Celebrity Featured

മുൻ ലോകസുന്ദരിയുടെ അന്‍പതാം വയസിലേയ്ക്ക്; ഐഷിന്റെ അധികം അറിയപ്പെടാത്ത 6 ഹോളിവുഡ് ചിത്രങ്ങൾ

ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീകളുടെ പട്ടികയെടുത്താല്‍ ഐശ്വര്യാറായ് നിശ്ചയമായും അതില്‍ ഉള്‍പ്പെടും. ഇന്ത്യയിലെ മികച്ച നടികളുടെ പട്ടികയെടുത്താലും അങ്ങിനെ തന്നെ. ബോളിവുഡിനൊപ്പം തന്നെ ആഷ് എപ്പോഴും പ്രധാന്യം കൊടുന്ന സിനിമാവേദിയാണ് അരങ്ങേറ്റം നടത്തിയ തമിഴ്. തമിഴില്‍ മികച്ച ചിത്രങ്ങളുടെ ഭാഗമാകാറുള്ള നടിയുടെ ഏറ്റവും പുതിയചിത്രം പൊന്നിയിന്‍ സെല്‍വനായിരുന്നു. ഇടയ്ക്കിടെ ഹോളിവുഡിലും മുഖം കാട്ടാറുളള നടി നവമ്പര്‍ ഒന്നാം തീയതി 49-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ താരത്തിന്റെ മികച്ച പ്രകടനം നടത്തിയ സിനിമകളുടെ പട്ടികയില്‍ അഞ്ച് ഹോളിവുഡ് സിനിമകളുമുണ്ട്. ഇന്തോ Read More…

Featured Movie News

തകർപ്പൻ ഡാൻസും പാട്ടുമായി വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടി പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന ചിത്രം ഡിസംബറിൽ തീയ്യേറ്ററുകളിലേക്ക് എത്തും. കൊച്ചി പശ്ചാത്തലമാക്കി, സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കഥ പറയുന്ന ഡാൻസ് പാർട്ടി എല്ലാത്തരം പ്രേക്ഷകർക്കും രസിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. പേര് Read More…

Featured Hollywood

ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍; നടി മാര്‍ഗോട്ട് റോബിയുടെ ശമ്പളം എത്രയാണെന്നോ…?

നടിയായും നിര്‍മ്മാതാവും തിളങ്ങുകയാണ് മാര്‍ഗോട്ട് റോബി. ഏറ്റവും പുതിയസിനിമ ബാര്‍ബിയില്‍ താരം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഹോളിവുഡില്‍ വന്‍ ഡിമാന്‍ഡുള്ള നടിമാരില്‍ ഒരാളായി മാറിയിട്ടുള്ള മാര്‍ഗോട്ട് ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ്. 2008-ല്‍ നെയ്ബേഴ്സ് എന്ന സോപ്പ് ഓപ്പറയിലൂടെയാണ് മാര്‍ഗോട്ട് അഭിനയരംഗത്ത് പ്രവേശിച്ചത്. 2011 വരെ 300-ലധികം എപ്പിസോഡുകളില്‍ അഭിനയിച്ച അവരുടെ ഹോളിവുഡിലെ അരങ്ങേറ്റം ലിയോനാര്‍ഡോ ഡികാപ്രിയോയ്ക്കൊപ്പം മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ‘ദി വുള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ്’ ആയിരുന്നു, 2023-ലെ കണക്കനുസരിച്ച്, മാര്‍ഗോട്ടിന്റെ Read More…

Featured Hollywood

ആക്ഷന്‍കിംഗ് ജാക്കിചാന്‍ കുതിരയ്ക്ക് പിന്നാലെ പാണ്ടയുമായി എത്തുന്നു; ‘പാണ്ട പ്ലാന്‍’

ആക്ഷന്‍ ചിത്രങ്ങള്‍ക്കും സാഹസീക സിനിമകള്‍ക്കും പേരുകേട്ട ഹോങ്കോംഗ് സൂപ്പര്‍സ്റ്റാര്‍ ജാക്കിചാന്‍ കുതിരയ്ക്ക് പിന്നാലെ പാണ്ടയുമായി എത്തുന്നു. കഴിഞ്ഞ ഏപ്രിലില്‍ തന്റെ കുതിരപ്പന്തയ ചിത്രമായ റൈഡ് ഓണിലൂടെ ആരാധകരെ തേടിവന്ന ജാക്കി ചാന്‍ പാണ്ടകളെ കേന്ദ്രീകരിച്ച് ആക്ഷന്‍ കോമഡി ചിത്രം ‘പാണ്ട പ്ലാനു’ മായി വീണ്ടും തീയേറ്റര്‍ തേടിയെത്താന്‍ ഒരുങ്ങുകയാണ്. ദീര്‍ഘകാലത്തിന് ശേഷം ജാക്കിയുടെ ആക്ഷനും സാഹസീകരംഗങ്ങളും നിറഞ്ഞ സിനിമ ആരാധകര്‍ക്ക് മറ്റൊരു വലിയ സമ്മാനാകുമെന്നാണ് കരുതുന്നത്. ഒരു കണ്ണിന് ചുറ്റും ഇരുണ്ട വൃത്തമുള്ള അപൂര്‍വ പാണ്ടയെ കേന്ദ്രീകരിച്ചാണ് Read More…

Featured Hollywood

ഹോളിവുഡിലെ ഗ്‌ളാമറസ് നായിക ഇവാ മെന്‍ഡിസ് സിനിമാ അഭിനയം നിര്‍ത്തുന്നു?

ഹോളിവുഡിലെ ഗ്‌ളാമറസ് നായികമാരില്‍ ഒരാളായ ഇവാ മെന്‍ഡിസ് സിനിമാ അഭിനയം നിര്‍ത്തുകയാണോ? 2022 ലാണ് ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ താരം തന്റെ ഫിലിം കരിയര്‍ കയ്യൊഴിയാന്‍ പോകുകയാണെന്ന് പറഞ്ഞത്. തനിക്ക് ഒരേപോലിരിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തു മടുത്തെന്നും വ്യത്യസ്തമായ വേഷം കിട്ടിയ ലോസ്റ്റ് റിവറിലെ അഭിനയം പ്രയാസരമായ ഒന്നായിരുന്നെന്നും പറഞ്ഞു. താന്‍ ഒരിക്കലും അഭിനയം വിടില്ലെന്ന തലക്കെട്ടോടെയുള്ള സന്ദേശത്തില്‍ എന്റെ കുട്ടികളുമൊത്ത് വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും അഭിനയത്തെക്കാള്‍ വിലമതിക്കുന്ന മറ്റുചില കാര്യങ്ങള്‍ കൂടിയുള്ളതായും താരം പറഞ്ഞു. കിട്ടിക്കൊണ്ടിരിക്കുന്ന ഒരേതരം Read More…

Featured Sports

ഓസീസ് കപ്പടിക്കുമോ? വന്‍ തിരിച്ചുവരവ്, തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും 350 ന് മുകളില്‍ സ്‌കോര്‍

ഒരു ടൂര്‍ണമെന്റില്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാന്‍ കഴിയുന്ന ടീമാണ് ഓസ്‌ട്രേലിയ. ഈ ലോകപ്പില്‍ ഇന്ത്യയോട് തോറ്റുകൊണ്ടാണ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ സെമി സാധ്യതയുള്ള ടീമായി മാറിയിരിക്കുകയാണ് മുന്‍ ലോക ചാംപ്യന്മാര്‍. ഇന്നലെ ന്യൂസിലന്റിനെ കൂടി തോല്‍പ്പിച്ചതോടെ ഇപ്പോള്‍ എല്ലാ ടീമുകളുടേയും പേടിസ്വപ്‌നമായി ഉയരുക കൂടി ചെയ്തിരിക്കുകയാണ് ഓസീസ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായി 350 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ടീമായിട്ടാണ് അവര്‍ മറിയത് ധര്‍മ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തില്‍ കളിച്ച അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 388 റണ്‍സ് Read More…

Featured Sports

സച്ചിനോ കോഹ്ലിയോ കേമന്‍​? നാസര്‍ ഹുസൈന്‍ പറയുന്നത് കേള്‍ക്കൂ…!!

ക്രിക്കറ്റ്‌ലോകം കണ്ട ഏറ്റവും മികച്ച രണ്ടു ബാറ്റ്‌സ്മാന്‍മാരാണ് സച്ചിന്‍ തെന്‍ഡുല്‍ക്കറും വിരാട് കോഹ്ലിയും. ക്രിക്കറ്റ് ഇതിഹാസം സച്ചിനാണോ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട്‌കോഹ്ലിയാണോ മികച്ച ബാറ്റ്‌സ്മാന്‍ എന്ന ഒരു സംവാദം ദീര്‍ഘകാലമായി ക്രിക്കറ്റിലുണ്ട്. ഈ രണ്ട് പേരില്‍ ആരാണ് എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ എന്നത് പലപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. രണ്ടുപേരും കരിയറില്‍ റണ്‍സുകള്‍ വാരിക്കൂട്ടുകയും നിരവധി നാഴികക്കല്ലുകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ് റെക്കോര്‍ഡ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാക്കിയപ്പോള്‍ ടി Read More…

Featured Movie News

സേനാപതിയായി കമല്‍ഹാസന്‍ വീണ്ടും; ഇന്ത്യന്‍ 2 ഉടന്‍ ആരാധകരെ തേടിവരുന്നു

വിക്രത്തിന് ശേഷം കമല്‍ഹാസന്റെ ഇന്ത്യനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന പ്രഖ്യാപനം 2023 ഒക്ടോബര്‍ 29 ന് ഉണ്ടാകുമെന്ന് പ്രൊഡക്ഷന്‍ ഹൗസ് വെളിപ്പെടുത്തി. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’ പൂര്‍ത്തിയാകാറായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഉടന്‍ റിലീസിന് ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. കാജല്‍ അഗര്‍വാള്‍, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ത്ഥ്, Read More…

Celebrity Featured

ഐശ്വര്യാറായി എന്ന ബിസിനസ് വുമണ്‍; സിനിമയ്ക്ക് വാങ്ങുന്നത് 10 കോടി, ആസ്തി 776 കോടി

ബോളിവുഡിലെ മുന്‍നിര നായികയാണെങ്കിലും സിനിമാജീവിതം ആരംഭിച്ച തമിഴില്‍ ഇടയ്ക്കിടെ ഐശ്വര്യാ റായി വന്നു പോകാറുണ്ട്. വിഖ്യാത സംവിധായകന്‍ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. സിനിമ വന്‍ ഹിറ്റാകുകയും നടിയുടെ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സിനിമയ്ക്ക് പുറമേ കൈനിറയെ പരസ്യചിത്രങ്ങളിലും അഭിനയിക്കുന്ന നടി റീയല്‍ എസ്‌റ്റേറ്റ് പോലെയുള്ള മേഖലകളിലും കൈ വെച്ചിരിക്കുന്ന ഇന്ത്യയിലെ പ്രമുഖ ബിസിനസ് വുമണ്‍ കൂടിയാണ് ആഷ്. താരത്തിന്റെ ആസ്തിമൂല്യം ഏകദേശം 776 കോടി രൂപയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന Read More…