ഗൂഗിളില്‍ ഡോ ലീല കുര്യന്‍ എന്ന് തിരഞ്ഞാല്‍ ഇന്‍സ്റ്റഗ്രാമിലും ലിങ്ക്ഡ് ഇന്നിലുള്ള അക്കൗണ്ടുകള്‍ കാണാം. നൂറാം വയസ്സില്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഒരു ഡോക്ടര്‍ 62 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ഒടുവില്‍ മധുരയില്‍ വിശ്രമജീവിതം നയിക്കുയാണിപ്പോള്‍. 82-ാം വയസ്സില്‍ ചികിത്സാ രംഗത്തോട് വിടപറഞ്ഞതിന് പിന്നാലെ സ്റ്റോക്ക് മാര്‍ക്കറ്റിലും ഡോക്ടര്‍ ഭാഗ്യം പരീക്ഷിച്ചു. ചാറ്റ് ജിപിടി ഉള്‍പ്പടെയുള്ള നൂതനമായ സാങ്കേതിക വിദ്യകളും ഡോക്ടര്‍ക്ക് വശമുണ്ട്.യൂട്യൂബില്‍ നോക്കി പാചക പരീക്ഷങ്ങളുംനടത്താറുണ്ട്. മകളോടൊപ്പം താമസിക്കുന്ന ഈ ഡോക്ടര്‍ക്ക് പുസ്തകവായനയാണ് ഇഷ്ടം. ഏഴാം Read More…
സോക്സുകളോടുള്ള ഇഷ്ടം ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച 28-കാരനെ വന്‍കിട ബിസിനസുകാരനാക്കി
വിചിത്രവും വര്‍ണ്ണാഭമായതുമായ സോക്സുകളോടുള്ള സ്നേഹം കൊണ്ട് തുടങ്ങിയ സ്ഥാപനം ഇപ്പോള്‍ അഭിവൃദ്ധി പ്രാപിച്ച് വന്‍ ബിസിനസായി മാറി. ഏറെ കൗതുകകരവും പ്രചോദനാത്മകവുമായ കാര്യം ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച 28-കാരനായ ഒരു സംരംഭകനാണ് ഇതിന്റെ പിന്നില്‍ എന്നതാണ്. ലോകത്തുടനീളമുള്ള ഭിന്നശേഷിക്കാരെയും അല്ലാത്തവരേയും ഒരു പോലെ പ്രചോദിപ്പിക്കുന്നത് ബുദ്ധി വൈകല്യമുള്ള ജോണ്‍ ക്രാണിന്റെ ഈ സംരംഭം. ബൗദ്ധിക വൈകല്യമുള്ള ഒരു മനുഷ്യന്‍ തന്റെ ബിസിനസ്സിനെ ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സോക്ക് കമ്പനിയാക്കി മാറ്റുന്ന ഒരു സാധാരണ വിജയഗാഥ മാത്രമല്ല Read More…
33വര്‍ഷം സര്‍വീസ്; ഈ IASകാരന്‍ വാങ്ങിയത് 57 ട്രാന്‍സ്ഫറുകള്‍; അഴിമതിയോട് സന്ധിയില്ലാത്ത സമരം
വിരമിക്കുന്നതിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ, ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംക വീണ്ടും ഒരു സ്ഥലംമാറ്റം കൂടി വാങ്ങിയിരിക്കുകയാണ്. ഇത്തവണ ഹരിയാന ഗതാഗത വകുപ്പിലേക്കാണ് ട്രാന്‍സ്ഫര്‍. അദ്ദേഹത്തിന്റെ 57-ാമത്തെ ട്രാന്‍സ്ഫര്‍. 33 വര്‍ഷത്തെ സേവനത്തിനിടയില്‍ വിവിധ വകുപ്പുകളിലും തസ്തികകളിലുമായി ആകെ 57 സ്ഥലംമാറ്റങ്ങള്‍ നേരിട്ടിട്ടുള്ള ഖേംക അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാടുന്ന ഉദ്യോഗസ്ഥനാണ്. ആറ് മാസം കൂടുമ്പോള്‍ സ്ഥലംമാറ്റം ലഭിക്കുന്ന രണ്ടാമത്തെ ഐഎഎസ് ഓഫീസറാണ് ഖേംക. 35 വര്‍ഷത്തെ ഭരണകാലത്ത് 71 സ്ഥലംമാറ്റങ്ങള്‍ക്ക് വിധേയനായ റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍ Read More…
ഡോക്ടര്‍ വിധിച്ചത് രണ്ട് വര്‍ഷം; HIV ബാധിച്ച് നൂറി ജീവിച്ചത് 36 വര്‍ഷം, അനവധി കുട്ടികള്‍ക്ക് കൈത്താങ്ങായി ട്രാന്‍സ് വനിത
ഇന്ത്യയിലെ രണ്ടാമത്തെ എച്ച് ഐ വി രോഗബാധിതയായ വ്യക്തി ഇന്ന് ഒരുപാട് എച്ച് ഐ വി രോഗബാധിതരായ കുഞ്ഞുമക്കള്‍ക്ക് താങ്ങും തണലുമാണ്. പറഞ്ഞ് വരുന്നത് നൂറി സലിമിനെ പറ്റിയാണ്. ജനിച്ചത് നൂര്‍ മുഹമ്മദായിട്ടാണെങ്കിലും വളര്‍ന്നത് മുഴുവന്‍ തന്നിലെ സ്ത്രീത്വത്തെ അംഗീകരിച്ചുകൊണ്ടാണ്. ജനിച്ചത് തമിഴ്നാട്ടിലെ രാമനാഥപുരത്താണ്. ഇന്ന് ട്രാന്‍സ് വുമണ്‍ നൂറി തന്നെപ്പോലെ കഷ്ടത നേരിടുന്നവര്‍ക്ക് ഒരു കൈതാങ്ങാണ്. പതിമൂന്നാം വയസ്സില്‍ നൂറി നാടുവിട്ടു. മുംബൈയിലെത്തിയ അവര്‍ ഒരു നേരത്തെ ഭക്ഷണത്തിനായി ലൈംഗിക തൊഴിലാളിയായി. അതിന്റെ ഫലമായി അവര്‍ക്ക് Read More…
ലൈംഗികത്തൊഴിലാളികള്‍ക്കും ഇനിമുതല്‍ പ്രസവാവധി; രോഗകാലത്ത് വേതനത്തോടെ ലീവും
ലൈംഗികത്തൊഴിലാളികള്‍ക്ക് അസുഖകാലത്ത് വേതനവും പ്രസവാവധിയും ഉള്‍പ്പെടുന്ന ഔപചാരിക തൊഴില്‍ കരാറുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയം. നിയമം അനുസരിച്ച് ഒരു കരാര്‍ ഒപ്പിടുന്ന ലൈംഗികത്തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ തുടങ്ങി മറ്റ് വ്യവസായങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സാധാരണയായി ബാധകമാകുന്ന മറ്റ് അവകാശങ്ങള്‍ക്കും സംരക്ഷണങ്ങള്‍ക്കും ഇനിമുതല്‍ അര്‍ഹതയുണ്ടായിരിക്കും. നിയമനിര്‍മ്മാണത്തിന് കീഴില്‍, ലൈംഗികത്തൊഴിലാളികള്‍ക്ക് ഒരു ക്ലയന്റിന് സേവനങ്ങള്‍ നല്‍കാനോ അല്ലെങ്കില്‍ ഒരു പ്രത്യേക ലൈംഗിക പ്രവൃത്തി നടത്താനോ വിസമ്മതിക്കാനും ഏത് സമയത്തും ഏത് പ്രവര്‍ത്തനവും നിര്‍ത്താനും Read More…
പറുദീസ വീണ്ടെടുത്തു! വ്യവസായി കരിപ്പൂരിനെ പ്രകൃതിസമ്പത്തിന്റെ മടിത്തട്ടാക്കി മാറ്റി…!
കോഴിക്കോട്: ഇടതടവില്ലാത്ത തിരക്ക്, വേഗതയേറിയ വാഹനങ്ങളുടെ ഇരമ്പുന്ന ശബ്ദങ്ങള്‍, നിയോണ്‍-ലൈറ്റ് ലാബിരിന്തിന്റെ കണ്ണു മഞ്ചിക്കുന്ന വെളിച്ചങ്ങള്‍, തിങ്ങിനിറഞ്ഞ തെരുവുകള്‍, നിര്‍ത്താതെയുള്ള മുഴക്കം. തിരക്കേറിയ നഗരജീവിതമാണ് പലര്‍ക്കും അസ്തിത്വത്തെ നിര്‍വചിക്കുന്നത്. എന്നാല്‍ ചിലരാകട്ടെ ശാന്തിയിലേക്കും ശാന്തതയിലേക്കുമുള്ള വിളികള്‍ക്ക് പിന്നാലെ പോകും. കരിപ്പൂരിലെ ഒരു വ്യവസായിയെ സംബന്ധിച്ചിടത്തോളം, പ്രശാന്തമായ ഒരു ഹരിതഭൂമി പുനര്‍നിര്‍മ്മിക്കുക എന്ന ഈ മോഹത്തിന് ഒരു ചിരകാല സ്വപ്നത്തിന്റെ രൂപമായിരുന്നു. നഗരദുരിതത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ആഗ്രഹമായി തുടങ്ങിയത് ഒരു പതിറ്റാണ്ട് നീണ്ട ദൗത്യമായി മാറി. ഇതിനെ ഒരു Read More…
വീട്ടുവേലക്കാരിക്ക് സി.വി. ഉണ്ടാക്കിക്കൊടുത്തു; ഇപ്പോള്‍ അത് എക്‌സില്‍ വൈറലാണ്
വീട്ടിലെ വേലക്കാരിക്ക് നിങ്ങള്‍ എത്ര ബഹുമാനം നല്‍കാറുണ്ട്? ബംഗളൂരു ഐ.ടി. വ്യവസായത്തിനും പാചക വൈവിധ്യത്തിനും പേരുകേട്ടതാണ്, എന്നാല്‍ ഇത്തവണ, ഒരു പ്രദേശവാസി മറ്റൊരു കാരണത്താല്‍ ശ്രദ്ധ പിടിച്ചുപറ്റി. തന്റെ വേലക്കാരിക്ക് ഒരു തകര്‍പ്പന്‍ സിവി ഉണ്ടാക്കിക്കൊടുത്തു. ഹൃദയസ്പര്‍ശിയായതും രസകരവുമായ സിവി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. വന്‍ പ്രതികരണത്തിനും കാരണമായി മാറിയിരിക്കുകയാണ്. ഉര്‍വി എന്ന ഒരു എക്‌സ് ഉപയോക്താവ് പ്ലാറ്റ്ഫോമില്‍ ഒരു അഭ്യര്‍ത്ഥന പോസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന്റെ തുടക്കം. എച്ച്എസ്ആര്‍ ഏരിയയിലെ ഒരാള്‍ക്ക് ലളിതവും ഗൃഹാതുരവുമായ ഭക്ഷണം Read More…
വണ്ടര്‍വുമണ്‍ ! സ്വന്തം പരിശീലനത്തില്‍ നേടിയത് 3 സര്‍ക്കാര്‍ ജോലികള്‍; ‘ആത്യന്തിക സ്വപ്‌നം’ ഐഎഎസ്
സര്‍ക്കാര്‍ ജോലിയുടെ സുരക്ഷ മറ്റൊരു ജോലിക്കും ഇല്ലെന്നാണ് പറയാറ്. പക്ഷേ അതിശക്തമായ മത്സരം നടക്കുന്ന സാഹചര്യത്തില്‍ കോച്ചിംഗിനും ക്ലാസ്സുകള്‍ക്കുമായി വന്‍ തുക മുടക്കാന്‍ വരെ ആള്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ ആന്ധ്രാപ്രദേശിലെ ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ദമ്മപേട്ട ഗ്രാമത്തില്‍ നിന്നുള്ള ഭോഗി സമ്മക്കയ്ക്ക് മത്സരപ്പരീക്ഷകള്‍ ഒരു പ്രശ്‌നമേയല്ല. ഈ സമയത്തിനിടയില്‍ മൂന്നിലധികം സര്‍ക്കാര്‍ ജോലികളാണ് സമ്മക്ക നേടിയെടുത്തത്. എല്ലാം സ്വയം പരിശീലനത്തിലൂടെയും. എന്നാല്‍ ഈ ജോലിയിലൊന്നും തൃപ്തയാകാതെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഓഫീസറാകുക എന്ന ലക്ഷ്യവുമായി സമ്മക്ക Read More…
ഭാര്യക്ക് വാങ്ങിയ സ്വർണ്ണമാല ഭാഗ്യം കൊണ്ടുവന്നു; ഇരുട്ടിവെളുത്തപ്പോൾ 8 കോടി
സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജനായ ഒരാള്‍ ഭാര്യയ്ക്ക് ഒരു സമ്മാനം വാങ്ങിയപ്പോള്‍ കൂടെപ്പോന്നത് ഭാഗ്യദേവത. ഭാര്യയ്ക്കായി വാങ്ങിയ സ്വര്‍ണ്ണമാലയ്ക്കൊപ്പം നറുക്കെടുപ്പിലൂടെ തേടിവന്നത് ഏകദേശം 8 കോടിയിലധികം രൂപ (1 മില്യണ്‍ യുഎസ് ഡോളര്‍). സാധനം വാങ്ങി മൂന്ന് മാസം കഴിഞ്ഞ് നടന്ന നറുക്കെടുപ്പിലാണ് വന്‍ തുക ഇയാളെ തേടി വന്നത്. 21 വര്‍ഷമായി സിംഗപ്പൂരില്‍ ജോലി ചെയ്തിട്ടുള്ള പ്രോജക്ട് എഞ്ചിനീയറായ ബാലസുബ്രഹ്‌മണ്യന്‍ ചിദംബരം തന്റെ വിജയവാര്‍ത്ത കേട്ട് വികാരാധീനനായി. മുസ്തഫ ജ്വല്ലറി അവരുടെ വാര്‍ഷിക പരിപാടിയുടെ ഭാഗമായി 2024 Read More…














