ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തില്‍ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും ഹിറ്റ്ലര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് സംശയിക്കപ്പെടുന്നതിനാല്‍ തെക്കേ അമേരിക്കന്‍ ഏജന്റുമാര്‍ ഇപ്പോഴും അദ്ദേഹത്തെ തിരയുന്നത് തുടര്‍ന്നു. സിഐഎ തരംതിരിച്ച രേഖകള്‍ കാണിക്കുന്നത് കുറഞ്ഞത് 10 വര്‍ഷമെങ്കിലും അദ്ദേഹത്തിനായുള്ള വേട്ട തുടര്‍ന്നുവെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് മാസങ്ങള്‍ക്കകം തന്നെ സിഐഎ ഹിറ്റ്‌ലറെ വേട്ടയാടാന്‍ ശ്രമിച്ചതായി രേഖകള്‍ പറയുന്നു. ഹിറ്റ്‌ലര്‍ തെക്കേ അമേരിക്കയില്‍ വ്യാജ ഐഡന്റിറ്റിയില്‍ താമസിക്കുന്നതായി അവര്‍ സംശയിച്ചു. Read More…
‘100 ഗ്രാം സ്നേഹം’, ‘200 ഗ്രാം വിട്ടുവീഴ്ച’ ; വിവാഹമോചനം ആഘോഷമാക്കി യുവതി
വിവാഹം പോലെ തന്നെ വിവാഹമോചനവും ആഘോഷിയ്ക്കുന്ന തലമുറയാണ് ഇന്നത്തേത്. ബന്ധങ്ങളിലുള്ള തീരുമാനങ്ങള്‍ വളരെ ഉചിതമായ രീതിയില്‍ എടുക്കുന്നവരാണ് ഇന്നത്തെ തലമുറ. ഇപ്പോള്‍ വിവാഹമോചനം നേടിയ ഒരു യുവതിയുടെ വീഡിയോയാണ് വൈറലാകുന്നത്. യുവതി തന്റെ വിവാഹമോചനം ആഘോഷിക്കുന്നത് കൈകളില്‍ മെഹന്തി ഇട്ടു കൊണ്ടാണ്. വിവാഹമോചനത്തിന്റെ പ്രതീകാത്മക രൂപങ്ങളാണ് കൈയ്യില്‍ മെഹന്തി ഇട്ടിരിക്കുന്നത്. ‘100 ഗ്രാം സ്നേഹം’, ‘200 ഗ്രാം വിട്ടുവീഴ്ച’, നീതിയുടെ തുലാസുകള്‍ തുടങ്ങിയ പ്രതീകാത്മ ചിത്രങ്ങളും വാക്കുകളുമാണ് അവരുടെ കൈകളിലുള്ളത്. കണ്ണീരോടെയല്ലാതെ മെഹന്തിയണിഞ്ഞ് ആഘോഷത്തോടെയാണ് യുവതി തന്റെ Read More…
തോറ്റെങ്കിലും… തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍, മോയിന്‍ അലിയെ പറപറപ്പിച്ച് പരാഗ്
ഐപിഎല്ലിലെ നിർണായകമത്സരത്തിൽ ഒരു റണ്ണിന് രാജസ്ഥാനെ കീഴടക്കിയാണ് കൊൽക്കത്ത പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയത്. കൊല്‍ക്കത്തയ്‌ക്കെതിരേ തോറ്റെങ്കിലും തുടര്‍ച്ചയായി ആറ് സിക്‌സറുകളടിച്ച് രാജസ്‌ഥാന്‍ നായകന്‍ റിയാന്‍ പരാഗ് ചരിത്രം കുറിച്ചു. മോയിന്‍ അലി എറിഞ്ഞ 13-ാം ഓവറില്‍ അഞ്ച് സിക്‌സറുകളാണ് പരാഗ് പറത്തിയത്. ആദ്യ പന്ത് ഹിറ്റ്‌മീര്‍ സിംഗിളെടുത്തു. പിന്നീട് എറിഞ്ഞ പന്തെല്ലാം നിലംതൊടാതെ അതിര്‍ത്തി കടത്തിയ പരാഗ് ഓവറില്‍ അര്‍ധ സെഞ്ചുറിയും കുറിച്ചു. ആ ഓവറില്‍ ഒരു വൈഡടക്കം 32 റണ്‍സെടുത്തു. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ Read More…
‘കാശു തന്നില്ലെങ്കില്‍ അത് അമ്മയെ കേള്‍പ്പിക്കും’; അച്ഛനെ ‘പറ്റിച്ച്’ പണം തട്ടിയെടുത്ത് മകൾ, വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച് സോഷ്യൽ മീഡിയ
കുട്ടികൾ മാതാപിതാക്കളോട് വളരെ സ്നേഹമുള്ളവരും അവരുടെ ചൂടുപറ്റി വളരുന്നവരും അതിലുപരിയായി അവരെ ബഹുമാനിക്കുന്നവരുമാണ്. എന്നാൽ ചില സമയങ്ങളിൽ, കുട്ടികൾ കുസൃതികൾ കാണിച്ച് മാതാപിതാക്കളുടെ മനസമാധാനം നഷ്ടപ്പെടുത്താറുമുണ്ട്. ഇതിനുദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. മിടുക്കിയായ മകൾ തൻ്റെ മിടുക്കനായ അച്ഛനെ കബളിപ്പിച്ച് പണം തട്ടുന്നതിന്റെ രസകരമായ ദൃശ്യങ്ങളാണിത്. അതീവ ബുദ്ധശാലിയായ ഒരു മകൾ പിതാവിൽ നിന്ന് പണം തട്ടുന്നത് എങ്ങനെയെന്നാണ് വീഡിയോ കാണിക്കുന്നത്. ഏതായാലും വേറെ വഴിയില്ലാതെ വന്നതോടെ അച്ഛൻ അവൾക്ക് പണം നൽകുകയാണ്. വീഡിയോയുടെ Read More…
ഹോളിവുഡ് ഇതിഹാസം സ്പീല്‍ബര്‍ഗ് പോലും ഇന്ത്യന്‍ സിനിമ കാണുന്നുണ്ട് ; തെളിവ് കരീനകപൂറാണ്
സാധാരണഗതിയില്‍ ഹോളിവുഡ് നിലവാരത്തിലുള്ള സിനിമകളാണ് ഇന്ത്യന്‍ സിനിമാക്കാരുടെ സ്വപ്നം. മിക്കവാറും മേക്കിംഗിലും വിഷ്വല്‍സിലും കളറിംഗിലും മറ്റും അത്തരം ധാരണകള്‍ കൊണ്ടുവരാനുള്ള ആത്മാര്‍ത്ഥ ശ്രമം പല സിനിമകളിലും കാണുകയും ചെയ്യും. എന്നാല്‍ ഹോളിവുഡിലെ ഇതിഹാസ സംവിധായകരില്‍ പോലും ഇന്ത്യന്‍ സിനിമകള്‍ കാണുന്നവര്‍ ഉണ്ടെന്നത് വലിയ വിശേഷമാണ്. ഓസ്‌ക്കര്‍ജേതാവും ജുറാസിക് പാര്‍ക്ക് അടക്കം ഹോളിവുഡിലെ അനേകം ബ്രഹ്മാണ്ഡചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളുമായ സാക്ഷാല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന് ഇഷ്ടമായ ഒരു ഇന്ത്യന്‍ സിനിമയെക്കുറിച്ച് പറയുകയാണ് ബോളിവുഡില്‍ സൂപ്പര്‍നായികമാരില്‍ ഒരാളായ കരീനകപൂര്‍. മുംബൈയിലെ ജിയോ Read More…
നാല് നില വീടിന്റെ ഉടമസ്ഥന്‍; നീണ്ട നാല് വര്‍ഷമായി താമസം കാറില്‍
സ്വന്തമായി ഒരു വീട് ഉണ്ടെങ്കിലും അത് വേണ്ടെന്ന് വച്ച് വര്‍ഷങ്ങളായി കാറിനുള്ളില്‍ ജീവിക്കുകയാണ് ചൈനക്കാരനായ ഷാങ് യുന്‍ലയ് എന്ന 41 കാരന്‍. സാധാരണ ശൈലിയിലുള്ള ജീവിതം മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള സാമ്പത്തിക ബാധ്യതകളല്ല, ജീവിതരീതി നല്‍കുന്ന സ്വതന്ത്രമാണ് അദ്ദേഹത്തിന് പ്രേരണയായത്. സാങ്ങിന്റെ വീട് സ്ഥിതിചെയ്യുന്നത് യാങ്ജിയാങ്ങിലാണ്. ടെക് മേഖലയില്‍ ജോലി ചെയ്യുന്ന അദ്ദേഹം 6 വര്‍ഷം മുമ്പ് ജോലിക്കായി ഷാങ് ഷെന്‍ഷെനിലേക്ക് മാറി. അവിടെ താമസം ഒരു വാടകഫ്‌ളാറ്റിലായിരുന്നു. 2500 യുവാന്‍ പ്രതിമാസം വാടക നല്‍കിയിരുന്നു. അതില്‍ Read More…
മരിച്ചവരുടെ ആത്മാവ് ഗതികിട്ടാതെ അലയുന്നെന്ന് വിശ്വാസം ; മെക്‌സിക്കോയിലെ പാവകളുടെ ദ്വീപ്
മരിച്ചുകഴിഞ്ഞവരാരും തിരിച്ചുവരികയോ ആത്മാക്കള്‍ മനുഷ്യരുമായി ഇടപെടുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മനുഷ്യര്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് മരിച്ച മനുഷ്യരും അവരുടെ പ്രേതാത്മാക്കളും. ലോകത്തിലെ മഹാനഗരങ്ങളിലൊന്നായ മെക്‌സിക്കോ സിറ്റിയുടെ നഗരപരിധിക്കുള്ളില്‍ പ്രേതാത്മാക്കള്‍ പാവകളില്‍ വസിക്കുന്നതായും അവര്‍ അലഞ്ഞുതിരിയുന്നതായും വിശ്വസിക്കുന്ന ഒരു ദ്വീപ്. ഇവിടെ ചിതറിക്കിടക്കുന്ന നിലയില്‍ ആയിരക്കണക്കിന് പാവകള്‍ കണ്ടെത്താന്‍ കഴിയും. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ സോചിമില്‍കോ, കനാലുകളുടെയും ചിനാമ്പാസ് എന്നറിയപ്പെടുന്ന ചെറിയ കൃത്രിമ ദ്വീപുകളുടെയും ഒരു വലിയ ശൃംഖലയാണ് ഇത്. സോചിമില്‍കോയുടെ ഹൃദയഭാഗത്തുള്ള അത്തരമൊരു Read More…
അഗ്രസ്സീവായ ക്യാപ്റ്റനാ യിരിക്കാം; പക്ഷേ വീട്ടില്‍ കോഹ്ലി മറ്റൊരാളെന്ന് നടി അനുഷ്‌ക്ക
ക്രിക്കറ്റ്ഫീല്‍ഡില്‍ ഏറ്റവും അഗ്രസ്സീവായ നായകനായിട്ടാണ് വിരാട്‌കോഹ്ലിയെ നാം കാണാറുള്ളത്. എന്നാല്‍ താരം വീട്ടില്‍ ഇങ്ങിനെയാണോ? വീട്ടില്‍ തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിയാണ് അദ്ദേഹമെന്നും ശാന്തവും സ്‌നേഹവും സൗമ്യതയുമുള്ള ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹമെന്ന് ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക്കാ ശര്‍മ്മ പറയുന്നു. തങ്ങളുടെ ബന്ധം എത്രമാത്രം മധുരവും അടുത്തതുമാണെന്ന് അടുത്തിടെ അനുഷ്‌ക്ക തന്നെ വ്യക്തമാക്കി. ഫിലിംഫെയറുമായുള്ള ഹൃദയസ്പര്‍ശിയായ ചാറ്റില്‍ അനുഷ്‌ക വിരാടുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ”ഞാന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് വിവാഹം കഴിച്ചത്. Read More…
ആളെക്കൊല്ലുന്ന പ്ലാസ്റ്റിക്! മൂന്നരലക്ഷം ഹൃദ്രോഗ മരണങ്ങള്‍ക്ക് കാരണമായി; ഞെട്ടിച്ച് റിപ്പോര്‍ട്ട്
പ്ലാസറ്റിക് പാത്രങ്ങള്‍ നമ്മുടെ അടുക്കളയിലെ സ്ഥിരസാന്നിധ്യമാണ് . എന്നാല്‍ ഇവ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. ഒരോ വര്‍ഷവും മൂന്നരലക്ഷം ഹൃദ്രോഹ മരണങ്ങളുടെ മൂലകാരണം പ്ലാസ്റ്റിക്കാണെന്ന് ലാന്‍സെറ്റിന്റെ പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നു. പഠനത്തിന് നേതൃത്വം വഹിച്ചത് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ്. പ്ലാസ്റ്റിക് മൃദുവാക്കാനായി ഉപയോഗിക്കുന്ന രാസവസ്തുവായ ഡി ഇ എച്ച് പി യെ കുറിച്ചാണ് ഇവര്‍ പഠിച്ചത്. പ്രധാനമായി ഭക്ഷണ പാത്രങ്ങള്‍ പൈപ്പുകള്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങി മെഡിക്കല്‍ സാമഗ്രികളില്‍ വരെ ഇത് Read More…














