ഇന്ത്യയില്‍ ആദ്യമായി സൂര്യപ്രകാശം ലഭിക്കുന്നത് അരുണാചല്‍ പ്രദേശിലാണ്. വേനല്‍ക്കാലത്ത് പുലര്‍ച്ചെ 4 മണി മുതല്‍ തന്നെ ഈ പ്രദേശം പ്രകാശപൂരിതമാകും. കട്ടിയുള്ളതും മൂടല്‍മഞ്ഞുള്ളതുമായ മേഘങ്ങള്‍ കാരണം സൂര്യോദയം കാണാന്‍ കഴിയില്ലെങ്കിലും ഓരോ ദിവസവും നമുക്ക് വളരെ തിളക്കമുള്ളതും നേരത്തെ യുള്ളതുമായ ഒരു തുടക്കം ഉറപ്പാക്കുന്നു. പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമായ കിഴക്കന്‍ ഹിമാലയന്‍ സംസ്ഥാനം പ്രകൃതിയുടെ മടിത്തട്ടില്‍ ചെലവഴിക്കുന്ന ഓരോ നിമിഷവും ഒരു പുതിയ കാഴ്ചപ്പാട് നല്‍കുന്നു. 10,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തവാങ്ങ് സംസ്ഥാനത്തിന്റെ ഓരോ Read More…
850,000 വർഷങ്ങൾക്ക് മുമ്പ് പ്രാചീന മനുഷ്യർ കുട്ടികളെ ഭക്ഷിച്ചിരുന്നു ! പുതിയ കണ്ടെത്തൽ
850,000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യന്റെ പൂർവ്വികർ കുട്ടികളെ ഭക്ഷിച്ചിരുന്നതായി തെളിവ് ലഭിച്ചുവെന്നത് ശ്രദ്ധേയമായൊരു കണ്ടെത്തലാണ് സ്പാനിഷ് പുരാവസ്തു ഗവേഷകർ . സ്പെയിനിന്റെ വടക്കുള്ള അറ്റപുവേർക്കയിലെ ഗ്രാൻ ഡോലിന ഗുഹയിൽ നടത്തിയ ഖനനത്തിൽ, രണ്ടോ നാലോ വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ കഴുത്തിലെ എല്ലിൽ വ്യക്തമായ അറവുപാടുകൾ കണ്ടെത്തി. ഇത് ചെറിയ കുട്ടികളെ പൂർണ്ണമായി ഭക്ഷിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്നു. കാറ്റലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ പാലിയോ ഇക്കോളജി ആൻഡ് സോഷ്യൽ എവല്യൂഷൻ (IPHES) ടീം പറയുന്നതനുസരിച്ച്, കഴുത്തിലെ എല്ലിലെ പാടുകൾ Read More…
7000 റണ്‍സും 200 വിക്കറ്റും; ചരിത്രനേട്ടം, പുതിയ നാഴികക്കല്ല് പിന്നിട്ട് ബെന്‍ സ്റ്റോക്‌സ്
ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്‌റ്റില്‍ അഞ്ച് വിക്കറ്റെടുത്തതിനു പിന്നാലെ സെഞ്ചുറിയുമടിച്ച ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് കുറിച്ചത് അപൂര്‍വ നേട്ടം. ടെസ്‌റ്റില്‍ 7000 റണ്ണും 200 ലധികം വിക്കറ്റുമെടുക്കുന്ന മൂന്നാമത്തെ താരമാണു ബെന്‍ സ്‌റ്റോക്‌സ്. വെസ്‌റ്റിന്‍ഡീസിന്റെ ഗാരി സോബേഴ്‌സ് (8032 റണ്ണും 235 വിക്കറ്റുകളും) ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസ് (13,289 റണ്ണും 235 വിക്കറ്റുകളും) എന്നിവര്‍ മാത്രം ഉള്‍പ്പെട്ട പട്ടികയിലാണു സ്‌റ്റോക്‌സ് ഇടംനേടിയത്. ഒരു ടെസ്‌റ്റില്‍ അഞ്ച് വിക്കറ്റെടുക്കുകയും സെഞ്ചുറിയടിക്കുകയും ചെയ്യുന്ന അഞ്ചാമത്തെ നായകനാണു സ്‌റ്റോക്‌സ്. ഈ Read More…
അഭിനയം ഉപേക്ഷിച്ച ബിസിനസില്‍ ഇറങ്ങി ; ഇപ്പോള്‍ 1,200 കോടിയുടെ സൗന്ദര്യ സാമ്രാജ്യത്തിന്റെ ഉടമ
ഒരുകാലത്ത് ടെലിവിഷനില്‍ കത്തിനിന്ന നടി അഭിനയം അവസാനിപ്പിച്ച് ബിസിനസിലേക്ക് ഇറങ്ങിയപ്പോള്‍ പിറന്നത് 1200 കോടിയുടെ വമ്പന്‍ സൗന്ദര്യ സാമ്രാ ജ്യം. ടിവിയില്‍ നിന്ന് സംരംഭകത്വത്തിലേക്ക് തിരിഞ്ഞ നടി ആഷ്‌ക ഗൊറാ ഡിയയാണ് വന്‍ വ്യവസായിയായി വളര്‍ന്നത്. അഭിനയത്തോട് വിടപറയുന്നതിന് ഒരു വര്‍ഷംമുമ്പ്, 2018 ല്‍ അഹമ്മദാബാദില്‍ ആഷ്‌ക തന്റെ മേക്കപ്പ് ബ്രാന്‍ ഡായ റെനി കോസ് മെറ്റിക്‌സ് ആരംഭിച്ചു. പുരുഷന്മാരുടെ ഗ്രൂമിംഗ് ബ്രാന്‍ഡായ ബിയര്‍ഡോ ആരംഭിക്കുന്നതില്‍ പ്രശസ്തരായ പ്രിയങ്ക് ഷാ, അശുതോഷ് വലാനി എന്നിവരുമായി സഹകരിച്ചാണ് ആഷ്‌ക Read More…
വിവാഹത്തിന് ചെലവാക്കിയത് വെറും 1500 രൂപ…! ഹൃദയങ്ങള്‍ കീഴടക്കി രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികള്‍
വിവാഹങ്ങള്‍ പലപ്പോഴും ലക്ഷക്കണക്കിന് ആര്‍ഭാടങ്ങളിലേക്ക് നീങ്ങുന്ന ഒരു ലോകത്ത്, രാജസ്ഥാനില്‍ നിന്നുള്ള ഒരു ദമ്പതികള്‍ വെറും 1500 രൂപയ്ക്ക് ആലോചിച്ചുറപ്പിച്ച വിവാഹം നടത്തി. ലളിതമായ വിവാഹത്തിന്റെ പേരില്‍ ഇവര്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ഹൃദയങ്ങള്‍ കീഴടക്കുകയാണ്. കമല്‍ അഗര്‍വാളും അദ്ദേഹത്തിന്റെ ദീര്‍ഘകാല കാമുകി രുചിയും മിന്നുന്ന സംഗീതങ്ങളും ഗംഭീരമായ ബുഫെകളും ഉപേക്ഷിച്ച് കുറഞ്ഞ ചിലവില്‍ ഒരു ആഡംബരമില്ലാത്ത കോടതി വിവാഹം നടത്തിയപ്പോള്‍ ചെലവായത് വെറും 1,592 രൂപയാണ്. കമല്‍ റെഡ്ഡിറ്റില്‍ പങ്കുവെച്ച കഥയില്‍ ഇരുവരും 2025 ഏപ്രില്‍ 17 Read More…
ഒരു സ്റ്റേജ് പെർഫോമൻസിന് 7 കോടി രൂപ ! ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി- വീഡിയോ
അടുത്തിടെ ഒരു സ്റ്റേജ് പെർഫോമൻസിന് 7 കോടി രൂപ പ്രതിഫലം വാങ്ങി വാർത്തകളിൽ ഇടം നേടിയ പ്രശസ്ത ബോളിവുഡ് താരവും മോഡലുമായ നടിയെ അറിയാമോ? സൗന്ദര്യമത്സര ജേതാവായ അവർ മിസ്സ് ദിവാ – മിസ്സ് യൂണിവേഴ്സ് ഇന്ത്യ 2015 കിരീടം നേടുകയും മിസ്സ് യൂണിവേഴ്സ് 2015-ൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തു. സണ്ണി ഡിയോൾ, ബോബി ഡിയോൾ തുടങ്ങിയ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഇവർ ബോളിവുഡിലും സൗത്ത് ഇന്ത്യൻ സിനിമയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 31 വയസ്സുകാരിയായ ഈ നടിക്ക് Read More…
ദാരിദ്ര്യം, 12 വയസ്സില്‍ അച്ഛന്റെ കൂടെ ഖനിയില്‍ ജോലി; ഇപ്പോള്‍ മൈനിംഗ് എഞ്ചിനീയറിംഗില്‍ പിഎച്ച്ഡി
ദാരിദ്ര്യം മൂത്ത് പിതാവിനൊപ്പം കൗമാരത്തില്‍ ഖനിതൊഴിലാളിയായി ജോലിക്കിറങ്ങിയയാള്‍ കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും നടുവില്‍ നേടിയെടുത്തത് പിഎച്ച്ഡി സാമൂഹ്യമാധ്യമങ്ങളില്‍ ഇയാളുടെ നേട്ടത്തിന് വലിയ പ്രശംസയാണ് കിട്ടുന്നത്. 12 വയസ്സുള്ളപ്പോള്‍ അച്ഛനോടൊപ്പം കോള്‍ഫേസില്‍ ജോലി ചെയ്യുന്ന ചൈനക്കാരന്‍ മൈനിംഗ് എഞ്ചിനീയറിംഗിലാണ് ഡോക്‌ട്രേറ്റ് നേടിയത്. സ്വന്തം പേരോ ഐഡന്റിറ്റിയോ വെളിപ്പെടുത്താന്‍ കൂട്ടാക്കാത്ത കല്‍ക്കരി ഖനിത്തൊഴിലാളി ‘നമ്പര്‍ 3’ എന്നാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ 30 കാരനായ അദ്ദേഹം അടുത്തിടെ ബീജിംഗ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ നിന്ന തന്റെ പിഎച്ച്ഡി തീസിസിലെ അംഗീകാരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ Read More…
ഇന്ത്യ വേണ്ട… ! 2024 ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് രണ്ടുലക്ഷം ഇന്ത്യാക്കാര്‍
വിദേശത്ത് പോയി ജോലി ചെയ്യുകയും അവിടെ ജീവിച്ച് അവിടെ പൗരത്വം നേടുന്നതുമാണ് ഇന്ത്യയിലെ ഏറ്റവും പുതിയ ട്രെന്റ്. ഈ പ്രവണതയില്‍ കുടുങ്ങി 2024ല്‍ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്ര സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗാണ് ഡാറ്റ പങ്കിട്ടത്. അതേസമയതം 2023 നെ അപേക്ഷിച്ച് ഇന്ത്യാക്കാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്ന സാഹചര്യത്തില്‍ വലിയ ഇടിവ് വന്നിട്ടുള്ളതായും പറയുന്നു. 2024: 2,06,378 ഇന്ത്യാക്കാരാണ് പൗരത്വം ഉപേക്ഷിച്ചതെങ്കില്‍ 2023 Read More…
ആരാണ് ലീന തിവാരി ? ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഫ്ലാറ്റിന്റെ ഉടമ !
ഇന്ത്യൻ നഗരങ്ങളിൽ ഫ്ലാറ്റുകളുടെ വില കുതിച്ചുയരുകയാണ്, ഗുരുഗ്രാമും മുംബൈയുമാണ് ഇതിൽ പ്രധാനമായും . ഗുരുഗ്രാമിൽ പെന്റ്ഹൗസുകളും ഫ്ലാറ്റുകളും അപ്പാർട്ട്മെന്റുകളും 125-150 കോടി രൂപയ്ക്കും ചില സന്ദർഭങ്ങളിൽ അതിലും ഉയർന്ന വിലയ്ക്കും വിറ്റഴിക്കപ്പെടുന്നു. എന്നാൽ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഫ്ലാറ്റ് മുംബൈയിലാണെന്ന് നിങ്ങൾക്കറിയാമോ? ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഫ്ലാറ്റിന്റെ റെക്കോർഡ് വിൽപ്പന ഈ വർഷം മെയ് അവസാനം നടന്നു. അത് മുംബൈയിലെ വർളിയിൽ തന്നെയായിരുന്നു. എന്നാൽ ഈ ആഡംബര ഫ്ലാറ്റിന്റെ ഉടമ ആരാണെന്നും എത്ര വിലയാണ് ഇതിനായി നൽകിയതെന്നും Read More…














