Featured Movie News

പ്രധാന വേഷത്തിൽ മഞ്ജുവാര്യർ, സൈജു ശ്രീധരന്റെ ആദ്യ ചിത്രം ‘ഫൂട്ടേജ്’; ഫസ്റ്റ് ലുക്ക്

‘അഞ്ചാം പാതിരാ’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘മഹേഷിന്റെ പ്രതികാരം’ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്നു. ‘ഫൂട്ടേജ്’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. “എല്ലാ വാതിലിനു പിന്നിലും നിങ്ങളുടെ ഭാവനയ്‌ക്കപ്പുറമുള്ള ഒരു ലോകമുണ്ട്.” എന്ന ക​മന്റോടെ മഞ്ജുവും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷം പുറത്തിറങ്ങുന്ന മഞ്ജു വാര്യർ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്. Read More…

Featured Lifestyle

പച്ചക്കറികളിലെ വിഷാംശം കളയാന്‍ വീട്ടില്‍ ചെയ്യാം ഈ മാര്‍ഗങ്ങള്‍

ഇന്ന് നമുക്ക് മാര്‍ക്കറ്റില്‍ നിന്ന് കിട്ടുന്ന പഴങ്ങളിലും പച്ചക്കറികളിലുമൊക്കെ മാരകമായ കീടനാശിനികള്‍ ചേര്‍ത്താണ് വില്‍ക്കുന്നത്. കീടനാശിനികള്‍ ചേര്‍ക്കാത്ത പഴങ്ങളോ പച്ചക്കറികളോ തന്നെ കിട്ടാന്‍ വളരെ ബുദ്ധിമുട്ട് തന്നെയാണ്. വീട്ടില്‍ തന്നെ നമുക്ക് ഇവയുടെ വിഷാംശം ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിയ്ക്കും. അത് എങ്ങനെയാണെന്ന് നോക്കാം….

Featured Movie News

മലയാള സിനിമയ്ക്ക് ഒരു സർവൈവൽ ത്രില്ലർ.. ! മഞ്ഞുമ്മൽ ബോയ്സ്’ ട്രെയിലർ

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബ്ലോക്ക്‌ബസ്റ്റർ ചിത്രം ‘ജാൻ എ മൻ’ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ ട്രെയിലർ പുറത്തിറങ്ങി. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‌ഒരു സർവൈവൽ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഏതാണ് ആ സംഭവം എന്ന പ്രേക്ഷകരുടെ ആശങ്കക്കുള്ള Read More…

Featured Movie News

ഷാജി കൈലാസിന്റെ മകൻ നായകന്‍; ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ ഫസ്റ്റ് ലുക്ക്

ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.ഏറെ കൗതുകം നിറഞ്ഞതാണ് ഈ പോസ്റ്റർ . ദുൽഖർ സൽമാന്റെ തലയാണ് പോസ്റ്ററിൽ കാണുന്നത്. സാധാരണ അതാതു ചിത്രങ്ങളിലെ അഭിനേതാക്കളെയാണ് പോസ്റ്ററുകളിൽ ഉൾപ്പെടുത്തുക എന്നാൽ ഇവിടെ ദുൽഖർ സൽമാനെ ഉൾക്കൊള്ളിച്ചിരിക്കുന്നത് കുറുപ്പ് എന്ന ചിത്രത്തിൽ സുകുമാരക്കുറുപ്പ് എന്ന കഥാപാത്രത്തെ ദുൽഖർ സൽമാൻ അവതരിപ്പിച്ച് പ്രശംസ നേടിയിരുന്നതിനാലാണ്. കുറുപ്പ് എന്ന ചിത്രത്തിന്റെ പോസ്റ്റർ ഭിത്തിയിൽ ഒട്ടിച്ചിരിക്കുകയാണ്. അതും സൂഷ്മതയോടെ ശ്രദ്ധിച്ചാൽ Read More…

Featured Movie News

റിലീസിനൊരുങ്ങി മാരിവില്ലിൻ ഗോപുരങ്ങൾ; ഫെബ്രുവരി 16ന് തീയേറ്ററുകളിലെത്തും

കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ  ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മാരിവില്ലിൻ ഗോപുരങ്ങൾ” റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. ചിത്രം ഫെബ്രുവരി 16ന് തീയേറ്റർ റിലീസ് ചെയ്യുമെന്ന് നിർമ്മാതക്കൾ അറിയിച്ചു. ചിത്രത്തിന്റെ ഓവർസീസ് അവകാശം വിറ്റുപോയ വാർത്തയാണ് ഏറ്റവും ഒടുവിലായി അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ദുബായ്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ചേർന്നാണ് ലോകമെമ്പാടുമുള്ള റിലീസിൻ്റെ ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. Read More…

Featured Movie News

നമുക്കാ കല്യാണം അന്തസ്സായിട്ടങ്ങു നടത്തിക്കൊടുത്താലോ? ‘ലിറ്റിൽ ഹാർട്ട്സ്’ ടീസർ

ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ, എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്ന ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രത്തിന്റെ ട്രീസര്‍ പുറത്തിറങ്ങി. കിഴക്കൻ മലയോര മേഖലയിലെ ഏലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിലൂടെ പ്രണയത്തിന്റെയും, ബന്ധങ്ങളുടേയും കഥ പറയുന്ന ചിത്രമാണിത്. ഏലത്തോട്ടത്തിലെ സൂപ്പർവൈസറായ സിബിയും, വിദേശത്തു നിന്നും പഠിച്ചെത്തിയ ശോശയുടേയും ജീവിതത്തിലൂടെയാണ് കഥാപുരോഗതി.ആരും പ്രതീക്ഷിക്കാത്ത ചില അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സമ്മാനിച്ചുകൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. സെമിത്തേരിയിലെ പ്രാർത്ഥനക്കിടയിൽ ഷെയ്ൻ നിഗവും ബാബുരാജും പ്രാർത്ഥനയുടെ ഈണത്തിൽ സംസാരിക്കുന്നത് ഏറെ രസകരമാണ്. ഇത്തരം Read More…

Featured Movie News

‘ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മാത്രം’; പുത്തന്‍പരീക്ഷണം പ്രഖ്യാപിച്ച് മമ്മൂട്ടി

മലയാളി സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. തികച്ചും വ്യത്യസ്തമായ പോസ്റ്ററുക​ളോടുകൂടി ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ഈ ചിത്രം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുക്കിയിരിതെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മാത്രം ആസ്വദിക്കൂ എന്ന് പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. ഫെബ്രുവരി 15 നാണ് ഭ്രമയുഗം തിയറ്ററുകളിലെത്തുക. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറുമെല്ലം സമൂഹമാധ്യമങ്ങളില്‍ല്‍ വലിയ ചര്‍ച്ചയായിരുന്നു. മമ്മൂട്ടി Read More…

Featured Sports

പ്രായംകുറഞ്ഞ മൂന്നാമന്‍; ജെയ്‌സ്വാളിന്റെ ഇരട്ടശതകം കൊണ്ടുവന്നത് അനേകം നേട്ടങ്ങള്‍

ഇംഗ്‌ളണ്ടിനെതിരേ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഉജ്വലമായ ഇരട്ടശതകം നേടി യശ്വസ്വീ ജെയ്‌സ്വാള്‍ ഇന്ത്യയെ മുമ്പോട്ട് നയിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ 200 റണ്‍സ് നേടിയ ഇന്ത്യന്‍ ഇടംകൈയ്യന്‍മാരുടെ ഒരു എലൈറ്റ് ഗ്രൂപ്പില്‍ പ്രവേശിച്ച ജെയ്‌സ്വാള്‍ ഒട്ടേറെ റെക്കോഡുകളാണ് പേരിലാക്കിയത്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ടശതകം നേടുന്നയാള്‍, ഈ നേട്ടം കൊയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെയാള്‍ തുടങ്ങിയ നേട്ടങ്ങളും യുവതാരത്തിന്റെ പട്ടികയില്‍ എത്തി. ശിഖര്‍ധവാന് ശേഷം ഇന്ത്യയ്ക്ക് കിട്ടിയ ഇടംകയ്യന്‍ ഓപ്പണറാണ് ജെയ്‌സ്വാള്‍. ഗൗതം ഗംഭീറിന് Read More…

Celebrity Featured

‘പ്ലേയിംഗ് വിത്ത് ഷാഡോ’ ; സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. സ്‌റ്റൈല്‍, ലുക്ക്, ഗ്ലാമര്‍ എന്നതിനൊക്കെ കൂടി മലയാളത്തില്‍ ഒരൊറ്റ പേര് മാത്രമേയുള്ളൂ മമ്മൂട്ടി. താരത്തിന്റേതായി പുറത്ത് വരുന്ന ഏത് ചിത്രങ്ങളും വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷര്‍ട്ടും പാന്റും ധരിച്ച് കൂളിംഗ് ഗ്ലാസും വെച്ചുള്ള മാസ് ലുക്കാണ് മമ്മൂട്ടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. മമ്മൂക്കയുടെ സ്‌റ്റൈലിസ്റ്റും ഫാഷന്‍ ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കിയാണ് മമ്മൂട്ടിയുടെ ഈ ചിത്രം പകര്‍ത്തിയിരിയ്ക്കുന്നത്. ‘പ്ലേയിംഗ് വിത്ത് ഷാഡോ’ Read More…