ഷാനവാസ്.കെ.ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടു. പൂർണ്ണിമ ഇന്ദ്രജിത്തും പ്രിയംവദാ കൃഷ്ണയുമാണ് ഇവിടെ അഭിനയിച്ചിരിക്കുന്നത്. ഒരു കട്ടിലിൽ ബഡ്ഷീറ്റ് വിരിക്കുന്നതിനിടയിലാണ് ഇരുവരുടേയും ഈസംഭാഷണം.ഇതിൽ പൂർണ്ണിമ അവതരിപ്പിക്കുന്നത് തമിഴ് കഥാപാത്രമാണ്. പേര് അക്കമ്മ’ ഒരു മുറിയും ഒരു കട്ടിലും പ്രധാന കഥാപാത്രമാകുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. വളരെ രസകരവും കൗതുകവുമായ ഒരു കഥാപാത്രമാണ് പൂർണ്ണിമയുടെ അക്കമ്മ എന്ന കഥാപാത്രം. മധു മിയാ .എന്നാണ് പ്രിയംവദയുടെ Read More…
ഇന്ദ്രജിത്ത്, സർജാനോ എന്നിവർ ഒന്നിക്കുന്ന ‘മാരിവില്ലിൻ ഗോപുരങ്ങൾ’; ഏപ്രിൽ 12ന് റിലീസ്
കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മാരിവില്ലിൻ ഗോപുരങ്ങൾ” ൻ്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം ഏപ്രിൽ 12ന് തീയേറ്റർ റിലീസ് ചെയ്യുമെന്ന് നിർമ്മാതക്കൾ അറിയിച്ചു. ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ചേർന്നാണ് ലോകമെമ്പാടുമുള്ള റിലീസിൻ്റെ ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മെലഡികളുടെ കിംങ് എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന സിനിമ Read More…
ഭൈരവയായി പ്രഭാസ് ; കല്‍ക്കിയിലെ പ്രഭാസിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി
സലാറിന് ശേഷം ആരാധകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും പുതിയ ചിത്രവുമായി പ്രഭാസ് എത്തുകയാണ്. ഇന്നലെ ചിത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൈരവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. പോസ്റ്റ് അപ്പോകാലിക്റ്റ് യുഗത്തില്‍ നടക്കുന്ന കഥയെന്നാണ് ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് നല്‍കുന്ന സൂചനകള്‍. 600 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ്. പ്രഭാസിനെക്കൂടാതെ ഇന്ത്യന്‍ സിനിമയിലെ വന്‍ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പുണ്യസ്ഥലമായ കാശിയുടെ ഭാവി തെരുവാണ് പോസ്റ്ററിന്റെ പശ്ചാത്തലം.ബിസി 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ Read More…
നൂറുകോടി ക്ലബിൽ “മഞ്ഞുമ്മൽ ബോയ്‌സ്”, സന്തോഷം പങ്കുവച്ച് സൗബിൻ ഷാഹിർ
മലയാള സിനിമകൾ ലോക പ്രേക്ഷകരുടെ ശ്രദ്ധ നേടിയ വർഷമായിരിക്കുകയാണ് 2024. ഇപ്പോഴിതാ വെറും 12 ദിവസത്തിനുള്ളിൽ 100 കോടി ബോക്സ് ഓഫീസ് നിറവിൽ എത്തിയിരിക്കുകയാണ് “മഞ്ഞുമ്മൽ ബോയ്‌സ്”. ഇപ്പോള്‍ ഔദ്യോഗികമായി ചിത്രത്തിന്റെ നിർമ്മാതാവ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. സൗബിൻ ഷാഹിർ ഫേസ്ബുക്കിൽ ഒരു പോസ്റ്റർ പങ്കുവെച്ചാണ് വിവരം അറിയിച്ചത്. ‘പുലിമുരുകൻ’, ‘ലൂസിഫർ’, ‘2018’ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാള സിനിമയിൽ നിന്ന് 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന നാലാമത്തെ ചിത്രമെന്ന ഖ്യാതിയും മഞ്ഞുമ്മൽ ബോയ്‌സിനു ഇപ്പോൾ സ്വന്തമായിരിക്കുകയാണ്. Read More…
വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ‘കുരുവിപാപ്പ’; ട്രയിലർ
സീറോ പ്ലസ് എൻറർടെയിൻമെൻറസിന്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’. ചിത്രത്തിൻ്റെ ട്രയ്ലർ റിലീസ് ചെയ്തു. അബ്ദുൾ റഹിം യു.കെ, ജാസ്സിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പുർ ജാസ്മിൻ ജാസ് എന്നിവരാണ് കുട്ടികളെയും കൂട്ടി കുടുംബസമേതം കാണേണ്ട കാലിക പ്രസക്തിയുള്ള കഥ പറയുന്ന കുരുവിപാപ്പാ Read More…
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി രവീന്ദ്രജഡേജ ; 1000 റണ്‍സും 100 വിക്കറ്റും
ഇംഗ്‌ളണ്ടിനെതിരേയുള്ള പരമ്പരയിലെ നാലാം മത്സരത്തില അഞ്ചുവിക്കറ്റും 16 റണ്‍സും എടുത്തതോടെ ചരിത്രമെഴുതി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. റാഞ്ചിയിലെ ജെഎസ് സി എ അന്താരാഷ്ട്ര സ്‌റ്റേഡിയം കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ താരം അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജഡേജയുടെ അക്കൗണ്ടില്‍ ലോകടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 100 വിക്കറ്റുകള്‍ ആയിരിക്കുകയാണ്. ഇതോടെ 100 വിക്കറ്റുകളും 1000 റണ്‍സും സ്‌കോര്‍ ചെയ്ത ആദ്യ താരമായിട്ടാണ് ജഡേജ മാറിയിരിക്കുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ 12 റണ്‍സ് സ്‌കോര്‍ ചെയ്ത ജഡേജ രണ്ടാം ഇന്നിംഗ്‌സില്‍ നാലു റണ്‍സും Read More…
ഗെയിം ത്രില്ലർ, മമ്മൂട്ടിയുടെ ‘ബസുക്ക’ വരുന്നു, ഒപ്പം ഗൗതം വാസുദേവ മേനോനും
മമ്മൂട്ടിയെ (Mammootty) നായകനാക്കി ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസുക്ക (Bazooka) എന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. പ്രദർശനശാലകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു വരുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ .ജിനു.വി. .ഏബ്രഹാം ഡോൾവിൻ കുര്യാക്കോസ്എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോഡെന്നിസ് . ചിത്രത്തിന്റെ മേജർ ഭാഗങ്ങൾ നേരത്തേ പൂർത്തിയാക്കിയിരുന്നു.പ്രധാനമായും ഗൗതം വാസുദേവ മേനോൻ പങ്കെടുക്കുന്ന രംഗങ്ങളാണ് Read More…
വിനീത് ശ്രീനിവാസനു ചുറ്റും ഒരു സംഘം സുന്ദരിമാര്‍; ‘ഒരു ജാതി ജാതകം’ പോസ്റ്റർ
വിനീത് ശ്രീനിവാസനു ചുറ്റും ഒരു സംഘം സുന്ദരിമാര്‍; ‘ഒരു ജാതി ജാതകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർസ്യൂട്ടണിഞ്ഞ്, സുമുഖനും, സുന്ദരനുമായ വിനീത് ശ്രീനിവാസൻ. ,വിനീതിനു ചുറ്റും ഒരു സംഘം സുന്ദരിമാരായ തരുണീമണികൾ . കൗതുകം ജനിപ്പിക്കുന്ന ഒരു പോസ്റ്റർ ‘. നിഖിലാവിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായികയാദു,, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി ,ഹരിത (രോമാഞ്ചം ഫെയിം) ചിപ്പി ദേവസ്സി, രജിതാ മധു., ഹരിത എന്നിവരാണ് ഈ സുന്ദരിമാര്‍.. എം.മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി Read More…
വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ജോഷി ജോൺ ചിത്രം ‘കുരുവിപാപ്പ’; ടീസർ
സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’. ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്തു. അബ്ദുൾ റഹിം യു.കെ, ജാസ്സിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പുർ ജാസ്മിൻ ജാസ് എന്നിവരാണ് കുട്ടികളെയും കൂട്ടി കുടുംബസമേതം കാണേണ്ട കാലിക പ്രസക്തിയുള്ള കഥ പറയുന്ന കുരുവിപാപ്പാ Read More…














