Featured Movie News

‘കാലന്റെ തങ്കക്കുടം’ ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രം

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് കാലന്റെ തങ്കക്കുടം. ചിത്ര സംയോജകനായ നിധീഷ്.കെ.ടി.ആർ. ആണ് തിരക്കഥയും ചിത്രസംയോജനവും നിർവഹിച്ച് സംവിധാനം ചെയ്യുന്നത്. പൂർണ്ണമായും കോമഡി എൻ്റർടൈനറായി അവതരിപ്പിക്കുന്ന. ഈ .ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, സൈജുക്കുറുപ്പ്. അജു വർഗീസ്, വിജയ് ബാബു,ഇന്ദ്രൻസ് . ജോണി ആൻ്റെണി ഗ്രിഗറി . രമേഷ് പിഷാരടി, ജൂഡ് ആൻ്റണി ജോസഫ്, ഷാജു ശ്രീധർ, അസീസ് നെടുമങ്ങാട് എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു. ഗാനങ്ങൾ. മനു മഞ്ജിത്ത്. വിനായക് ശശികുമാർ. Read More…

Featured Movie News

തലവനാര് ? ബിജു മേനോനോ ആസിഫ് അലിയോ? ട്രയിലർ ഉയരുന്ന ചോദ്യം

ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തുവിട്ടു. പൂർണ്ണമായും പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ പശ്ചാത്തലത്തിലൂടെ അവിടുത്തെ കേസ്സുകളും, കിടമത്സരങ്ങളും, ഈഗോ ക്ലാഷുമെല്ലാം കോർത്തിണക്കിയാണ് തലവൻ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഉദ്വേഗത്തിന്റെ മുൾമുനയിലൂടെ ഓരോ രംഗങ്ങളും കോർത്തിണക്കിയാണ് ഈ ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബിജു മേനോനും. ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ തലവൻ ആരാണെന്നുള്ള ആകാംക്ഷ പ്രേക്ഷകർക്കു വിട്ടു നൽകിക്കൊണ്ടാണ് കഥാ പുരോഗതി. അരുൺ നാരായണൻ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ Read More…

Featured Movie News

നഗരത്തിൽ അവിചാരിതമായി എത്തുന്നവര്‍; ‘ഒരു കട്ടിൽ ഒരു മുറി’ ജൂൺ പതിനാലിന്

സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷാനവാസ്. കെ. ബാവാ ക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി – എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു. നഗരത്തിൽ അവിചാരിതമായി എത്തുന്ന കഥാപാത്രങ്ങളുടെ കഥ പറയുന്ന ഈ ചിത്രം ഏറെ ത്രില്ലറോടെ അവതരിപ്പിക്കുന്നു. ഹക്കിം ഷാ പ്രിയംവദ കൃഷ്ണാ പൂർണ്ണിമാ ഇന്ദ്രജിത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ Read More…

Featured Movie News

കല്യാണം കഴിക്കാൻ പോകുന്നവരുടെ ശ്രദ്ധക്ക്! “ഗുരുവായൂര്‍ അമ്പലനടയില്‍” കല്യാണപ്പാട്ട് ഇറങ്ങി

പൃഥ്വിരാജ് സുകുമാരൻ, ബേസില്‍ ജോസഫ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന “ഗുരുവായൂര്‍ അമ്പലനടയില്‍” സിനിമയുടെ കല്യാണപ്പാട്ട് പുറത്തിറങ്ങി. ‘കെ ഫോർ കല്യാണം’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് അങ്കിത് മേനോനാണ്. സുഹൈൽ കോയ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് മിലൻ ജോയ്, അരവിന്ദ് നായർ, അമൽ സി അജിത്, ഉണ്ണി ഇളയരാജ, അശ്വിൻ ആര്യൻ, സോണി മോഹൻ, അവനി മൽഹാർ, ഗായത്രി രാജീവ് എന്നിവരാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, E4 എന്റര്‍ടൈന്‍മെന്റിന്റെ Read More…

Featured Movie News

കല്യാണം നടത്തുമെന്ന് പൃഥ്വിരാജ്, വേണ്ടെന്ന് ബേസില്‍; “ഗുരുവായൂരമ്പല നടയിൽ” ട്രെയിലർ

ബേസില്‍ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന “ഗുരുവായൂര്‍ അമ്പലനടയില്‍” എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. കല്യാണം വിളിക്കുന്ന പൃഥ്വിരാജും കല്യാണം വേണ്ടെന്ന് പറയുന്ന ബേസിലിനെയും ട്രെയിലറില്‍ കാണാം. കല്യാണത്തിന്റെ ആഘോഷത്തിനൊപ്പം രസകരമായ പല മുഹൂര്‍ത്തങ്ങളും സിനിമയിലുണ്ടാകുമെന്ന സൂചനയും ട്രെയിലര്‍ തരുന്നുണ്ട്. ഒരു കംപ്ലീറ്റ് കോമഡി ചിത്രമായിരിക്കും ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നാണ് ട്രെയിലര്‍ തരുന്ന സൂചന. നിഖില വിമല്‍, അനശ്വര Read More…

Featured Movie News

ജിസ് ജോയ് യുടെ ‘തലവൻ’ റിലീസിംഗിന്, തീം മ്യൂസിക്ക് പുറത്തുവിട്ടു

അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണൻ, സിജോ സെബാസ്റ്റ്യൻ, ലണ്ടൻ എന്നിവർ നിർമ്മിച്ച് ജിസ് ജോയ് സംവിധാനം ചെയ്യുന്നതലവൻ എന്ന ചിത്രത്തിന്റെ തീം മ്യൂസിക്ക് പുറത്തുവിട്ടിരിക്കുന്നു. മെയ് ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായിട്ടാണ് തീം മ്യൂസിക്ക് പുറത്തുവിട്ടിരിക്കുന്നത്. പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ഈ ചിത്രത്തിന്റെ കഥക്കനുസരിച്ചുള്ള വിഷ്വൽസിന്റെ അകമ്പടിയോടെയുള്ള ഈ ഗാനം ഏറെ കൗതുകം പകരുന്നതാണ്. ദീപക് ദേവിന്റെ ഈണത്തിൽ ജിസ് ജോയ് യാണ് ഗാനം രചിച്ചിരിക്കുന്നത്. ഒരു കേസന്വേഷണം Read More…

Featured Movie News

ചോരപ്പാടുകളുമായി ‘മാർക്കോ’യുടെ പുതിയ പോസ്റ്റർ

മുഖം കാണിക്കാതെ ചോരപ്പാടുകൾ ഏറെയുള്ള കൈകളിൽ എരിയുന്ന സിഗാറുമായി മാർക്കോ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മാർക്കോ എന്ന കേന്ദ്ര കഥാപാത്രത്തെ ആക്ഷൻ ഹീറോ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നു. ക്യൂബ് എൻ്റെർടൈൻമെൻ്റസ് & ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും വയലൻസ്, ആക്ഷൻ ചിത്രമായ മാർക്കോ എന്ന ചിത്രത്തിന് ഏറെ അനുയോജ്യമായ പോസ്റ്റർ തന്നെയാണ് Read More…

Featured Movie News

സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ. മെയ് പതിനേഴിന്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ. എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം എ.ഡി.1877 പിക്ച്ചേഴ്സിന്റെ ബാനറിൽ ഷിജു മിസ്പാ . സനൂപ് സത്യൻ എന്നിവരാണ് നിർമ്മിക്കുന്നത്. മെയ് പതിനേഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു പൊലീസ് ഡിപ്പാർട്ട്മെന്റെിനെ പ്രത്യേകിച്ചും ക്രൈംരംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് നർമ്മവും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മുപ്പത്തിമൂന്നുവർഷക്കാലം പൊലീസ് ഡിപ്പാർട്ട്മെന്റെിലെ ക്രൈംവിഭാഗത്തിൽ Read More…

Featured Movie News

‘മച്ചാന്റെ മാലാഖ’; സൗബിൻ ഷാഹിറും നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങൾ, ജൂൺ 14ന്

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ’. ചിത്രം ജൂൺ 14ന് പെരുന്നാൾ റിലീസായി എത്തുമെന്ന് പ്രഖ്യാപിച്ച പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്.  അബാം മൂവിസിൻ്റെ പതിമൂന്നാമത് ചിത്രമാണിത്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നത്. ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ ഗണത്തിലുള്ള Read More…