Featured Health

വിയർപ്പിനെ വെറുക്കല്ലേ ! ആരും നിങ്ങളോട് പറഞ്ഞിട്ടില്ലാത്ത അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ – വീഡിയോ

വിയർപ്പ് കഠിനാധ്വാനത്തിന്റെയോ ഏതെങ്കിലും അസ്വസ്ഥതയുടെയോ ഒരു സൂചന മാത്രമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്നാല്‍ അറിയുക, വിയർപ്പ് നിങ്ങളുടെ ശരീരം ഉത്പാദിപ്പിക്കുന്ന ഏറ്റവും ആരോഗ്യകരമായ ഒന്നാണ്. വിയർപ്പ് ശരീരത്തെ തണുപ്പിക്കാനുള്ള ഒരു പ്രക്രിയ മാത്രമല്ല. അത് നിങ്ങളുടെ ഹൃദയത്തിനും തലച്ചോറിനും ചർമ്മത്തിനും ഒരു ഊർജ്ജ സ്രോതസ്സാണ്. ഒരുപക്ഷേ നിങ്ങൾക്ക് അറിയാത്ത വിയർപ്പിന്റെ അവിശ്വസനീയമായ ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കാം. സ്റ്റാൻഫോർഡ് സ്കൂൾ ഓഫ് മെഡിസിനിലെ ആരോഗ്യ വിദഗ്ദ്ധനായ പ്രശാന്ത് ദേശായിയുടെ ഒരു പുതിയ വീഡിയോയിൽ, വിയർപ്പിന് പിന്നിലെ ശാസ്ത്രത്തെക്കുറിച്ചും അത് നമ്മുടെ Read More…

Featured Good News

ചീഞ്ഞ തക്കാളി എന്തിനുകൊള്ളാം? നല്ല ഷൂസും ബെല്‍റ്റും ചെരിപ്പും ഉണ്ടാക്കാം; ഇത് ബയോലതര്‍ കാലം !

മൃഗങ്ങളുടെ തുകലിനു പകരമാകാന്‍ ബയോലെതറിന് കഴിയുമോ? ഷൂസും ബെല്‍റ്റും ചെരിപ്പുകളുമൊക്കെയായുള്ള പരമ്പരാഗത തുകല്‍ വ്യവസായത്തില്‍ മൃഗങ്ങളുടെ തോലിന്റെ സ്ഥാനം ഇനി തക്കാളി മാലിന്യം കയ്യേറുകയാണ്. തക്കാളി മാലിന്യം പരിസ്ഥിതി സൗഹൃദ ബയോലെതര്‍ ആക്കി മാറ്റിക്കൊണ്ട് പ്രതേഷ് മിസ്ത്രിയുടെ ബയോ കമ്പനി ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നു. തക്കാളിയില്‍ നിന്ന് നിര്‍മ്മിച്ച ഷൂസും ബാഗുകളും നിര്‍മ്മിച്ച കമ്പനി 2021ലെ പെറ്റ വീഗന്‍ ഫാഷന്‍ അവാര്‍ഡില്‍ ടെക്‌സ്‌റ്റൈല്‍ രംഗത്തെ മികച്ച ഇന്നൊവേഷനായി തെരഞ്ഞെടുക്കപ്പെട്ടു. കമ്പനിയുടെ സ്ഥാപകനായ 26 കാരനായ പ്രതേഷ് Read More…

Featured Good News

‘ഇങ്ങനെയാവണം ഭര്‍ത്താവ്, വിവാഹശേഷം അന്ധയായ ഭാര്യയെ 12 വർഷത്തോളമായി പരിചരിക്കുന്ന യുവാവ്

തന്റെ അന്ധയായ ഭാര്യയെ 12 വർഷത്തോളം അർപ്പണബോധത്തോടെ പരിചരിച്ച ഒരു ചൈനീസ് ഭർത്താവിനെ പ്രശംസകൊണ്ട് മൂടുകയാണ് ഓൺലൈന്‍ ഉപയോക്താക്കള്‍ . ഒരു പതിറ്റാണ്ടിലേറെയായി കാഴ്ച നഷ്ടപ്പെട്ട ഭാര്യയെ ശ്രദ്ധയോടെ പരിചരിച്ചതിന് കിഴക്കൻ ചൈനയിലെ ഒരു യുവാവിന് ‘ഏറ്റവും അർപ്പണബോധമുള്ള ഭർത്താവ്’ എന്ന വിശേഷണമാണ് ലഭിച്ചത്. 39 വയസ്സുള്ള ലി ജുക്സിൻ, ഭാര്യ ഷാങ് സിയിങ് എന്നിവരുടെ കഥ ചൈനീസ് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഷാൻഡോങ് ആസ്ഥാനമായുള്ള ക്വിലു ഈവനിംഗ് ന്യൂസാണ് ആദ്യം ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ജീവിതം Read More…

Featured Sports

വിജയം ഇന്ത്യന്‍ സൈന്യത്തിനു സമര്‍പ്പിച്ച് സൂര്യകുമാര്‍; പാക്ക് താരങ്ങൾക്ക് ഹസ്തദാനമില്ലാതെ മടക്കം, ടോസിന്റെ സമയത്തും ഇല്ല- വീഡിയോ

സിക്സടിച്ചു മത്സരം ജയിപ്പിച്ചതിനു പിന്നാലെ ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ ഏഴു വിക്കറ്റ് വിജയം ഇന്ത്യന്‍ സൈനികർക്കു സമര്‍പ്പിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ‘‘പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കൊപ്പമാണു ഞങ്ങൾ. ഈ വിജയം ഇന്ത്യൻ സൈന്യത്തിന് സമര്‍പ്പിക്കുന്നു. പാക്കിസ്ഥാനെതിരായ കളി ഞങ്ങൾക്ക് മറ്റൊരു മത്സരം മാത്രമാണ്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല.’’ സൂഫിയാന്‍ മുഖീം എറിഞ്ഞ 16-ാം ഓവറിലെ അഞ്ചാം പന്ത് സിക്‌സര്‍ പറത്തി ഇന്ത്യയുടെ വിജയം കുറിച്ചത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവായിരുന്നു. ശിവം ദുബെയായിരുന്നു ഒപ്പം. ജയിച്ചതിനു പിന്നാലെ Read More…

Featured Travel

സമാധാനം വേണമെന്ന്, സഞ്ചാരികളെ ആട്ടിപ്പായിച്ച മല്ലോര്‍ക്ക പഠിച്ചു ; ഇപ്പോള്‍ മടങ്ങിവരാന്‍ കേഴുന്നു

വിനോദസഞ്ചാരികള്‍ കൂടുന്നതിനാല്‍ സ്വകാര്യത നഷ്ടപ്പെട്ടെന്ന് ആവലാതി പറഞ്ഞ സ്പാനിഷ് വിനോദസഞ്ചാര കേന്ദ്രം മല്ലോര്‍ക്ക ഇപ്പോള്‍ സഞ്ചാരികള്‍ക്കായി കേഴുന്നു. വിനോദ സഞ്ചാര വിരോധികള്‍ കൂടിയതിനെ തുടര്‍ന്ന് ഇവിടേയ്ക്ക് വരരുതെന്ന് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ മല്ലോര്‍ക്കയില്‍ ഇപ്പോള്‍ ടൂറിസം മന്ദഗതിയിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഫേകളും ബാറുകളും ഹോട്ടലുകളും ആളൊഴിഞ്ഞതിനെ തുടര്‍ന്ന് സഞ്ചാരികള്‍ മടങ്ങിവരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ഈ സ്പാനിഷ് സ്‌റ്റേറ്റ്. പാല്‍മയിലെ മല്ലോര്‍ക്കയിലെ പഴയ പട്ടണം ഇപ്പോള്‍ പകുതി ശൂന്യമായെന്നും ഡിസ്‌കോ ക്ലബ്ബുകളില്‍ ആള് കുറവാണെന്നും ഭക്ഷണം വിളമ്പുന്ന വെയ്റ്റര്‍മാര്‍ വെറുതെയിരിക്കുന്നു Read More…

Featured The Origin Story

‘കറുപ്പ്കൃഷി’യില്‍ അഫ്ഗാനെ തോല്‍പ്പിച്ച് പാകിസ്താന്‍; ലോകത്തെ കറുപ്പിന്റെ തലസ്ഥാനമായി മാറിയതെങ്ങനെ?

ലോകത്ത് കറുപ്പ് ഉല്‍പ്പാദനത്തിന്റെ 80 ശതമാനം കയ്യാളുന്ന അഫ്ഗാനിസ്ഥാനിലെ പാടങ്ങളുടെ റെക്കോഡ് പാകിസ്താന്‍ മറികടന്നു. 2022-ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ‘പോപ്പി കൃഷി’ നിരോധിച്ചതോടെയാണ് പാകിസ്താനില്‍ കറുപ്പ്ഉല്‍പ്പാദനം റെക്കോഡ് ഇട്ടത്. പാകിസ്ഥാന്‍ ലോകത്തിലെ പുതിയ കറുപ്പ് കേന്ദ്രമായി മാറിയിരിക്കുകയാണ്. പോപ്പി ചെടിയുടെ പൂവാണ് കറുപ്പിന്റെ ഉറവിടം. കറുപ്പിന് വേണ്ടി മാത്രമല്ല, ലോകമെമ്പാടും നാശം വിതയ്ക്കുന്ന ഹെറോയിന്‍ പോലുള്ള സെമിസിന്തറ്റിക് മയക്കുമരുന്നുകള്‍ക്കും പോപ്പി ഉപയോഗിക്കുന്നു. അഫ്ഗാന്‍ കര്‍ഷകരുടെ വൈദഗ്ദ്ധ്യം, മരുഭൂമിയിലെ ജലസേചനം, ഷെയര്‍-ക്രോപ്പ് കര്‍ഷകര്‍ എന്ന നിലയിലുള്ള അവരുടെ പങ്ക് Read More…

Featured Good News

ഭുസാവല്‍ സ്‌റ്റേഷനിലെ ‘രുദ്ര’ ഒരു സാധാരണ ട്രെയിനല്ല ; സഞ്ചരിക്കുന്ന ആശുപത്രി

പൂനെ: മഹാരാഷ്ട്രയിലെ ഭുസാവല്‍ എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍, ആദ്യം കാണുന്നത് ഭുസാവല്‍ ജംഗ്ഷന്റെ ചിത്രമാണ്. അതായത് നഗരത്തിലെ റെയില്‍വേ സ്റ്റേഷന്റെ ചിത്രം. എന്നാല്‍ ഇത് ഒരു സാധാരണ റെയില്‍വേ സ്‌റ്റേഷനല്ല. 25,000-ത്തിലധികം റെയില്‍വേ ജീവനക്കാരും അവരുടെ കുടുംബങ്ങളും ഇതുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ കഴിയുന്നു. ഇവിടുത്തെ ട്രെയിനുകളില്‍ ഒന്നില്‍ എപ്പോഴും വലിയ തിരക്കാണ്. അത് വെറുമൊരു ട്രെയിനല്ല ഈ പ്രദേശത്തെ ആശുപത്രികളില്‍ ഒന്നാണ്. ഭുസാവല്‍ റെയില്‍വേ ഡിവിഷനിലെ മാനേജറായ ഇത്യ പാണ്ഡെയുടേതാണ് ഈ ഐഡിയ. രാജ്യത്തെ വിവിധ സ്ഥലങ്ങളെ Read More…

Featured Good News

ഭൂമി മുഴുവൻ നടന്ന ഒരേയൊരു മനുഷ്യൻ! 30 വര്‍ഷം, കാല്‍നടയായി 36,000 മൈല്‍, പൂര്‍ത്തിയാക്കാന്‍ 2000 മൈല്‍ കൂടി മാ​‍ത്രം

വൈവിദ്ധ്യമാര്‍ന്ന വാഹനസംവിധാനങ്ങള്‍ ഉള്ള ഈ കാലത്ത് കാല്‍നടയായി എത്രദൂരം സഞ്ചരിക്കാനാകും ? മിക്ക ആളുകളും ലക്ഷ്യത്തിലെത്താന്‍ കുറുക്കുവഴികള്‍ തേടുന്ന കാലത്ത്, കാള്‍ ബുഷ്ബി എന്ന ബ്രിട്ടീഷുകാരനായ ഈ മുന്‍ പാരാട്രൂപ്പര്‍ കാല്‍നടയായി ലോകം ചുറ്റുകയാണ്. 1998 നവംബര്‍ 1 ന് ചിലിയിലെ പുന്റ അരീനസില്‍ കാള്‍ തന്റെ ദൗത്യം ആരംഭിച്ചു. കാര്‍, വിമാനം, ബോട്ട്, എന്നീ വാഹനസൗകര്യങ്ങള്‍ ഉപക്ഷേിച്ച്, എന്തിന് സൈക്കിള്‍ പോലും ഉപയോഗിക്കാതെ ചിലിയില്‍ നിന്നും ഇംഗ്ലണ്ടിലെ ഹള്‍ എന്ന സ്വന്തം നാടിലേക്ക് മടങ്ങുകയാണ് ഇദ്ദേഹം. Read More…

Featured Good News

ഉപേക്ഷിച്ച പ്ലാസ്റ്റിക് കളിപ്പാട്ടം കൊണ്ടെരു വീട് ; ഉപയോഗിച്ചിരി ക്കുന്നത് 6000 ടോയ് കള്‍

എല്ലാ കളിപ്പാട്ടങ്ങളുടെയും 80 ശതമാനവും മാലിന്യക്കൂമ്പാരങ്ങളിലോ, ഇന്‍സിനറേറ്ററുകളിലോ, സമുദ്രത്തിലോ ആണ് എത്തപ്പെടാറുള്ളത്. എന്നാല്‍ വളര്‍ന്നുവരുന്ന ഈ പ്ലാസ്റ്റിക് പ്രശ്നം പരിഹരിക്കുന്നതിനായി വൃത്താകൃതിയിലുള്ള വീട് നിര്‍മ്മിച്ചിരിക്കുകയാണ് ഒരു ആര്‍ക്കിടെക്റ്റ്. ടോയ് സ്റ്റോറി എന്ന് വിളിക്കപ്പെടുന്ന ഈ അതുല്യമായ വീടിന്റെ പുറം ചുവരുകളില്‍ ഘടനാപരമായ ഘടകങ്ങളായും അലങ്കാരങ്ങളായും ഏകദേശം 6,200 ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങളുണ്ട്. മലയാളി ആര്‍ക്കിടെക്റ്റ് വിനു ഡാനിയേല്‍ ഒരു വൃത്താകൃതിയിലുള്ള വീട് രൂപകല്‍പ്പന ചെയ്തു. അതിന്റെ പുറംഭാഗത്തെ ഭിത്തി മണ്‍കട്ടകള്‍, മംഗലാപുരം ടൈലുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ചതാണ്! Read More…