വനിതാ ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് രക്തം കട്ടപിടിച്ചു മരിച്ചു. ബ്രസീലില്‍ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ നിന്നുള്ള സിന്റിയ ഗോള്‍ഡാനി (36) യാണ് രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടര്‍ന്ന് മരിച്ചത്. ജൂലൈയില്‍ അവള്‍ പങ്കെടുക്കുന്ന ഇവന്റ് സംഘടിപ്പിക്കുന്ന മസില്‍കോണ്ടെസ്റ്റ് ഇന്റര്‍നാഷണല്‍ കമ്പനിയാണ് ബുധനാഴ്ച മരണം അറിയിച്ചത്. 2021ല്‍ പ്രൊഫഷണലായി മാറുകയും ഒരു വര്‍ഷത്തിനുശേഷം ദേശീയ തലത്തിലെത്തുകയും ചെയ്ത സിന്റിയ അടുത്ത മാസം രാജ്യത്തെ ഏറ്റവും വലിയ മത്സരങ്ങളില്‍ ഒന്നില്‍ പങ്കെടുക്കേണ്ടതായിരുന്നു. ഭാരോദ്വഹനവും കഠിനമായ Read More…
വിദ്യാഭ്യാസത്തേക്കാൾ രണ്ടിരട്ടി തുക ഇന്ത്യക്കാർ വിവാഹത്തിന് ചെലവഴിക്കുന്നു: റിപ്പോർട്ട്
ഇന്ത്യക്കാർ വിവാഹങ്ങൾക്കായി ചെലവഴിക്കുന്ന തുക വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയാണെന്നാണ് പുതിയ റിപ്പോർട്ട്. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് ആന്‍ഡ് ക്യാപിറ്റൽ മാർക്കറ്റ് സ്ഥാപനമായ ജെഫരീസിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ വിവാഹ വിപണിയുടെ മൂല്യം 130 ബില്യൺ ഡോളറാണ് (ഏകദേശം 10.7 ലക്ഷം കോടി രൂപ), യുഎസ് വിവാഹ വിപണിയുടെ ഇരട്ടി വലുപ്പം. ലഭ്യമായ വിവിധ വിവരങ്ങളുടെയും പ്രധാന വിവാഹകേന്ദ്രങ്ങളില്‍ നേരിട്ടു നടത്തിയ പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് പഠനം.. ഒരു ഇന്ത്യൻ വിവാഹത്തിന്റ ശരാശരി ചെലവ് ഏകദേശം 15,000 ഡോളറാണെന്ന് Read More…
പറക്കലിനിടെ വിമാനത്തിന്റെ ‘മേല്‍ക്കൂര’ തുറന്നുപോയി: നടുങ്ങിപ്പോയ ഒരുനിമിഷം- വീഡിയോ
പല അപകടങ്ങളില്‍ നിന്നും വളരെ അത്ഭുതകരമായി രക്ഷപ്പെട്ട കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ടലോ? പറക്കുന്നതിനിടെ ചെറുവിമാനത്തിന്റെ ഗ്ലാസ് കനോപി തുറന്നു പോയിട്ടും അദ്ഭുതകമായി രക്ഷപ്പെട്ട് നെതര്‍ലണ്ടിലെ വനിതാ പൈലറ്റ്. തന്റെ മനസാന്നിധ്യം കൊണ്ട് ഡച്ച് പൈലറ്റായ നരീന്‍ മെല്‍കുംജനാണ് വിമാനം സുരക്ഷിതമായി താഴെയിറക്കിയത്. എക്‌സ്ട്ര 330 എല്‍എക്‌സ് എയര്‍ക്രാഫ്റ്റിന്റെ ഗ്ലാസ് മേലാപ്പ് പറക്കലിനിടെ താനേ തുറന്ന് പോവുകയായിരുന്നു. ഇത് രണ്ട് പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ സാധിക്കുന്ന ചെറുവിമാനമാണ്. കോവിഡ് കാലത്തിന് പിന്നാലെ നടത്തിയ അക്രോബാറ്റിക് പരിശീലനപ്പറക്കലിനിടെയായിരുന്നു സംഭവം നടന്നത് Read More…
100 അടി നീളമുള്ള ചത്ത തിമിംഗലം കരയ്ക്കടിഞ്ഞു ; കൗതുകത്തോടെ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ല
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ഏകദേശം 100 അടി നീളമുള്ള ചത്ത തിമിംഗലം കരയ്ക്കടിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് അര്‍ണാല ബീച്ചില്‍ ചത്ത സസ്തനിയെ കാണുകയും ലോക്കല്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു. ഫിഷറീസ്, റവന്യൂ വകുപ്പ് അധികൃതരെയും വിവരമറിയിച്ചു. തിമിംഗലം ഒരു കപ്പലിലോ വലിയ ബോട്ടിലോ ഇടിച്ചതാകാമെന്നാണ് സംശയിക്കുന്നതെന്നും ഇത് മരണത്തിലേക്ക് നയിക്കുകയും തീരത്തേക്ക് ഒഴുകുകയും ചെയ്തതായി അര്‍ണാല സാഗ്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രദേശത്ത് വാര്‍ത്ത പ്രചരിച്ചതോടെ ഭീമാകാരമായ കടല്‍ ജീവിയെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് ബീച്ചില്‍ Read More…
കൊന്നത് എട്ടു സ്ത്രീകളെ, കണ്ടെത്തുന്നത് നഗ്നമായ നിലയില്‍ ; ആ സീരിയല്‍ കില്ലര്‍ ആരായിരുന്നു?
ബ്രിട്ടനില്‍ 1959 ജൂണ്‍ 17 ന് കീറിയ വസ്ത്രവുമായി അര്‍ദ്ധനഗ്നയായി വലിച്ചെറിയപ്പെട്ട നിലയില്‍ കണ്ടെത്തിയ എലിസബത്ത് ഫിഗ്ഗിന്റെ കൊലപാതകത്തിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ ഇപ്പോഴും മനംപുരട്ടുന്നതാണ്. വെസ്റ്റ് ലണ്ടനിലെ ചിസ്വിക്കിലെ ലവേഴ്‌സ് ലെയ്ന്‍ എന്ന പ്രദേശത്ത് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്. എലിസബത്തിന്റെ അടിവസ്ത്രവും ഷൂസും കാണാതായിരുന്നു. ലണ്ടനില്‍ അക്കാലത്ത് വലിയ ഭീതി വിതച്ച ജാക്ക് ദി സ്ട്രിപ്പര്‍ എന്നറിയപ്പെടുന്ന ഒരു സീരിയല്‍ കില്ലര്‍ കഴുത്ത് ഞെരിച്ച് കൊന്ന എട്ട് സ്ത്രീകളില്‍ ആദ്യത്തേതായിരുന്നു ഇത്. ജാക്ക് Read More…
ശ്രുതിയുടെ ഹണിട്രാപ്പില്‍ പെട്ടത് പൊലീസുകാരും; പരാതി നല്‍കിയാല്‍ പീഡനക്കേസില്‍ കുടുക്കും
കാസർകോട് പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം ഹണിട്രാപ്പില്‍പ്പെുത്തി പണം തട്ടിയെടുത്ത യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. കാസർകോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് തട്ടിപ്പിന് മേൽപറമ്പ് പൊലീസ് കേസെടുത്തത്. സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട പൊയിനാച്ചി സ്വദേശി യുവാവിൽനിന്ന് പണവും സ്വർണവും തട്ടിയെടുത്ത പരാതിയിലാണ് കേസ്. ആളുകളുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൗഹൃദം സ്ഥാപിക്കുക. പരിചയപ്പെടുത്തുന്നത് സിവില്‍സര്‍വീസുകാരിയാണെന്നും ഐ.എസ്.ആർ.ഒയിൽ അസിസ്റ്റന്‍റ് എഞ്ചിനീയർ ആണെന്നുമൊക്കെ പറഞ്ഞായിരി്കും. തെളിവുകളും നല്‍കും. ഈ സൗഹൃദം ഉപയോഗിച്ചാണ് പണവും സ്വര്‍ണവും തട്ടിയെടുക്കുക. തട്ടിപ്പ് തിരിച്ചറിഞ്ഞാലും നാണക്കേട് ഓര്‍ത്ത് ആരും പ്രതികരിക്കാന്‍ തയാറാകില്ല. ഇതിന്റെ Read More…
തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ലോകത്തിലെ ആദ്യത്തെ AI സ്ഥാനാർത്ഥി; ഇനി AI രാഷ്ട്രീയവും
AI രാഷ്ട്രീയം എന്നാല്‍ മലയാളിയുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത് കോണ്‍ഗ്രസിലെ എ- ഐ ഗ്രൂപ്പുരാഷ്ട്രീയമാണ്. എന്നാല്‍ ഇത് സംഭവം വേറെയാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ലോകത്തിലെ ആദ്യത്തെ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സ്ഥാനാർത്ഥിയെ പരിചയപ്പെടൂ. സ്ഥാനാർത്ഥി AI സ്റ്റീവ് ഒരു പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. അതും രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷം അടയാളപ്പെടുത്തുവാനായി. AI അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഓട്ടോമേറ്റഡ് കസ്റ്റമർ സർവീസ്, AI വാർത്താ അവതാരണം, വെർച്വൽ Read More…
ബിഹാറിലെ സിവാനില്‍ പാലം തകര്‍ന്നു, ഈ ആഴ്ച രണ്ടാമത്തെ സംഭവം; വീഡിയോ വൈറലാകുന്നു
ബിഹാറിലെ സിവാനില്‍ പാലം തകര്‍ന്നത് പ്രദേശത്ത് പരിഭ്രാന്തിയും ബഹളവും സൃഷ്ടിച്ചു. ശനിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്. രണ്ടു ദിവസത്തിന് മുമ്പാണ് സമാനമായ മറ്റൊരു സംഭവം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ദര്‍ഭംഗ ജില്ലയിലെ ഗണ്ഡക് കനാലിന് മുകളിലൂടെയുള്ള പാലത്തിന്റെ തകര്‍ച്ച അടുത്ത പഞ്ചായത്തായ രാംഗഡിനെ ദുരിതത്തിലാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നിര്‍മാണത്തിലെ അപാകതകളും ദുര്‍ബലമായ സ്ട്രക്റും പാലം തകരുന്നതിന്റെ വീഡിയോയിലൂടെ പുറത്തുവന്നു. മഹാരാജ്ഗഞ്ച് ജില്ലയിലെ പത്തേധി ബസാറിലെ മാര്‍ക്കറ്റുകളെ ദര്‍ഭംഗയിലെ രാംഗഢ് പഞ്ചായത്തുമായി Read More…
ഇഡ്ഡലി ഇന്ത്യക്കാരനല്ലേ? ഇന്തോനേഷ്യൻ, അറേബ്യൻ….? ഇഡ്ഡലി ശരിക്കും എവിടെ നിന്ന് വന്നു?
പ്രാതലിന് രണ്ട് സോഫ്റ്റ് ഇഡ്ഡലി ചൂടുള്ള സാമ്പാറിലും തേങ്ങാ ചട്ണിയിലും മുക്കി കഴിച്ചാല്‍ അന്നത്തെ ദിവസത്തിനു നല്ല ഒരു തുടക്കമായി. മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടും ഇഡ്ഡലിക്ക് ആരാധകരുണ്ട്. കുതിര്‍ത്ത അരിയും ഉഴുന്നും നന്നായി അരച്ച് പുളിപ്പിച്ചശേഷം ഇഡ്ഡലിത്തട്ടില്‍ ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഈ സ്വയമ്പന്‍ വിഭവത്തിന് പോഷകഗുണങ്ങളും ഏറെയുണ്ട്. പിന്നീട് കാലങ്ങള്‍ പിന്നിട്ടപ്പോള്‍ രുചിഭേദങ്ങള്‍ക്കായി റവ മുതല്‍ കാരറ്റ് വരെ ഇഡ്ഡലി മാവില്‍ ചേര്‍ത്ത് പലതരം ഇഡ്ഡലികള്‍ ഉണ്ടാക്കാറുണ്ട്. നമ്മുടെ പ്രത്യേകിച്ചും ദക്ഷിണേന്ത്യക്കാരുടെ ഈ പ്രിയവിഭവം ഇന്നാട്ടുകാരന്നല്ല, വിദേശിയാണെന്ന് Read More…














