ചൊവ്വയിൽ നിന്നുള്ള ഒരു അപൂർവ ഉൽക്ക, ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും വലിയത്, അടുത്ത ആഴ്ച യുഎസിലെ ന്യൂയോർക്കിൽ ലേലത്തിന് വെക്കാൻ ഒരുങ്ങുന്നു. NWA 16788 എന്നറിയപ്പെടുന്ന ഈ അമൂല്യ പാറ പ്രശസ്തമായ സോഥെബിയുടെ ലേലശാലയിൽ ലേലം ചെയ്യപ്പെടും. 25 കിലോഗ്രാമിലധികം ഭാരവും 15 ഇഞ്ച് വീതിയുമുള്ള ഈ ഉൽക്ക, നമ്മുടെ ഗ്രഹത്തിൽ ഇതുവരെ കണ്ടെത്തിയ ചൊവ്വയുടെ മറ്റ് ഭാഗങ്ങളെക്കാൾ ഏകദേശം 70 ശതമാനം വലുതാണ്. ഏകദേശം 22.5 കോടി മൈൽ ബഹിരാകാശത്തിലൂടെ സഞ്ചരിച്ച ശേഷം 2023-ൽ Read More…
‘ലോകത്തിലെ ഏറ്റവും ദരിദ്രനായ മനുഷ്യന്‍’ ! കടം 4.95 ലക്ഷം കോടി, ജീവിതം തെരുവുകളിൽ
ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളെക്കുറിച്ച് പറയുമ്പോൾ, എലോൺ മസ്‌ക്, മുകേഷ് അംബാനി, ഗൗതം അദാനി, ജെഫ് ബെസോസ് തുടങ്ങിയ പേരുകളാണ് നമ്മുടെ മനസ്സിൽ വരുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും ദരിദ്രനായ വ്യക്തി ആരാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദാരിദ്രത്തെക്കുറിച്ച് പറയുമ്പോള്‍ കുടിലുകളുടെ ചിത്രങ്ങൾ, ഒഴിഞ്ഞ പാത്രം, കീറിയ വസ്ത്രങ്ങൾ, ഭിക്ഷാപാത്രം എന്നിവയാണ് മനസിലേയ്ക്ക് വരിക . ഒറ്റനോട്ടത്തിൽ, ഈ മനുഷ്യന്‍ ജെറോം കെർവിയൽ, പാരീസിലെ തെരുവുകളിൽ ചുറ്റിനടക്കുന്ന ഒരു സാധാരണ മനുഷ്യനെപ്പോലെ തോന്നിയേക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ കഥ Read More…
വർഷം 70 ലക്ഷം ആളുകൾ അകാലത്തിൽ മരിക്കുന്നു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ റിപ്പോർട്ട്
അന്തരീക്ഷത്തിലുള്ള പൊടിപടലങ്ങള്‍, പൊടിക്കാറ്റുകൾ എന്നിവ 150-ലധികം രാജ്യങ്ങളിലായി ഏകദേശം 330 ദശലക്ഷം ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ ലോക കാലാവസ്ഥാ ഓർഗനൈസേഷൻ (WMO. ഇത് മനുഷ്യരുടെ ആരോഗ്യത്തിലും സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി എന്നിവയിലും ഗുരുതരമായ സ്വാധീനം ചെലുത്തുന്നു. WMO എന്താണ് പറയുന്നത്? WMO പ്രതിനിധി ലോറ പാറ്റേഴ്സൺ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പറഞ്ഞത്, ഓരോ വർഷവും ഏകദേശം 2 ബില്യൺ ടൺ പൊടി അന്തരീക്ഷത്തിലേക്ക് എത്തുന്നു എന്നാണ്. ഇത് ഈജിപ്തിലെ 300 ഗിസ പിരമിഡുകൾക്ക് തുല്യമാണ്. ലോകത്തെ 80 Read More…
58 റൺസിനിടെ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം; ഉള്ളത് ഒരുദിവസം, ജയിക്കാൻ 135 റൺസ്, കൈയില്‍ ആറുവിക്കറ്റ്
ഇംഗ്ലണ്ടിനെതിരേ ലോഡ്‌സില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ കളി ബൗളര്‍മാരുടെ ശക്തിപരീക്ഷണമായി മാറുന്നു. 193 റൺസ് വിജയലക്ഷ്യവുമായി നാലാം ദിനത്തിന്റെ അവസാന സെഷനിൽ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് ബാറ്റിങ് വന്‍ തകർച്ച. 58 റൺസെടുക്കുന്നതിനിടെ നാല് മുൻനിര വിക്കറ്റുകളാണ് ഇന്ത്യയ്ക് നഷ്ടമായത്. ഓപണർ യശസ്വി ജയ്സ്വാളിനെ (0) പുറത്താക്കി ജോഫ്ര ആർച്ചറാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. 14 റൺസെടുത്ത കരുൺ നായരെ ബ്രൈഡൻ കാർസ് എൽ.ബിയിൽ കുരുക്കി. ആറ് റൺസെടുത്ത Read More…
പുരുലിയയില്‍ ഗ്രാമീണ കുട്ടികള്‍ക്കായി സൗജന്യ സ്‌കൂള്‍ നിര്‍മ്മിച്ച് ആദിവാസി വീട്ടമ്മ
കൂറ്റന്‍ കെട്ടിടങ്ങളും അത്യാധുനിക സൗകര്യങ്ങളുമെല്ലാം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എത്രമാത്രം ആദിവാസി ഗ്രാമങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്നത് ഇപ്പോഴും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. നഗരവീഥികളില്‍ നിന്നും ഔദ്യോഗിക പദ്ധതികളില്‍ നിന്നും വളരെ അകലെ, പുരുലിയയിലെ ഒരു ആദിവാസി സ്ത്രീ, തകര മേല്‍ക്കൂരയുള്ള ഒരു മണ്‍ കുടിലില്‍ ഒരു സൗജന്യ സ്‌കൂള്‍ നടത്തുന്നു. പശ്ചിമ ബംഗാളിലെ അയോധ്യ കുന്നുകളിലെ ഒരു വിദൂര ഗ്രാമമായ ജിലിംഗ് സെരെ ങ്ങില്‍, 30 കാരിയായ മാലതി മുര്‍മു സംവിധാനത്തിന് കഴിയാത്തിടത്ത് സ്വയം ചെയ്യുക യാണ്. അവരുടെ സ്‌കൂളില്‍ Read More…
നിര്‍മ്മാണത്തിലെ പൊടിയും ശബ്ദവും കുറയ്ക്കും ; 20,000 ച. മീ.വിസ്തൃതിയില്‍ ബലൂണ്‍ വീര്‍പ്പിച്ച് ചൈന
നഗര നിര്‍മ്മാണം ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഫ്‌ലറ്റബിള്‍ ബലൂണ്‍ ഉപയോഗിച്ച് ചൈന. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വൃത്തിയുള്ളതും ശബ്ദമലിനീകരണം തടയുന്നതിനുമായിരുന്നു ഈ സംവിധാനം. പൊടി, ശബ്ദ മലിനീകരണം പരമാവധി കുറയ്ക്കുന്നതിനായിട്ടായിരുന്നു ജിനാന്‍ നഗരത്തിലെ ചൈനീസ് അധികാരികള്‍ 20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഫ്‌ലറ്റബിള്‍ ഡോം സ്ഥാപിച്ചത്. വായു നിറയ്ക്കാവുന്ന കഴിയുന്ന ഒരു ഭീമന്‍ ബലൂണായിരുന്നു ഇതിന് ഉപയോഗിച്ചത്. ചൈനയിലെ ഇത്തരത്തിലുള്ള ആദ്യത്തേതും ലോകത്തിലെ ഏറ്റവും വലുതുമായ ജിനാനിലെ വായു നിറയ്ക്കാവുന്ന താഴികക്കുടം 50 മീറ്റര്‍ Read More…
ബിസിനസ് വിസയുടെ കാലാവധി കഴിഞ്ഞു ; റഷ്യന്‍സ്ത്രീയും 2 മക്കളും താമസിച്ചത് കര്‍ണാടകത്തില്‍ ഗുഹയില്‍
കര്‍ണാടകയിലെ ഗോകര്‍ണയിലെ രാമതീര്‍ത്ഥ കുന്നിനു മുകളിലുള്ള വിദൂരവും അപകടകരവുമായ ഒരു ഗുഹയില്‍ താമസിച്ചിരുന്ന 40 കാരി റഷ്യന്‍ സ്ത്രീയെയും അവരുടെ രണ്ട് പെണ്‍മക്കളെയും രക്ഷപ്പെടുത്തി. കാട്ടിലെ ഒരു താല്‍ക്കാലിക വീട്ടില്‍ താമസിക്കുന്ന മൂന്ന് പേരെയും പ്രാദേശിക പോലീസ് കണ്ടെത്തുകയായിരുന്നു. രണ്ടാഴ്ചയോളം ഒറ്റപ്പെട്ടു കഴിയുകയായിരുന്ന അവരെ പതിവ് പട്രോളിംഗിനിടെ, ജൂലൈ 9 ന് വൈകുന്നേരം 5 മണിയോടെ പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തി. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗുഹയിലായിരുന്നു നീന കുട്ടിന എന്ന റഷ്യന്‍ സ്ത്രീ. ആറ് Read More…
ചരിത്രത്തിലെ ഏറ്റവും വലിയ ട്രാഫിക്ജാം, ആളുകള്‍ കുടുങ്ങിക്കിടന്നത് 12 ദിവസം, 100 കിലോമീറ്റര്‍ കുരുക്ക്
ചില ആളുകള്‍ക്ക് ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല, പക്ഷേ ഭക്ഷണമോ വെള്ളമോ കാര്‍ തിരിച്ചുവിടാന്‍ ഒരു മാര്‍ഗവുമില്ലാതെ രണ്ടാഴ്ചയോളം ഒരു മോട്ടോര്‍വേയില്‍ കുടുങ്ങിക്കിടക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമോ? എന്നാല്‍ 2010 ല്‍ ചൈന നാഷണല്‍ ഹൈവേ 110-ല്‍ ആയിരക്കണക്കിന് കാറുകള്‍ സ്തംഭിച്ച ഗതാഗതക്കുരുക്ക് നീണ്ടു നിന്നത് 12 ദിവസം. 100 കിലോമീറ്ററിലധികം നീണ്ടുനിന്ന ഈ ട്രാഫിക്ജാം ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗതാഗതക്കുരുക്കായി കണക്കാക്കുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അനുസരിച്ച് , ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതില്‍ വച്ച് Read More…
ഈ ബാഗില്‍ എന്താണിത്രയുള്ളത് ? ജെയ്ന്‍ ബിര്‍ക്കിന്റെ ബാഗ് വിറ്റത് 85 കോടി രൂപയ്ക്ക്, 9 പേര്‍ പങ്കെടുത്ത ലേലം നീണ്ടത് 10 മിനിറ്റ് മാത്രം
അന്തരിച്ച നടി ജെയ്ന്‍ ബിര്‍ക്കിനു വേണ്ടി നിര്‍മ്മിച്ച ബാഗ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വിലകൂടിയ ബാഗ്. പത്തുമിനിറ്റിനിടെ ഒമ്പത് പേര്‍ ലേലത്തില്‍ പങ്കെടുത്ത ബാഗ് വിറ്റുപോയത് 85 കോടി രൂപയ്ക്ക്. ആംഗ്ലോ-ഫ്രഞ്ച് നടി ജെയ്ന്‍ ബിര്‍ക്കിനു വേണ്ടി നിര്‍മ്മിച്ച ഉരഞ്ഞു ചെറുതായി പോറലുകള്‍ പോലുമുണ്ടായിരുന്ന ബാഗിന് കിട്ടിയത് 10.1 മില്യണ്‍ ഡോളര്‍ (86,72,76,622 രൂപ) ആയിരുന്നു. ഇതോടെ ഇതുവരെ വിറ്റതില്‍ വച്ച് ഏറ്റവും വിലപിടിപ്പുള്ള ഹാന്‍ഡ്ബാഗായി ഇത് മാറി. ഇതുവരെ വിറ്റഴിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ Read More…














