Fitness

രാവിലെ മുതല്‍ വൈകുംവരെ ഒരേയിരുപ്പില്‍ ജോലി; ടെന്‍ഷന്‍ കുറയ്‌ക്കാന്‍ ഓഫീസ്‌ വ്യായാമങ്ങള്‍

കംപ്യൂട്ടറിനുമുമ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്കുമായി ചില ലഘുവ്യായാമമുറകള്‍. ഓഫീസില്‍തന്നെ ചെയ്യാവുന്ന വ്യായാമങ്ങളാണിവ. ഓരോ ശരീരഭാഗങ്ങള്‍ക്കും പ്രത്യേകം വ്യായാമങ്ങളാണ്‌ നിര്‍ദേശിക്കുന്നത്‌. ശരീരം അനങ്ങിയുള്ള ജോലികള്‍ കുറഞ്ഞതോടെയാണ്‌ ജീവിതശൈലി രോഗങ്ങള്‍ പിടിമുറുക്കാന്‍ തുടങ്ങിയത്‌. രാവിലെ മുതല്‍ വൈകും വരെ ഒരേയിരുപ്പില്‍ ജോലി. ഇതിലൂടെ വ്യായാമം ലഭിക്കുന്നത്‌ പലപ്പോഴും വിരല്‍ത്തുമ്പുകള്‍ക്ക്‌ മാത്രമായിരിക്കും. ഇതോടെ ശരീരത്തിന്‌ ആവശ്യത്തിന്‌വ്യായാമം ലഭിക്കുന്നില്ല. അധികം സമയം ഇരുന്ന്‌ ജോലിചെയ്യുന്നവര്‍ക്കും കംപ്യൂട്ടറിനുമുമ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്കുമായി ചില ലഘുവ്യായാമമുറകള്‍. ഓഫീസില്‍തന്നെ ചെയ്യാവുന്ന വ്യായാമങ്ങളാണിവ. ഓരോ ശരീരഭാഗങ്ങള്‍ക്കും പ്രത്യേകം വ്യായാമങ്ങളാണ്‌ Read More…

Featured Fitness

എന്തുകൊണ്ട് യോഗ ശീലിക്കണം? ഈ കാരണങ്ങള്‍ മറുപടി നല്‍കും

ശരീരത്തിനും മനസിനും വളരെയധികം പ്രയോജനം തരുന്ന ഒന്നാണ് യോഗ. ജീവിതശൈലീ രോഗങ്ങള്‍ പോലും വരുതിയില്‍ കൊണ്ട് വരാന്‍ ചിട്ടയായ യോഗയിലൂടെ സാധിയ്ക്കും. ശരിയായ ഉറക്കവും ശരീരത്തിന് ഊര്‍ജ്ജവും നല്‍കാന്‍ യോഗയ്ക്ക് സാധിയ്ക്കും. യോഗയുടെ ആരോഗ്യ ഗുണങ്ങള്‍ എത്ര പറഞ്ഞാലും തീരില്ലെന്ന് തന്നെ പറയേണ്ടി വരും. യോഗ ചെയ്താല്‍ ശരീരത്തിന് കിട്ടുന്ന ഗുണങ്ങളെ കുറിച്ച് അറിയാം. മൈഗ്രെയിന്‍ തടയുന്നതിന് ഇത് നിങ്ങളെ സഹായിക്കും – മൈഗ്രെയിനുകളും തലവേദനയും ഇന്നത്തെ കാലത്ത് പല ആളുകളും അനുഭവിക്കുന്ന സാധാരണ പ്രശ്‌നങ്ങളാണ്. തലച്ചോറിലേക്കുള്ള Read More…

Featured Fitness

ദൈവത്തില്‍ വിശ്വസിക്കുന്നില്ല…ശരീരമാണ് എന്റെ ക്ഷേത്രം ; ഫിറ്റ്‌നസ് നിലനിര്‍ത്തുന്നത് മതം

തനിക്ക് ദൈവത്തില്‍ വിശ്വാസമിലെലന്നും ശരീരമാണ് തന്റെ ക്ഷേത്രമെന്നും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതാണ് തന്റെ മതമെന്നും ബോളിവുഡ് നടന്‍ ജോണ്‍ ഏബ്രഹാം. ഫിറ്റ്നസ് തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതില്‍ വിശ്വസിക്കുന്ന അദ്ദേഹത്തിന് നന്നായി ചിട്ടപ്പെടുത്തിയ ഒരു വ്യായാമ പദ്ധതിയുണ്ട്. 2025 ഫെബ്രുവരി 24 ന് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തന്റെ ’35 വര്‍ഷത്തെ ജിം പ്രതിബദ്ധതയെയും ഫിറ്റ്നസ് തത്ത്വചിന്തയെയും’ കുറിച്ച് നടന്‍ സംസാരിച്ചു. ദിനചര്യയില്‍ വ്യത്യസ്ത തരം വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തുന്നു. പരിക്കുകള്‍ ഉണ്ടാകാതെയും ജിമ്മിംഗ്, കാര്‍ഡിയോ, Read More…

Fitness

ദിവസം 3എനര്‍ജി ഡ്രിങ്ക്, ധാരാളം കോഫി; ഫിറ്റ്നസ് ക്യൂനിന്റെ മരണത്തിന് പിന്നിലെന്ത്? കഫീന്‍?

അമേരിക്കയിലെ ഫിറ്റ്‌നസ് റാണി കാറ്റി ഡോണലിന്റെ മരണകാരണം എനര്‍ജി ഡ്രിങ്കുകളാണെന്ന് ആരോപിച്ച് മാതാവ് രംഗത്ത്. ഹൃദയാഘാതത്തിനെ തുടര്‍ന്ന് 28ാം വയസ്സിലാണ് കാറ്റി മരിച്ചത്.ഇവര്‍ ദിവസവും മൂന്ന് എനര്‍ജി ഡ്രിങ്കുകളെങ്കിലും കുടിക്കുമായിരുന്നുവെന്നും ജിമ്മില്‍ പോകുന്നതിന് മുമ്പ് കഫീന്‍ സപ്ലിമെന്റ് കഴിക്കുകയും ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2021ലാണ് കാറ്റി കുഴഞ്ഞ് വീണത്. പക്ഷാഘാതം സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയത് . വേഗം ആശുപത്രിയിലെത്തിച്ചു. ഓക്‌സിജന്‍ ലഭ്യത കുറവ് തലച്ചോറിനെ ബാധിച്ച് കോമയിലേക്ക് പോവുകയായിരുന്നു.10 ദിവസത്തിന് ശേഷം നില വഷളായി. Read More…

Featured Fitness

‘മസില്‍ ഗ്രാന്‍ഡ്മാ’; 55 കാരി ഇപ്പോള്‍ ശരീരസൗന്ദര്യ മത്സര വിജയി, 20 വര്‍ഷത്തെ ജിമ്മിലെ കഠിനാദ്ധ്വാനം

പതിറ്റാണ്ടുകളുടെ പരിശീലനത്തിന് ശേഷം ‘മസില്‍ മുത്തശ്ശി’ ബോഡിബില്‍ഡിംഗ് കിരീടം നേടി. 20 വര്‍ഷത്തെ പരിശീലനം കൊണ്ട് 30 കാരിയുടെ ശരീരഘടന നേടിയ 55 കാരിയാണ് ബോഡിബില്‍ഡിംഗ് മത്സരത്തില്‍ വിജയിച്ചത്. പ്രായത്തെക്കുറിച്ചുള്ള മുന്‍ധാരണകളെ വെല്ലുവിളിക്കാന്‍ താന്‍ വ്യായാമം ചെയ്തുവെന്ന് ചൈനക്കാരി വാങ് ജിയാന്റോങ് പറഞ്ഞു. മാര്‍ച്ചില്‍ ചൈനയില്‍ നടന്ന ബോഡിബില്‍ഡിംഗ് മത്സരത്തില്‍ വാങ് മറ്റ് ചെറുപ്പക്കാരെ പിന്തള്ളി വിജയിച്ചു. മെയിന്‍ലാന്‍ഡ് സോഷ്യല്‍ മീഡിയയില്‍ ‘മസില്‍ ഗ്രാന്‍ഡ്മാ’ എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്. അഞ്ച് വര്‍ഷമായി ഷാങ്ഹായില്‍ സ്വന്തമായി ജിമ്മും Read More…

Featured Fitness

ഒറ്റക്കാലില്‍ എത്ര നേരം ബാലന്‍സ് ചെയ്ത് നില്‍ക്കാനാകും? നിങ്ങളുടെ ആരോഗ്യത്തെ അറിയാം!

പ്രായത്തെ ആര്‍ക്കും തടുത്ത് നിര്‍ത്താന്‍ കഴിയില്ല. എങ്കിലും വയസ്സാകുമ്പോള്‍ നിങ്ങളുടെ ആരോഗ്യം കൈമോശം വരാതിരിക്കുന്നതിലൂടെ മാത്രമേ ജീവിതം സുന്ദരമാകൂ.നിങ്ങള്‍ വാര്‍ധക്യത്തിലേക്ക് പ്രവേശിക്കുന്നത് ആരോഗ്യത്തോടെയാണോയെന്ന് മനസ്സിലാക്കാനായി സഹായിക്കുന്ന ഒരു ചെറിയ മാര്‍ഗം നിര്‍ദേശിക്കുകയാണ് പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം. അതിനായി ഒരു കാല്‍ ഉയര്‍ത്തി മറ്റേ കാലില്‍ ബാലന്‍സ് ചെയ്ത് നില്‍ക്കുക. ഇങ്ങനെ എത്ര നേരം നില്‍ക്കാന്‍ സാധിക്കുമെന്നത് നിങ്ങളുടെ വാര്‍ധക്യത്തിലെ ആരോഗ്യത്തെ സംബന്ധിച്ച് സൂചന നല്‍കുമെന്ന് മയോ ക്ലിനിക്കിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനം Read More…

Fitness

’35 വർഷമായി ഒരു ദിവസം പോലും വർക്കൗട്ട് മുടക്കിയിട്ടില്ല’; ജോൺ എബ്രഹാമിന്റെ ഫിറ്റ്നസ്സ് രഹസ്യം

സിനിമാതാരങ്ങള്‍ ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നത് പലപ്പോഴും ചര്‍ച്ചചെയ്യപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യാറുണ്ട്. ശരീരസൗന്ദര്യവും ഫിറ്റനസും കാത്ത് സൂക്ഷിക്കുന്ന താരമാണ് ജോണ്‍ എബ്രഹാം. ഈ നടന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. പഠാന്‍ എന്ന ചിത്രത്തില്‍ സിക്‌സ് പായ്ക്ക് ബോഡിയുമായി പ്രത്യക്ഷപ്പെട്ട നടനാണ്‌ ജോണ്‍ എബ്രഹാം. 52 കാരനായ ജോണ്‍ എങ്ങനെയാണ് ഇപ്പോഴും ചെറുപ്പം കാത്ത് സൂക്ഷിക്കുന്നതെന്ന് പലവർക്കും സംശയമുണ്ടായിരിക്കാം. അതിനുള്ള ഉത്തരം സാക്ഷാല്‍ ജോണ്‍ എബ്രഹാം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. ഹോളിവുഡ് റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 35 വര്‍ഷത്തില്‍ താന്‍ Read More…

Celebrity Fitness

മസില്‍ പെരുപ്പിച്ചുള്ള വിവാഹലുക്ക് വൈറല്‍, ഇതാണ് ബോഡി ബില്‍ഡറുടെ വരന്‍

കര്‍ണാടകയിലെ ബോഡി ബില്‍ഡറും ഫിറ്റ്നസ് ട്രെയിനറുമായ യുവതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച തന്റെ വിവാഹലുക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്ര പുരുഷോത്തം എന്ന വനിതാ ബോഡി ബില്‍ഡര്‍ വധുവിന്റെ വേഷത്തില്‍ ബോഡി ബില്‍ഡിംഗിലൂടെ നേടിയെടുത്ത മസില്‍പെരുപ്പിച്ചുമാണ് ഇന്‍സ്റ്റയില്‍ പ്രത്യക്ഷപ്പെട്ടത്. പാരമ്പര്യവസ്ത്രമായ, മഞ്ഞയും നീലയും കലര്‍ന്ന കാഞ്ചിവരം സാരി ധരിച്ച ചിത്ര പുരുഷോത്തം തന്റെ പേശീബലം വീഡിയോയില്‍ പ്രകടമാക്കുന്നുണ്ട്. ബ്‌ളൗസ് ധരിക്കാതെ തന്റെ മസിലുകള്‍ പുറത്തുകാണത്തക്ക വിധത്തിലായിരുന്നു വേഷം. കമര്‍ ബന്ദ്, മാംഗ് ടിക്ക, കമ്മലുകള്‍, വളകള്‍ എന്നിവയുള്‍പ്പെടെ Read More…

Fitness

അരമണിക്കൂര്‍ നേരം ദിവസവും നടത്തത്തിനായി മാറ്റിവയ്ക്കാ​മോ? ശരീരത്തിന് സംഭവിയ്ക്കും ഈ മാറ്റങ്ങള്‍

പ്രഭാത നടത്തവും സായാഹ്ന നടത്തവും പതിവാക്കുന്നത് ഏറെ ഗുണകരമാണ്. വ്യായാമത്തിന് നടത്തത്തേക്കാള്‍ മികച്ച വഴികളില്ല. ഹൃദയ ആരോഗ്യത്തെ ഇത്രമാത്രം സ്വാധീനിക്കുന്ന മറ്റൊരു വ്യായാമവും നിര്‍ദേശിക്കാനില്ല. ഏത് പ്രായക്കാര്‍ക്കും എളുപ്പം പിന്തുടരാവുന്നതുമായ വ്യായാമമാണ് രാവിലെയുള്ള നടത്തം. ദിവസവും അരമണിക്കൂര്‍ നേരം നടത്തത്തിനായി മാറ്റിവെക്കുന്നത് നന്നായിരിക്കും. കാരണം നിരവധി ആരോഗ്യഗുണങ്ങള്‍ ഈ അരമണിക്കൂര്‍ നടത്തം കൊണ്ട് ശരീരത്തിനു ലഭിക്കും. മാനസികാരോഗൃം വര്‍ധിപ്പിക്കുന്നതു മുതല്‍ അസ്ഥികളുടെ ബലം ശക്തിപ്പെടുത്തുന്നതുള്‍പ്പടെയുളള ഗുണങ്ങള്‍ ദിവസേനയുളള നടത്തം കൊണ്ടു ലഭിക്കാം. നടത്തത്തിന്റെ കൂടുതല്‍ ആരോഗ്യഗുണങ്ങളെകുറിച്ച് അറിയാം….. Read More…