Good News

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കിടന്നത് 15 വര്‍ഷം ; ഒടുവില്‍ മേരിക്ക് തോക്കിന്‍ മുനയില്‍ നിന്നും മോചനം

ഇന്തോനേഷ്യയില്‍ മരണശിക്ഷ കാത്ത് ഏകദേശം 15 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ഫിലിപ്പീനിയന്‍ സ്ത്രീയ്ക്ക് ഒടുവില്‍ മോചനം. ഏതു നിമിഷവും ജീവിതം അവസാനിക്കുമെന്ന് കരുതിയ ഫിലിപ്പീനിയന്‍ സ്ത്രീ മേരീ ജെയ്ന്‍ വെലോസോയ്ക്കാണ് ഒടുവില്‍ ഇന്തോനേഷ്യന്‍ യുക ഫയറിംഗ് സക്വാഡിന്റെ തോക്കിന്‍മുനയില്‍ നിന്നും മോചനം കിട്ടിയത്. ഇന്തോനേഷ്യന്‍ വിമാനത്താവളം വഴി 2.6 കിലോഗ്രാം (5.7 പൗണ്ട്) ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന് 2010-ലായിരുന്നു മേരി ജെയ്ന്‍ വെലോസോയെ വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ രണ്ട് കുട്ടികളുടെ അമ്മയായ 39 കാരി താന്‍ Read More…

Good News

ട്രാവല്‍ഏജന്റ് കബളിപ്പിച്ച് പാകിസ്ഥാനിലേക്ക് അയച്ചു; 22 വര്‍ഷത്തിന് ശേഷം വ്‌ളോഗര്‍ തുണച്ചു, ഹമീദ ഇന്ത്യയില്‍

ട്രാവല്‍ ഏജന്റ് കബളിപ്പിച്ച് പാകിസ്ഥാനിലേക്ക് അയച്ച ഇന്ത്യാക്കാരി 22 വര്‍ഷത്തിന് ശേഷം സ്വന്തം നാട്ടിലെത്തി. ഹൃദയസ്പര്‍ശിയായ നിമിഷങ്ങളില്‍ ഹമീദ ബാനോയാണ് തിങ്കളാഴ്ച ലാഹോറിലെ വാഗാ അതിര്‍ത്തി വഴി ഇന്ത്യയില്‍ എത്തിയത്. മുംബൈ സ്വദേശിനിയായ ഹമീദ ബാനോയെ ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് 2002 ല്‍ ഒരു ഏജന്റ് കബളിപ്പിച്ച് പാകിസ്ഥാനിലേക്ക് വിടുകയായിരുന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് ജില്ലയില്‍ എത്തിയ അവര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ‘തിങ്കളാഴ്ച കറാച്ചിയില്‍ നിന്ന് വിമാനത്തില്‍ ഇവിടെയെത്തി, തുടര്‍ന്ന് വാഗാ അതിര്‍ത്തി Read More…

Good News

90 രൂപയ്ക്ക് വാങ്ങിയ വീട് നവീകരിക്കാന്‍ യുവതി ചെലവാക്കിയത് 3.8 കോടി രൂപ…!

ഷിക്കാഗോയില്‍ നിന്നുള്ള സാമ്പത്തിക ഉപദേഷ്ടാവായ മെറിഡിത്ത് ടാബോണാണ് വീട് നവീകരിക്കാന്‍ വന്‍തുക ചെലവാക്കിയത്. ഇറ്റലിയിലെ സാംബൂക്ക ഡി സിസിലിയയില്‍ 2019 ലാണ് വീട് വാങ്ങിയത്. ഇറ്റലിയിലെ ഉപേക്ഷിക്കപ്പെട്ട വീടുകളില്‍ ഒന്ന് 1.05 ഡോളറിന് (ഏകദേശം 90 രൂപ) വാങ്ങുകയായിരുന്നു. 17-ാം നൂറ്റാണ്ടിലെ വൈദ്യുതിയോ വെള്ളമോ ഇല്ലാത്തതുമായ ഒരു വീടിന് വേണ്ടി ഇപ്പോള്‍ നാല് വര്‍ഷത്തെ കാലയളവില്‍ 446,000 ഡോളര്‍ (ഏകദേശം 3.8 കോടി രൂപ) ചെലവാക്കിയിരിക്കുകയാണ്. ഇറ്റാലിയന്‍ ഗ്രാമത്തില്‍ ഒരു വീട് സൃഷ്ടിക്കാന്‍ ടാബോണ്‍ തീരുമാനിച്ചതിന് കാരണം Read More…

Featured Good News

സ്ത്രീ സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്ത! മധ്യപ്രദേശിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വനിതാഹോട്ടല്‍

രാജ്യത്തെ സ്ത്രീസൗഹൃദമാക്കുക എന്നത് ഇന്ത്യയുടെ വിശാലലക്ഷ്യങ്ങളിലൊന്നാണ്. എന്നാല്‍ അതില്‍ ഒരു പടി കൂടി മുമ്പോട്ട് കടന്നിരിക്കുകയാണ് മദ്ധ്യപ്രദേശ്. പഞ്ചമറില്‍ ആദ്യ സമ്പൂര്‍ണ്ണ വനിതാഹോട്ടല്‍ തുറന്നുകൊണ്ടാണ് അവര്‍ ഒരു നാഴികക്കല്ല് സ്ഥാപിച്ചത്. പച്മറിയിലെ മനോഹരമായ ഹില്‍സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന ‘അമല്‍ട്ടാസ്’ മാനേജ്‌മെന്റ് മുതല്‍ ഉപഭോക്തൃ സേവനം വരെ – അതിന്റെ പ്രവര്‍ത്തനത്തിന്റെ എല്ലാ വശങ്ങളും സ്ത്രീകള്‍ മാത്രം കൈകാര്യം ചെയ്യുന്ന സ്ത്രീ ശാക്തീകരണത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. പരമ്പരാഗത സ്റ്റീരിയോടൈപ്പുകളെ തകര്‍ത്ത ഈ സംവിധാനം ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ സ്ത്രീകള്‍ക്ക് Read More…

Good News

മണ്ണിലും കടലിലും അതിവേഗം അലിഞ്ഞ് ചേരും; വിഷരഹിത പ്ലാസ്റ്റിക് കണ്ടെത്തി ജാപ്പനീസ് ഗവേഷകര്‍

ഭൂമിക്കും മണ്ണിനും നാശം വിതയ്ക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. നശിക്കാതെ മണ്ണില്‍ കാലങ്ങളോളം ഇത് കിടക്കുന്നു. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഇത് ഒരുപോലെ ഹാനികരമാണ്. ഇതുണ്ടാക്കുന്ന പരിസ്ഥിതിപ്രശ്നങ്ങളാണ് ഇന്ന് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. എന്നാല്‍ ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ജാപ്പനീസ് ഗവേഷകര്‍. മണ്ണിന് വളമാകുന്നതും കടലില്‍ അലിഞ്ഞു ചേരുന്നതുമായ പ്രത്യേക പ്ലാസ്റ്റിക് ഇവര്‍ കണ്ടെത്തി. റൈക്കന്‍ സെന്റര്‍ ഫോര്‍ എമര്‍ജന്റ് മാറ്റര്‍ സയന്‍സിലെ ഗവേഷകരാണ് ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇവ നിര്‍മിച്ചിരിക്കുന്നത് വിഷരഹിത ഘടകങ്ങള്‍ ഉപയോഗിച്ചാണ്. Read More…

Featured Good News

1979ല്‍ ദമ്പതികള്‍ നട്ട ചെറിയ ക്രിസ്മസ് ട്രീ; ഇന്ന് 52 അടി ഉയരമായി പ്രദേശത്തിന് പ്രകാശം നല്‍കുന്നു

മഞ്ഞുകാലത്തിന്റെ ഇരുട്ടില്‍, തെരുവ് വിളക്കുകള്‍ ഇല്ലാത്ത ഒരു സ്ഥലത്ത്, പ്രദേശത്തിന് മുഴുവന്‍ പ്രകാശം നല്‍കി ഒരു ക്രിസ്മസ് ട്രീ ഉയരത്തില്‍ വളര്‍ന്നു നിന്നാല്‍ എങ്ങിനെയിരിക്കും? ഇംഗ്ലണ്ടിലെ വോര്‍സെസ്റ്റര്‍ഷെയറിലെ ഇങ്ക്ബെറോ നഗരത്തിന് പറയാനുള്ളത് അത്തരം ഒരു ക്രിസ്മസ് ട്രീയുടെ കഥയുണ്ട്. ദശകങ്ങളായി ക്രിസ്മസിന് അലങ്കാര വിളക്കുകളാല്‍ വെളിച്ചം ചൊരിഞ്ഞു നില്‍ക്കുന്ന ഈ ദേവദാരു വൃക്ഷം ആളുകള്‍ക്ക് കിലോമീറ്ററുകള്‍ അകലെ നിന്ന് പോലും മനോഹരമായ കാഴ്ച നല്‍കുന്നു. 1978 ല്‍ ദമ്പതികളായ അവ്രിലും ക്രിസ്റ്റഫര്‍ റൗലാന്‍ഡും വെറും 6 ഡോളറിന് Read More…

Good News

ഇതാണ് യഥാര്‍ത്ഥ സൗഹൃദം; രോഗത്തിനെയും കരുത്തോടെ നേരിട്ട മൂന്ന് ചങ്ങാതിമാര്‍

സൗഹൃദം എപ്പോഴും മനോഹരമാണ്. ഇവിടെ മൂന്ന് ശരീരങ്ങളിലെ ഒരു മനസ്സാണ് സൗഹൃദമെന്ന വാക്കിനെ കുറിക്കുന്നത്. ഇത് മൂന്ന് ചങ്ങാതിമാരുടെ സൗഹൃദത്തിന്റെ കഥയാണ്. സോണിയ ബെന്നി, മിനി ജിജോ രാധിക റെജി എന്നിവര്‍ ഉറ്റ സ്‌നേഹിതരാണ്.മൂന്നുപേര്‍ക്കും പ്രായം 44. ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശികളായ ഇവരുടെ വീടുകള്‍ അടുത്തടുത്തായിരുന്നു. വിവാഹത്തിന് ശേഷം മൂന്നിടത്തായെങ്കിലും ഫോൺ വിളികളിലൂടെയും കൂടിച്ചേരലുകളിലൂടെയും സൗഹൃദം തുടര്‍ന്നു. പെട്ടെന്ന് സോണിയ കാന്‍സര്‍ ബാധിതയായി. കരുതലും പരിചരണവും നല്‍കാനായി കൂട്ടുകാരിയ്ക്ക് കൂട്ടായി മിനിയും രാധികയും ഓടിയെത്തി. വേദനകളില്‍ നിന്നും Read More…

Good News

പണത്തിനപ്പുറം… ഒരു കോടി രൂപ ശമ്പളം വാങ്ങിയിരുന്ന ജോലി ഉപേക്ഷിച്ചു, മറ്റൊരു ഓഫറുമില്ല

മറ്റൊരു ജോലി ഓഫറുമില്ലാതെ വന്‍ തുക ശമ്പളം കിട്ടിയിരുന്ന ജോലി ഉപേക്ഷിച്ച ബംഗലുരു ടെക്കിയുടെ പോസ്റ്റ് വൈറലാകുന്നു. ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിക്കുന്നതിലെ വെല്ലുവിളികളെ കുറിച്ച് ഓണ്‍ലൈനില്‍ ഇത് വ്യാപകമായ ചര്‍ച്ചയ്ക്ക് കാരണമായി. ബംഗളൂരു ടെക്കി വരുണ്‍ ഹസിജയാണ് അടുത്തിടെ എക്സില്‍ സാധാരണക്കാരെ ഞെട്ടിക്കുന്ന പോസ്റ്റ് ഇട്ടത്. ബെംഗളൂരുവിലെ പ്രൊഡക്ട് മാനേജ്മെന്റ് റോളില്‍ നിന്ന് രാജിവച്ചുകൊണ്ട് താന്‍ ഒരു സുപ്രധാന തീരുമാനമെടുത്തതായി ഹസിജ വെളിപ്പെടുത്തി. പ്രതിവര്‍ഷം ഒരു കോടിയിലധികം രൂപ സമ്പാദിച്ച ഒരു പതിറ്റാണ്ടായി ചെയ്തുവന്ന തന്റെ Read More…

Featured Good News

ചെര്‍ലോപള്ളി ഗ്രാമത്തിലെ കര്‍ഷകന്‍ പെദ്ദണ്ണയും കുടുംബവും 365 ദിവസവും കഴിക്കുന്നത് വിഷരഹിത പച്ചക്കറി

അനന്തപൂര്‍: വര്‍ഷത്തില്‍ നിങ്ങള്‍ എത്ര തവണ വിഷം കലരാത്ത പച്ചക്കറികള്‍ ഉപയോഗിക്കാറുണ്ട്? എന്നാല്‍ ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ റാപ്തഡു മണ്ഡലത്തിലെ ചെര്‍ലോപള്ളി ഗ്രാമത്തിലെ പുരോഗമന കര്‍ഷകനായ സി പെദ്ദണ്ണ ഒരു വര്‍ഷം മുഴുവന്‍ കഴിക്കുന്നത് വിഷരഹിത പച്ചക്കറിയാണ്. അതും സ്വന്തം അടുക്കളത്തോട്ടത്തില്‍ നിന്നും കിട്ടിയത്. പെദ്ദണ്ണയും ഭാര്യ രാജേശ്വരിയും ഒരുമിച്ച് അവരുടെ വീട്ടില്‍ 365 ദിവസത്തെ അടുക്കളത്തോട്ടം സൃഷ്ടിച്ചുകൊണ്ട് മറ്റുള്ളവരെയും പ്രകൃതി ജീവനത്തിന് പ്രേരിപ്പിക്കുകയാണ്. ഉപജീവനത്തിനായി പച്ചക്കറികള്‍, ഇലക്കറികള്‍, ഔഷധ സസ്യങ്ങള്‍ എന്നിവയെല്ലാം സ്വന്തം വളപ്പില്‍ നട്ടുവളര്‍ത്തുന്നു. Read More…