Health

മൂന്ന് മാസം കൊണ്ട് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാം; ഈ 8 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഭാരം കുറയ്ക്കുക, അമിത വണ്ണം കുറയ്ക്കുക എന്നൊക്കെ പറയുമ്പോള്‍ അത് ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ മാത്രമല്ല, പല ആരോഗ്യ പ്രശ്നങ്ങള്‍ അകറ്റാനും കൂടിയാണ്. അമിതവണ്ണം ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ അമിതഭാരവും വണ്ണവും കുറച്ച് ആരോഗ്യത്തോടെയിരിക്കാന്‍ വ്യായാമത്തിലേര്‍പ്പെടുകയോ ആഹാരക്രമത്തില്‍ മാറ്റം വരുത്തുകയോ ചെയ്യാം. ശരീരത്തിലെ ഏതെങ്കിലും പ്രത്യേക ഭാഗത്തെ, ഉദാഹരണമായി വയറിലെ കൊഴുപ്പ് കുറയ്ക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ ഇതിനു പകരം ആരോഗ്യവും സുസ്ഥിരവുമായ ശീലങ്ങളിലൂടെ ശരീരത്തിലെ മുഴുവന്‍ കൊഴുപ്പും കുറയ്ക്കുന്നത് ദീര്‍ഘകാലത്തേക്ക് ഫലങ്ങള്‍ നല്‍കും. Read More…

Health

രാവിലെ ഈ ആറു കാര്യങ്ങൾ ചെയ്തുനോക്കൂ; ശരീരഭാരം കുറയും, ആരോഗ്യം കൂടും!…

ദിനചര്യകളിലൂടെയാണ് നമ്മുടെ ആരോഗ്യം മെച്ചമാകുന്നത്. ദൈനംദിന കാര്യങ്ങള്‍ കൃത്യമായും ഭക്ഷണകാര്യങ്ങള്‍ ശരിയായ രീതിയിലും ആയാല്‍ തന്നെ അസുഖങ്ങളില്‍ നിന്നൊക്കെ നമുക്ക് അകലം പാലിയ്ക്കാം. രാവിലെ എഴുന്നേറ്റയുടന്‍ കുറച്ച് വെള്ളം കുടിക്കുന്നതും പ്രാതലിന് പ്രോട്ടീന്‍ സമ്പുഷ്ടമായ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കാര്യങ്ങളാണ്. ഇൗ ശീലങ്ങളിലൂടെ ആരോഗ്യം നമ്മുടെ കൈപ്പിടിയില്‍ ഒരു പരിധി വരെ ഒതുക്കാന്‍ സാധിയ്ക്കും….. പ്രഭാതം മുന്‍കൂട്ടി ആസൂത്രണം ചെയ്യുക – തലേദിവസം രാത്രിയില്‍ തന്നെ പ്രഭാതം എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കുക. ബദാം Read More…

Health

കമിഴ്ന്നു കിടന്നാണോ നിങ്ങള്‍ ഉറങ്ങുന്നത്? പാടില്ല, ഉറങ്ങുന്നതിനും ഒരു ശരിയായ രീതി ഉണ്ട്

ഓരോ വ്യക്തിയുടേയും ഉറക്കത്തിന്റെ രീതി വ്യത്യസ്തമാണ്. ഉറക്കമില്ലായ്മ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കൃത്യമായ ഉറക്കം ശാരീരിക മാനസികാരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം വര്‍ദ്ദിപ്പിക്കുന്നതിന് വേണ്ടി നല്ല ഉറക്കം അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥയില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാവുന്നു. പല ആളുകളും പല രീതിയിലാണ് കിടന്നുറങ്ങുന്നത്. എന്നാല്‍ ഉറങ്ങുന്നതിനും ഒരു ശരിയായ രീതി ഉണ്ട്. കമഴ്ന്ന് കിടന്ന് ഉറങ്ങുന്നത് – കൂടുതല്‍ പേര്‍ക്കും കമഴ്ന്ന് കിടന്ന് ഉറങ്ങുന്നതാണ് ഇഷ്ടം. ഈ രീതി വളരെ തെറ്റാണ്. Read More…

Featured Health

ഓഫിസിൽ ഇരുന്നും ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാം, ഈ 10 കാര്യങ്ങൾ നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും!

നല്ല ഭക്ഷണത്തോടൊപ്പം തന്നെ തങ്ങളുടെ വ്യായാമകാര്യത്തിലും ശ്രദ്ധ കൊടുത്തെങ്കില്‍ മാത്രമേ ആരോഗ്യം മെച്ചപ്പെടൂ. തിരക്കു പിടിച്ച ഓട്ടത്തിനിടയില്‍ പലര്‍ക്കും തങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റാറില്ല. ഓഫീസില്‍ എത്തിയാല്‍ പലരും തങ്ങളുടെ കംപ്യൂട്ടറിന് മുന്‍പില്‍ നിന്ന് ഒന്ന് എണീല്‍ക്കാന്‍ പോലും മടി കാണിയ്ക്കുന്നവരായിരിയ്ക്കും. എന്നാല്‍ ഓഫീസില്‍ വെച്ചും നിങ്ങള്‍ക്ക് ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റും. ഇത് എങ്ങനെയെന്ന് അറിയാം…… വെള്ളം കുടിക്കുക – നിര്‍ജലീകരണം ശരീരത്തിന്റെ ആരോഗ്യത്തെ വളരെയധികം മോശമാക്കും. തലകറക്കം, തലവേദന, ക്ഷീണം, ദഹനക്കേട് തുടങ്ങിയ Read More…

Health

അത്താഴം ഒഴിവാക്കല്‍; വൈകുന്നേരം 4 മണിക്ക് ശേഷം ഭക്ഷണം കഴിക്കാതിരുന്നാല്‍ എന്ത് സംഭവിക്കും?

പ്രഭാതഭക്ഷണം ഒഴിവാക്കുന്നതാണോ അതോ അത്താഴം ഒഴിവാക്കി രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ മാത്രം ഭക്ഷണം കഴിക്കുന്നതാണോ നല്ലത്? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് അഥവാ 16:8 ഡയറ്റിൽ, 16 മണിക്കൂർ ഉപവാസവും 8 മണിക്കൂർ ഭക്ഷണസമയവും വരുമ്പോൾ, നിങ്ങളുടെ മെറ്റബോളിക് ആരോഗ്യത്തെ അത് ബാധിക്കും. ഹൈദരാബാദിൽ നിന്നുള്ള ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ പറയുന്നത്, പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിനേക്കാൾ (ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ ഭക്ഷണം കഴിക്കുന്നത്), അത്താഴം ഒഴിവാക്കുന്നതാണ് (രാവിലെ 8 മുതൽ വൈകുന്നേരം Read More…

Health

തുടര്‍ച്ചയായി ഇരുന്നാണോ ജോലി ചെയ്യുന്നത്? ഇരിപ്പുവശം ശരിയാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശരിയായ രീതിയില്‍ ഇരുന്നില്ലെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയമില്ല. തുടര്‍ച്ചയായി ഇരിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുന്നതോടൊപ്പം ഉറക്കക്കുറവ്, ഓര്‍മക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം. നടുവു നിവര്‍ത്താതെ വളഞ്ഞുകൂടിയുള്ള ഇരിപ്പ്, നടുവിന്റെ താഴ്ഭാഗത്ത് താങ്ങ് നല്‍കാത്ത കസേരയുടെ ഉപയോഗം എന്നിവയൊക്കെ നട്ടെല്ലിന്റെ പേശികള്‍ക്കും കഴുത്തിനും ആയാസമുണ്ടാക്കും. ഇരിപ്പിന്റെ പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി എട്ടുമണിക്കൂര്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് അതിന്റെ പാര്‍ശ്വഫലങ്ങള്‍ തടയാന്‍ അരമണിക്കൂര്‍ വ്യായാമം മതിയാകില്ല എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് മൂന്ന് മണിക്കൂറില്‍ കുടുതല്‍ തുടര്‍ച്ചയായി ഇരുന്ന് ജോലി Read More…

Health

40 പിന്നിട്ട സ്ത്രീകൾ ചെയ്യേണ്ട പരിശോധനകള്‍, ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളും

നാല്‍പ്പതുകള്‍ പിന്നിട്ട ഒരു സ്ത്രീയാണോ നിങ്ങള്‍? മറ്റെന്തിനേക്കാലും ആരോഗ്യ കാര്യത്തിന് പ്രഥമ പരിഗണന നല്‍കേണ്ട പ്രായമാണിത്. രോഗങ്ങളൊക്കെ പതുക്കെ തലപൊക്കി തുടങ്ങുന്ന കാലമാണ്. ഈ സമയത്ത് ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെതന്നെ ദിവസം ആരംഭിക്കണം. ജോലിത്തിരക്കിനിടയില്‍ രാവിലെയുള്ള ഓട്ടപാച്ചിലില്‍ പ്രഭാതഭക്ഷണം വേണ്ടെന്ന് വയ്ക്കുന്നവര്‍ നിരവധിയുണ്ട്. ഇത് ഒട്ടും ആശാസ്യമായ കാര്യമല്ല. വ്യായാമം പതിവാക്കുക തിരക്കുകള്‍ എത്ര ഉണ്ടെങ്കിലും ദിവസേനയുള്ള വ്യായാമത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച അരുത്. കുറഞ്ഞത് അരമണിക്കൂറെങ്കിലും പ്രതിദിനം വ്യായാമം ചെയ്യണം. കരുത്തുറ്റതാകണം എല്ലുകള്‍ നാല്‍പതുകള്‍ക്ക് ശേഷം സ്ത്രീകളുടെ എല്ലുകളുടെ Read More…

Health

‘പ്രമേഹം’ വിവാഹജീവിതത്തെ ബാധിക്കാതിരിക്കാന്‍

പ്രമേഹം വിവാഹജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവര്‍ രോഗവിവരം വിവാഹത്തിനു മുമ്പു തുറന്നു പറയുന്നതാണ് ഉചിതം. മാതാപിതാക്കള്‍ പ്രമേഹരോഗികളാണെങ്കില്‍ മക്കള്‍ക്കും രോഗം വരാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍, എല്ലാ മാതാപിതാക്കളുടെ കാര്യത്തിലും ഇങ്ങനെ ആയിക്കൊള്ളണമെന്നില്ല. ആര്‍ക്കെങ്കിലും ഒരാള്‍ക്കു മാത്രം പ്രമേഹമുണ്ടെങ്കിലും മക്കള്‍ക്കു പ്രമേഹ സാധ്യതയുണ്ട്. പാരമ്പര്യത്തിന്റെ പ്രധാന ഘടകമായ ജീനുകളാണു പ്രമേഹത്തിന്റെ വാഹകര്‍. പാരമ്പര്യമായ രോഗസാധ്യതയോടൊപ്പം മറ്റുചില അനുകൂല ഘടകങ്ങളും കൂടിച്ചേരുമ്പോഴാണു രോഗം സങ്കീര്‍ണമാകുന്നത്. പ്രമേഹമുണ്ടെന്നതു മറച്ചുവച്ചു വിവാഹം കഴിക്കുന്നവര്‍ പങ്കാളിയുടെ മുന്നില്‍ ഇന്‍സുലിന്‍ എടുക്കുന്നത് ഒളിക്കാന്‍ Read More…

Health

കുടലിനും കരളിനും ആരോഗ്യത്തിനും കാപ്പി ഉത്തമം; എന്നാൽ ഈ 3 തെറ്റുകൾ ഒഴിവാക്കുക

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് കാപ്പിയെങ്കിലും, ഇപ്പോള്‍ പലരും കാപ്പി ഉപേക്ഷിക്കാൻ ശ്രമിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകാം. അമിതമായി കഫീൻ ഉപയോഗിക്കുന്നത് ചില പാർശ്വഫലങ്ങളുണ്ടാക്കാം എന്നതാണ് ഇതിനു കാരണം. എങ്കിലും, മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങൾ നൽകും. ഊർജ്ജം നൽകുന്നതിനോടൊപ്പം, കാപ്പി കുടിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കാപ്പിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് പോളിഫെനോളുകൾ (ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള സസ്യങ്ങളിൽ നിന്നുള്ള സംയുക്തങ്ങൾ) അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗം, Read More…