Featured Lifestyle

35 കോടി വിലമതിക്കുന്ന ഈ കടൽത്തീര മാളികവീട് വെറും 1,180 രൂപയ്ക്ക് സ്വന്തമാക്കാം ! എങ്ങനെയെന്ന് ഇതാ

ഏകദേശം 3 ദശലക്ഷം പൗണ്ട് (ഏകദേശം 35.5 കോടി രൂപ) വിലമതിക്കുന്ന, ഇംഗ്ലണ്ടിലെ വെസ്റ്റ് സസെക്സിലുള്ള ആഡംബര കടൽത്തീര മാളിക, റാഫിൾ ഹൗസ് ലിമിറ്റഡ് എന്ന യുകെ ആസ്ഥാനമായുള്ള കമ്പനി സംഘടിപ്പിച്ച നറുക്കെടുപ്പിലൂടെ സ്വന്തമാക്കാം. വെറും 10 പൗണ്ടിന് (ഏകദേശം 1,180 രൂപ) ബ്രിട്ടീഷ് പൗരന്മാർക്ക് ഈ ആഡംബര വീട് സ്വന്തമാക്കാൻ ഇപ്പോൾ അവസരമുണ്ട്. പൂർണ്ണമായി സജ്ജീകരിച്ചിട്ടുള്ള ഈ വീട്ടിൽ ആറ് കിടപ്പുമുറികൾ, അഞ്ച് കുളിമുറികൾ, ഒരു ഓറഞ്ചറി, വെള്ളച്ചാട്ടം ഉൾപ്പെടെയുള്ള മനോഹരമായ പൂന്തോട്ടം, വിറക് അടുപ്പോടുകൂടിയ Read More…

Featured Oddly News

ഓടിക്കൊണ്ടിരുന്ന ട്രെയിനിനടിയിൽ പാളത്തില്‍ സ്ത്രീയും പെൺകുട്ടിയും ! കാഴ്ചക്കാരെ സ്തബ്ധരാക്കുന്ന വീഡിയോ

ബീഹാറിലെ ബെഗുസരായി സ്റ്റേഷനിൽ നടന്ന ഒരു ഭയാനക നിമിഷത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍. ട്രെയിനിനടിയിൽ അകപ്പെട്ട സ്ത്രീയെയും പെൺകുട്ടിയെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) ജവാന്റെ സമയോചിതമായ ഇടപെടൽകൊണ്ട് രക്ഷിക്കുന്ന ശ്വാസംനിലയ്ക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ബെഗുസരായി സ്റ്റേഷനിൽ സ്ത്രീയും പെൺകുട്ടിയും ചരക്ക് ട്രെയിനിന്റെ പാതയിലാണ് കുടുങ്ങിയത്. രക്ഷാപ്രവർത്തനം: ട്രെയിൻ അടുത്തെത്തിയപ്പോൾ, അപകടം മനസ്സിലാക്കിയ ഒരു RPF ജവാൻ അവരോട് ട്രാക്കിൽ കമഴ്ന്ന് കിടക്കാൻ ആവശ്യപ്പെട്ടു. ജവാന്റെ നിർദ്ദേശം പൂർണ്ണമായി വിശ്വസിച്ച് അവർ നിലത്ത് കിടന്നു. കാഴ്ചക്കാരെ സ്തബ്ധരാക്കിക്കൊണ്ട് ചലിക്കുന്ന Read More…

Featured Travel

കടല്‍ത്തീരമില്ലെങ്കിലും കൃത്രിമ ബീച്ച് ഒരുക്കാൻ ഹൈദരാബാദ്; 35 ഏക്കറിൽ 225 കോടി രൂപയുടെ പദ്ധതി

ഹൈദരാബാദ് നഗരത്തിന് സ്വന്തമായി ഒരു ബീച്ച് ഇല്ലെന്നതിനാൽ വാരാന്ത്യങ്ങളിൽ പലപ്പോഴും ആയിരക്കണക്കിന് ആളുകൾ ആന്ധ്രാപ്രദേശിലെ സൂര്യലങ്ക ബീച്ചിലേക്ക് ഒഴുകിയെത്താറുണ്ട്. ഇതിനൊരു പരിഹാരമാകുന്നു. ഹൈദരാബാദ് നഗരത്തിന് സ്വന്തം ബീച്ച് വരുന്നു. ഈ നഗരത്തില്‍ 35 ഏക്കര്‍ സ്ഥലത്ത് ബീച്ച് നിര്‍മ്മിക്കാന്‍ 225 കോടി രൂപയുടെ പദ്ധതിക്ക് തെലങ്കാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള കോട്വാല്‍ ഗുഡയിലാണ് ഈ ബീച്ച് നിര്‍മ്മിക്കുന്നത്. ബീച്ചിന് സമാനമായ ചുറ്റുപാടുകളുള്ള ഒരു കൃത്രിമ തടാകം പ്രധാന ആകര്‍ഷണമായിരിക്കും. ഹൈദരാബാദിനെ ഒരു ലോകോത്തര ടൂറിസം Read More…

Featured Myth and Reality

യേശു അന്ധനെ സുഖപ്പെടുത്തിയ ശിലോഹാംകുളം കണ്ടെത്തിയെന്ന്‌ !

ബൈബിളില്‍ പരാമര്‍ശിക്കുന്ന ശിലോഹാംകുളം കണ്ടെത്തിയെന്നു പുരാവസ്‌തു ഗവേഷകര്‍. ബൈബിളില്‍ പുതിയ നിയമത്തില്‍ യോഹന്നാന്റെ പുസ്‌തകത്തില്‍ ഒന്‍പതാം അധ്യായത്തിലാണു ശിലോഹാം കുളത്തെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്‌. ജന്മനാ അന്ധനായ വ്യക്‌തിയുടെ കണ്ണില്‍ ചേറു പുരട്ടിയശേഷം ശിലോഹാം കുളത്തില്‍ കണ്ണുകഴുയാന്‍ യേശു നിര്‍ദേശിച്ചെന്നാണു ബൈബിളിലുള്ള പരാമര്‍ശം.കണ്ണുകഴുകിയപ്പോള്‍ അദ്ദേഹത്തിനു കാഴ്‌ച ലഭിച്ചു. പുരാതന ജറുസലേം നഗരത്തിന്റെ ഹൃദയഭാഗത്ത്‌, ശിലോഹാം കുളത്തിന്റെ മുന്‍ സ്‌ഥാനം അടയാളപ്പെടുത്തുന്ന ഒരു വലിയ അണക്കെട്ട്‌ പുരാവസ്‌തു ഗവേഷകര്‍ കണ്ടെത്തി.യഹൂദാ രാജാക്കന്മാരായ യോവാശിന്റെയും അമസ്യയുടെയും കാലത്താണ്‌ ആ ഘടന നിര്‍മിച്ചത്‌. ഏകദേശം Read More…

Featured Oddly News

ഭാര്യ മരിച്ചു, സഹോദരിയെ കെട്ടി, ഇളയ സഹോദരിയെകൂടി വേണമെന്നാവശ്യപ്പെട്ട് യുവാവ് വൈദ്യുതി ടവറിൽ കയറി- വീഡിയോ

ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ ഭാര്യയുടെ ഇളയ സഹോദരിയെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് യുവാവ് ഹൈ-വോൾട്ടേജ് വൈദ്യുതി ടവറിൽ കയറി. രാജ് സക്സേന എന്നയാളാണ് ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. നാട്ടുകാരെ അമ്പരപ്പിച്ച സംഭവത്തില്‍ പോലീസിന്റെ ഇടപെടൽ ആവശ്യമായി വന്നു. 2021-ലായിരുന്നു രാജ് സക്സേനയുടെ ആദ്യ വിവാഹം. എന്നാൽ അടുത്ത വർഷം ഭാര്യ അസുഖം ബാധിച്ച് മരിച്ചു. ഭാര്യയുടെ മരണശേഷം, സക്സേന അവളുടെ മൂത്ത സഹോദരിയെ വിവാഹം കഴിച്ചു. ഈ തീരുമാനം രണ്ട് കുടുംബങ്ങളും അംഗീകരിക്കുകയും Read More…

Featured Lifestyle

ഇവിടെ ശുദ്ധജലത്തിന് പകരം ജനങ്ങള്‍ കുടിക്കുന്നത് കൊക്കകോള, കൈക്കുഞ്ഞുങ്ങള്‍ക്കും മതചടങ്ങുകള്‍ക്കും കോള; കാരണം ഞെട്ടിക്കുന്നത് !

ശുദ്ധമായ കുടിവെള്ളം ഒരു ആഡംബരമായി കണക്കാക്കപ്പെടുന്ന ഒരു മലയോര പട്ടണത്തില്‍, ആളുകള്‍ ദാഹം മാറ്റാന്‍ ആശ്രയിക്കുന്നത് കൊക്കക്കോളയെ. മെക്‌സി ക്കോയിലെ ഏറ്റവും ദരിദ്രവും തെക്കേയറ്റത്തുള്ളതുമായ സംസ്ഥാനമായ ചിയാപാ സില്‍, ശീതളപാനീയങ്ങള്‍ അവിടുത്തെ പ്രാദേശിക സംസ്‌കാരത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ചിയാപാസിലെ സാന്‍ ആന്‍ഡ്രസ് എന്ന തദ്ദേശീയ പട്ടണത്തിലാണ് ശീതളപാനീയ ശീലം ഉണ്ടായിരിക്കുന്നത്. ചില ആളുകള്‍ ദിവസവും രണ്ട് ലിറ്റര്‍ വരെ കൊക്കകോള കുടിക്കുന്നു. ഇത് ഒരു വര്‍ഷം ഏകദേശം 800 ലിറ്ററോളം വരും. കടകളുടെ ഷെല്‍ഫു കളിലും, വഴിയോര Read More…

Featured Good News

പെണ്‍കുഞ്ഞ് ജനിക്കുമ്പോൾ ഇവിടെ ഫീസ് വാങ്ങിക്കാറില്ല; ലോകം അറിയട്ടെ ഈ ഡോക്ടറെ

പൂനയിലെ ഒരു തൊഴിലാളി തന്റെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിസേറിയൻ വേണ്ടിവരുമെന്ന് ഉറപ്പായിരുന്നു. ഓപ്പറേഷൻ ചെലവുകൾ എത്രയാകുമെന്ന് അയാൾക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു. എന്തായാലും വീട് പണയപ്പെടുത്തേണ്ടിവരും എന്ന് ഉറപ്പായി. “എന്താണ് കുട്ടി ?”“നിങ്ങൾക്കൊരു മാലാഖ പിറന്നിരിക്കുന്നു“എത്രയാണ് ഫീസ് ““മാലാഖമാർ ജനിക്കുമ്പോൾ ഇവിടെ ഫീസ്” വാങ്ങാറില്ല”ഫീസിനെ കുറിച്ച് ആശങ്കപ്പെട്ട ആ പാവം മനുഷ്യൻ ഡോക്ടറെ തൊഴുതു നിന്നു!.ഇതാണ് ഡോക്ടർ ഗണേഷ് രാഖ് !. കഴിഞ്ഞ പത്തുവർഷമായിപെൺകുഞ്ഞുങ്ങൾ ജനിക്കുമ്പോൾ പ്രസവ ശുശ്രൂഷ സൗജന്യമായി നൽകുന്ന പൂനയിലെ ഡോക്ടർ!.ഇതുവരെ Read More…

Featured Good News

98 രൂപ ദിവസക്കൂലിക്ക് ജോലിചെയ്ത ഈ നടന്റെ മാസവരുമാനം 24 ലക്ഷം, മുംബൈയില്‍ നാല് വീടുകൾ

അമിതാഭ് ബച്ചനോ, ഗോവിന്ദയോ, ഷാരൂഖ് ഖാനോ ആകാന്‍ കൊതിച്ച് മുംബൈയുടെ ആകര്‍ഷകമായ ലോകത്തേക്ക് വന്നെത്തുന്ന അഭിനേതാക്കള്‍ നിരവധിയാണ്. എന്നാല്‍ ഓരോ ദിവസവും മുംബൈയില്‍ വന്നിറങ്ങുന്ന ആയിരക്കണക്കിന് അഭിനേതാക്കളില്‍ വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ വിജയം നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. ഉത്തര്‍പ്രദേശില്‍ നിന്ന് ഒരു നടനാകാന്‍ മുംബൈയിലേക്ക് വന്ന യോഗേഷ് ത്രിപാഠിയും അവരില്‍ ഒരാളായിരുന്നു. ജീവിക്കാന്‍ വേണ്ടി ദിവസം 98 രൂപയ്ക്കായി പേന വിറ്റുജീവിച്ച അയാളുടെ ഇപ്പോഴത്തെ ശമ്പളം പ്രതിമാസം 24 ലക്ഷം രൂപ. 20 വര്‍ഷത്തിനുശേഷം ഇപ്പോള്‍ നടന് Read More…

Featured Good News

കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചു, നാലാം ശ്രമത്തില്‍ മലയാളി ഐഎഎസ് ഓഫീസറായി

ഇന്ത്യയില്‍ ലക്ഷക്കണക്കിന് യുവജനങ്ങള്‍ എഴുതുന്ന യുപിഎസ് സി പരീക്ഷ വിജയിക്കുക എന്നത് അനേകം യുവജനങ്ങ ളുടെ സ്വപ്‌നമാണ്. മികച്ച ഭൗതികസാഹചര്യത്തിന്റെ പിന്‍ബലത്തിലാണ് പലരും ഈ നേട്ടം കൊയ്യുന്നതും. എന്നാല്‍ മലയാളിയായ എസ്. അശ്വതിയെപ്പോലെ, പ്രചോദിപ്പിക്കുന്ന ഒരു കഥ വളരെ ചുരുക്കം പേര്‍ക്കേ പറയാനുള്ളൂ. മനക്കരുത്തുണ്ടെങ്കില്‍ ഒരു സ്വപ്നവും വലുതല്ലെന്നും ഒരു പശ്ചാത്തലവും കുറവല്ലെല്ലെന്നും അവരുടെ യാത്ര നമുക്ക് കാണിച്ചുതരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ വളര്‍ന്ന അശ്വതി നാലാം ശ്രമത്തില്‍ ഐഎഎസ് എഴുതിയെടുത്തു. ഐടി ഭീമനായ ടിസിഎസി ലെ Read More…