Featured Hollywood

എക്‌സ്ട്രാ നടിയില്‍ നിന്നും ഹോളിവുഡ് താരം; തന്റെ പ്രചോദനം ജെന്നിഫര്‍ ലോപ്പസെന്ന് ഇവാ ലോംഗോറിയ

വിനോദ വ്യവസായത്തില്‍ ഒരു കരിയര്‍ കണ്ടെത്താന്‍ തന്റെ പ്രചോദനം പാട്ടുകാരിയും നടിയുമായ ജെന്നിഫര്‍ ലോപ്പസെന്ന് നടി ഇവാ ലോംഗോറിയ. 48 കാരിയായ നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ജെന്നിഫര്‍ ലോപ്പസിനെ കണ്ട ശേഷമാണ് ഹോളിവുഡില്‍ ഒരു കരിയര്‍ തുടരാന്‍ പ്രേരണയായതെന്ന് നടി പറഞ്ഞു. തടസ്സങ്ങള്‍ മറികടന്ന് ലാറ്റിനോ പ്രതിഭകള്‍ക്ക് വഴിയൊരുക്കിയ ഒരാളായി ജെ ലോയെ ലോംഗോറിയ ക്രെഡിറ്റ് ചെയ്തു. സെലീന ക്വിന്റാനില്ലയുടെ ദാരുണമായ മരണത്തെത്തുടര്‍ന്ന് 1997-ലെ ജീവചരിത്രമായ ‘സെലീന’യുടെ സെറ്റില്‍ വെച്ചാണ് ഇവാ ലോംഗോറിയ ജെന്നിഫര്‍ ലോപ്പസിനെ കാണുന്നത്. Read More…

Celebrity Featured

നിങ്ങള്‍ എവിടെയാണ് ? വെള്ളപ്പൊക്കത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അദിതിബാലന്‍

ചെന്നൈ വെള്ളപ്പൊക്കത്തില്‍ തന്റെ സ്ഥലത്ത് കാര്യമായ ഇടപെടല്‍ നടത്താത്തതില്‍ തമിഴ്‌നാട് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി തമിഴ് മലയാളം നടി അദിതി ബാലന്‍. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലായിരുന്നു നടി വിമര്‍ശിച്ചത്. ചെന്നൈയിലെ തിരുവണ്‍മിയൂരില്‍ രാധാകൃഷ്ണ നഗറിലാണ് നടിയും കുടുംബവും താമസിക്കുന്നത്. ഈ ഭാഗത്തെ ജനങ്ങളെ രക്ഷിക്കാന്‍ ചെന്നൈ കോര്‍പ്പറേഷന്‍ കാര്യമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നടിയുടെ കുറ്റപ്പെടുത്തല്‍. പണവും സ്വാധീനവുംഉള്ളവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ സഹായം കിട്ടുകയുള്ളെന്നും സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്നും പറഞ്ഞു. ” സര്‍ക്കാരെ എവിടെയാണ് നിങ്ങള്‍? ഞാന്‍ Read More…

Featured Movie News

ഹിന്ദിചിത്രം ‘ആനിമലിന്’ നല്ല കമന്റിട്ടു ; തൃഷയുടെ ആരാധകര്‍ ‘വയലന്റായി’

സ്ത്രീവിരുദ്ധതയുടെ പേരില്‍ കഴിഞ്ഞയാഴ്ചയാണ് നടി തൃഷാ കൃഷ്ണന്‍ നടന്‍ മന്‍സൂര്‍ അലിഖാനെതിരേ രംഗത്തു വന്നത്. എന്നാല്‍ ബോളിവുഡില്‍ നിന്നുള്ള പുതിയ സിനിമ ആനിമലിന് നല്ല റിവ്യൂ നല്‍കി നടി പുലിവാല് പിടിക്കുകയും ചെയ്തു. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പ്രതികരണം ആരാധകരുടെ വിമര്‍ശത്തെ തുടര്‍ന്ന് നടി ഡിലീറ്റ് ചെയ്യുകയുമുണ്ടായി. രണ്‍ബീര്‍ കപൂറും രശ്മിക മന്ദനയും അനില്‍ കപൂറും ബോബി ഡിയോളുമൊക്കെ അഭിനയിച്ച സിനിമ അടുത്തിടെയായിരുന്നു റിലീസ് ചെയ്തത്. സിനിമയ്ക്ക് തൃഷ ‘കള്‍ട്ട് മൂവി’ എന്ന് അഭിപ്രായവുമിട്ടു. ”ഒറ്റവാക്ക്: കള്‍ട്ട്. Read More…

Featured Movie News

ലിയോയ്ക്ക് പിന്നാലെ വിജയ് യുടെ പുതിയ സിനിമയ്ക്കും ഹോളിവുഡ് ബന്ധമെന്ന് സൂചന

വന്‍ വിജയം നേടിയ ലിയോയ്ക്ക് പിന്നാലെ വിജയ് വെങ്കട്പ്രഭുവിന്റെ പേരിടാത്ത ചിത്രത്തിലാണ് അഭിനയിച്ചു വരുന്നത്. ലിയോയെ പോലെ തന്നെ ആരാധകരുടെ ആകാംഷ ഇൗ സിനിമയ്ക്കുമുണ്ട്. ലിയോയെ പോലെ തന്നെ പുതിയ സിനിമയ്ക്കും ഹോളിവുഡ് സിനിമയുമായി ബന്ധമുണ്ടെന്നാണ് കേള്‍ക്കുന്നത് വന്‍ വിജയം നേടി ലോകഷ് കനകരാജ് യൂണിവേഴ്‌സലിന്റെ ഭാഗമയിട്ടാണ് ലിയോ പുറത്തു വന്നതെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ട ഏറ്റവും വലിയ ആരോപണം അത് ഹോളിവുഡ് മൂവിയായ ഹിസ്റ്ററി ഓഫ് വയലന്‍സ് എന്ന സിനിമയുടെ ആശയം കടം കൊള്ളുന്നു എന്നുള്ളതായിരുന്നു. Read More…

Featured Hollywood

ഇവാ ലോംഗോറിയ രാഷ്ട്രീയത്തിലേക്കില്ല; പക്ഷേ പറയാനുള്ള കാര്യം പറയുക തന്നെ ചെയ്യും

എന്തിനെക്കുറിച്ചും അഭിപ്രായമുള്ള ഹോളിവുഡ് താരം ഇവാ ലോംഗോറിയയ്ക്ക് തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതില്‍ ആരാധകരെ നഷ്ടമാകുമെന്ന പേടിയോ ആശങ്കയോ ഇല്ല. ആരാധകരെക്കാള്‍ തനിക്ക് പ്രധാനം രാഷ്ട്രീയവും ജനാധിപത്യത്തിലെ മറ്റു കാര്യങ്ങളുമാണെന്ന് നടി പറയുന്നു. ”ബോക്‌സ് ഓഫീസിനേക്കാളും കാഴ്ചക്കാരെക്കാളും വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍, വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ എന്നിവയുടെ തകര്‍ച്ച, പുസ്തകങ്ങളുടെ നിരോധനം തുടങ്ങിയവയെല്ലാം വളരെ അപകടകരമായ കാര്യങ്ങളാണ്. അവയെക്കുറിച്ച് സംസാരിക്കുകയും നോക്കുകയും വോട്ടുചെയ്യുകയും വാദിക്കുകയും വേണം. അതിനാല്‍ ഇത് വിട്ടുവീഴ്ചയില്ലാത്തതാണ്.” Read More…

Featured Sports

ഇത് ചെറുത്… !! അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ‘മൈനര്‍ ലീഗെന്ന് വിളിച്ച് മെസ്സി- വിവാദം

താന്‍ കളിക്കുന്ന ഫുട്‌ബോള്‍ ലീഗിനെ ‘മൈനര്‍ ലീഗ്’ എന്ന് വിളിച്ച് ലയണേല്‍ മെസ്സി വിവാദത്തില്‍ തലയിട്ടു. അര്‍ജന്റീനയില്‍ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് താന്‍ കളിക്കുന്ന മേജര്‍ ലീഗ സോക്കറിനെ താരം ‘ചെറിയ ലീഗ്’ എന്ന് വിളിച്ചത്. അതിനേക്കാള്‍ തനിക്ക് ശ്രദ്ധ വരാനിരിക്കുന്ന കോപ്പാ അമേരിക്ക പോലെയുള്ള ഇവന്റുകളിലാണെന്നും താരം പറഞ്ഞു. അര്‍ജന്റീന ദേശീയ ടീമിനോടുള്ള തന്റെ മുന്‍ഗണനകളെയും പ്രതിബദ്ധതയെയും കുറിച്ചുള്ള വിശാലമായ ചര്‍ച്ചയുടെ ഭാഗമായിട്ടാണ് മെസ്സി ഈ അഭിപ്രായം പറഞ്ഞത്. ഉയര്‍ന്ന തലത്തില്‍ മത്സരിക്കുന്നതില്‍, കോപ്പ Read More…

Celebrity Featured

നടി ഇല്യാന ഡിക്രൂസ് അഭിനയം നിര്‍ത്തുന്നു? അമേരിക്കയില്‍ സെറ്റില്‍ ചെയ്യുന്നു

തെലുങ്കിലെ സൂപ്പര്‍നായികയായിരിക്കെ ബോളിവുഡിലേക്ക് ചേക്കേറിയ തെലുങ്ക് നടി ഇല്യാന ഡിക്രൂസ് നന്‍പനില്‍ വിജയ് യുടെ നായികയായി തമിഴിലും ആരാധകരെ നേടി. അടുത്തിടെ അമ്മയായി മാറിയ ഇല്യാനയുടെ മടങ്ങിവരവിന്റെ ആകാംഷ ആരാധകര്‍ക്കിടയിലുണ്ട്. നടി സിനിമാ അഭിനയമൊക്കെ നിര്‍ത്തി ഭര്‍ത്താവും കുഞ്ഞുമായി അമേരിക്കയില്‍ സെറ്റിലാകാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെയാണ് മകന്‍ കോയയുടേയും ഭര്‍ത്താവ് മൈക്കല്‍ ഡോളന്റെയും മുഖം നടി പുറത്തുവിട്ടത്. ഇതിന് പിന്നാലെ നടി അഭിനയത്തിന് ഗുഡ്‌ബൈ പറയുകയാണെന്നും വിദേശത്തേക്ക് പോകുകയാണെന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഡെക്കാണ്‍ ഹൊറാള്‍ഡാണ്. പ്രൊഫഷണല്‍ കമ്മിറ്റ്‌മെന്റുകളേക്കാള്‍ Read More…

Featured Movie News

വില്ലന്‍ വേഷം ചെയ്തു മടുത്തു, വിജയ്‌സേതുപതി വീണ്ടും നായകനാകുന്നു, ‘ട്രെയിനി’ല്‍ മിഷ്‌കിനുമൊന്നിച്ച്

വില്ലന്‍ വേഷം ചെയ്തു മടുത്തതായി അടുത്തിടെ വ്യക്തമാക്കിയ വിജയ് സേതുപതി വീണ്ടും നായകവേഷത്തിലേക്ക് മടങ്ങിയെത്തുന്നു. സംവിധായകന്‍ മിഷ്‌കിനുമായി സഹകരിക്കാനൊരുങ്ങുകയാണ് താരം. ചിത്രത്തിന് ട്രെയിന്‍ എന്നു പേരിട്ടു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. കട്ടിയുള്ള താടിയും മീശയും ധരിച്ച് വിജയ് സേതുപതിയെ കാണാന്‍ കഴിയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മിഷ്‌കിന്‍ തന്റെ എക്‌സ് ഹാന്‍ഡിലില്‍ പങ്കിട്ടു. പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ അടുക്കുന്ന റെയില്‍ വേ ട്രാക്കുകളും കാണാം. അസാധാരണമാം വിധം നിഗൂഡമായ കഥാ ഘടകങ്ങളുള്ള ഒരു ത്രില്ലറായിരിക്കും ട്രെയിന്‍. Read More…

Featured Movie News

അനുപമ പരമേശ്വരന്റെ ടില്ലു സ്‌ക്വയറിലെ ഗാനം പുറത്ത്; ‘രാധിക’ ഏറ്റെടുത്ത് ആരാധകര്‍

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തോടെ വലിയ താരസുന്ദരിയായി മാറിയിരിക്കുന്ന അനുപമ പരമേശ്വരന് തെലുങ്കില്‍ കൈ നിറയെ ചിത്രങ്ങളാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തില്ലു സ്‌ക്വയറിലെ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ‘രാധിക’ എന്ന് തുടങ്ങുന്ന ഗാനരംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. രണ്ടു ദിവസം മുമ്പ് അണിയറക്കാര്‍ പുറത്തുവിട്ട ഗാനം യൂട്യൂബില്‍ നെറ്റിസണ്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിര്‍മ്മാതാക്കള്‍ തിങ്കളാഴ്ച ഗാനം പുറത്തിറക്കി. കാസര്‍ല ശ്യാമിന്റെ വരികള്‍ക്ക് റാം മിരിയാല സംഗീതം നല്‍കി ആലപിച്ച ഗാനം ഇതിനകം നെറ്റിസണ്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിദ്ധു ജൊന്നലഗദ്ദയും Read More…