുന്ന് മികച്ച ഫലം കാണിക്കുന്നതായാണു റിപ്പോര്‍ട്ട്. അയര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കോസ്‌മോ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനി Read More…
വന്ധ്യതയെ ചെറുക്കാൻ ലളിതമായ ചില ആയുർവേദ വഴികൾ
ഇന്ന് ധാരാളം പുരുഷന്മാരും സ്ത്രീകളും നേരിടുന്ന ഒരു പ്രധാനപ്രശ്നമാണ് വന്ധ്യത. ഇത് പലപ്പോഴും ദാമ്പത്യ ബന്ധങ്ങളിൽ സമ്മർദ്ദമുണ്ടാക്കുന്നു. ഇത്തരം വെല്ലുവിളികള്‍ക്ക് ഒരുമിച്ച് സമഗ്രമായ പരിഹാരങ്ങൾ തേടുന്നത് ദമ്പതികൾക്ക് ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കും. വന്ധ്യതയെ മറികടക്കാൻ ആയുർവേദം പ്രകൃതിദത്തമായ വഴികൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ വന്ധ്യതാ പ്രശ്നങ്ങൾ ഇന്ത്യയിലെ പുരുഷന്മാരും സ്ത്രീകളും വ്യത്യസ്തമായ വന്ധ്യതാ വെല്ലുവിളികൾ നേരിടുന്നുണ്ട്. മദ്യപാനം, പുകവലി തുടങ്ങിയ ജീവിതശൈലികൾ, അമിതമായ ജോലിഭാരവും മാനസിക സമ്മർദ്ദവും, ജനിതക കാരണങ്ങൾ, മലിനീകരണം, അമിതമായ ചൂട് എന്നിവയാണ് ഇതിന്റെ പ്രധാന Read More…
12 വയസ്സിന് മുൻപുള്ള കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം: പഠനം
കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകാൻ അനുയോജ്യമായ പ്രായം ഏതാണ്? കുട്ടികളുടെ നിർബന്ധത്തിനും, ഫോണിന്റെ അമിത ഉപയോഗം ദോഷകരമാണെന്ന ഗവേഷകരുടെ മുന്നറിയിപ്പിനും ഇടയിൽ മാതാപിതാക്കളെ കുഴയ്ക്കുന്ന ചോദ്യമാണിത്. എന്നാൽ, കുട്ടികൾക്ക് ഫോൺ നൽകുന്നത് വൈകിപ്പിക്കണമെന്ന വാദത്തെ ശരിവെക്കുന്നതാണ് പുതിയ പഠന റിപ്പോർട്ടുകൾ. ‘പീഡിയാട്രിക്സ്’ (Pediatrics) ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 12 വയസ്സിന് മുൻപ് സ്മാർട്ട്ഫോൺ ലഭിച്ച കുട്ടികളിൽ വിഷാദം, അമിതവണ്ണം, ഉറക്കക്കുറവ് എന്നിവയ്ക്കുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് കണ്ടെത്തി. അമേരിക്കയിലെ കുട്ടികളുടെ മസ്തിഷ്ക വികാസത്തെക്കുറിച്ച് നടന്ന ഏറ്റവും വലിയ Read More…
മധുരത്തുളസി (സ്റ്റീവിയ) ഉപയോഗം പ്രമേഹരോഗികള്‍ക്ക് നല്ലതോ, ദോഷകരമോ?
കലോറിയോ രക്തത്തിലെ പഞ്ചസാരയുടെ അളവിലോ വ്യതിയാനങ്ങളോ ഇല്ലാതെ മധുരം ആസ്വദിക്കാൻ ആളുകൾക്ക് കഴിയുകയാണെങ്കിലോ? പ്രമേഹം നിയന്ത്രിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കും ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും സ്റ്റീവിയ (മധുരത്തുളസി) ഒരു ഉത്തരമായേക്കാം. തെക്കേ അമേരിക്കയിൽ നിന്നുള്ള ഈ സസ്യാധിഷ്ഠിത മധുരം പഞ്ചസാരയേക്കാൾ 150-300 മടങ്ങ് മധുരമുള്ളതാണ്, എന്നാൽ കലോറി പൂജ്യമാണ്. ശുദ്ധമായ, സംസ്കരിക്കാത്ത സ്റ്റീവിയ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നില്ലെന്ന് പഠനങ്ങൾ കാണിക്കുന്നു, മാത്രമല്ല ഇത് ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിച്ച് സ്വാഭാവികമായി അവ കുറയ്ക്കാൻ സഹായിച്ചേക്കാം. ഇന്ന്, ആരോഗ്യ കാര്യങ്ങളിൽ Read More…
പ്രമേഹം; പ്രീ ഡയബറ്റിസ് ലക്ഷണങ്ങള്‍ പലപ്പോഴും നിശബ്ദമാണ്; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
പ്രമേഹത്തിന് മുന്നോടിയായുള്ള അവസ്ഥ (Prediabetes) എന്നത് ഒരു ‘ബോർഡർലൈൻ’ ഘട്ടം മാത്രമല്ല; നിങ്ങളുടെ ഉപാപചയ വ്യവസ്ഥ (Metabolic system) ബുദ്ധിമുട്ടിലാണെന്നുള്ള ശരീരത്തിന്റെ സജീവമായ ഒരു മുന്നറിയിപ്പാണ് . രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയേക്കാൾ കൂടുതലാണ്, എന്നാൽ ടൈപ്പ് 2 പ്രമേഹമായി നിർണ്ണയിക്കാനുള്ളത്രയും ഉയർന്നിട്ടില്ലാത്ത ഒരവസ്ഥയാണിത്. ഭൂരിഭാഗം ആളുകളും ഈ ലക്ഷണങ്ങൾ അവഗണിക്കുന്നതിനാല്‍, ഈ അവസ്ഥ നിശബ്ദമായി പുരോഗമിക്കുകയും പിന്നീട് അപകടകരമാകുകയും ചെയ്യും. നേരത്തെയുള്ള രോഗനിർണ്ണയം ടൈപ്പ് 2 പ്രമേഹത്തിലേക്കുള്ള വഴി തടയാനും ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക Read More…
ഗര്‍ഭകാലത്ത് അമ്മയ്ക്ക് കോവിഡ് ബാധിച്ചാല്‍ ജനിയ്ക്കുന്ന കുട്ടിയ്ക്ക് ഓട്ടിസ സാധ്യതയെന്ന് പഠനം
കോവിഡ് മഹാമാരിയുടെ ആദ്യ വര്‍ഷത്തെ ഒരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. ഗര്‍ഭകാലത്ത് അമ്മമാര്‍ക്ക് കോവിഡ്-19 ബാധിക്കപ്പെട്ടാല്‍ അത് ജനിയ്ക്കുന്ന കുട്ടികള്‍ക്ക് ഓട്ടിസം ഉള്‍പ്പെടെ തലച്ചോര്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ബോസ്റ്റണിലെ മാസ് ജനറല്‍ ബ്രിഗ്ഹാം എന്ന അക്കാദമിക, ഗവേഷണ മെഡിക്കല്‍ സെന്ററാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അമ്മമാര്‍ക്കുണ്ടാകുന്ന ഇന്‍ഫ്ളുവന്‍സ, റൂബെല്ല, സിക്ക വൈറസ് അണുബാധകളും ഇത്തരത്തില്‍ ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിന്റെ തലച്ചോറിന്റെ വികസനത്തെ ബാധിക്കാറുണ്ട്. വൈറസ് നേരിട്ട് മറുപിള്ളയിലേക്ക് എത്തുന്നതാകില്ല ഈ Read More…
മഞ്ഞുകാലത്തുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാം, അസുഖങ്ങള്‍ അവഗണിക്കരുത്
മഞ്ഞുകാലത്തുണ്ടാകുന്ന രോഗങ്ങളെ തടയാനുള്ള മുന്‍കരുതലുകള്‍ എടുക്കുമെങ്കിലും രോഗികളായാവരുടെ രോഗം മൂര്‍ച്ഛിക്കാതിരിക്കാനുള്ള ശ്രദ്ധയും അതിനോടൊപ്പം പ്രധാനപ്പെട്ടവയാണ്. കാലാവസ്ഥയിലെ വ്യതിയാനം രോഗത്തിന്റെ കാഠിന്യം കൂട്ടുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ മഞ്ഞുകാലത്ത് പ്രത്യേക കരുതല്‍ എടുക്കേണ്ടത് ആവശ്യമാണ്. ചൂട് കാലാവസ്ഥയില്‍ നിന്ന് മഞ്ഞുകാലത്തിന്റെ തണുപ്പിലേക്ക് പാതിയെ പ്രവേശിച്ച് തുടങ്ങുകയാണ്. തണുത്ത പ്രഭാതങ്ങളില്‍ മൂടിപ്പുതച്ചുറങ്ങാനും വൈകി എഴുന്നേല്‍ക്കാനും കൊതിക്കുന്നവരാണ് ഏറെയും. വെയിലിന്റെ ചൂട് മാറി അന്തരീക്ഷം തണുപ്പെത്തുമ്പോള്‍ പല രോഗങ്ങളും തലപൊക്കാനുള്ള സാധ്യതയുണ്ട്. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ ശാരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഇതിന്റെ ഫലമായി പനി, Read More…














