അമേരിക്കന്‍ ഗായകനും അഭിനേതാവുമായ നിക്ക് ജോനസിനെ മലയാളികള്‍ക്ക് നന്നായി അറിയാം. നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് എന്ന നിലയിലാണ് നിക്കിനെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. നിക്ക് തന്റെ പ്രിയപ്പെട്ട വിഭവങ്ങളെക്കുറിച്ച് പറഞ്ഞതാണ് സൗത്ത് ഇന്ത്യക്കാരെ ആവേശത്തിലാക്കിരിക്കുന്നത്. കണ്ടന്റ് ക്രിയേറ്റര്‍ റബേക്കാ ടണ്‍ടണുമായ നടത്തിയ അഭിമുഖത്തിലാണ് നിക്കിന്റെ പ്രിയപ്പെട്ട സൗത്ത് ഇന്ത്യന്‍ വിഭവങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. എനിക്ക് പനീറും, മട്ടണ്‍ ബിരിയാണിയും ദോശയും ഇഷ്ടമാണ് എന്നായിരുന്നു നിക്ക് പറഞ്ഞത്. എന്തായാലും ഇഷ്ട വിഭവങ്ങളുടെ കൂടെ നിക്ക് ദോശയെ പരാമര്‍ശിച്ചത് നെറ്റിസണ്‍സിനിടയില്‍ Read More…
‘രാഖി സാവന്ത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്’
മൈസൂര്‍ ജയിലില്‍ അഞ്ചുമാസത്തെ തടവിന് ശേഷം രാഖിസാവന്തിന്റെ വേര്‍പിരിഞ്ഞ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുരാനി വീണ്ടും മുംബൈില്‍ തിരിച്ചെത്തി. വഞ്ചന ആരോപിച്ച് രാഖി നല്‍കിയ പരാതിയിലാണ് മൈസൂര്‍ ആസ്ഥാനമായ പ്രവൃത്തിക്കുന്ന വ്യവസായി ആദിലിെന പോലീസ്് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. പ്രകൃതിവിരുദ്ധ ലൈംഗീകതയ്ക്ക് മറ്റൊരു പരാതി നല്‍കിയതിനെ തുടര്‍ന്ന് അതേദിവസം തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അതേമാസം തന്നെ ഒരു ഇറാനി പൗരയുടെ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തില്‍ മൈസൂര്‍ പോലീസ് വീണ്ടും ഇയാളെ അറസ്റ്റ് ചെയ്തു. Read More…
പത്ത് ദിവസം, ജെയ്‌ലര്‍ നേടിയത് 500 കോടി
രജനികാന്ത് ആരാധകര്‍ ജെയ്‌ലര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തിന് ഗംഭീരവരവേല്‍പ്പാണ് ലോകമെമ്പാട്‌നിന്നും ലഭിച്ചിരിക്കുന്നത്. നിലവില്‍ ജെയ്‌ലര്‍ സിനിമ തീയേറ്ററുകളില്‍ തകര്‍ത്ത് ഓടിക്കോണ്ടിരിക്കുകയാണ്. സിനിമ റിലീസായി 10 ദിവസത്തിനുള്ളില്‍ 500 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ജെയ്‌ലര്‍. 2.0, പൊന്നിയില്‍ സെല്‍വന്‍ എന്ന ചിത്രങ്ങള്‍ക്ക് ശേഷം 500 കോടി ക്ലബ്ബില്‍ കയറുന്ന മൂന്നാമത്തെ തമിഴ് സിനിമയാണ് രജനികാന്ത് നായകനായ ജെയ്‌ലര്‍. ജെയ്‌ലര്‍ ഇതുവരെ ഏകദേശം 263.9 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. രജനികാന്തും അക്ഷയ് കുമാറും ഒന്നിച്ച Read More…
ഒരു മാസം മൈദ ഉപയോഗിക്കാതിരുന്നാല്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും ?
മൈദ നമ്മുടെ ആഹാരത്തിന്റെ ഭാഗമായിട്ട് നാളുകള്‍ ഏെറയായി. ബ്രെഡിന്റെയും ബിസ്‌ക്കറ്റിന്റെയും പേസ്ട്രിയുടെയും നമ്മുടെ പ്രിയപ്പെട്ട പൊറോട്ടയുടെയും എല്ലാം രൂപത്തില്‍ മൈദയെ നമ്മള്‍ അകത്താക്കുന്നുണ്ട്. ഒരു മാസത്തേയ്ക്ക് മൈദ പൂര്‍ണമായും ഉപേക്ഷിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ ഏന്തെല്ലാം മാറ്റങ്ങള്‍ വരുമെന്ന് നോക്കാം. പോഷകാഹാര വിദഗ്ദനായ നൂപൂര്‍ പാട്ടിലാണ് മൈദയുമായി ബന്ധപ്പെട്ട് ഇങ്ങെന ഒരു വിലയിരുത്തല്‍ നടത്തിരിക്കുന്നത്. ദഹനപ്രക്രിയ മികച്ചതാകുന്നു മൈദനയില്‍ നാരുകളും പോഷകങ്ങളും കുറവായത് കൊണ്ട് തന്നെ മൈദയുടെ അമിതമായ ഉപയോഗം ദഹന വ്യവസ്ഥയെ തകരാറിലാക്കും. അതുകൊണ്ട് തന്നെ മൈദയുടെ Read More…
മാളികപ്പുറത്തിനുശേഷം സൈജു കുറുപ്പും ദേവനന്ദയും, സൂപ്പർ നാച്ചുറൽ ത്രില്ലറായി ’ഗു’ ഒരുങ്ങുന്നു
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഗു’ നവാഗതനായ മനു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹൊറർ സൂപ്പർ നാച്വറൽ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മാളികപ്പുറത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ദേവനന്ദയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമാനുഷികത നിറഞ്ഞ ഒരു തറവാട്ടിലേക്ക് മുന്ന എന്ന കുട്ടി എത്തുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.തെക്കേ മലബാറിലെ പുരാതനമായ ഒരു തറവാട്ടിലേക്ക് ഒരവധിക്കാലം ആലോഷിക്കാൻ മുന്ന എന്ന Read More…
നയന്‍താരെയ പ്രണയിച്ചിരുന്നോ? ഷാരുഖിന്റെ മാസ് മറുപടി ഇങ്ങനെ
ഷാരുഖ് ഖാന്റെ ജവാന്‍ എന്ന ചിത്രം അടുത്ത മാസം റിലീസാകുകയാണ്. നയന്‍താരയും ഷാരുഖിനൊപ്പം ചി ത്രത്തിലെത്തുന്നുണ്ട്. നയന്‍താരയുടെ ആദ്യത്തെ ഹിന്ദി ചിത്രമാണ് ജവാന്‍ എന്ന പ്രത്യേകതയും ഉണ്ട്. നയന്‍താരയുടെ ഭര്‍ത്താവും സംവിധായകനുമായ വിഗ്‌നേഷ് ശിവന്‍ ചിത്രത്തെക്കുറിച്ചിട്ട കുറുപ്പ് ചര്‍ച്ചയായിരുന്നു. ആ കുറിപ്പില്‍ നയന്‍താരയും ഷാരുഖും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ട് എന്ന സൂചനയും നല്‍കിയിരുന്നു. പതിവുപോലെ തന്റെ ചിത്രത്തിന്റെ റിലിസിങ്ങിന്റെ ഭാഗമായി ഷാരുഖ് ട്വിറ്ററില്‍ ആസ്‌ക് എസ്ആര്‍കെ എന്ന സെഷന്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ആരാധകരില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഷാരുഖ് Read More…
മുന്‍വശം തുറന്ന വെള്ള വസ്ത്രത്തില്‍ ഫാഷന്‍ ഫ്രീക്കായി കരീന
ഫാഷന്‍ ലോകം എന്നും കരീന കപൂറിന്റെ വസ്ത്രങ്ങളും ആഭരണങ്ങളും ശ്രദ്ധിക്കുന്ന പതിവുണ്ട്. അവര്‍ അത്രത്തോളം മനോഹരമായി അവ തിരഞ്ഞെടുക്കാറുണ്ട് എന്നതു തന്നെയാണ് കാരണം. കരീന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം തെന്നയാണ് ഇത്തവണ ചര്‍ച്ചയാകുന്നത്. രണ്ട് വെള്ളി ഹൃദയങ്ങളോടൊപ്പം ഒരു മഴയുള്ള ദിവസം വെള്ള വസ്ത്രം ധരിക്കാനുള്ള ൈധര്യം കാണിച്ചു എന്ന കുറിപ്പിനൊപ്പമാണ് കരീന ചിത്രം പങ്കുവച്ചിരിക്കുന്നത്. ഉയര്‍ന്ന സ്ലിറ്റും കോളറും ഡീപ് വിനെക്കുമുള്ള വസ്ത്രത്തിന് ഹാഫ് സ്ലീവുവാണ്. അരക്കെട്ടിന്റെ മുന്‍ഭാഗത്തുള്ള സ്വര്‍ണനിറമുള്ള അലങ്കാരം വസ്ത്രത്തിന്റെ Read More…
ഓസ്കറിന് ശേഷം കീരവാണി, ഒപ്പം കെ.ടി. കുഞ്ഞുമോനും; ജെൻ്റിൽമാൻ-2 ടൈറ്റിൽ മോഷൻ പോസ്റ്റർ
മലയാളിയായ മെഗാ പ്രൊഡ്യൂസർ കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെൻ്റിൽമാൻ-II വിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ സംഗീത സംവിധായൻ ‘ ഓസ്കർ ജേതാവ് ‘ എം എം . കീരവാണി തൻ്റെ സോഷ്യൽ മീഡിയായിലൂടെ റിലീസ് ചെയ്തു . നാനി നായകനായ ‘ ആഹാ കല്യാണം ‘ എന്ന ജനപ്രിയ സിനിമയിലൂടെ ശ്രദ്ധേയനായ എ. ഗോകുൽ കൃഷ്ണയാണ് ജെൻ്റിൽമാൻ-II വിൻ്റെ സംവിധായകൻ. കീരവാണി പാശ്ചാത്തലമായി നൽകിയ തീം മ്യുസിക്കിൻ്റെ അകമ്പടിയോടെയാണ് ടൈറ്റിൽ മോഷൻ പോസ്റ്റർ എത്തിയിട്ടുള്ളത്. ഈ Read More…
കുഞ്ഞിന്റെ ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തി: വെളിപ്പെടുത്തലുമായി ബിപാഷ
തന്റെ കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി ബിപാഷ ബസു. മകള്‍ ദേവി ബസു സിങ് ഗോര്‍ബറിന്റെ ആരോഗ്യെത്തക്കുറിച്ച് നേഹ ദൂപിയായുമായി നടത്തിയ ലൈവ് ഇന്‍സ്റ്റഗ്രാം ചാറ്റിലാണ് ബിപാഷ മകളുടെ രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ബിപാഷയ്ക്ക് മകള്‍ ജനിച്ചത്. ജനിച്ച് മൂന്നു ദിവസത്തിന് ശേഷം ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ ഹൃദയത്തില്‍ രണ്ട് ഹോളുകള്‍ ഉണ്ടെന്ന് കണ്ടെത്തി. ഏതാനം മാസം കാത്തിരിക്കാം എന്നും അത് സ്വയം സുഖ്യപ്പെടുന്നില്ലെങ്കില്‍ മാത്രം ശസ്ത്രക്രിയ നടത്താമെന്നുമായിരുന്നു ഡോക്ടര്‍ നിര്‍ദേശിച്ചത്. എന്നാല്‍ സ്വയം Read More…














