ചൈനയിലെ ഒരു മനുഷ്യസ്നേഹിയായ മനുഷ്യന്‍ ഒരിക്കലും വിവാഹം കഴിക്കുക യോ സ്വന്തം രക്തത്തില്‍ പിറന്ന മക്കളോ ഇല്ല. എന്നിട്ടും രാജ്യത്തെ 700-ലധികം കുട്ടിക ള്‍ക്ക് ഒരു ‘അച്ഛന്‍’ ആണ് അയാള്‍. കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യ യിലെ ഹാങ്ഷൗവില്‍ നിന്നുള്ള 80 കാരന്‍ വാങ് വാന്‍ലിന്നിന്റെ കാര്യമാണ് പറയുന്ന ത്. 1979 മുതല്‍ തെരുവില്‍ അലഞ്ഞുതിരിയുന്ന കുട്ടികള്‍ക്ക് അദ്ദേഹം അഭയം നല്‍കുന്നു. 34 വയസ്സുള്ളപ്പോള്‍ ഒരു വൈകുന്നേരം തെരുവില്‍ വെച്ച് വാങ് തന്റെ ആദ്യത്തെ ‘മകനെ’ കണ്ടുമുട്ടി. Read More…
സുനാമി അനാഥരാക്കിയ രണ്ടു പെണ്‍കുട്ടികള്‍; വളര്‍ത്തി വലുതാക്കി വിവാഹവും നടത്തി തമിഴ്‌നാട് ചീഫ് സെക്രട്ടറി
2004 ഡിസംബര്‍ 26ന് ആറായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ സുനാമി തമിഴ്‌നാട് തീരത്ത് ആഞ്ഞടിച്ചപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നിന്നത് നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ അന്നത്തെ നാഗപട്ടണം ജില്ലാ കളക്ടറായിരുന്നജെ രാധാകൃഷ്ണനായിരുന്നു. കീച്ചന്‍കുപ്പം മത്സ്യബന്ധന ഗ്രാമത്തിലെ നാശനഷ്ടങ്ങള്‍ക്ക് ഇടയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അത്ഭുതകരമായി ഒരു പെണ്‍കുഞ്ഞിനെ ജീവനോടെ കിട്ടി. ദുരന്തത്തില്‍ അനാഥരായ കുട്ടികളെ പരിപാലിക്കുന്നതിനായി, തമിഴ്നാട് സര്‍ക്കാര്‍ നാഗപട്ടണത്ത് അന്നൈ സത്യ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സ്ഥാപിച്ചിരുന്നു. രക്ഷപ്പെടുത്തിയ ആ കുഞ്ഞിനെ അവിടെ പാര്‍പ്പിച്ചു. മീന എന്ന പേരും Read More…
വയോധികയുടെ ജീവന്‍ രക്ഷിച്ചു ; ചൈനയില്‍ അമേരിക്കക്കാരന് ധീരതയ്ക്കുള്ള അവാര്‍ഡ്…!
ചൈനയും അമേരിക്കയും തമ്മില്‍ നയതന്ത്രങ്ങള്‍ വര്‍ഷങ്ങളായി തകരാറിലാണ്. ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത ശത്രുതയിലും. എന്നാല്‍ മനുഷ്യത്വത്തിന്റെ കാര്യത്തില്‍ ഇതൊന്നും ഗൗരവമുള്ളതല്ല. അതുകൊണ്ടാണ് ചൈനയില്‍ കാലുകുത്തിയ അമേരിക്കക്കാരന്‍ ഹൊറാസ് ബീക്കമിന് ചൈന രാജ്യത്തെ ധീരതയ്ക്കുള്ള ഏറ്റവും വലിയ പുരസ്‌ക്കാരം നല്‍കിയത്. പുലര്‍കാലത്ത് ജോംഗിഗിന് പോകുമ്പോള്‍ വെള്ളത്തില്‍ വീണ ബെയ്ഹാണ്ടയെ രക്ഷിക്കുകയും ജീവിതത്തിലേക്ക് പിടിച്ചുകയറാന്‍ കൈനീട്ടുകയും ചെയ്തതാണ് ബീക്കം ചെയ്തത്. ജനുവരി 17-ന് കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ വുക്സിയിലെ ജിയാങ്സി ക്വിയാന്‍ജിന്‍ ബിന്‍ഷൂയി പാര്‍ക്കില്‍ ജോഗിംഗ് ചെയ്യുന്നതിനിടെ Read More…
തലയില്‍ മുടിയില്ലാത്തൊരു പെണ്ണിനെ ആരു കല്യാണം കഴിക്കും? ഇതാ നീഹാറിന്റെ കഥ
എന്തോരം മുടിയുണ്ട് പെണ്ണിന്? മുട്ടോളമെത്തുന്ന മുടി സ്ത്രീയുടെ സൗന്ദര്യലക്ഷണമായി കരുതിയിരുന്ന കാലത്ത് പെണ്ണുകാണാന്‍ പോയിവന്നാല്‍ സ്ഥിരം കേള്‍ക്കുന്ന ചോദ്യമായിരുന്നു ഇത്. എന്നാല്‍ തലയില്‍ മുടിയേയില്ലാത്ത ഒരു പെണ്ണിനെ ആരു കല്യാണം കഴിക്കും ? നീഹാര്‍ സച്ദേവ എന്ന ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയാണ് ആ ചോദ്യത്തിനുള്ള ഉത്തരം സ്വന്തം ജീവിതം കൊണ്ടു കുറിച്ചത്.ആറു മാസമായപ്പോള്‍തന്നെ അലോപീസിയ എന്ന അപൂര്‍വരോഗം സ്ഥിരീകരിച്ച കുട്ടിയായിരുന്നു നീഹാര്‍. അസാധാരണമായി മുടി കൊഴിഞ്ഞ് തല കഷണ്ടിയാകുന്ന അപൂര്‍വരോഗം. ഇടയ്ക്കൊക്കെ മുടി കിളിര്‍ത്തെങ്കിലും പെട്ടെന്ന് തന്നെ Read More…
പൂനം ഗുപ്ത- അവ്‌നീഷ്‌കുമാര്‍ വിവാഹം ; രാഷ്ട്രപതിഭവനില്‍ ആദ്യമായി സുരക്ഷാ ഉദ്യോഗസ്ഥയുടെ കല്യാണം
ഇന്ത്യന്‍ രാഷ്ട്രപതിയുടെ വസതിയായ രാഷ്ട്രപതി ഭവന്‍ ഇടയ്ക്കിടെ വിവാഹങ്ങള്‍ക്ക് വേദിയാകാറുണ്ട്. എന്നാല്‍ ചരിത്രത്തിലാദ്യമായി, രാഷ്ട്രപതി ഭവന്‍ ഒരു വനിതാ സിആര്‍പിഎഫ് ഉദ്യോഗസ്ഥയുടെ വിവാഹത്തിന് ആതിഥേയത്വം വഹിക്കും. 2025 ഫെബ്രുവരി 12-ന്, ഭവനില്‍ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറായി (പിഎസ്ഒ) സേവനമനുഷ്ഠിക്കുന്ന അസിസ്റ്റന്റ് കമാന്‍ഡന്റായ പൂനം ഗുപ്ത, ജമ്മു കശ്മീരില്‍ നിയമിതനായ മറ്റൊരു അസിസ്റ്റന്റ് കമാന്‍ഡന്റായ അവ്‌നീഷ് കുമാറിനെ വിവാഹം കഴിക്കും. സുരക്ഷാ സ്‌ക്രീനിംഗിന് ശേഷം അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചെറുതും ലളിതവുമായ ഒരു ചടങ്ങായിരിക്കും. മുമ്പും രാഷ്ട്രപതി Read More…
ലഘുഭക്ഷണം മുതല്‍ വൈഫൈ വരെ, വിമാനത്തേക്കാൾ മികച്ചതാണ് ഈ ഉബർ ക്യാബ്; ഡ്രൈവറെ പ്രശംസിച്ച് സോഷ്യൽ മീഡിയ
ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിൽ ഒന്നാണ് ഡൽഹി. കോർപ്പറേറ്റ് ജീവനക്കാരുടെ കുത്തകയായതുകൊണ്ട് തന്നെ നഗരങ്ങളിലെ സഞ്ചാരം അത്ര സുഖമുള്ള പരിപാടിയല്ല. കാരണം തുടരെയുള്ള ട്രാഫിക് ബ്ലോക്കുകൾ യാത്ര പലപ്പോഴും മന്ദഗതിയിൽ ആക്കാറുണ്ട്. എന്നാൽ ഈ അവസരത്തിൽ ഊബർ പോലെയുള്ള യാത്ര സൗകര്യങ്ങൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പെട്ടെന്ന് എത്താൻ ആളുകൾക്ക് സഹായകമാകാറുണ്ട്. എങ്ങനെയും ട്രാഫിക്കിൽ പെടാതെ ലക്ഷ്യസ്ഥാനത്ത് എത്തുക എന്നുള്ളതാണ് ഭൂരിഭാഗം ആളുകളുടെയും ആഗ്രഹം. എന്നാൽ ഡൽഹിയിലെ അബ്ദുൾ ഖാദറിന്റെ ഊബറിൽ കയറുകയാണെങ്കിൽ യാത്ര Read More…
27 വര്‍ഷത്തിന് ശേഷം നഷ്ടപ്പെട്ട അംഗത്തെ കുടുംബം കണ്ടെത്തി, ഇപ്പോള്‍ മഹാ കുംഭത്തില്‍ അഘോരി സന്യാസി
നഷ്ടപ്പെട്ടുപോയ കുടുംബാംഗത്തെ 27 വര്‍ഷത്തിന് ശേഷം കണ്ടെത്തിയപ്പോള്‍ കുംഭമേളയില്‍ അഘോരി സന്യാസി. ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു കുടുംബമാണ് കാണാതായ ആളെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ ആകസ്മീകമായി കണ്ടെത്തിയത്. നഷ്ടപ്പെട്ട കുടുംബാംഗമായ ഗംഗാസാഗര്‍ യാദവ് ഇപ്പോള്‍ ബാബ രാജ്കുമാര്‍ എന്ന 65 വയസ്സുള്ള ‘അഘോരി’ സന്യാസിയാണ്. 1998 ലാണ് കുടുംബത്തിന് ഗംഗാസാഗര്‍ യാദവിനെ നഷ്ടമയാത്. പട്നയിലേക്കുള്ള യാത്രയ്ക്ക് ശേഷം ഗംഗാസാഗറിനെ കാണാതാകുകയായിരുന്നു. അതിന് ശേഷം അയാളുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ ധന്വാ ദേവി അവരുടെ രണ്ട് Read More…
ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ജോലി രാജിവച്ച് പന്നിഫാം തുടങ്ങി; ഇന്ന് യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍
സമൂഹ മാധ്യമങ്ങളില്‍ കുറച്ച് നാളുകളായുള്ള ചര്‍ച്ച ചൈനയിലെ ഒരു യുവതിയും അവരുടെ തൊഴിലുമാണ്. കുടുംബത്തെ സഹായിക്കാനാണ് യാങ് യാഹ്ഷി എന്ന യുവതി തന്റെ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ജോലി ഉപേക്ഷിച്ച് പന്നി ഫാം ആരംഭിച്ചത്. പഠനത്തിന് ശേഷം 5 വര്‍ഷത്തോളം ഷാങ്ഹായ് എയര്‍ലൈന്‍സില്‍ ഫൈള്റ്റ് അറ്റന്‍ഡന്റായി ജോലി ചെയ്തു. തന്റെ പല ആവശ്യങ്ങൾക്കും മാതാപിതാക്കളില്‍ നിന്നാണ് അവർ പണം വാങ്ങുന്നത്. മാതാപിതാക്കള്‍ കടം വാങ്ങിയാണ് ആ പണം നല്‍കിയിരുന്നതെന്ന് പിന്നീടാണ് യുവതിക്ക് മനസ്സിലായത്. 2022ല്‍ യാങ്ങിന്റെ അമ്മയ്ക്ക് ഒന്നിലധികം Read More…
പതിമൂന്നാം നിലയില്‍ നിന്ന് രണ്ടു വയസ്സുകാരി താഴേക്ക്; കോരിയെടുത്ത് യുവാവ്; ദൈവത്തിന്റെ കരങ്ങള്‍…
‘ദൈവത്തിന്റെ കരങ്ങള്‍’ എന്ന വാക്കുകളെ അന്വര്‍ത്ഥമാക്കി പതിമൂന്നാം നിലയില്‍നിന്നു വീണ കുഞ്ഞിനെ അത്ഭുതകരമായി പിടിച്ചെടുത്ത് യുവാവ്. ഫ്ലാറ്റിന്റെ പതിമൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരി കുട്ടിയാണ് അബദ്ധത്തില്‍ താഴേക്കു വീണത്. സമൂഹമാധ്യമത്തില്‍ വൈറലായി സംഭവത്തിന്റെ വിഡിയോ . മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്. ‘ദൈവത്തിന്റെ കരങ്ങള്‍’ എന്നാണ് വിഡിയോയ്ക്ക് താഴെ ഏറെയും വരുന്ന കമന്‍റുകള്‍. ദേവിച്ചപട എന്ന സ്ഥലത്തുള്ള ഫ്ലാറ്റിലാണ് രണ്ടു വയസ്സുകാരിയും കുടുംബവും താമസിക്കുന്നത്. പതിമൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. പെട്ടെന്ന് താഴേയക്ക് Read More…