Featured Lifestyle

മഴക്കാലത്തെ വസ്ത്രങ്ങളിലെ ദുർഗന്ധത്തോട് പറയാം ബൈ ബൈ; ഇതാ ചില എളുപ്പവഴികൾ!

മഴക്കാലത്തിന്റെ വരവ് ദൈനംദിന ജീവിതത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വസ്ത്രങ്ങൾ ഉണങ്ങാൻ എടുക്കുന്ന താമസം. മേഘാവൃതമായ അന്തരീക്ഷം കാരണം വസ്ത്രങ്ങൾ എത്ര നന്നായി കഴുകിയാലും ഡിറ്റർജന്റുകൾ ഉപയോഗിച്ചാലും അവയിൽ ഒരുതരം ഈർപ്പവും അഴുക്ക് മണവും അവശേഷിക്കാറുണ്ട്. ഇത് ശ്രദ്ധിക്കാതിരുന്നാൽ തുണികളിൽ പൂപ്പൽ പിടിക്കാനും അത് വസ്ത്രങ്ങൾ നശിച്ചുപോകാനും കാരണമാകും. എന്നാൽ ചില ലളിതമായ വഴികളിലൂടെ വസ്ത്രങ്ങളിലെ ഈ അസുഖകരമായ മണം പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും. വസ്ത്രങ്ങളിൽ ദുർഗന്ധം വരുന്നത് തടയാനുള്ള ഏറ്റവും Read More…

Featured Good News

അയൽക്കാരുടെ മുന്നില്‍ നഗ്നയാക്കി ക്രൂരമർദനം, പീഡനങ്ങളെയും എറിഞ്ഞുടച്ചു; ഗ്ലാസ്‌ഗോയിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ ശർമിള

ഗ്ലാസ്‌ഗോയിലെ സ്കോട്സ്ടൗൺ അത്‌ലറ്റിക്സ് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച വൈകുന്നേരം കാണികൾ ശ്വാസമടക്കിപ്പിടിച്ച നിമിഷം. ചെറുതായി വെട്ടി ഒതുക്കിയ മുടിയും നിശ്ചയദാർഢ്യം തുടിക്കുന്ന കണ്ണുകളുമായി ഒരു നാൽപതുകാരി തന്റെ കൈകളിലെ കരുത്ത് മുഴുവൻ ഇരുമ്പ് ഗോളത്തിലേക്ക് ആവാഹിച്ച് 9.81 മീറ്റർ ദൂരേക്ക് എറിഞ്ഞു. വനിതകളുടെ സീറ്റഡ് ഷോട്ട്പുട്ട് (F57) ഇനത്തിൽ ഇന്ത്യയുടെ ശർമിള ധങ്കർ സ്വർണം എറിഞ്ഞിട്ടപ്പോൾ കോമൺ‌വെൽത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്സിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് ആദ്യമായി ഒരു സ്വർണ മെഡൽ ലഭിക്കുകയായിരുന്നു. ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ മെഡലിനായുള്ള Read More…

Featured Spotlight

ജാതി സംവരണം വേണ്ട, ആര്‍.എച്ച്‌.എയ്ക്ക് 56ലക്ഷം ഫോളോവേഴ്‌സ്, കോക്രോച്ച്‌ ഇഫക്‌ടില്‍ രാജ്യത്ത്‌ പുതിയ രാഷ്‌ട്രീയനീക്കങ്ങള്‍

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേടിയ സമരവിജയത്തിന് പിന്നാലെ, സമാനമായ നിരവധി ഓൺലൈൻ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. ആക്ഷേപഹാസ്യവും പ്രത്യേക ആശയങ്ങളും ശക്തമായ രാഷ്ട്രീയ ആയുധമാക്കാമെന്ന തിരിച്ചറിവാണ് ഇത്തരം നീക്കങ്ങൾക്ക് പ്രചോദനമാകുന്നത്. രണ്ടുമാസം മുൻപ് അഭിജിത് ദീപ്കെ രൂപീകരിച്ച സി.ജെ.പിക്ക് വിദ്യാഭ്യാസ വിഷയം ഉന്നയിച്ച് രാജ്യത്തെ ‘ജെൻ സി’ തലമുറയെ ഒന്നിപ്പിക്കാനും കേന്ദ്രമന്ത്രിയുടെ രാജി വാങ്ങാനും സാധിക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ, ഇവരുടെ അപ്രതീക്ഷിത വിജയം മറ്റുള്ളവർക്ക് വഴികാട്ടിയാകുകയായിരുന്നു. ദാരു ജനതാ പാർട്ടി, കബൂത്തർ Read More…

Featured Oddly News

വിവാഹത്തെ ചൊല്ലി തർക്കം; പ്രണയിനിയെ ബൈക്കിൽ വലിച്ചിഴച്ച് യുവാവ്; കരണം പുകച്ച് നാട്ടുകാര്‍; വിഡിയോ

വിവാഹത്തെക്കുറിച്ചുള്ള തർക്കത്തിനിടെ യുവതിയെ ബൈക്കിൽ നൂറുമീറ്ററോളം വലിച്ചിഴച്ച് യുവാവ്. ബിഹാറിലെ നളന്ദ ജില്ലയിലുള്ള രാജ്ഗീർ പോലീസ് സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്. ക്രൂരതയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നവാഡ സ്വദേശിയായ അമീനും യുവതിയും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. കാമുകനെ കാണാനായി യുവതി വിളിച്ചുവരുത്തിയപ്പോഴാണ് തർക്കങ്ങൾക്ക് തുടക്കമായത്. സംസാരത്തിനിടയിൽ യുവതി വിവാഹക്കാര്യം ചോദിച്ചെങ്കിലും അമീൻ അതിന് തയ്യാറല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെ സ്ഥലത്തുനിന്ന് ബൈക്കിൽ കടന്നുകളയാൻ ശ്രമിച്ച യുവാവിനെ യുവതി തടഞ്ഞു. വണ്ടിയിൽ പിടിച്ചുനിന്ന Read More…

Crime Featured

വാടകവീട്ടില്‍ താമസിപ്പിക്കും; ഗര്‍ഭിണികളെ വശത്താക്കി നവജാതശിശുക്കളെ കൈക്കലാക്കുന്ന സംഘം പിടിയില്‍

പണം വാഗ്ദാനം ചെയ്ത് ഗർഭിണികളെ വലയിലാക്കി നവജാതശിശുക്കളെ തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേർ പാലായ്ക്ക് സമീപം ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായി. അസം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയുടെ പരാതിയിൽ തിരുനെൽവേലി സ്വദേശി രാജൻ, വാഗമൺ സ്വദേശി അർജുൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒന്നര വയസ്സുള്ള കുട്ടിയുടെ അമ്മയായ പരാതിക്കാരി വീണ്ടും ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് ഭർത്താവിന്റെ വീട്ടുകാർ നിർബന്ധിച്ചെങ്കിലും യുവതി വഴങ്ങിയില്ല. തുടർന്ന് കുഞ്ഞിനെ ദത്തുനൽകാൻ സമ്മതിച്ച യുവതിയെ പ്രസവ ശേഷം മടങ്ങിയെത്തിയാൽ Read More…

Featured Spotlight

ഇവിടെ പോലീസിനുപോലും രക്ഷയില്ലേ? മദ്യലഹരിയിൽ ലാത്തി പിടിച്ചുവാങ്ങി, പോലീസുകാരനെ പൊതിരെ തല്ലി- വീഡിയോ

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിൽ മദ്യപിച്ചെത്തിയ യുവാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിളിനെ അയാളുടെതന്നെ ലാത്തി ബലമായി പിടിച്ചുവാങ്ങി ക്രൂരമായി മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഖഡക്പാഡ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഗണേഷ് ചവാനാണ് പടിക്കെട്ടിൽ വെച്ച് അതിക്രൂരമായ ആക്രമണത്തിന് ഇരയായത്. രാത്രി സമയത്ത് അടിയന്തര സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഒരു സ്ത്രീ വിളിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഇവിടെവെച്ച് മദ്യലഹരിയിലായിരുന്ന രാഹുൽ തയാഡെ എന്ന Read More…

Featured Spotlight

‘അല്ലായിരുന്നേൽ, പോക്രിത്തരം പറഞ്ഞതിന് ഞാൻ നിങ്ങളെ തന്തയ്ക്ക് വിളിച്ചേനെ..’; ടി.ജി.ക്കെതിരെ പൊലീസ് സർജൻ ഡോ. കൃഷ്ണൻ ബാലേന്ദ്രൻ

ആലപ്പുഴ: ഡൽഹി ജന്തർ മന്തറിൽ സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭക്കാർക്കെതിരെ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ആലപ്പുഴ മെഡിക്കൽ കോളജ് പൊലീസ് സർജൻ ഡോ. കൃഷ്ണൻ ബാലേന്ദ്രൻ. ‘നമ്മുടെ മക്കളെ വെടിവെച്ചുകൊന്നേനേ’ എന്നാണ് അയാൾ പറയുന്നതെന്നും, ഈ പോക്രിത്തരത്തിന് തന്തയ്ക്ക് വിളിക്കാൻ തനിക്കും അറിയാമെങ്കിലും മാന്യത കാത്തുസൂക്ഷിക്കേണ്ടതുകൊണ്ട് മാത്രമാണ് കൂടുതൽ ഒന്നും പറയാത്തതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിച്ച് പിരിഞ്ഞുപോകാത്തവരെ വെടിവെച്ചുകൊല്ലുമെന്നും ശവങ്ങൾ പെറുക്കി ആശുപത്രിയിലാക്കുമെന്നുമുള്ള Read More…

Featured Sports

‘ടീമിലെത്താന്‍ മത്സരയോട്ടത്തിനില്ല, എന്റെ കളി ഇനി ഞാൻ തീരുമാനിക്കും, പുറത്തുനിന്നുള്ള ഉപദേശം വേണ്ട’; വിമർശകർക്ക് മറുപടിയുമായി സഞ്ജു

ട്വന്റി-20 ലോകകപ്പിന് മുമ്പ് തന്നെ പുറത്തുനിന്നുള്ള വിമർശനങ്ങൾക്കൊന്നും ചെവികൊടുക്കാതെ സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന് ക്രിക്കറ്റ് കളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി സഞ്ജു സാംസൺ. അനാവശ്യ സമ്മർദ്ദങ്ങളിൽ നിന്നും മത്സരയോട്ടങ്ങളിൽ നിന്നും താൻ മാറിനിൽക്കുകയാണെന്നും സ്വന്തം കഴിവിൽ വിശ്വസിച്ച് മുന്നോട്ട് പോകുമെന്നും സഞ്ജു കൂട്ടിച്ചേർത്തു. ഈ വർഷം സ്വന്തം നാട്ടിൽ നടന്ന പുരുഷ ട്വന്റി-20 ലോകകപ്പ് കിരീടം നിലനിർത്താൻ ഇന്ത്യയെ സഹായിച്ചതും തുടർച്ചയായ മൂന്ന് അർദ്ധസെഞ്ചുറികൾ നേടിയതും വഴി സഞ്ജു ചരിത്രത്തിൽ ഇടംപിടിച്ചിരുന്നു. എന്നാൽ അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങളിലെ ചെറിയ Read More…

Crime Featured

‘അന്നു സാറിനോട്‌ ഞാന്‍ നൂറുവട്ടം പറഞ്ഞതാ വയ്യാത്ത ആളാണെന്ന്, കേട്ടില്ല, അവിടെയിട്ട്‌ ഇടിച്ചു, ഇപ്പോ എന്റെ പപ്പ പോയി’

കൊല്ലം: വിദ്യാര്‍ഥിയുടെ തിരോധാനത്തില്‍ കുണ്ടറ പോലീസ്‌ പിടികൂടി വിട്ടയച്ച സിയാദ്‌ എന്ന യുവാവ്‌ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി ശബ്‌ദരേഖ. മര്‍ദനത്തില്‍ ആരോപണവിധേയനായ സി.പി.ഒ: ശ്രീജിത്തിനെ സിയാദിന്റെ മകള്‍ വിളിച്ച്‌ സംസാരിക്കുന്ന ശബ്‌ദരേഖ പുറത്തുവന്നു. ‘അന്ന്‌ സാറന്മാരോട്‌ എല്ലാവരോടും ഞാന്‍ പറഞ്ഞതല്ലേ പപ്പായ്‌ക്കു വയ്യാത്തതാണെന്ന്‌. സാറ്‌ അവിടെയിട്ട്‌ ഇടിച്ചെന്ന്‌ അന്നേ പപ്പ പറഞ്ഞിരുന്നു. ഇപ്പോ എന്റെ പപ്പ പോയി. ആശുപത്രിയില്‍ പോയപ്പോ ആരാ ഇടിച്ചതെന്നു ചോദിച്ചു. നട്ടെല്ല്‌ മൊത്തം പഴുത്തിരിക്കുകയായിരുന്നു. ഇപ്പോ പോയി. അന്നു സാറിനോട്‌ Read More…