ഹോളിവുഡിലെ അതുല്യ കലാകാരന്മാരില്‍ ഒരാളാണ് റോബര്‍ട്ട് പാറ്റിന്‍സണെന്നത് അദ്ദേഹത്തിന്റെ ആരാധകര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആരും തലകുലുക്കിസമ്മതിക്കും. സിനിമയിലെ വെല്ലുവിളി നിറഞ്ഞ ആഖ്യാനങ്ങളുടെ കാര്യത്തിലാണെങ്കില്‍ തന്റെ റോളുകളോടുള്ള പ്രതിബദ്ധതയില്‍ അദ്ദേഹം ചെയ്തിരുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണ്. റോബര്‍ട്ട് എഗ്ഗേഴ്‌സ് (ദി വിച്ച്) സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ ദി ലൈറ്റ്ഹൗസ് എന്ന സിനിമ ഇതിന് തെളിവാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ത്രില്ലറില്‍ രണ്ട് ലൈറ്റ് ഹൗസ് കീപ്പര്‍മാരുടെ മനഃശാസ്ത്രപരമായ അവസ്ഥകളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതാണ് സിനിമ. ദി ലൈറ്റ്ഹൗസ് സിനിമയുടെ സെറ്റില്‍ നിന്നുള്ള Read More…
മരണത്തിന്റെ വക്കിലെത്തിച്ച രോഗാവസ്ഥ; വെളിപ്പെടുത്തലുമായി മൈക് ടൈസൺ
20 വര്‍ഷത്തിന് ശേഷം ഹെവി വെയ്റ്റ് ബോക്‌സിങ്ങിന് ഇറങ്ങിയ ഇതിഹാസ താരം മൈക് ടൈസണ്‍ റിങ്ങില്‍ പരാജയപ്പെട്ടെങ്കിലും നിരവധി ആരാധകരുടെ മനസ്സ് കീഴടക്കിയാണ് മത്സരം അവസാനിപ്പിച്ചത്. 58 കാരനായ ടൈസണ്‍ തന്റെ പ്രായം ഒരു പ്രശ്‌നമല്ലയെന്ന് തെളിയിച്ചുകൊണ്ടാണ് തന്നേക്കാള്‍ 31 വയസ് കുറഞ്ഞ ജേക്ക് പോളുമായി പോരാട്ടത്തിന് ഇറങ്ങിയത്. എന്നാല്‍ മത്സത്തില്‍ തയാറെടുപ്പിനിടെ സംഭവിച്ച ഒരു ആരോഗ്യ പ്രശ്‌നം തന്നെ മരണത്തിന്റെ പടിവതില്‍ക്കല്‍ വരെ എത്തിച്ചിരുന്നതായി മൈക്ക് വെളിപ്പെടുത്തി. തന്നെ വീഴ്ത്തിയത് അള്‍സര്‍ രോഗ മൂര്‍ച്ഛയായിരുന്നെന്ന് മൈക്ക് Read More…
മുഖത്ത് വെള്ളപ്പാണ്ടുമായി ആത്മവിശ്വാസത്തോടെ മിസ് യൂണിവേഴ്സ് വേദിയിൽ; ചരിത്രം കുറിച്ച് ലോജിന
2024ലെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ചരിത്രം കുറിച്ച് ഈജിപഷ്യന്‍ മോഡല്‍ ലോജിന സലാഹ്. ശരീരത്തില്‍ വെള്ളപ്പാണ്ട് രോഗവുമായിയാണ് അവര്‍ റാംപിലെത്തിയത്. മത്സരത്തിന്റെ അവസാനറൗണ്ടിലെത്തിയ 30 മത്സരാര്‍ഥികളില്‍ ഒരാളായ ലോജിന 73 വര്‍ഷത്തെ ചരിത്രത്തിനാണ് തിരശീലയിട്ടത്. സൗന്ദര്യത്തിന്റെ അടിസ്ഥാന മാനദണ്ഡം എന്നത് ശരീരത്തിന്റെ നിറമോ അവസ്ഥയോ അല്ലെന്ന് മിസ് യൂണിവേഴ്‌സ് വേദിയിലേക്കുള്ള തന്റെ യാത്രയിലൂടെ തെളിയിച്ചിരിക്കുകയാണ് ലോജിന. ഈ യാത്രയില്‍ തന്നോടൊപ്പം നിന്ന എല്ലാവരോടും ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയിലൂടെ അവര്‍ നന്ദി പറഞ്ഞു. നിരവധി ഫോളോവേഴ്‌സ് ലോജിനയ്ക്കുണ്ട്. വിവേചനങ്ങളില്ലാത്ത Read More…
മോഡലുകളുടെ സ്ഥാനം എഐ ഏറ്റെടുത്തു ; മാംഗോ കമ്പനിക്കെതിരേ രൂക്ഷ വിമര്‍ശനം
ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സിന് അതിന്റേതായ ഗുണവും ദോഷവുമുണ്ട്. നേട്ടങ്ങളില്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സൂഷ്മവും കാര്യക്ഷമവുമായപ്പോള്‍ അനേകം പേരുടെ പണി ഇല്ലാതാക്കി എന്നതാണ് അതിന്റെ ദോഷവശം. എന്തായാലൂം പുതിയ ഫാഷന്‍ ട്രെന്റിലേക്ക് എഐ അല്‍പ്പം കൈകടത്താന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ കൈപൊള്ളാന്‍ കാരണമായിരിക്കുകയാണ്. പുതിയ ഫാഷന്‍ കാമ്പെയ്നുകളില്‍ മാംഗോ എന്ന കമ്പനി അവതരിപ്പിച്ച എഐ മോഡലുകള്‍ ഇന്റര്‍നെറ്റില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് കാരണമായിരിക്കുകയാണ്. സ്പാനിഷ് ബ്രാന്‍ഡ് മാംഗോ ജൂലൈയില്‍ അവതരിപ്പിച്ച ജനറേറ്റീവ് എഐ മോഡലുകളാണ് കുഴപ്പത്തില്‍ ചാടിയത്. കൗമാരക്കാരെ Read More…
തൊഴില്‍ പരിചയമില്ല; പക്ഷെ ആറ് മാസത്തിനുള്ളില്‍ ജീവനക്കാരി കമ്പനിയുടെ സി.ഒ.ഒ
ആപ്ലിക്കന്റ് ട്രാക്കിങ് സിസ്റ്റം വഴിയും അല്ലാതെയും അല്ലാതെയും റെസ്യൂമെ നന്നായി പരിശോധിച്ച് അഭിമുഖത്തിന് ശേഷവുമായിരിക്കും നമ്മുടെ നാട്ടില്‍ ഒരാളെ ജോലിയ്ക്കെടുക്കുന്നത്. എന്നാല്‍ ജോലി ലഭിക്കാത്തവരും അധികമാണ്. എന്നാല്‍ ജോലി പരിചയമോ, എന്തിന് , ഔദ്യോഗികമായി ഒരു റെസ്യൂമെയോ ഇല്ലാത്ത ഒരാളെ ജോലിക്കെടുത്ത ഒരു അനുഭവ കഥയാണ് കഴിഞ്ഞിടെ റോബിന്‍ഹുഡ് എന്ന ഗോസ്റ്റ് റൈറ്റിങ് ഏജന്‍സിയുടെ സിഇഒ തസ്ലീം അഹമ്മദ് ഫത്തേ പങ്കുവച്ചത്. നല്ലൊരു റെസ്യൂമേയോ തൊഴില്‍ പരിചയമോ ഇല്ലാതെയിരുന്നിട്ടും. ലൈബ ജാവേദ് എന്ന പെണ്‍കുട്ടയെ തസ്ലീം ജോലിക്കെടുത്തു. Read More…
83കാരി പ്രൊഫസര്‍ ഇപ്പോഴും കഴിയുന്നത് വൈദ്യതിയില്ലാത്ത ഈ വീട്ടില്‍, കാരണം…
വേനല്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ ആയിരിക്കുമ്പോള്‍, കുറച്ച് ആഴ്ചകളോ ഏതാനും ദിവസങ്ങളോ വൈദ്യുതിയില്ലാതെ ജീവിക്കുന്നത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? എന്നാല്‍ പൂനെയില്‍ 83 കാരിയായ ഡോ. ഹേമ സാനെ ജീവിക്കുന്നത് വൈദ്യുതി ഇല്ലാത്ത വീട്ടിലാണ്. പിഎച്ച്ഡി നേടിയത് മുതല്‍ ഇന്നും കോളേജുകളില്‍ പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വരെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ്. ഈ ലാളിത്യത്തിന് വലിയ ശക്തിയുണ്ടെന്ന് അവര്‍ തെളിയിക്കുന്നു. മുന്‍ പ്രൊഫസറായ ഡോ ഹേമ സാനെ തന്റെ ജീവിതകാലം മുഴുവന്‍ പൂനെയിലെ ബുധ്വാര്‍ പേത്തില്‍ വൈദ്യുതിയില്ലാത്ത ഒരു വീട്ടിലാണ് Read More…
സഞ്ജുവിന്റെ സിക്സർ പതിച്ചത് മുഖത്ത്; ഗാലറിയിൽ കണ്ണീരോടെ യുവതി, ക്ഷമ ചോദിച്ച് താരം – വിഡിയോ
രണ്ടുകളി അല്‍പ്പം പതറിപ്പോയെങ്കിലും നാലാം മത്സരത്തില്‍ ഉജ്വലമായി തിരിച്ചുവന്ന മലയാളിതാരം സഞ്ജുസാംസന്റെ ഉശിരന്‍ ബാറ്റിംഗ് ആരാധകര്‍ എല്ലാവര്‍ക്കും സന്തോഷം കൊണ്ടുവന്നപ്പോള്‍ ഒരാള്‍ക്കുമാത്രം ആശ്വസിപ്പിക്കാന്‍ കഴിയാത്തവിധം ദു:ഖകരമായി. തകര്‍പ്പന്‍ ഒമ്പത് സിക്‌സറുകള്‍ പറത്തിയ സഞ്ജുവിന്റെ ഒരുസിക്‌സര്‍ വന്നുകൊണ്ടത് ആരാധികയുടെ മുഖത്തായിരുന്നു. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടി20യില്‍ സാംസണ്‍ ഒമ്പത് സിക്സറുകള്‍ പറത്തിയതില്‍ നാലാമത്തെ സിക്സറാണ് ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സില്‍ കാണികളെ തട്ടിയത്. ഇന്ത്യയുടെ ഇന്നിംഗ്സിന്റെ പത്താം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം. ആ ഓവറിന്റെ മുന്‍ പന്തില്‍ സിക്സ് അടിച്ച Read More…
11 വര്‍ഷം മുന്‍പ് ഈ ഹൊറര്‍ ചിത്രം പ്രേക്ഷകരെ വിറപ്പിച്ചു ; നിങ്ങളുടെ സ്വന്തം റിസ്‌കില്‍ മാത്രം കാണുക
ഇന്ത്യയില്‍ ഹൊറര്‍ ചിത്രങ്ങള്‍ക്ക് ഒരു വിഭാഗം ആരാധകര്‍ തന്നെയുണ്ട്. ഹൊറര്‍ ചിത്രങ്ങള്‍ ആരാധകരെ പിടിച്ചിരുത്തണമെങ്കില്‍ അതിന് തക്ക ഭീതിപ്പെടുത്തുന്ന പല കാര്യങ്ങളും ചിത്രത്തില്‍ ഉണ്ടായിരിയ്ക്കണം. എന്നാല്‍ 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഒരു ഹൊറര്‍ ചിത്രമുണ്ട്. ഇന്നും ആളുകളെ ഭീതിപ്പെടുത്തുന്നതില്‍ മുന്നില്‍ തന്നെയാണ് ഈ ചിത്രത്തിന്റെ പേര്. നിങ്ങള്‍ ഹൊറര്‍ സിനിമകളുടെ ആരാധകനാണെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മൈക്കല്‍ ഷാവ്‌സും ജെയിംസ് വാനും ചേര്‍ന്ന് സംവിധാനം ചെയ്ത ‘ദി കണ്‍ജറിംഗാണ്’ ഈ ചിത്രം. 2013-ല്‍ പുറത്തിറങ്ങിയ Read More…
പ്രേതം തെരുവുകളില്‍… ഹാലോവീന്‍ മേക്കപ്പില്‍ നാട്ടുകാരെ പേടിപ്പിച്ച് യുവതി
ഡല്‍ഹിക്കാരിയായ സ്ത്രീ തന്റെ ഹാലോവീന്‍ മേക്കപ്പ് ഉപയോഗിച്ച് തെരുവുകളില്‍ കുട്ടികളെയും ആളുകളെയും ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ വൈറലായി. പശ്ചിമ വിഹാറില്‍ നിന്നുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷൈഫലി നാഗ്പാലാണ് തന്റെ ഹാലോവീന്‍ സ്റ്റണ്ടിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് ഇതുവരെ ഏഴ് ദശലക്ഷത്തിലധികം കാഴ്ചകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നേടി. കൈയില്ലാത്ത വെള്ള വസ്ത്രം ധരിച്ച്, രക്തം അനുകരിക്കാന്‍ ചുവന്ന പെയിന്റ് വിതറി, വിചിത്രമായ കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ധരിച്ച്, നാഗ്പാല്‍ ഭയാനകമായ രൂപത്തില്‍ ഒരു പ്രാദേശിക പാര്‍ക്കിലേക്ക് പോകുന്നതോടെയാണ് ദൃശ്യം Read More…














