ന്യൂഡല്‍ഹി: കൊച്ചിയില്‍നിന്ന് അബുദാബിയിലേക്കുള്ള വിമാനത്തില്‍ സഹായാത്രികന്റെ ജീവന്‍ രക്ഷിച്ച് മലയാളി നഴ്‌സുമാര്‍. കൊച്ചിയില്‍നിന്ന് യാത്ര തുടങ്ങി ഇരുപത് മിനിറ്റിനുള്ളില്‍ ഹൃദയാഘാതം സംഭവിച്ച സഹയാത്രികനാണ് ഇവര്‍ രക്ഷകരായത്. വയനാട് സ്വദേശിയായ അഭിജിത്ത് ജീസും (26) ചെങ്ങന്നൂരില്‍ നിന്നുള്ള അജീഷ് നെല്‍സണും (29) കേരളത്തില്‍നിന്നുള്ള ഒരാള്‍ ശ്വാസംമുട്ടുന്നതു കണ്ടതും പൊടുന്നനെ ഇടപെടുകയായിരുന്നു. എയര്‍ അറേബ്യ വിമാനമായ ‘3 എല്‍ 128’ല്‍ യു.എ.ഇയില്‍ ജോലിക്കു ചേരാന്‍ പോകുകയായിരുന്നു ഇരുവരും. സഹയാത്രികന്റെ നിസഹായാവസ്ഥ കണ്ടതും അദ്ദേഹത്തെ സഹായിക്കാന്‍ ഇരുവരും ഓടിയെത്തി. രണ്ട് റൗണ്ട് Read More…
പഠനശേഷം വ്യായാമം ചെയ്യുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കും ! എന്തുകൊണ്ട് ? ഡോക്ടർ പറയുന്നു
പഠനത്തിന് ശേഷം വ്യായാമം ചെയ്യുന്നത് അടുത്ത ദിവസം കൂടുതൽ കാര്യങ്ങൾ ഓർമ്മിക്കാൻ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ? മിക്ക ആളുകളും വർക്കൗട്ടുകളെ ശാരീരികക്ഷമതയുമായി ബന്ധപ്പെടുത്തുമ്പോൾ, ഒരു പഠന സെഷന് ശേഷം വ്യായാമം ചെയ്യുന്നത് ഓർമ്മശക്തിയെ ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. അനസ്‌തേഷ്യോളജിസ്റ്റും ഇന്റർവെൻഷണൽ പെയിൻ മെഡിസിൻ ഫിസിഷ്യനുമായ ഡോ. കുനാൽ സൂദ്, പഠനത്തിന് ശേഷമുള്ള വ്യായാമവും വർദ്ധിച്ച ഓർമ്മ നിലനിർത്തലും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിയിരിക്കുന്നു. ഒക്ടോബർ 27-ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, പഠനത്തിന് ശേഷം മിതമായ Read More…
ഭാര്യ ഉഷ ക്രിസ്‌ത്യാനിയാകുമെന്നാണ് പ്രതീക്ഷയെന്ന് ജെ.ഡി. വാന്‍സ്, ഇനി അവര്‍ അങ്ങനെ ചെയ്തില്ലെങ്കിലോ?….. വീഡിയോ
വാഷിങ്‌ടണ്‍: ഹിന്ദുവായ തന്റെ ഭാര്യ ഉഷാ വാന്‍സ് ഒരിക്കല്‍ കത്തോലിക്കാ സഭയാല്‍ സ്വാധീനിക്കപ്പെടുമെന്നും ക്രിസ്‌ത്യന്‍ മതം സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. മിസ്സിസ്സിപ്പിയില്‍ ‘ടേണിങ് പോയിന്റ് യു.എസ്.എ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇപ്പോള്‍ മിക്ക ഞായറാഴ്‌ചകളിലും ഉഷ എന്നോടൊപ്പം പള്ളിയില്‍ വരാറുണ്ട്. ഞാന്‍ അവളോടും പൊതുവേദികളിലും പറഞ്ഞപോലെ, ഇപ്പോള്‍ എന്റെ ഏറ്റവുമടുത്ത 10,000 സുഹൃത്തുക്കള്‍ക്കു മുന്നിലും പറയട്ടെ, എന്നെ പള്ളി സ്വാധീനിച്ചതുപോലെ അവള്‍ക്കും സംഭവിക്കുമോ? അങ്ങനെ സംഭവിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ Read More…
കല്യാണത്തിന് മൂന്ന് സ്വർണാഭരണങ്ങള്‍ മാത്രം; അധികമായാല്‍ 50,000 പിഴ; വിചിത്ര നിര്‍ദ്ദേശവുമായി ഒരു പഞ്ചായത്ത്
കലാണത്തിന് അധികം സ്വർണാഭരണങ്ങള്‍ ധരിക്കരുത് എന്ന തീരുമാനം നടപ്പിലാക്കി ഒരു പഞ്ചായത്ത്. വിവാഹത്തിന് സ്വർണാഭരണങ്ങള്‍ പാടില്ല എന്നല്ല, പരിമിതമാക്കണമെന്നാണ് പഞ്ചായത്തിന്റെ ഉത്തരവ്. ഇതുപ്രകാരം മൂക്കുത്തി, കമ്മൽ, താലിമാല എന്നീ മൂന്ന് ആഭരണങ്ങള്‍ ധരിക്കാൻ മാത്രമാണ് സ്ത്രീകൾക്ക് അനുമതി . ഈ നിയമം ലംഘിക്കുന്നവർക്ക് കൃത്യമായി പിഴയീടാക്കാനും പഞ്ചായത്ത് തീരുമാനിച്ചിരിക്കുകയാണ്. വിവാഹങ്ങള്‍ക്ക് സ്ത്രീകൾ മൂന്നിൽ കൂടുതൽ സ്വർണാഭരണങ്ങൾ ധരിക്കരുതെന്നും, അങ്ങനെ ധരിച്ചാൽ 50,000 രൂപ പിഴ ചുമത്തുമെന്നുമാണ് പഞ്ചായത്തിന്റെ ഉത്തരവ്. ഡെറാഡൂണിലെ യമുന, ടൺസ് നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന Read More…
‘ഞാൻ അവിടെ നിന്നു, അവൻ എനിക്കുവേണ്ടി പോരാടി’ ബൈബിള്‍ വചനങ്ങൾ ഉരുവിട്ട് ജെമീമ റോഡ്രിഗസ്
മുംബൈ: വ്യാഴാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന സെമി പോരാട്ടത്തിൽ 338 റൺസെന്ന റെക്കോർഡ് സ്കോർ നേടിയിട്ടും, ഓസ്ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിൽ. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യൻ വനിതകൾ സെമി ഫൈനലിൽ സ്വന്തമാക്കിയത്. സ്വന്തം കാണികൾക്ക് മുന്നിൽ ജെമീമ റോഡ്രിഗസ് 127 റൺസ് നേടി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ത്രില്ലർ പോരാട്ടത്തിൽ 339 റൺസ് വിജയലക്ഷ്യത്തിലേക്ക് 48.3 ഓവറിലാണ് ഇന്ത്യയെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. 134 പന്തുകൾ Read More…
സംഗീതജ്ഞരെ സെക്കൻഡുകൾക്കുള്ളിൽ കേട്ട്; തിരിച്ചറിയും; 6വയസ്സുകാരൻ ശിവൻഖ് ഗിന്നസ് ലോക റെക്കോർഡിൽ
ദുബായിൽ ജനിച്ച തമിഴ് ബാലപ്രതിഭയായ ശിവൻഖ് വരുൺ വരദരാജൻ, വെറും 60 സെക്കൻഡുകൾക്കുള്ളിൽ 16 ക്ലാസിക്കൽ സംഗീതജ്ഞരെ പാട്ടുകേട്ട് തിരിച്ചറിഞ്ഞ് ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ചു. കേവലം ആറു വയസ്സുമാത്രം പ്രായമുള്ള ശിവൻഖ് വരുൺ വരദരാജൻ, പരിചയസമ്പന്നരായ സംഗീതജ്ഞർക്ക് പോലും അസാധ്യമായ ഒരു കാര്യമാണ് ചെയ്തത്. ഇത് സംഗീതത്തിലുള്ള അവന്റെ അസാധാരണമായ ബുദ്ധിയുടെയും ഓർമ്മശക്തിയുടെയും പ്രകടനമാണ്. View this post on Instagram Shared post on Time Youtube embed code ശിവൻഖ് വരുൺ വരദരാജൻ Read More…
റെഡ് വൈനിനൊപ്പം വാനില ഐസ്ക്രീമും; അസാധാരണ കോംബോ, നിങ്ങൾ രുചിച്ചിട്ടുണ്ടോ?
റെഡ് വൈനും ഐസ്‌ക്രീമും ഇൻ്റർനെറ്റിലെ ഏറ്റവും പുതിയ മധുരവും ലഹരിയും കലർന്ന ഒരു ഭ്രമമായി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ റെഡ് വൈനും ഐസ്‌ക്രീമും ലോകത്തെ ആകെ ഇളക്കി മറിക്കുകയാണ്: റെഡ് വൈനും ഐസ്‌ക്രീമും! അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. ഒരു ഗ്ലാസിൽ ധാരാളം വാനില ഐസ്‌ക്രീം എടുത്ത് അതിനു മുകളിൽ നല്ല റെഡ് വൈൻ ഒഴിക്കുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. കേൾക്കുമ്പോൾ അസാധാരണമായി തോന്നുന്നുണ്ടോ? ഒരുപക്ഷേ, പക്ഷേ ഈ ട്രെൻഡ് ഇപ്പോൾ നമ്മുടെ സോഷ്യൽ മീഡിയ Read More…
അന്ന് രക്‌തപ്പുഴയൊഴുക്കിയ മാവോയിസ്‌റ്റ് നേതാവ് ഇന്ന് രക്‌തബാങ്കില്‍ സെക്യൂരിറ്റി!
ഭുവനേശ്വര്‍: ഒരിക്കല്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ചുലക്ഷം രൂപ പാരിതോഷികം വാങ്ങി തോക്ക് താഴെവച്ചു കീഴടങ്ങിയ മാവോയിസ്‌റ്റ് ഇന്ന് രക്‌ത ബാങ്കിന്റെ മുന്നില്‍ സെക്യൂരിറ്റി ഗാര്‍ഡ്! പറഞ്ഞുവരുന്നത് ഒഡീഷയിലെ മല്‍ക്കാന്‍ഗിരി ജില്ലയില്‍ നിന്നുള്ള മുന്‍ മാവോയിസ്‌റ്റ് നേതാവ് ധനന്‍ജോയ് ഗോപ് എന്ന സുധീറിനെക്കുറിച്ചാണ്. ഗോപ് 14-15 വര്‍ഷത്തെ മാവോയിസ്‌റ്റ് പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 5 ലക്ഷം രൂപ പാരിതോഷികം കൈപ്പറ്റി 2019 ഫെബ്രുവരിയിലാണ് കോരാപുട്ട് പോലീസിനു മുന്നില്‍ കീഴടങ്ങിയത്.മാവോയിസ്‌റ്റുകളുടെ ഗുമ്മ മേഖല കമ്മിറ്റിയിലെ ഡിവിഷണല്‍ കമ്മിറ്റി അംഗവും (ഡി.സി.എം.) കലിമേല Read More…
20 ഫോർ, 4 സിക്സ്; 143 പന്തിൽ 169: കത്തിക്കയറി ലോറ, കടപുഴകി റെക്കോർഡുകൾ, ദക്ഷിണാഫ്രിക്ക ഫൈനലില്‍
ഗുവാഹാത്തി: വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഒന്നാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർഡ് ബാറ്റിങ്ങിൽ കത്തിക്കയറിയതോടെ പിറന്നത് ഒരുപിടി റെക്കോർഡുകൾ. ഇംഗ്ലണ്ടിനെ 125 റണ്ണിനു തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക വനിതകളുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ കന്നി ലോകകപ്പ് ഫൈനലാണിത്. ഓപ്പണറായി ഇറങ്ങിയ ലോറ, 48-ാം ഓവറിലാണ് പുറത്തായത്. നാല് സിക്സും 20 ഫോറുമടങ്ങുന്നതായിരുന്നു ലോറയുടെ ഇന്നിങ്സ്. 1997ലെ ലോകകപ്പിൽ ഡെൻമാർക്കിനെതിരെ ബെലിൻഡ ക്ലാർക്ക് നേടിയ 229* റൺസിന് ശേഷം ഒരു ലോകകപ്പ് Read More…














