68-ാം വയസ്സിലും സ്റ്റേജിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച് കാണികളെ അത്ഭുതപ്പെടുത്തുകയാണ് പോപ്പ് റാണി മഡോണ. അവരുടെ ‘സെലിബ്രേഷൻ ടൂർ’ അത്തരം കഠിനമായ പ്രകടനങ്ങളുടെ നേർക്കാഴ്ചയായിരുന്നു. മിന്നുന്ന വസ്ത്രങ്ങൾക്കും നൃത്തച്ചുവടുകൾക്കും രണ്ട് മണിക്കൂർ നീളുന്ന സ്റ്റേജ് പ്രകടനങ്ങൾക്കും പിന്നിൽ കഴിഞ്ഞ മുപ്പത് വർഷത്തോളമായി അവർ കർശനമായി പിന്തുടരുന്ന ഒരു ഭക്ഷണരീതിയുണ്ട്. ‘മാക്രോബയോട്ടിക് ഡയറ്റ്’ എന്ന് വിളിക്കപ്പെടുന്ന ഈ ഭക്ഷണക്രമത്തിൽ ധാന്യങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, മീൻ എന്നിവയാണ് പ്രധാനമായും ഉൾപ്പെടുന്നത്. വിലകൂടിയ ഹെൽത്ത് പൗഡറുകൾക്കും സങ്കീർണ്ണമായ പാചകരീതികൾക്കും പകരം വളരെ Read More…
അനിയത്തിയുടെ കണ്ണ് ശസ്ത്രക്രിയയ്ക്കായി സഹായം തേടി കൗമാരക്കാരൻ; ഒറ്റ ദിവസം കൊണ്ട് 1.58 ലക്ഷം സമാഹരിച്ച് സോഷ്യൽ മീഡിയ
12 കാരിയായ അനിയത്തിയുടെ കണ്ണ് ശസ്ത്രക്രിയയ്ക്കായി സാമ്പത്തിക സഹായം അഭ്യർത്ഥിച്ചുകൊണ്ട് 16 കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിന് വൻ പിന്തുണ. സുമനസ്സുകളായ അപരിചിതരുടെ ഇടപെടലിലൂടെ വെറും 24 മണിക്കൂറിനുള്ളിൽ 1.5 ലക്ഷത്തിലധികം രൂപയാണ് സഹായമായി ലഭിച്ചത്. അനിയത്തിയുടെ കാഴ്ചശക്തി നഷ്ടപ്പെടാതിരിക്കാൻ സാധിക്കുന്നത്ര തുക നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ജയ് സിംഗ് റാത്തോഡ് എന്ന കൗമാരക്കാരനാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. കുറച്ചു മാസങ്ങൾക്ക് മുൻപാണ് അനിയത്തിയുടെ കാഴ്ചശക്തി കുറഞ്ഞു തുടങ്ങിയതെന്ന് ജയ് സിംഗ് പറഞ്ഞു. ഡൽഹിയിലെ Read More…
AI വച്ച് ‘സുന്ദരി യുവ ഡോക്ടറായി’ 65-കാരിയുടെ വ്യാജ പ്രണയം; കാമുകന് നഷ്ടം 20 ലക്ഷം, ശുചീകരണ തൊഴിലാളി അറസ്റ്റില്‍
എ.ഐ (കൃത്രിമബുദ്ധി) സാങ്കേതികവിദ്യ ഉപയോഗിച്ച് സുന്ദരിയായ യുവ ഡോക്ടർ ചമഞ്ഞ് വ്യവസായിയിൽ നിന്ന് 1.7 ലക്ഷം യുവാൻ (ഏകദേശം 20 ലക്ഷത്തോളം രൂപ) തട്ടിയെടുത്ത 65 കാരി ചൈനയിൽ പിടിയിലായി. യു ഷിയുഷെൻ എന്ന സ്ത്രീയാണ് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി ആളുകളെ പറ്റിച്ചത്. ഫെയ്സ്-സ്വാപ്പിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച്, ഷാങ്ഹായിലെ പ്രമുഖ ആശുപത്രിയിലെ 29 കാരിയായ ഡോക്ടറാണെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇവർ അതേ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായിരുന്നു എന്നതാണ് വാസ്തവം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എ.ഐ Read More…
10000 ശമ്പളക്കുടിശ്ശിക; 150 രൂപയുടെ പെട്രോള്‍ വാങ്ങി കത്തിച്ചത് 24 കോടിയുടെ തുണിത്തരങ്ങൾ, മുൻ അക്കൗണ്ടന്റ് പിടിയില്‍- വീഡിയോ
സൂറത്ത് ∙ ഗുജറാത്തിലെ സൂറത്തിലുള്ള വസ്ത്രവ്യാപാര കേന്ദ്രത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ തീപിടിത്തത്തിന് പിന്നിൽ ഞെട്ടിക്കുന്ന പ്രതികാരക്കഥ. ദിവസവും ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന വ്യാപാര കേന്ദ്രത്തിലുണ്ടായ അപകടം കേവലം ആകസ്മികമാണെന്നായിരുന്നു കരുതപ്പെട്ടിരുന്നതെങ്കിലും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സത്യം പുറത്തുവന്നത്. സൂറത്തിലെ ശ്യാം സംഗിനി വസ്ത്രവ്യാപാര കേന്ദ്രത്തിലെ ഒരു കടയുടമയും മുൻ അക്കൗണ്ടന്റായ വിനോദ് പണ്ഡിറ്റ് സാവ്‌ലെയും തമ്മിൽ 10,000 രൂപയെച്ചൊല്ലിയുണ്ടായ തർക്കമാണ് 14 കടകൾ കത്തിനശിക്കാനും ഏകദേശം 24 കോടി രൂപയുടെ നഷ്ടത്തിനും ഇടയാക്കിയത്. കടയിലെ Read More…
ശ്രീലങ്കയുടെ ‘സ്പിൻ ബുംറ’; ബൗളിങ് ആക്ഷനില്‍ ബുംറയോട് സാമ്യം, തരംഗമായി സചിന്ദു- വീഡിയോ കണ്ടു നോക്കൂ….
ഇന്ത്യൻ സൂപ്പർ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുടേതിന് സമാനമായ ബൗളിങ് ആക്ഷനിലൂടെ ശ്രീലങ്കൻ നവാഗത സ്പിന്നർ സചിന്ദു കൊളൊംബാഗെ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചൊവ്വാഴ്ച ഡർഹാമിലെ റിവർസൈഡ് ഗ്രൗണ്ടിൽ നടന്ന ഇംഗ്ലണ്ട് – ശ്രീലങ്ക ഒന്നാം ഏകദിന മത്സരത്തിലാണ് സചിന്ദു ശ്രീലങ്കയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ബുംറയുമായി താരതമ്യപ്പെടുത്തുന്നുണ്ടെങ്കിലും, കൊളൊംബാഗെ ഒരു സ്പിന്നറും ബുംറ ഫാസ്റ്റ് ബൗളറുമാണെന്നതും ഇവരുടെ ബൗളിങ് ആക്ഷനുകൾ പൂർണ്ണമായും ഒന്നല്ല എന്നതും ശ്രദ്ധേയമാണ്. സോഷ്യൽ മീഡിയയിലെ ക്രിക്കറ്റ് ആരാധകരാണ് പ്രധാനമായും ഇരുവരെയും Read More…
ഇന്ത്യയുടെ ജയം അംപയറുടെ ദാനമോ? അക്ഷർ എറിഞ്ഞത് ‘വൈഡ്’ ആണോ? തേർഡ് അംപയറും ഡിആർഎസുമില്ല, ഐ.സി.സി നിയമം എന്താണ് പറയുന്നത്?
സാനോയിൽ ജപ്പാനെതിരായ ട്വന്റി20 മത്സരത്തിൽ ചരിത്രപരമായ ഒരു അട്ടിമറിയിൽനിന്നു കഷ്ടിച്ചാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത്. സാനോ രാജ്യാന്തര മൈതാനത്ത് മഴ വില്ലനായതോടെ മത്സരം അഞ്ച് ഓവറാക്കി ചുരുക്കുകയായിരുന്നു. അമിത ഈർപ്പമുള്ള സ്ലോ പിച്ചിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ബാറ്റിങ് നിരയ്ക്ക് താളം കണ്ടെത്താൻ സാധിക്കാതെ പോയതോടെ നിശ്ചിത അഞ്ച് ഓവറിൽ 32/4 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാൻ ടീം വീറോടെ പോരാടുകയും ഇന്ത്യയെ ശക്തമായ Read More…
മുത്തച്ഛന്റെ വഴിയിൽ കൊച്ചുമകൻ: ശിവാജി ഗണേശന്റെ കുടുംബത്തിൽ നിന്ന് നായകനായി ദർഷൻ ഗണേശൻ
കുട്ടിക്കാലം മുതൽ ഭാവിയിൽ മുത്തച്ഛനെ പോലെ നടനാകണം എന്നായിരുന്നു ‘നടികർ തിലകം’ ശിവാജി ഗണേശന്റെ ചെറുമകനായ ദർഷൻ ഗണേശന്റെ ആഗ്രഹം. ശിവാജിയുടെ മൂത്ത മകൻ രാംകുമാറിന്റെ ഇളയ മകനാണ് ദർഷൻ. എന്നാൽ ചെറുപ്പത്തിലെ സ്വതവേയുള്ള ലജ്ജയും സഭാകമ്പവും അതിന് വലിയ തടസമായിരുന്നു. തുടർന്ന് നൃത്തവും കർണാടക സംഗീതവും നാടക അഭിനയവും പഠിക്കാൻ തുടങ്ങിയതോടെ ദർഷന്റെ ആത്മവിശ്വാസം ഉയർന്നു. കോളേജിൽ വെച്ച് ആദ്യ നാടകത്തിൽ അഭിനയിച്ചതോടെ സഭാകമ്പം പൂർണമായും മാറുകയും, ജീവിതം സിനിമയ്ക്കും അഭിനയത്തിനുമായി മാറ്റിവെക്കാൻ തീരുമാനിക്കുകയും ചെയ്തു. Read More…
ഇലകളില്ല, അരുണാചലിൽ ‘പ്രേതപ്പൂവ്’ കണ്ടെത്തി ശാസ്ത്രജ്ഞർ! മണ്ണിലെ ഫംഗസ് തിന്ന് ജീവിക്കുന്ന അപൂർവ്വ ഓർക്കിഡ്
അരുണാചൽ പ്രദേശിലെ കീയി പാന്യോർ ജില്ലയിലുള്ള കീയി നദിയോരത്തെ മലയിടുക്കിൽ നിന്ന് അത്യപൂർവ്വമായ ഇലകളില്ലാത്ത ഒരു ഓർക്കിഡ് വർഗ്ഗം ശാസ്ത്രജ്ഞർ കണ്ടെത്തി. ‘ഗോസ്റ്റ് ഫ്ലവർ’ (പ്രേതപ്പൂവ്) എന്ന് ജനപ്രിയമായി വിളിക്കപ്പെടുന്ന ‘ഗ്യാസ്ട്രോഡിയ കീയിൻസിസ്’ (Gastrodia keyiensis) എന്ന ഈ പൂവിന്റെ കണ്ടെത്തൽ സംസ്ഥാനത്തിന്റെ സമ്പന്നമായ സസ്യവൈവിധ്യത്തിന് പുതിയൊരു ഏടായി മാറി. ഓർക്കിഡ് കുടുംബത്തിൽപ്പെടുന്ന ഈ ചെടി അതിന്റെ വേറിട്ട രൂപഭാവം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. മിക്ക പൂച്ചെടികളിൽ നിന്നും വ്യത്യസ്തമായി ഇത്തരം ഓർക്കിഡുകൾക്ക് പച്ചിലകൾ ഉണ്ടാകാറില്ല. അതിനാൽ ഭക്ഷണത്തിനായി Read More…
15 മണിക്കൂർ, 170 സിസിടിവികൾ: 100 കിലോമീറ്റർ നീണ്ട ചേസിംഗിനൊടുവിൽ അഞ്ചുവയസ്സുകാരനെ രക്ഷിച്ച് പൊലീസ്!
ഗുജറാത്തിലെ അമ്രേലി ജില്ലയിൽ തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരനെ മണിക്കൂറുകൾക്കകം പൊലീസ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. 170-ലധികം സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് 15 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ രാജ്‌കോട്ട് ജില്ലയിൽ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അമ്രേലിയിലെ മോട്ടാ അങ്കാഡിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. കേസിൽ പ്രതിയായ 25-കാരൻ ലളിത് രൂപസിങ് ഭായ് ജാംറെ ആറുമാസം മുമ്പാണ് കുട്ടിയുടെ കുടുംബത്തെ പരിചയപ്പെടുന്നത്. തുടർന്ന് ജോലി ലഭിക്കുന്നത് വരെ തങ്ങാൻ ഇടം വേണമെന്ന് ആവശ്യപ്പെട്ട് 10 ദിവസം മുമ്പ് ഇയാൾ Read More…














