Featured Lifestyle

ഉപയോഗിച്ച എണ്ണ കളയാന്‍ വരട്ടെ; കാശ് തന്ന് വാങ്ങാനായി ആളുണ്ട് !

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ പിന്നീട് ഉപയോഗിക്കുന്നതിലൂടെ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കും. എന്നാല്‍ പിന്നെ ഈ ഉപയോഗിച്ച എണ്ണ എന്താണ് ചെയ്യാനായി സാധിക്കുക . റെസ്‌റ്റോറന്റുകളില്‍ ചെന്ന് ഉപയോഗിച്ച എണ്ണ ശേഖരിച്ചുകൊണ്ട് പോകുന്ന പല ഏജന്‍സികളുണ്ട്. ഇത് ബയോ ഡീസല്‍ നിര്‍മാണത്തിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അത്തരത്തിലുള്ള ഒരു കമ്പനിയാണ് ചെന്നൈയിലെ യുറാനസ് ഓയില്‍ കമ്പനി . 2020ല്‍ വസന്ത് ജെ ബി, വെങ്കിടേശ്വരന്‍ എസ്, സ്രിന്ധി ബി എന്നിവര്‍ ചേര്‍ന്നായിരുന്നു കമ്പനി ആരംഭിച്ചത്. സ്റ്റാർ ഹോട്ടലുകള്‍ , Read More…

Featured Good News

തലയില്‍ മുടിയില്ലാത്തൊരു പെണ്ണിനെ ആരു കല്യാണം കഴിക്കും? ഇതാ നീഹാറിന്റെ കഥ

എന്തോരം മുടിയുണ്ട് പെണ്ണിന്? മുട്ടോളമെത്തുന്ന മുടി സ്ത്രീയുടെ സൗന്ദര്യലക്ഷണമായി കരുതിയിരുന്ന കാലത്ത് പെണ്ണുകാണാന്‍ പോയിവന്നാല്‍ സ്ഥിരം കേള്‍ക്കുന്ന ചോദ്യമായിരുന്നു ഇത്. എന്നാല്‍ തലയില്‍ മുടിയേയില്ലാത്ത ഒരു പെണ്ണിനെ ആരു കല്യാണം കഴിക്കും ? നീഹാര്‍ സച്ദേവ എന്ന ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയാണ് ആ ചോദ്യത്തിനുള്ള ഉത്തരം സ്വന്തം ജീവിതം കൊണ്ടു കുറിച്ചത്.ആറു മാസമായപ്പോള്‍തന്നെ അലോപീസിയ എന്ന അപൂര്‍വരോഗം സ്ഥിരീകരിച്ച കുട്ടിയായിരുന്നു നീഹാര്‍. അസാധാരണമായി മുടി കൊഴിഞ്ഞ് തല കഷണ്ടിയാകുന്ന അപൂര്‍വരോഗം. ഇടയ്ക്കൊക്കെ മുടി കിളിര്‍ത്തെങ്കിലും പെട്ടെന്ന് തന്നെ Read More…

Featured Healthy Food

നട്ടപ്രാന്തല്ല… വെയിലത്തിരുന്ന് ഭക്ഷണം കഴിച്ചാല്‍ എന്താണ് ഗുണം? ശരീരത്തിന് എന്ത് സംഭവിക്കും?

ഉല്ലാസ യാത്രകള്‍ പോകുമ്പോള്‍ തുറന്നയിടങ്ങളില്‍ സൂര്യനു കീഴില്‍ ഇരുന്ന് കഴിക്കുമ്പോള്‍ ഭക്ഷണം കൂടുതല്‍ രുചികരമാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അല്ലെങ്കിൽ വെയിൽ കൊള്ളുന്ന ജനാലയ്ക്കരികിൽ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ ഉയർത്തുന്നത് എങ്ങനെയാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?പ്രകൃതിദത്തമായ വെളിച്ചത്തില്‍ ഭക്ഷണം കഴിക്കുന്നത് നമ്മുടെ മാനസികഊര്‍ജത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം. ഭക്ഷണത്തിനിടയിൽ സൂര്യപ്രകാശം ഏൽക്കുന്നത് മികച്ച ദഹനം, ഹോർമോൺ സന്തുലിതാവസ്ഥ എന്നിവയുമായി ബന്ധിപ്പെട്ടിരിക്കുന്നതായി ഗവേഷകർ പറയുന്നു. ഇങ്ങനെ ഭക്ഷണം കഴിക്കുന്നതിന്റെ ചില പ്രധാന ഗുണങ്ങൾ ഇതാ: നിങ്ങൾ വെയിലത്ത് ഭക്ഷണം കഴിക്കുമ്പോൾ Read More…

Featured Good News

പൂനം ഗുപ്ത- അവ്‌നീഷ്‌കുമാര്‍ വിവാഹം ; രാഷ്ട്രപതിഭവനില്‍ ആദ്യമായി സുരക്ഷാ ഉദ്യോഗസ്ഥയുടെ കല്യാണം

ഇന്ത്യന്‍ രാഷ്ട്രപതിയുടെ വസതിയായ രാഷ്ട്രപതി ഭവന്‍ ഇടയ്ക്കിടെ വിവാഹങ്ങള്‍ക്ക് വേദിയാകാറുണ്ട്. എന്നാല്‍ ചരിത്രത്തിലാദ്യമായി, രാഷ്ട്രപതി ഭവന്‍ ഒരു വനിതാ സിആര്‍പിഎഫ് ഉദ്യോഗസ്ഥയുടെ വിവാഹത്തിന് ആതിഥേയത്വം വഹിക്കും. 2025 ഫെബ്രുവരി 12-ന്, ഭവനില്‍ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറായി (പിഎസ്ഒ) സേവനമനുഷ്ഠിക്കുന്ന അസിസ്റ്റന്റ് കമാന്‍ഡന്റായ പൂനം ഗുപ്ത, ജമ്മു കശ്മീരില്‍ നിയമിതനായ മറ്റൊരു അസിസ്റ്റന്റ് കമാന്‍ഡന്റായ അവ്‌നീഷ് കുമാറിനെ വിവാഹം കഴിക്കും. സുരക്ഷാ സ്‌ക്രീനിംഗിന് ശേഷം അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചെറുതും ലളിതവുമായ ഒരു ചടങ്ങായിരിക്കും. മുമ്പും രാഷ്ട്രപതി Read More…

Featured Lifestyle

രാത്രിയില്‍ ‘രണ്ട് സ്മോളടിച്ചാല്‍’ എന്ത് സംഭവിക്കും? ഒരു ഗ്രാം മദ്യത്തില്‍ എത്ര കാലറി? അറിഞ്ഞിരിക്കുക

വൈകുന്നേരങ്ങളില്‍ റിലാക്‌സേഷന്‍ എന്ന പേരില്‍ രണ്ട് സ്‌മോള്‍ അടിക്കുന്നവരായിരിക്കും അധികവും. എന്നാല്‍ ഈ സമയത്ത് കഴിക്കുന്ന മദ്യം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നതിനാല്‍ ആരോഗ്യത്തിന് ഹാനികരമാണ്. മദ്യം പ്രവര്‍ത്തിച്ച് തുടങ്ങുന്നതിന് പിന്നാലെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതുക്കെ താളം തെറ്റാനായി ആരംഭിക്കും. പതുക്കെ കണക്ക് കൂട്ടലുകള്‍ പിഴക്കാനായി തുടങ്ങും. പല പ്രശ്‌നങ്ങളും കടന്നും വരും. അമിതമായി മദ്യം ശരീരത്തിലെത്തുമ്പോള്‍ കരളിനെ ബാധിക്കും. പിന്നാലെ ഫാറ്റിലിവര്‍, മഞ്ഞപ്പിത്തം, സിറോസിസ് എന്നിവയും പതുക്കെ തലപൊക്കി തുടങ്ങും. ഹൃദയത്തിനും സാരമായ ക്ഷീണം അനുഭവപ്പെടാം. Read More…

Featured Oddly News

എന്തൊക്കെ കാണണം! മദ്യലഹരിയിൽ മൊബൈൽ ടവറിന്റെ മുകളിൽ യുവാവ്, രക്ഷപെടുത്തി പോലീസ്; വൈറല്‍ ദൃശ്യങ്ങൾ

ഓരോ ദിവസവും കൗതുകമെന്നും വിചിത്രമെന്നും തോന്നിക്കുന്ന ഒട്ടനവധി വീഡിയോകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചില വീഡിയോകളൊക്കെ കാണുമ്പോൾ ആളുകൾക്കൊക്കെ ഇതെന്താ ഭ്രാന്താണോ എന്നു പോലും നാം ചിന്തിച്ചുപോകാറുണ്ട്. ഏതായാലും അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ അങ്ങ് ഭോപ്പാലിൽ നിന്നും വൈറലാകുന്നത്. മദ്യലഹരിയിൽ ഒരു യുവാവ് മൊബൈൽ ടവറിന്റെ മുകളിൽ കയറുന്നതിന്റെ ദൃശ്യങ്ങളാണിത്. ഭോപ്പാലിലെ ഐഷ്ബാഗ് ഏരിയയിൽ നിന്നുള്ള വിവേക് ​​താക്കൂർ എന്ന 33 കാരനാണ് മദ്യലഹരിയിൽ ബർഖേദി ഏരിയയിലെ മൊബൈൽ ടവറിൽ കയറി കോളിളക്കം സൃഷ്ടിച്ചത്. ഉച്ചത്തിരിഞ്ഞു രണ്ട് മണിക്കാണ് സംഭവം. Read More…

Featured Healthy Food

കൂടുതൽ സമയം ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അയൺ അടങ്ങിയ ഭക്ഷണം അനിവാര്യമോ? എന്തുകൊണ്ട്?

സ്ത്രീകളിലെ ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ് വിളർച്ച . പ്രത്യേകിച്ച് ജോലി ചെയ്യുന്ന സ്ത്രീകളിൽ. അനീമിയ ഉണ്ടാകുന്നത് സ്ത്രീകൾ പലപ്പോഴും കണക്കിലെടുക്കാറില്ലെന്ന് ഡോക്ടർമാർ പറയുന്നു. ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്റെ (എച്ച്ബി) അളവ് കുറയുന്ന ഒരു അവസ്ഥയാണ് അനീമിയ. ഇത് ശരീരത്തിലെ ടിഷ്യൂകളിലേക്ക് ഓക്സിജൻ ആവശ്യത്തിന് കൊണ്ടുപോകുന്നത് തടസ്സപ്പെടുത്തുന്നു . ജോലി ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം, വീട്ടിലും ഓഫീസിലുമുള്ള തിരക്കിൽ അവർ സ്വയം പരിപാലിക്കാൻ മറന്നു പോകുന്നു . ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ഏകദേശം 37 ശതമാനം Read More…

Featured Oddly News

ചൈനയില്‍ ഭക്തര്‍ ‘മുള്ള് മെത്ത’ യില്‍ കിടന്നുരുളുന്നു; ദേവപ്രീതിക്കായി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാര്‍

ആത്മീയതയുടെ ആഴങ്ങളിലേക്ക് ഊളയിടുമ്പോള്‍ മനുഷ്യര്‍ ദേവപ്രീതിക്കായി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറാകും. ശൂലം കുത്തല്‍, ചാട്ടവാറിന് സ്വന്തം ശരീരത്ത് മര്‍ദ്ദനമേല്‍പ്പിക്കല്‍ മൂര്‍ച്ചയേറിയ വസ്തുക്കള്‍ ഉപയോഗിച്ച് സ്വയം മുറിവേല്‍പ്പിക്കല്‍ അങ്ങിനെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അനേകം വിചിത്രാചാരങ്ങളുണ്ട്. ചൈനയിലെ ഫാന്‍സിചുവാങ്ങില്‍ ദേവപ്രീതിക്കായി ഭക്തര്‍ ചെയ്യുന്നത് മുള്ള് മെത്തയില്‍ കിടന്നുള്ള ഉരുളലാണ്. ചൈനയില്‍ ഈ ഗുരുതരമായ ആചാരം ചെയ്യുന്നത് ദേവന്മാരുമായി ബന്ധപ്പെടാന്‍ വേണ്ടിയാണെന്നാണ് വിശ്വാസം. അര്‍ദ്ധനഗ്‌നരും ധീരരുമായ’ പുരുഷന്മാര്‍ ഉള്‍പ്പെടുന്ന വേദനാജനകമായ സംഭവം ജനക്കൂട്ടത്തെ ആകര്‍ഷിക്കുകയും കാഴ്ചക്കാരുടെ ആഹ്ലാദങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്ക് ആവേശം Read More…

Featured Oddly News

ഇതിനപ്പുറം ചാടിക്കടന്നവനാണീ… സൈക്കിളുമായി വെള്ളക്കെട്ട് മറികടക്കാൻ യുവാവ് ചെയ്തത്- വീഡിയോ

അസാമാന്യം എന്നു തോന്നിക്കുന്ന ഒട്ടനവധി വീഡിയോകൾ സോഷ്യൽ മീഡിയ വഴി വൈറലാകാറുണ്ട്. ഇപ്പോഴിതാ വെള്ളക്കെട്ടുള്ള റോഡ് മറികടക്കാൻ സൈക്കിളിൽ എത്തിയ യുവാവ് കണ്ടെത്തിയ മാർഗമാണ് നെറ്റിസൺസിനെ അമ്പരപ്പിച്ചിരിക്കുന്നത്. വലിയ ഒരു ലോഡ് ചാക്കുമായി സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടയിൽ ആണ് യുവാവിന് മുൻപിൽ വെള്ളക്കെട്ട് പ്രത്യക്ഷപ്പെടുന്നത്. എന്നാൽ യുവാവ് വെള്ളക്കെട്ട് വകവെക്കാതെ തന്റെ തൊട്ടടുത്തുള്ള ചുവരിൽ കാലുകൾ ഉറപ്പിച്ചു ചുവരിലൂടെ നടന്നു നീങ്ങി മറുകര എത്തുകയാണ്. @CCTV IDIOTS എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ വെള്ളക്കെട്ടുള്ള Read More…