മകള്‍ ജീവിതത്തില്‍ ആദ്യമായി ഭക്ഷണം ഉണ്ടാക്കിയ അച്ഛന് കൊടുത്താൽ എന്തായിരിക്കും പ്രതികരണം? എത്ര രുചിയില്ലെങ്കിലും തങ്ങളുടെ മക്കൾ ഉണ്ടാക്കുന്ന ഭക്ഷണം അമ്മമാർ നല്ലതാണെന്ന് മാത്രമേ പറയുകയുള്ളൂ. ഇനി അഥവാ അവർ എന്തെങ്കിലും കുറ്റങ്ങളോ കുറവുകളോ ഉണ്ടെങ്കിൽ തന്നെയും വളരെ സ്നേഹത്തോടെ കൂടി അത് തിരുത്തി കൊടുക്കും. എന്നാല്‍ അച്ഛന്‍മാര്‍ അങ്ങനെയാവണമെന്നില്ല. പക്ഷേ ഈ അച്ഛന്‍ വേറെ ലവലാണ്. അത്തരത്തിൽ മനം കുളിർപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഋതു ദാസ് എന്ന സോഷ്യൽ മീഡിയ Read More…
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്: അമ്മയെ ആദ്യമായി ബ്യൂട്ടിപാര്‍ലറില്‍ കൊണ്ടുപോയി മകള്‍: വീഡിയോ കാണാം
തന്റെ അമ്മയും കൊണ്ട് ബ്യൂട്ടിപാര്‍ലറില്‍ പോയ പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നമ്മളെല്ലാവരും കുഞ്ഞായിരിക്കുന്ന സമയത്ത് നമ്മുടെ മാതാപിതാക്കള്‍ നമ്മുടെ എല്ലാ ഇഷ്ടങ്ങളും സാധിച്ചു തന്നിരുന്നു. നമ്മള്‍ വലുതാകുമ്പോള്‍ നല്ല ജോലിയൊക്കെ കിട്ടുമ്പോള്‍ കഴിഞ്ഞുപോയ കാലങ്ങള്‍ മറക്കാതെ നമ്മുടെ അച്ഛനെ അമ്മയെ കൂടെ ചേര്‍ത്ത് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴിതാ ആയുഷി എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് കഴിഞ്ഞദിവസം തന്റെ അമ്മയും കൊണ്ട് ആദ്യമായി ബ്യൂട്ടിപാര്‍ലറില്‍ പോയ കഥയാണ് പങ്കുവെച്ചിരിക്കുന്നത്. അവളുടെ അമ്മ രേഖ ശര്‍മ Read More…
വിമാനദുരന്തത്തിലെ ഇരകള്‍ക്ക് ബിടിഎസ് ജെ-ഹോപ്പിന്റെ സാന്ത്വനം ; 100 ദശലക്ഷം വോണ്‍ സംഭാവന നല്‍കും
ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടായിരുന്നു ദക്ഷിണകൊറിയയില്‍ ഡിസംബര്‍ 29 ന് 181 പേര്‍ ഉള്‍പ്പെട്ട വിമാനദുരന്തം ഉണ്ടായത്. ലാന്‍ഡിംഗ് ഗീയര്‍ ചതിച്ചായിരുന്നു അപകടമെന്നാണ് ഇതിനെക്കുറിച്ച് ആദ്യം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്തായാലും അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുത്തിരിക്കുകയാണ് ലോകത്തുടനീളം ആരാധകരുള്ള ദക്ഷിണകൊറിയന്‍ പോപ്പ സംഗീതഗ്രൂപ്പ് ബിടിഎസ്. അപകടത്തില്‍ ജീവന്‍ നഷ്ടമായ 179 യാത്രക്കാരുടെ കുടുംബങ്ങള്‍ക്കായി ബിടിഎസിന്റെ ജെ ഹോപ്പ് 100 ദശലക്ഷം ദക്ഷിണകൊറിയന്‍ വോണ്‍ (ഏകദേശം 58 ലക്ഷം രൂപ) നല്‍കും. ദക്ഷിണകൊറിയയിലെ നിര്‍ബ്ബന്ധിത സൈനിക സേവനത്തിന് വിധേയനായ ജെ Read More…
18വര്‍ഷത്തിനുശേഷം അമ്മയ്ക്ക് രണ്ടാംവിവാഹം നടത്തിക്കൊടുത്ത് മകന്‍ ; വികാരഭരിതമായ വീഡിയോ
തന്നെ വളര്‍ത്തിവലുതാക്കാന്‍വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അമ്മയ്ക്ക് മുതിര്‍ന്നപ്പോള്‍ മകന്റെ സ്നേഹകരുതല്‍. പാകിസ്ഥാനില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ ഒരു കഥ അമ്മയുടെ രണ്ടാം വിവാഹം നടത്തിയ മകനെക്കുറിച്ചാണ്. പ്രണയത്തിനും പുതുജീവിതത്തിനും വേണ്ടിയുള്ള രണ്ടാമത്തെ അവസരം സ്വീകരിക്കാന്‍ തന്റെ അമ്മയെ ശക്തമായി പിന്തുണച്ചതിന് ഈ യുവാവ് ഇന്റര്‍നെറ്റില്‍ പ്രശംസ നേടുന്നു. അമ്മയുടെ വിവാഹത്തില്‍ നിന്നുള്ളത് ഉള്‍പ്പെടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഒരു വൈകാരിക വീഡിയോയില്‍, അബ്ദുള്‍ അഹദ് തന്റെ അമ്മയോടൊപ്പമുള്ള വിലയേറിയ നിമിഷങ്ങള്‍ വ്യക്തമാക്കി.‘‘കഴിഞ്ഞ 18 വര്‍ഷമായി അമ്മ അവരുടെ ജീവിതം മുഴുവന്‍ Read More…
ഉറങ്ങിക്കിടന്നപ്പോള്‍ ഭര്‍ത്താവ് ആസിഡ് മുഖത്ത് ഒഴിച്ചു; ജീവിതം ആത്മവിശ്വാസത്താല്‍ തിരികെ പിടിച്ച് സാക്കിറ
ഭര്‍ത്താവും മക്കളുമൊത്തുള്ള ഒരു മനോഹരമായ കുടുംബ ജീവിതം ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്. അത്തരത്തില്‍ ഒരു ഒരുപാട് സ്വപ്നങ്ങളുമായി ജീവിതം നയിച്ച വ്യക്തിയായിരുന്നു സാക്കിറ ഷെയ്ഖ്. ഒരു ദിവസം ഭര്‍ത്താവ് ഉറങ്ങിക്കിടന്നിരുന്ന അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചു. മുഖം പൊള്ളി ചെവിയും കണ്ണും നഷ്ടമായി. ഭാര്യ ജോലിക്ക് പോകുന്നത് അപമാനമായി കണ്ട ഒരു ഭര്‍ത്താവിന്റെ ക്രൂരതയായിരുന്നു അത്. പതിനേഴാം വയസ്സിലായിരുന്നു സാക്കിറയുടെ വിവാഹം. വിവാഹം കഴിഞ്ഞ ആദ്യ നാളുകള്‍ മുതല്‍ തന്നെ ഭര്‍ത്താവ് അവരെ മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും Read More…
ബെംഗളൂരു വിമാനത്താവളത്തില്‍ യാത്രികന് ഹൃദയാഘാതം ; ഡല്‍ഹിക്ക് പറക്കാനെത്തിയ ഡോക്ടര്‍ രക്ഷകയായി
ബെംഗളൂരു: മരണത്തിന്റെ മുഖത്ത് നിന്നും ഒരാളെ ജീവിതത്തിലേക്ക് തിരിച്ചുകയറ്റുക എന്നത് എല്ലാ മനുഷ്യരെയും സംബന്ധിച്ച് പരമപ്രധാനമായ കാര്യമാണ്. അപ്പോള്‍ പിന്നെ ഞായറാഴ്ച ഹൃദയാഘാതം വന്നൊരാളെ രക്ഷപ്പെടുത്തി സ്വന്തം കര്‍ത്തവ്യം നിര്‍വ്വഹിച്ച ഡോ. ഗരിമ അഗര്‍വാളിനെ യഥാര്‍ത്ഥ ഹീറോയിന്‍ എന്ന് വിളിച്ചാല്‍ അത് കുറഞ്ഞു പോകത്തേയുള്ളു. ഞായറാഴ്ച വൈകുന്നേരം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചായിരുന്നു ഗരിമയുടെ കയ്യൊപ്പ് പതിഞ്ഞ സംഭവം നടന്നത്. ഡല്‍ഹിയില്‍ കുടുംബത്തിനൊപ്പം ചേരാന്‍ കാത്തു നിന്ന ഡോക്ടര്‍ കുഴഞ്ഞുവീണ 40 വയസ്സുള്ള സഹയാത്രികന്റെ രക്ഷകയായി. വര്‍ത്തൂരിലെ Read More…
ടെക്കി ഐടി ജോലി വിട്ടു മണ്ണിലിറങ്ങി കര്‍ഷകനായി ; ഇപ്പോള്‍ ലക്ഷ്യമിടുന്നത് 400 കോടി…!
വിപ്രോ ടെക്നോളജീസിലെ 13 വര്‍ഷം ഉള്‍പ്പെടെ ടെക്നോളജി മേഖലയില്‍ 17 വിജയകരമായ വര്‍ഷങ്ങള്‍ക്ക് ശേഷം, തന്റെ കരിയര്‍ ഉപേക്ഷിക്കാന്‍ ബംഗളൂരു സ്വദേശിയായ ശശി കുമാര്‍ തീരുമാനിച്ചപ്പോള്‍ കര്‍ഷകനായ പിതാവ് ഉള്‍പ്പെടെ അനേകരാണ് ഞെട്ടിയത്. 2010 ലായിരുന്നു ജീവിതം തന്നെ മാറ്റിമറിച്ച ഒരു തീരുമാനം ശശി കുമാര്‍ എടുത്തത്., ഇന്ത്യയിലെ ആദ്യത്തെ സര്‍ട്ടിഫൈഡ് ഓര്‍ഗാനിക് ഡയറി സംരംഭമായ അക്ഷയകല്‍പ ഓര്‍ഗാനിക്ക് സ്ഥാപിക്കുമ്പോള്‍ ഗ്രാമീണ സംരംഭകത്വം പ്രായോഗികമാക്കുകയും ചെറുകിട കര്‍ഷകരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ബെംഗളൂരു Read More…
പഠിക്കാൻ പ്രായമില്ല, ‘ക്ലാസ്സ്മേറ്റ്സ് മാമന്മാര്‍ക്ക് സർപ്രൈസ്, ബർത്ത് ഡേ ആഘോഷവുമായി കുട്ടിക്കൂട്ടുകാര്‍- വീഡിയോ
പണ്ടൊക്കെ വയസ്സിന് മൂത്ത കുട്ടികൾ ക്ലാസിനുണ്ടെങ്കിൽ മൂത്താപ്പ എന്ന് പറഞ്ഞ് കളിയാക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് പല പ്രൊഫഷണൽ കോഴ്സുകളിലും ക്ലാസ്മേറ്റ്സ് ആയിട്ടുള്ളവർ പലപല പ്രായത്തിലുള്ള വരായിരിക്കും. അതിൽ എടുത്ത് പറയേണ്ട ഒരു കോഴ്സാണ് എൽഎൽബി. മക്കളും കൊച്ചുമക്കളും ഒക്കെ ആയ ശേഷം എൽഎൽബി പഠിക്കാൻ പോകുന്ന ധാരാളം ആളുകൾ ഉണ്ട്. പറഞ്ഞുവരുന്നത് എന്തെന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ബർത്ത് ഡേ ആഘോഷത്തെ കുറിച്ചാണ്. അത് മറ്റൊന്നുമല്ല ഒരു എൽഎൽബി Read More…
പ്രായം വെറും 14, ഇപ്പോള്‍ പി എച്ച് ഡി ചെയ്യുന്നു; ലോറന്‍ സൈമണ്‍സ് സൂപ്പറാ!
14 വയസ്സുള്ള ഒരു കുട്ടി സാധാരണയായി ഏത് ക്ലാസിലായിരിക്കും. ഒന്നുകില്‍ ഒന്‍പതാം ക്ലാസില്‍, അല്ലെങ്കില്‍ പത്തില്‍. പക്ഷെ നമ്മുടെ കഥയിലെ നായകന്‍ ലോറന്‍ സൈമണ്‍സ് പതിനാലാം വയസ്സില്‍ പിഎച്ച് ഡി ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ട് വര്‍ഷം മുന്‍പാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനങ്ങളിലൊന്നായ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൈമണ്‍ പി എച്ച് ഡിയ്ക്ക് ചേര്‍ന്നത്. സൈമണ്‍സ് ബെല്‍ജിയത്തില്‍ നിന്നുള്ള ബാലനാണ്. തന്റെ പതിനാലാം വയസ്സില്‍ ഫിസിക്സില്‍ ബിരുദം നേടിയാണ് സൈമണ്‍സ് ലോകത്തിനെ ഞെട്ടിച്ചത്. വെറും ഒരു Read More…














