Featured Movie News

യഥാര്‍ത്ഥത്തില്‍ പുഷ്പയില്‍ വില്ലനാകേണ്ടിയിരുന്നത് വിജയ് സേതുപതി ; ഫഹദ് വന്നത് പകരക്കാരനായി?

വിജയ് സേതുപതിയുടെ മഹാരാജ വന്‍ ഹിറ്റായി തീയറ്ററില്‍ തകര്‍ത്തോടുകയാണ്. ജൂണ്‍ 14 ന് പുറത്തുവന്ന സിനിമ വിജയ് സേതുപതിയുടെ വിജയചരിത്രത്തില്‍ മറ്റൊരു തിലകക്കുറിയായി മാറിയിരിക്കുകയാണ്. തമിഴിലും തെലുങ്കിലുമായി നായകനായും വില്ലനായുമെല്ലാം സിനിമാ വിജയങ്ങളുടെ ഭാഗമായി മാറുന്ന നടന്‍ അടുത്തിടെയാണ് വില്ലന്‍ വേഷത്തിലേക്കുള്ള തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്. പുഷ്പയില്‍ അല്ലു അര്‍ജുന്റെ വില്ലനാകാനുളള അവസരം താരം നിഷേധിച്ചെന്ന വാര്‍ത്തയോടും താരം പ്രതികരിച്ചു. ഒരു തെലുങ്ക് സിനിമയുടെ വിജയം ആഘോഷിക്കുന്ന വേളയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അല്ലു അര്‍ജുന്റെ Read More…

Featured Oddly News

20 വര്‍ഷമായി നീലമ്മ താമസിക്കുന്നത് ശ്മശാനത്തില്‍ ; ശവക്കുഴിയെടുത്ത് ഉപജീവനം

കണ്ടിട്ടില്ലെങ്കിലും ആത്മാക്കളിലും പ്രേതങ്ങളിലും വിശ്വസിക്കുന്നവര്‍ നമുക്കിടയില്‍ ഏറെയാണ്. അതുകൊണ്ടു തന്നെ സെമിത്തേരികളും കല്ലറകളുമെല്ലാം ഭയവും അസ്വസ്ഥതയും ഉളവാക്കുന്നു. എന്നാല്‍ മൈസൂരിലെ നീലമ്മയ്ക്ക് 20 വര്‍ഷമായി അവളുടെ വീടും ജോലിസ്ഥലവുമൊക്കെ ശ്മശാനമാണ്. രണ്ട് കുട്ടികളുടെ അമ്മയായ ഇവര്‍ സെമിത്തേരിയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. മൈസൂരിലെ വിദ്യാരണ്യപുരത്ത് സ്ഥിതി ചെയ്യുന്ന ലിംഗായത്ത് സെമിത്തേരിയിലാണ് നീലമ്മ താമസിക്കുന്നത്. ശവക്കുഴി എടുക്കുക, മരിച്ചയാളുടെ അന്ത്യകര്‍മങ്ങളില്‍ സഹായിക്കുക തുടങ്ങിയ പുരുഷന്മാര്‍ സാധാരണയായി നിര്‍വഹിക്കുന്ന ഉത്തരവാദിത്തങ്ങള്‍ രണ്ടു പതിറ്റാണ്ടായി ഇവിടെ നീലമ്മ ചെയ്തു വരുന്നു. Read More…

Featured

ആത്മഹത്യാ രോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? 46 കാരന് രോഗത്തിന്റെ പേരില്‍ ശസ്ത്രക്രിയ

ആത്മഹത്യാ രോഗത്തെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ അതേക്കുറിച്ച് തുറന്ന് പറഞ്ഞതിന് ശേഷം ഇത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ട്രൈജമിനല്‍ ന്യൂറല്‍ജിയ എന്ന് വൈദ്യശാസ്ത്രപരമായി അറിയപ്പെടുന്ന ആത്മഹത്യാ രോഗത്തെ രോഗികളില്‍ അസഹനീയമായ വേദനയുണ്ടാക്കുന്നതിനാലാണ് അങ്ങനെ വിളിക്കുന്നത്. അടുത്തിടെ, 46 വയസ്സുള്ള ഒരാള്‍ ട്രൈജമിനല്‍ ന്യൂറല്‍ജിയയ്ക്ക് ലഖ്‌നൗവിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആറ് വര്‍ഷമായി മുഖത്തിന്റെ വലതുഭാഗത്ത് കടുത്ത വേദന അനുഭവിക്കുകയായിരുന്നു. 40 വയസ്സ് മുതല്‍ വേദനസംഹാരികള്‍ ഉപയോഗിക്കുകയും ചികിത്സിക്കുകയും ചെയ്തിട്ടും അദ്ദേഹത്തിന് Read More…

Featured Oddly News

ഈഫല്‍ ടവറിനേക്കാള്‍ ഉയരമുള്ള പാലത്തിലൂടെ ട്രെയിന്‍ പോകും ; കശ്മീരില്‍ 1178 അടിയില്‍ റെയില്‍ഗതാഗതം

ജമ്മുവിലെ റിയാസി ജില്ലയെ കശ്മീരില്‍ നിന്ന് റെയില്‍വേ ലൈന്‍ വഴി ബന്ധിപ്പിക്കുന്ന സംഗല്‍ദാനില്‍ നിന്ന് റിയാസിക്ക് ഇടയിലുള്ള ആദ്യ ട്രെയിനിന്റെ ഫ്‌ലാഗിംഗ് ജൂണ്‍ 30 ന് നടന്നാല്‍ ഇന്ത്യ ഒരു ലോകറെക്കോഡ് നേടും. 46 കിലോമീറ്റര്‍ സന്ഗല്‍ദാന്‍-റിയാസി ഭാഗം കമ്മീഷന്‍ ചെയ്തതോടെ, റിയാസിക്കും കത്രയ്ക്കും ഇടയിലുള്ള 17 കിലോമീറ്റര്‍ പാതയുടെ പ്രവൃത്തി മാത്രമാണ് അവശേഷിക്കുന്നത്. പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുള്ള നദിയില്‍ നിന്ന് 359 മീറ്റര്‍ (1,178 അടി) ഉയരത്തില്‍ ചെനാബ് നദിക്ക് കുറുകെയാണ് Read More…

Featured Oddly News

സമപ്രായക്കാരെ പ്രണയിച്ചാല്‍ എന്തുകിട്ടാനാ? കൊളംബിയന്‍ യുവതി പ്രണയിക്കുന്നത് 7 വൃദ്ധരെ, എന്തും കിട്ടും !

സമപ്രായക്കാരെ പ്രണയിച്ചാല്‍ എന്തുകിട്ടും? സാമ്പത്തീക നഷ്ടവും വഞ്ചനയും നിരാശയും സങ്കടവും. എന്നാല്‍ പെന്‍ഷനേഴ്‌സായ വൃദ്ധരെ പ്രണയിച്ചാലോ? സ്‌നേഹവും പണവും ഉള്‍പ്പെടെ എന്തു ചോദിച്ചാലും കിട്ടും. ഇതാണ് കൊളംബിയന്‍ യുവതി ലിനയുടെ ലൈന്‍. ഏഴു പെന്‍ഷന്‍കാരുാമായിട്ടാണ് യുവതി ഒരേ സമയം പ്രണയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇഷ്ടത്തിന് കാശ് മാത്രമല്ല കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ആളുകള്‍ക്ക് എന്തിനാണ് വസ്തുവകകള്‍, ചോദിക്കുന്നതെല്ലാം അവര്‍ നല്‍കുമെന്ന് യുവതി പറയുന്നു. ബാരന്‍ക്വില്ല നഗരത്തില്‍ നിന്നുള്ള ലിന, അവളുടെ അസാധാരണമായ കഥ ഓണ്‍ലൈനില്‍ വൈറലായതിനെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ Read More…

Featured Oddly News

പെറുവില്‍ നിന്നും കണ്ടെത്തിയ രണ്ടു മമ്മികള്‍ അന്യഗ്രജീവികളുടേതോ? നിഗൂഡത തെളിയിക്കുമെന്ന് ശാസ്ത്രജ്ഞര്‍

പെറുവില്‍ നിന്നും കണ്ടെത്തിയ അസാധാരണമായ രണ്ടു മമ്മികള്‍ അന്യഗ്രജീവികളുടേതാണെന്ന് വാദം തെളിയിക്കാന്‍ പ്രതിജ്ഞയെടുത്ത് പെറുവിലെ വിവാദശാസ്ത്രജ്ഞന്‍. മമ്മിയുടെ ആധികാരികത തെളിയിക്കാന്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു. യുഎഫ്ഒ വിദഗ്ധന്‍ എന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള പെറുവിലെ ജെയിം മൗസനാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. അന്യഗ്രഹജീവികളുടെ തെളിവാണെന്നാണ് വാദം. കിട്ടിയിട്ടുള്ള മമ്മികള്‍ അന്യഗ്രഹ-മനുഷ്യ ‘സങ്കരയിനം’ ആയിരിക്കാനുള്ള സാധ്യതയും മൗസന്‍ ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിവാദ ഗവേഷണം ഏകദേശം പത്ത് വര്‍ഷമായി ചര്‍ച്ചയ്ക്ക് കാരണമാകുന്നു. പുതിയ മാതൃകകളില്‍ ’30 ശതമാനം അജ്ഞാത’ ഡിഎന്‍എയും ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ Read More…

Featured Oddly News

അന്ന് ആര്‍എഎസ് പരീക്ഷ വിജയിച്ച് വിസ്മയിപ്പിച്ച തൂപ്പുകാരി ; ഇന്ന് തൂപ്പ് ജോലിക്ക് ഒന്നരലക്ഷം കൈക്കൂലിക്ക് പിടിയില്‍

ഒരു കാലത്ത് രാജസ്ഥാന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ആര്‍എഎസ്) പരീക്ഷ പാസായതിന്റെ പേരില്‍ അനേകര്‍ക്ക് മാതൃകയും പ്രചോദനവുമായി പ്രശസ്തി നേടിയ തൂപ്പുകാരി ആശാ കന്ദാര കൈക്കൂലി കേസില്‍ അറസ്റ്റില്‍. രാജസ്ഥാന്‍ ആന്റി കറപ്ഷന്‍ ബ്യൂറോ (എസിബി) അടുത്തിടെ കൈക്കൂലി വാങ്ങുന്നതിനിടെ ഇവരെ പിടികൂടി. ഇപ്പോള്‍ ഹെറിറ്റേജ് നഗര്‍ നിഗം ജയ്പൂരില്‍ എസ്ഡിഎം ആയി ജോലി ചെയ്യുന്ന അവര്‍ കൈക്കൂലി വാങ്ങുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സ്വീപ്പര്‍ നിയമനത്തിന് പകരമായി കന്ദാര കൈക്കൂലി വാങ്ങുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് Read More…

Featured Lifestyle

താരസുന്ദരിമാരും മോഡലുകളും പിന്തുടരുന്നന്ന ഡീടോക്സ് ഡയറ്റ്… എന്തൊക്കെ കഴിക്കാം

ഇക്കാലത്ത് ഡിടോക്‌സിഫിക്കേഷന്‍ ഡയറ്റുകള്‍ വളരെ പ്രശസ്തമാണ്. ശരീരത്തിലെ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ചര്‍മം തിളങ്ങാനും ഓജസ്സും തേജസ്സും വീണ്ടെടുക്കാനും ഡീടോക്‌സ ഡയറ്റ് സഹായിക്കുമെന്നാണ് ഒരുപക്ഷം അഭിപ്രായപ്പെടുന്നത്. സിനിമാ താരങ്ങളും മോഡലുകളുമൊക്കെ ഈ ഡയറ്റിന്റെ വലിയ ആരാധകരാണ്. സാധാരണയായി ശരീരത്തില്‍ ഒരു മാലിന്യനിര്‍മാര്‍ജന സംവിധാനമുണ്ട്. മാലിന്യങ്ങളും രാസവസ്തുക്കളും ഒരുപരിധി വരെ പുറത്ത് കളയാന്‍ ഇതിലൂടെ സഹായകമാവും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇത് ശരിയായി നടക്കാറില്ല. ആഴ്ച്ചയില്‍ ഒരിക്കില്‍ ഉപവസിക്കുന്നതും പോലും ഒരു ഡീടോക്‌സിഫിക്കേഷനാണ്. പഴങ്ങളും, പഴച്ചാറുകളും, വെള്ളവും Read More…

Featured Movie News

വായിൽ രക്തംപുരണ്ട കത്തി കടിച്ചു നിൽക്കുന്ന മാർക്കോ ആയി ഉണ്ണി മുകുന്ദന്‍

പ്രേക്ഷകർ കാത്തിരിക്കുന്ന ഹനീഫ് അദെനി – ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. രക്തത്തിൽ കുളിച്ചു വായിൽ രക്തം പുരണ്ട കത്തി കടിച്ചു നിൽക്കുന്ന മാർക്കോയാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ വയലൻസ് ലെവൽ എത്രത്തോളമാണെന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൂടി തന്നെ അണിയറപ്രവർത്തകർ സൂചന നൽകുന്നുണ്ട്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഒരു ഫുൾ പാക്കഡ്‌ ആക്ഷൻ സിനിമയായ മാർക്കോ’ നിർമ്മിക്കുന്നത്. Read More…