ഒരു മാസത്തോളമായി വിട്ടുമാറാത്ത ചുമ കൊണ്ട് കഷ്ടപ്പെടുകയായിരുന്നു മോണിക്ക ഡെയാനിറ കാബ്രേര ബരാജാസ് എന്ന യുവതി. സാധാരണ ഒരു പരിശോധനയ്ക്കായി ഡോക്ടറെ കണ്ട അവർക്ക് എക്സ്-റേ ഫലം കണ്ടപ്പോൾ വിശ്വസിക്കാനായില്ല; തന്റെ ശ്വാസകോശത്തിനുള്ളിൽ മാസങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട മൂക്കുത്തി കുടുങ്ങിക്കിടക്കുന്നു! തന്റെ സെപ്റ്റം പിയേഴ്സിങ് (മൂക്കിന്റെ പാലത്തിൽ ധരിക്കുന്ന മൂക്കുത്തി) നഷ്ടപ്പെട്ട വിവരം മോണിക്ക ആദ്യം ശ്രദ്ധിച്ചിരുന്നില്ല. എപ്പോഴെങ്കിലും ഇത് അറിയാതെ ശ്വസനത്തിലൂടെ ഉള്ളിൽ പോകുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. താൻ മലർന്നു കിടന്നുറങ്ങുന്ന സമയത്ത് Read More…
“കോഹ്‌ലിയെ ഓർത്ത് വിഷമമുണ്ട്”; വൈറൽ ലൈക്കില്‍ പ്രതികരിച്ച് ജർമ്മൻ സുന്ദരി, ആരാണ് ഈ ലിസ്‌ലാസ്?
ജർമ്മൻ ഇൻഫ്ലുവൻസറായ ലിസ്‌ലാസ് കഴിഞ്ഞ രാത്രി മുതൽ ഇന്റർനെറ്റിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഇവരുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് ലിസ്‌ലാസ് പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടത്. കോലിയുടെ ഈ ഒരു ലൈക്ക് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിഷയത്തോട് പ്രതികരിച്ച് മോഡലായ ലിസ്‌ലാസ് തന്നെ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. വാർത്തകളിലൂടെയാണ് കോഹ്‌ലി തന്റെ പോസ്റ്റ് ലൈക്ക് ചെയ്ത വിവരം അറിഞ്ഞതെന്നും ഇതിനുപിന്നാലെ നിരവധി ഏജൻസികൾ Read More…
മസിൽ പെരുപ്പിക്കാൻ വാങ്ങുന്നത് വിഷമോ? ’70 ശതമാനം പ്രോട്ടീൻ പൗഡറുകളും വ്യാജം’; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടർ
ഇന്ത്യയിൽ വിൽക്കപ്പെടുന്ന പ്രമുഖ പ്രോട്ടീൻ പൗഡറുകളുടെ സുരക്ഷയെയും ഗുണനിലവാരത്തെയും കുറിച്ച് മുന്നറിയിപ്പുമായി ഹൈദരാബാദിലെ ഡോക്ടർ പൂജ റെഡി രംഗത്തെത്തി. രാജ്യത്തെ മുൻനിരയിലുള്ള 36 പ്രോട്ടീൻ സപ്ലിമെന്റുകളെ അടിസ്ഥാനമാക്കി നടത്തിയ പഠനം ചൂണ്ടിക്കാട്ടിക്കൊണ്ട്, വിപണിയിലുള്ള 70 ശതമാനം പ്രോട്ടീൻ പൗഡറുകളും വ്യാജമാണെന്ന് ഡോക്ടർ ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി. ഇവയിൽ പലതും തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയവയാണെന്നും ചിലതിൽ ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അവർ പറയുന്നു. പരിശോധിച്ചതിൽ 70 ശതമാനം ഉൽപ്പന്നങ്ങളിലും പോഷകങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് നൽകിയിരിക്കുന്നത്. അതിലും ഭയാനകമായ കാര്യം, Read More…
എസി മുറികളിൽ ഉറങ്ങുന്നവരേ, നിങ്ങള്‍ക്കു കാവലിരിക്കുന്ന ഈ മനുഷ്യനെ കാണുന്നില്ലേ? കൊതുകുവലയ്ക്കുള്ളിലെ കാവൽക്കാരൻ
ഹൈദരാബാദിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ രാത്രി ഡ്യൂട്ടിക്കിടെ കൊതുകുവലയ്ക്കുള്ളിലിരുന്ന് ജോലി ചെയ്യുന്ന സെക്യൂരിറ്റി ഗാർഡിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുരാജ് കുമാർ ബൗദ്ധ് എന്നയാൾ എക്‌സിൽ (X) പങ്കുവെച്ച ഈ ദൃശ്യം സെക്യൂരിറ്റി ജീവനക്കാരുടെ ദുരിതപൂർണ്ണമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. വീഡിയോയിൽ, ഒരു സ്ത്രീ സെക്യൂരിറ്റി ഗാർഡിനോട് സംസാരിക്കുന്നത് കാണാം. ഉറക്കമിളച്ച് ജോലി ചെയ്യേണ്ടി വരുന്ന ഗാർഡ് കൊതുകുകടിയിൽ നിന്ന് രക്ഷപ്പെടാനായി കസേരയ്ക്ക് ചുറ്റും കൊതുകുവല കെട്ടി അതിനുള്ളിലിരുന്നാണ് ഡ്യൂട്ടി ചെയ്യുന്നത്. “ഇന്ത്യയിലെ Read More…
പാണ്ഡ്യയുടെ ‘ക്യാപ്റ്റൻ കളി’യില്‍ സഹികെട്ട് ബുമ്ര, മത്സരത്തിനിടെ താരങ്ങളുടെ വാക്കുതർക്കം- വീഡിയോ
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ മുംബൈ ഇന്ത്യൻസ് താരങ്ങൾ ഗ്രൗണ്ടിൽ കൊമ്പുകോർത്തു. ഫീൽഡിങ് ക്രമീകരണത്തെച്ചൊല്ലി നായകൻ ഹാർദിക് പാണ്ഡ്യയും പേസർ ജസ്പ്രീത് ബുമ്രയും തമ്മിലുണ്ടായ തർക്കത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബുമ്ര പന്തെറിയുമ്പോൾ പാണ്ഡ്യ വരുത്തിയ മാറ്റങ്ങളിൽ താരം അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. തുടർച്ചയായ തോൽവികൾക്കിടെ ടീമിനുള്ളിലെ ഭിന്നതകൾ ഇതോടെ മറനീക്കി പുറത്തുവന്നു. പഞ്ചാബ് ബാറ്റർമാർ തകർത്തടിക്കുമ്പോൾ ഫീൽഡർമാരെ മാറ്റാനുള്ള പാണ്ഡ്യയുടെ നീക്കം ബുമ്രയെ ചൊടിപ്പിച്ചു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെങ്കിലും ഒടുവിൽ ക്യാപ്റ്റന്റെ വാക്കിന് ബുമ്ര വഴങ്ങുകയായിരുന്നു. തോൽവിക്ക് Read More…
ദിവസവും തല കുളിക്കുന്നത് മുടിക്ക് ദോഷമാണോ? ചർമ്മരോഗ വിദഗ്ധർക്ക് പറയാനുള്ളത് ഇതാണ്!
ദിവസവും തലമുടി കഴുകുന്നത് നല്ലതാണോ ചീത്തയാണോ എന്ന കാര്യത്തിൽ പണ്ടുമുതലേ വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ദിവസവും മുടി കഴുകുന്നത് മുടിക്ക് ദോഷമാണെന്ന ധാരണയാണ് പലർക്കുമുള്ളത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ചർമ്മരോഗ വിദഗ്ധർ വിശദീകരിക്കുന്നു. ദിവസവും മുടി കഴുകുന്നത് ദോഷകരമാണോ എന്നത് ഓരോരുത്തരുടെയും തലയോട്ടിയുടെ (Scalp) സ്വഭാവത്തെ ആശ്രയിച്ചിരിക്കും. ഇതിന് എല്ലാവർക്കും ബാധകമായ ഒരു പൊതുനിയമമില്ല. നമ്മുടെ തലയോട്ടി സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന എണ്ണമയത്തെ ‘സീബം’ എന്ന് വിളിക്കുന്നു. എണ്ണമയമുള്ള തലയോട്ടിയുള്ളവർ ദിവസവും മുടി കഴുകുന്നത് ഈ എണ്ണമയം Read More…
ബ്രോക്കോളി കഴിച്ചാൽ ക്യാൻസറിനെ തടയാമോ? പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഡോക്ടർ
ബ്രോക്കോളി, പ്രത്യേകിച്ച് അതിന്റെ മുളപ്പിച്ച വിത്തുകൾ ക്യാൻസറിനെ പ്രതിരോധിക്കുമെന്നും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുമെന്നുമുള്ള അവകാശവാദങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ്. എന്നാൽ ഇതിന്റെ പിന്നിലെ സത്യാവസ്ഥ എന്താണെന്ന് ഡോക്ടർ കുനാൽ സൂദ് വിശദീകരിക്കുന്നു. ബ്രോക്കോളിയിൽ ‘സൾഫോറാഫേൻ’ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാനും കോശങ്ങളിലെ വീക്കവും (Inflammation) സമ്മർദ്ദവും കുറയ്ക്കാനും സഹായിക്കുന്നു. ഈ ഗുണങ്ങൾ കാരണമാണ് ബ്രോക്കോളി ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പറയുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുപോലെ ബ്രോക്കോളി നേരിട്ട് Read More…
ബാങ്കില്‍ 2,500രൂപ മാത്രം, 2കോടി കടം, മകന്റെ സ്‌കൂളിന് മുന്നിൽ പച്ചക്കറി വിൽക്കേണ്ടിവന്നു; ഒരു നടന്റെ അതിജീവന കഥ
‘സാരാഭായ് വേഴ്സസ് സാരാഭായ്’ എന്ന പ്രശസ്ത ഹാസ്യപരമ്പരയിലെ റോശേഷ് സാരാഭായ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് രാജേഷ് കുമാർ. എന്നാല്‍ അഭിനയം വിട്ട് കൃഷിയിലേക്ക് തിരിഞ്ഞതിനെത്തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് പറയുകയാണ് നടന്‍ ഇപ്പോള്‍. കോവിഡ് കാലത്താണ് അദ്ദേഹം അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് ജൈവകൃഷിയിലേക്ക് ഇറങ്ങിയത്. എന്നാൽ ആ ഉദ്യമം വൻ പരാജയമാവുകയും ഏകദേശം രണ്ട് കോടി രൂപയോളം കടബാധ്യത ഉണ്ടാവുകയും ചെയ്തു. പട്‌നയിൽ 20 ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി തുടങ്ങിയത്. എന്നാൽ കനത്ത Read More…
മലാക്ക കടലിടുക്കിന് ആ പേര് കിട്ടിയത് ഒരു ഇന്ത്യൻ നെല്ലിമരത്തിൽ നിന്നോ? വിസ്മയിപ്പിക്കുന്ന ചരിത്രകഥ!
നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു നെല്ലിമരം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതകളിൽ ഒന്നായ മലാക്ക സന്ധിക്ക് പേര് നൽകിയ കഥ കൗതുകകരമാണ്. നിലവിൽ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ് ഈ പ്രദേശം. ഇന്ത്യൻ മഹാസമുദ്രത്തെ പസഫിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന മലാക്ക സന്ധി വെറുമൊരു ജലപാത മാത്രമല്ല, ആഗോള വ്യാപാരത്തിന്റെ നട്ടെല്ല് കൂടിയാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മുതൽ എണ്ണയും കൽക്കരിയും വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത് ഇതിലൂടെയാണ്. വർഷത്തിൽ എൺപതിനായിരത്തിലധികം കപ്പലുകൾ കടന്നുപോകുന്ന ഈ പാതയ്ക്ക് ഇന്ത്യയെ സംബന്ധിച്ചും Read More…














