ഓരോ സിനിമയും വലിയ പ്രതീക്ഷകളോടെയാണ് അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകന്റെ മുന്‍പിലേക്ക് എത്തിയ്ക്കുന്നത്. ചില ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റുകള്‍ ആകുമ്പോള്‍ മറ്റ് പല ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടേക്കാം. അങ്ങനെ പരാജയപ്പെട്ട ഒരു ബിഗ് ബജറ്റ് സിനിമയുണ്ട്. 350 കോടി രൂപയില്‍ നിര്‍മ്മിച്ച ഈ ചിത്രം റിലീസ് ചെയ്ത ഉടന്‍ തന്നെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. 2022-ല്‍, പുറത്തിറങ്ങിയ ചിത്രമായിരുന്നു അത്. വരുമാനത്തെക്കുറിച്ച് മറക്കൂ, ചിത്രത്തിന് അതിന്റെ ചെലവ് പോലും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞില്ല. ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നതറിഞ്ഞു Read More…
ചാറ്റ് ജിപിടിയോട് ‘ഞാൻ ആരാണ്’ എന്ന് ചോദിച്ചു, മറുപടി കേട്ടയാള്‍ പോലീസിന്റെ അടുത്തേക്ക് ഓടി !
ഇന്ന് നമ്മൾ ജീവിക്കുന്നത് നിര്‍മിതബുദ്ധിയുടെ യുഗത്തിലാണ്. തങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾക്കായി ChatGPT-യെ കൂടുതലായി ആശ്രയിക്കുന്ന കാലത്താണ് നാം. പലപ്പോഴും ചാറ്റ്ജിപിടി മറുപടി തൃപ്തികരവും ഗണ്യമായ സമയവും പ്രയത്നവും ലാഭിക്കാൻ കഴിയുന്നതുമാണ്. എന്നാല്‍ ചില ചോദ്യങ്ങൾക്ക് ChatGPT അപ്രതീക്ഷിതമായ ചില ഉത്തരങ്ങള്‍ നൽകും. അത് നമ്മളെ അമ്പരപ്പിക്കും. ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് അനുസരിച്ച് , ആർവ് ഹ്ജാൽമർ ഹോൾമെൻ എന്നയാൾക്ക് ChatGPT നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്. അയാള്‍ “ഞാൻ ആരാണ്?” എന്ന് കളിയായി ചാറ്റ്ജിപിടിയോട് ചോദിച്ചു. ലഭിച്ച മറുപടി Read More…
‘മസില്‍ ഗ്രാന്‍ഡ്മാ’; 55 കാരി ഇപ്പോള്‍ ശരീരസൗന്ദര്യ മത്സര വിജയി, 20 വര്‍ഷത്തെ ജിമ്മിലെ കഠിനാദ്ധ്വാനം
പതിറ്റാണ്ടുകളുടെ പരിശീലനത്തിന് ശേഷം ‘മസില്‍ മുത്തശ്ശി’ ബോഡിബില്‍ഡിംഗ് കിരീടം നേടി. 20 വര്‍ഷത്തെ പരിശീലനം കൊണ്ട് 30 കാരിയുടെ ശരീരഘടന നേടിയ 55 കാരിയാണ് ബോഡിബില്‍ഡിംഗ് മത്സരത്തില്‍ വിജയിച്ചത്. പ്രായത്തെക്കുറിച്ചുള്ള മുന്‍ധാരണകളെ വെല്ലുവിളിക്കാന്‍ താന്‍ വ്യായാമം ചെയ്തുവെന്ന് ചൈനക്കാരി വാങ് ജിയാന്റോങ് പറഞ്ഞു. മാര്‍ച്ചില്‍ ചൈനയില്‍ നടന്ന ബോഡിബില്‍ഡിംഗ് മത്സരത്തില്‍ വാങ് മറ്റ് ചെറുപ്പക്കാരെ പിന്തള്ളി വിജയിച്ചു. മെയിന്‍ലാന്‍ഡ് സോഷ്യല്‍ മീഡിയയില്‍ ‘മസില്‍ ഗ്രാന്‍ഡ്മാ’ എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്. അഞ്ച് വര്‍ഷമായി ഷാങ്ഹായില്‍ സ്വന്തമായി ജിമ്മും Read More…
27 കോടിയുടെ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ 3 മണ്ടത്തരങ്ങള്‍; എല്‍എസ്ജി യുടെ വിധിയെഴുതി
അവസാന ഓവറിലെ ത്രില്ലര്‍ ഉണ്ടായ ഐപിഎല്‍ 2025 ലെ നാലാമത്തെ മത്സരം ഇതുവരെ നടന്നതില്‍ ഏറ്റവും ആവേശകരമായിരുന്നു. ഐപിഎല്‍ താരലേല ത്തില്‍ 27 കോടി രൂപയ്ക്കാണ് ഋഷഭ് പന്തിനെ സ്വന്തമാക്കുമ്പോള്‍ ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് മികച്ച ഒരു പ്രകടനമാണ് ഈ സീസണില്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഒരു റണ്ണിന്റെ ആവേശകരമായ വിജയം രേഖപ്പെടുത്തി. ഇന്ത്യന്‍ ടീമിന്റെ ഭാവിയിലെ നായകനാകാന്‍ പ്രതീക്ഷിക്കപ്പെടുന്ന പന്തിന്റെ മൂന്ന് പിഴവുകളായിരുന്നു ഒരു റണ്ണിന് ഈ മത്സരം തന്റെ പഴയ ടീമിന് സമ്മാനിക്കാന്‍ ഇടയായത്. Read More…
ഇനി കറിയിൽ ഉപ്പ് ഇടേണ്ട, പകരം ഈ സ്പൂൺ മതി; ഹിറ്റായി ഇലക്ട്രിക് സാള്‍ട്ട് സ്പൂണ്‍
കറി വെക്കുമ്പോള്‍ അതില്‍ എത്ര ഉപ്പ് ചേര്‍ത്താലും തികയാത്ത മനുഷ്യരുണ്ട്. പുറത്ത് നിന്നും ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം മുതല്‍ പലചരക്ക് കടയില്‍നിന്ന് വാങ്ങുന്ന ഭക്ഷണത്തിന് വരെ ഉപ്പ് ഉണ്ടാകാറുണ്ട്. വില കുറഞ്ഞ വിഷരഹിതമായ ഒരു മികച്ച പ്രിസര്‍വേറ്റീവാണ് ഉപ്പ്. ഉപ്പില്‍ കാണപ്പെടുന്ന സോഡിയം പേശികളെ സങ്കോചത്തിനും, നാഡി പ്രവര്‍ത്തനങ്ങൾക്കും, ശരീരത്തിലെ ജലാംശം സന്തുലിതമാക്കാനും ആവശ്യമായ പ്രധാന ഇലക്ട്രോലൈറ്റാണ്. എന്നാല്‍ നമ്മുടെ ശരീരത്തിന് ഇത് കുറച്ച് മാത്രം മതി. 2300 മില്ലിഗ്രാമില്‍ അധികം ഉപ്പ് കഴിക്കരുതെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട്അസോസിയേഷന്‍ Read More…
മത്തി പഴയ മത്തിയല്ല, മെലിഞ്ഞ് ‘നെത്തോലി’യായി; ലഭിക്കുന്നത് ഇത്തിരി കുഞ്ഞന്മാര്‍, കാരണം ഇതോ?
മത്തി മലയാളികളുടെ പ്രിയപ്പെട്ട മത്സ്യമാണ്. എന്നാൽ കാലാവസ്ഥയിലെ മാറ്റങ്ങൾ മൂലമുണ്ടായ സുമുദ്രതാപനം മൂലം മത്തിയുടെ വളർച്ച തന്നെ വ്യത്യാസപ്പെട്ടു. ഒരു സാധാരണ മത്തിയുടെ വലുപ്പം 20 സെന്റിമീറ്റർ ആണെങ്കിൽ ഇപ്പോൾ ലഭിക്കുന്ന മത്തിയ്ക്ക് ആകെ 12- 15 സെന്റിമീറ്റർവരെ ആണ് . തൂക്കമാകട്ടെ മുൻപ് 150 ഗ്രാം ഉണ്ടായിരുന്നിടത് ഇപ്പോൾ 25 ഗ്രാം മാത്രമാണ് ഉള്ളത്. മത്സ്യത്തിന്റെ വലുപ്പത്തിന് പുറമേ രുചിക്കും വ്യത്യാസം വന്നിട്ടുണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മാസങ്ങളായി ഒരേ വലുപ്പത്തിലുള്ള മത്തിക്ക് ആവശ്യക്കാരും കുറഞ്ഞു. ഇത് Read More…
ആത്മാര്‍ത്ഥ പ്രണയമൊക്കെ പഴങ്കഥ! പുതുതലമുറ ട്രെന്‍ഡ് ‘സോളോപോളിയാമോറി’
പ്രണയം വളരെ മനോഹരമായ ഒരു അനുഭവമായിയാണ് പലരും നിര്‍വചിക്കുന്നത്. എന്നാല്‍ കാലം മാറിയതോടെ പ്രണയബന്ധങ്ങളുടെ നിര്‍വചനവും മാറി. ഡേറ്റിങ് ട്രെന്‍ഡാണ് പുതിയ തലമുറയുടെ ഇടയില്‍ പ്രചാരം നേടുന്നത്. ഒരാളോട് മാത്രമായി തന്റെ പ്രണയത്തിനെ ചുരുക്കാതെ ഒന്നിലധികം ആളുകളുമായി ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവണതയ്ക്ക് സോളോ പോളിയാമോറി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒരേ സമയം ഒന്നിലധികം വ്യക്തികളുമായി ബന്ധം പുലര്‍ത്തുന്നത് വലിയ തെറ്റായി കണക്കാക്കുന്ന കാലം മാറി. ഈ കാഴ്ചപാടിനെ സോളോ പോളിയാമോറി കാറ്റില്‍ പറത്തുന്നു. ഒന്നിലധികം ആളുകളുമായി ഒരേ Read More…
43 വയസ്സായിട്ടും ധോണി ഒരു രക്ഷയുമില്ല; റിവ്യൂ സിസ്റ്റത്തില്‍ ഇപ്പോഴും പുലി തന്നെ…!
ക്രിക്കറ്റില്‍ ധോനിയുടെ റിവ്യൂ സെന്‍സിനെക്കുറിച്ച് അറിയാത്തവരുണ്ടാകില്ല. ഏതാണ് 99 ശതമാനം കൃത്യതയോട് കൂടി റിവ്യൂ നടത്തുന്ന ധോണിയുടെ കഴിവ് മൂലം ചിലര്‍ ‘ഡിആര്‍എസി’ നെ ‘ധോനി റിവ്യൂ സിസ്റ്റം’ എന്നുപോലും പരാമര്‍ശിക്കാറുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള മത്സരത്തിലും ധോണിയുടെ ഈ മികവ് കണ്ടിരുന്നു. ഋതുരാജ് ഗെയ്ക്ക്‌വാദിന്റെ കീഴിലായിരുന്നു സിഎസ്‌കെ കളിക്കാനിറങ്ങിയതെങ്കിലും ധോണിയുടെ നിര്‍ദേശപ്രകാരം കൊടുത്ത റിവ്യൂ ശരിയാണെന്ന് കണ്ടെത്തിയിരുന്നു. കളിയില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന്റെ 18-ാം ഓവറില്‍ മിച്ചല്‍ സാന്റ്‌നറെ പുറത്താക്കാനാണ് Read More…
മലപ്പുറത്തെ ഓട്ടോഡ്രൈവറുടെ മകന്‍, കേരളടീമില്‍ കളിച്ചില്ല; പക്ഷേ IPL അരങ്ങേറ്റം തകര്‍ത്തു
മലപ്പുറത്തെ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകന്‍ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍ത്തിരിക്കുകയാണ്. കേരളത്തിന്റെ സീനിയര്‍ടീമില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത താരം മുംബൈ ഇന്ത്യന്‍സിനായി ഇന്നലെ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി ഇംപാക്‌സ് പ്‌ളേയറായിട്ടായിരുന്നു താരമെത്തിയത്. അര്‍ദ്ധസെഞ്ച്വറി നേടിയ ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബേ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി. ഇടംകൈയ്യന്‍ റിസ്റ്റ് സ്പിന്നറായി ടീമില്‍ എത്തിയ അദ്ദേഹം ആദ്യ ഓവറില്‍ തന്നെ ചെന്നൈ Read More…