ഇതിനകം തെന്നിന്ത്യയിലെ ഒട്ടുമിക്ക മുന്‍ നിര താരങ്ങള്‍ക്കും നായികയായ നിത്യാമേനോന്‍ ജയം രവിയുടെ നായികയാകുന്നു. റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ കിരുത്തിഗ ഉദയനിധി സംവിധാനം ചെയ്യുന്ന കാതലിക്ക നേരമില്ലൈ എന്ന സിനിമയിലാണ് നിത്യാമേനോന്‍ ജയം രവിയുടെ നായികയാകുന്നത്. അഭിനേതാക്കളെ അവതരിപ്പിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. നിത്യാമേനോനും ജയം രവിയും ആലിംഗനം ചെയ്ത് നില്‍ക്കുന്ന നിലയിലുള്ള പോസ്റ്ററാണ് സാമൂഹ്യമാധ്യമ പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിജയ് യും ധനുഷും അടക്കമുള്ള തമിഴ് താരങ്ങളുടെ നായികയായി എത്തിയിട്ടുണ്ടെങ്കിലും ജയംരവിയുടെ Read More…
Iഅടിയന്തരാവസ്ഥ കാലത്തെ അനുരാഗം – ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു
മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമായഅടിയന്തരാവസ്ഥ കാലത്തെ അനുരാഗം. എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നു. ഒലിവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഈ ചിത്രം അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ പറയുകയാണ്. കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ഏറെയും പുതുമുഖങ്ങൾക്കു Read More…
ഈ ജാപ്പനീസ് പുരുഷന് ഏറ്റവും ഇഷ്ടം സ്ത്രീവേഷം കെട്ടാന്‍; കബളിപ്പിക്കപ്പെട്ടത് അനേകം പുരുഷന്മാര്‍
സ്ത്രീ വസ്ത്രങ്ങള്‍ ധരിക്കാനും അവരുടെ വേഷം കെട്ടി ആള്‍ക്കാരെ കബളിപ്പിക്കാനും ആള്‍ക്കാര്‍ തിരഞ്ഞെടുക്കുന്ന നിരവധി പുരുഷ കോസ്‌പ്ലേയര്‍മാരുടെ ആസ്ഥാനമാണ് ജപ്പാന്‍. എന്നാല്‍ സുന്ദരിയായി ഒരുങ്ങാനുള്ള തന്റെ ഈ കഴിവ് ഓണ്‍ലൈന്‍ ആരാധകര്‍ക്ക് വേണ്ടി ഉപയോഗിക്കുന്നയാളാണ് ഹിമേനി. തന്റെ ഓണ്‍ലൈന്‍ ആരാധകര്‍ക്കായി ഇത്തരം അനേകം രസകരമായ ഉള്ളടക്കം ഇയാള്‍ സൃഷ്ടിക്കുന്നു. പുരുഷനായ ഹിമേനി ചെറുപ്പവും സുന്ദരവുമായ പെണ്‍കുട്ടിയായി അഭിനയിച്ച് പ്രശസ്തിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ശബ്ദത്തില്‍ സംസാരിക്കുകയും ചെയ്യും. ഹിമെനിയുടെ കോസ്‌പ്ലേയിംഗ് കഴിവ് വളരെ മികച്ചതാണ്. പക്ഷേ അയാള്‍ തമാശ Read More…
ജീത്തു ജോസഫ് -മോഹൻലാൽ ചിത്രം നേര് പോസ്റ്റർ പുറത്ത്, ഡിസംബർ21ന് പ്രദർശനത്തിന്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് – എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. വക്കീൽ വേഷത്തിലുള്ള മോഹൻലാലിന്റെ ഒരു ലുക്ക് അതാണ് പോസ്റ്ററിൽ ചേർത്തിരിക്കുന്നത്.കോടതി മുറിക്കുള്ളിലാണ് ഈ ചിത്രത്തിന്റെ ഏറെയും ഭാഗങ്ങൾ. നടക്കുന്നത്. ഒരു കേസിന്റെ നീതിക്കായി രണ്ടു വക്കീലന്മാരും സഹായികളും നീതി നിർവഹണം നടത്തുന്ന നിയമപാലകരും ഒത്തുകൂടിയിരിക്കുന്നു. കോടതി മുറി പിന്നെ നിയമയുദ്ധത്തിന്റെ അങ്കക്കളരിയായി മാറുകയാണ്നീതിക്കായി രണ്ടു വക്കീലന്മാർ അങ്ങേയറ്റം വാദിച്ചു കൊണ്ട് കോടതി Read More…
ലോകകപ്പിലെ കലിപ്പ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തീര്‍ത്ത് റെക്കോഡുകളുമായി സൂര്യകുമാര്‍ യാദവ്
ലോകകപ്പില്‍ കപ്പ് കൈവിട്ടതിന്റെ ക്ഷീണം ഇന്ത്യ തീര്‍ത്തത് ടി20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തുകൊണ്ടായിരുന്നു. സുപ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ രണ്ടാംനിര ഉജ്വല വിജയമാണ് ഓസീസിനെതിരേ നേടിയത്. വിശാഖപട്ടണത്തിലെ രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ അനേകം റെക്കോഡുകളുമാണ് കൂടെ പിറന്നത്. 209 റണ്‍സ് വിജയലക്ഷ്യം മറികടന്ന് ഇന്ത്യ ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചേസിംഗാണ് നടത്തിയത്. ഇതിന് മുമ്പ്, 2019 ല്‍ ഹൈദരാബാദില്‍ വെസ്റ്റ് Read More…
നടി കീര്‍ത്തീ സുരേഷിന് ബെസ്റ്റ് ടൈം; വരുണ്‍ ധവാനൊപ്പം ബോളിവുഡില്‍ അരങ്ങേറുന്നു
തെന്നിന്ത്യന്‍ മിന്നിത്തിളങ്ങി നില്‍ക്കുമ്പോഴും പല നടിമാരുടെയും നോട്ടം ഇന്ത്യന്‍ സിനിമയിലെ വെള്ളിവെളിച്ചമായ ബോളിവുഡ് ആയിരിക്കും. നയന്‍താരയും രശ്മികാ മന്ദനയ്ക്കും പിന്നാലെ തമിഴ് തെലുങ്ക് മലയാളം സിനിമകളില്‍ മികച്ച നടിയായി പേരെടുത്ത കീര്‍ത്തീ സുരേഷിന്റെ ഊഴമാണ്. താരം വരുണ്‍ ധവാനൊപ്പമാണ് ബോളിവുഡില്‍ അരങ്ങേറ്റം നടത്തുന്നത്. കീര്‍ത്തി സുരേഷും ഒടിടിയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് കരുതുന്ന സിനിമ ഇന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംവിധായകരില്‍ ഒരാളായ അറ്റ്‌ലി നിര്‍മ്മിച്ച് അദ്ദേഹത്തിന്റെ ദീര്‍ഘകാല അസോസിയേറ്റ് കലീസ് സംവിധാനം ചെയ്യും. ഒടിടി ഷോയില്‍ കീര്‍ത്തി ബോളിവുഡിലെ വമ്പന്‍ Read More…
മുഹമ്മദ് ഷമിയുടെ 24 വിക്കറ്റുകള്‍ ലോകകപ്പിലെ റെക്കോഡാണോ? കണക്കുകള്‍ പറയുന്നത്
ആദ്യത്തെ നാലു മത്സരങ്ങള്‍ക്ക് ശേഷം കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ ഉജ്വലമായ ബൗളിംഗ് കൊണ്ട് മറുപടി നല്‍കിയയാളാണ് ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമി. താരത്തിന്റെ തകര്‍പ്പന്‍ സ്‌പെല്ലുകള്‍ ഇന്ത്യയെ ലോകകപ്പിലെ ഫൈനലിലേക്ക് കടക്കാന്‍ ഏറ്റവും നിര്‍ണ്ണായകമായി മാറുകയും ചെയ്തു. എന്നാല്‍ ഷമിയുടെ ഏഴു കളിയിലെ 24 വിക്കറ്റുകള്‍ ലോകകപ്പിലെ ഒരു റെക്കോഡാണോ? ലോകകപ്പില്‍ 23 വിക്കറ്റുകള്‍ നേടിയ ഓസ്ട്രേലിയയുടെ ആദം സാംപയേക്കാള്‍ ഒരു വിക്കറ്റ് കൂടുതല്‍ നേടിയാണ് ഷമി 2023 ലോകകപ്പ് പൂര്‍ത്തിയാക്കിത്. എന്നാല്‍ ഷമിയുടേത് ലോകകപ്പിലെ Read More…
പിക്കേയെ പ്രണയിച്ചതിന് ഷക്കീറയ്ക്ക് ചെലവായത് 120 ദശലക്ഷം യൂറോ
സ്‌പെയിനില്‍ താന്‍ നേരിട്ട നികുതിയുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ 7.64 ദശലക്ഷത്തിലധികം തുക സ്പാനിഷ് ട്രഷറിയില്‍ അടയ്ക്കാന്‍ പോപ്പ്ഗായിക ഷക്കീറ സമ്മതിച്ചു. സ്പാനിഷ് ഫുട്‌ബോള്‍താരം ജെറാര്‍ഡ് പിക്കേയുമായി പ്രണയത്തില്‍ അല്ലായിരുന്നെങ്കില്‍ താരത്തിന് ഇത്രയും വലിയ തുക നല്‍കേണ്ടി വരില്ലായിരുന്നുവെന്ന് താരത്തിന്റെ അഭിഭാഷകന്‍ വിശ്വസിക്കുന്നു. പ്രണയത്തിനുവേണ്ടി ഷക്കീറ 120 ദശലക്ഷം യൂറോയോളമാണ് ചെലവാക്കിയത്. ബാഴ്‌സിലോണ താരവുമായുള്ള ഷക്കീറയുടെ 11 വര്‍ഷത്തെ പ്രണയം മൂന്ന് നികുതി തട്ടിപ്പുകള്‍ക്ക് പകരം ആറ് നികുതി തട്ടിപ്പുകളാണ് പോപ്പ് ഗായികയ്ക്ക് ഉണ്ടാക്കിക്കൊടുത്തത്. അതേസമയം ഷക്കീറ Read More…
‘ഞാന്‍ എന്നെത്തന്നെ വെല്ലുവിളിക്കാന്‍ ഇഷ്ടപ്പെടുന്നു’, പുതിയ കോമഡിച്ചിത്രവുമായി കിം കര്‍ദാഷിയാന്‍
വിനോദ വ്യവസായത്തില്‍ അനിഷേധ്യ സാന്നിദ്ധ്യമാണ് കിം കര്‍ദാഷിയാന്‍. ‘അമേരിക്കന്‍ ഹൊറര്‍ സ്റ്റോറി’യുടെ ഏറ്റവും പുതിയ സീസണിലെ സിയോഭനെ നടി അവതരിപ്പിച്ചത് അടുത്തിടെയാണ്. ഇതിന് പിന്നാലെ കോമഡി ചിത്രമായ ‘ദി ഫിഫ്ത്ത് വീലില്‍’ പുതിയ വേഷത്തിന് തയ്യാറെടുക്കുകയാണ് റിയാലിറ്റി താരവും ബിസിനസുകാരിയുമായ നടി. സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് കിം. ‘നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടന്ന് പുതിയ എന്തെങ്കിലും പരീക്ഷിച്ച് വളരുക എന്നത് ശരിക്കും രസകരമാണ്,’ വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ കിം പറഞ്ഞു. സിനിമാ വ്യവസായത്തിലേക്ക് കടക്കുന്നതില്‍ താന്‍ Read More…














