Featured Good News

3 PhDകള്‍, 7 ബിരുദങ്ങള്‍, 46 ബിരുദാനന്തര ബിരുദങ്ങള്‍… 55-ാം വയസില്‍ 138 ഡിഗ്രികള്‍; ദശരഥ്‌ സിങ്‌ പഠനം തുടരുന്നു

വിദ്യാഭ്യാസം എന്നത് ഒരു നിശ്ചിത കാലയളവിൽ പൂർത്തിയാക്കേണ്ട ഒന്നല്ല, മറിച്ച് ജീവിതകാലം മുഴുവൻ തുടരേണ്ട ഒന്നാണെന്ന് തെളിയിക്കുകയാണ് രാജസ്ഥാനിൽ നിന്നുള്ള മുൻ സൈനികൻ ദശരഥ് സിങ്. ജുൻജുനു ജില്ലയിലെ ഖിരോദ് ഗ്രാമത്തിൽ നിന്നുള്ള അദ്ദേഹം, വിരമിക്കലിന് ശേഷമുള്ള തന്റെ ജീവിതം അറിവ് നേടുന്നതിനായി പൂർണ്ണമായും സമർപ്പിച്ചിരിക്കുകയാണ്. ഔദ്യോഗിക വിദ്യാഭ്യാസം അന്യമായിരുന്ന ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച്, പരിമിതമായ സൗകര്യങ്ങളുള്ള ഗ്രാമീണ സ്കൂളിൽ പഠിച്ചു വളർന്ന ദശരഥ് സിങ്ങിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഉപരിപഠനം എന്നത് അക്കാലത്ത് Read More…

Featured Oddly News

റോയല്‍ ചായ ! ഒരുലക്ഷം വാടകനൽകി റോൾസ് റോയ്‌സിൽ ചായക്കച്ചവടം; വേറിട്ട പരീക്ഷണം, പക്ഷെ പണിപാളി ! വീഡിയോ

വാടകയ്‌ക്കെടുത്ത റോൾസ് റോയ്‌സ് കാറിൽ ചായ വിൽപന നടത്തി സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഈ മനുഷ്യന്‍. ഇൻസ്റ്റാഗ്രാമിൽ ‘ഡീലക്സ് ഭയ്യാജി’ എന്ന പേജിലൂടെ പങ്കുവെച്ച ഈ വീഡിയോയിൽ, ആഡംബരവും സാധാരണക്കാരന്റെ ചായയും തമ്മിൽ കൂട്ടിയിണക്കിയുള്ള ഒരു ബിസിനസ് പരീക്ഷണമാണ് ഇയാൾ നടത്തിയത്. ഒരു ലക്ഷം രൂപയ്ക്കാണ് ഇയാൾ റോൾസ് റോയ്‌സ് കാർ വാടകയ്‌ക്കെടുത്തത്. തുടർന്ന് ഒരു ചായക്കടക്കാരനുമായി കരാറിലേർപ്പെടുകയും പോസ്റ്ററുകൾ അടിച്ച് ആളുകളെ ആകർഷിക്കുകയും ചെയ്തു. “റോൾസ് റോയ്‌സിനുള്ളിലിരുന്ന് ചായ കുടിച്ചിട്ടുണ്ടോ?” എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് Read More…

Featured Oddly News

നിങ്ങളുടെ കണ്ണുനിറയ്ക്കും ഈ കാഴ്ച; രണ്ടു കൈകളില്ല, കൂട്ടുകാരുടെ കളി ചിരിച്ചാസ്വദിച്ച് കുഞ്ഞുമാലാഖ

രണ്ടു കൈകളുമില്ലാത്ത ഒരു കുഞ്ഞുപെൺകുട്ടി തന്റെ കൂട്ടുകാരുടെ കളി നോക്കി ഉമ്മറത്തിരുന്ന് ചിരിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. സമപ്രായക്കാരായ രണ്ട് ആൺകുട്ടികൾ ഓടിപ്പിടിച്ചു കളിക്കുന്നത് അതീവ സന്തോഷത്തോടെയും നിഷ്കളങ്കതയോടെയുമാണ് ഈ കുരുന്ന് ആസ്വദിക്കുന്നത്. തൻ്റെ ശാരീരിക പരിമിതികളിൽ തെല്ലും സങ്കടമോ നിരാശയോ ഇല്ലാതെ, നിർമലമായ ചിരിയോടെ കളി കാണുന്ന ആ പൈതൽ സൈബർ ലോകത്തിന്റെയാകെ കണ്ണ് നനയിക്കുകയാണിപ്പോൾ. View this post on Instagram A post shared by diva choudhary (@deeva_2024) ദിവ Read More…

Featured Good News

ഇനി ‘ശൈത്താനും’ ‘ഷേരു’വുമില്ല; സ്കൂൾ കുട്ടികൾക്ക് അപമാനകരമായ പേരുമാറ്റാൻ അവസരവുമായി സര്‍ക്കാര്‍

രാജസ്ഥാനിലെ സ്കൂൾ രജിസ്റ്ററുകളിൽ രേഖപ്പെടുത്തിയിട്ടുള്ള അർത്ഥശൂന്യമോ അപകീർത്തികരമോ ആയ പേരുകൾ മാറ്റി മാന്യമായ പുതിയ പേരുകൾ നൽകാൻ സർക്കാർ പദ്ധതിയിടുന്നു. “സാർത്ഥക് നാം അഭിയാൻ” എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിനിലൂടെ, “ഷൈത്താൻ”, “ഷേരു” തുടങ്ങിയ പേരുകൾ കാരണം വിദ്യാർത്ഥികൾ അനുഭവിക്കുന്ന അപമാനവും ആത്മവിശ്വാസക്കുറവും പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു കുട്ടിയുടെ വ്യക്തിത്വവും സ്വത്വവും രൂപപ്പെടുത്തുന്നതിൽ പേരിന് വലിയ പങ്കുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ ചൊവ്വാഴ്ച പറഞ്ഞു. പലപ്പോഴും മാതാപിതാക്കൾ അർത്ഥം പൂർണ്ണമായി മനസ്സിലാക്കാതെയാണ് ഇത്തരം പേരുകൾ തിരഞ്ഞെടുക്കുന്നതെന്നും, Read More…

Featured Oddly News

പേര് ‘നാരിശക്തി’, നിലപാട് വിചിത്രം; സ്ലീവ്‌ലെസ്സ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ വേദിയിൽ കയറ്റിയില്ല- വീഡിയോ

ഡൽഹി സർവകലാശാലയിലെ (DU) ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിൽ നടന്ന ‘നാരി ശക്തി’ (സ്ത്രീ ശാക്തീകരണം) എന്ന വിഷയത്തിലുള്ള ഒരു പരിപാടിക്കിടെ, സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചതിന്റെ പേരിൽ വേദിയിൽ പ്രവേശനം നിഷേധിക്കപ്പെട്ടതായി വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ. ദൗലത്ത് റാം കോളേജിലെ വിദ്യാർത്ഥിനിയായ സാറ ശർമ്മ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. സ്ത്രീകൾക്ക് മാത്രം പ്രാധാന്യം നൽകി സംഘടിപ്പിച്ച ഈ പരിപാടിയിൽ കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയായിരുന്നു മുഖ്യാതിഥി. പരിപാടിയിലെ ജഡ്ജിമാരെ ആദരിക്കുന്നതിനായി ക്ഷണിക്കപ്പെട്ട സാറയോട്, Read More…

Featured Sports

ലക്നൗവിനെതിരെ ബെംഗളൂരുവിന് ‘സൂപ്പർ’ ജയം, ആറാടിയ കോലിക്ക് ഓറഞ്ച് ക്യാപ്, ഒന്നാമതെത്തി ആർസിബി

റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ബാറ്റർമാരും ബോളർമാരും ഒരുപോലെ തിളങ്ങിയ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിന് ദയനീയ പരാജയം. തീർത്തും ഏകപക്ഷീയമായ പോരാട്ടത്തിൽ 5 വിക്കറ്റിനാണ് ആർസിബി വിജയിച്ചത്. ലക്നൗ മുന്നോട്ടുവെച്ച 147 റൺസ് എന്ന ചെറിയ ലക്ഷ്യം വെറും 15.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു മറികടന്നു. വിരാട് കോലി (34 പന്തിൽ 49), ക്യാപ്റ്റൻ രജത് പാട്ടീദാർ (13 പന്തിൽ 27), ജിതേഷ് ശർമ (9 പന്തിൽ 23) എന്നിവരുടെ ബാറ്റിങ് മികവാണ് ആർസിബിയെ Read More…

Featured Oddly News

വയറുവേദന; സ്കാൻ ചെയ്തപ്പോൾ കണ്ടത് 20 വർഷം മുൻപ് വിഴുങ്ങിയ തെർമോമീറ്റർ! പുറത്തെടുത്തപ്പോൾ ഒടിവുപോലുമില്ല !

സാധാരണമായ ഒരു വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ ചൈനക്കാരനായ യുവാവിനെ കാത്തിരുന്നത് പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു രഹസ്യമായിരുന്നു. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള വെൻഷൗ സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ വാങ്ങിന്റെ ശരീരത്തിനുള്ളിൽ നിന്നാണ് ഡോക്ടർമാർ അപ്രതീക്ഷിതമായി ഒരു വസ്തു കണ്ടെത്തിയത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഈ വിചിത്രമായ വാർത്ത റിപ്പോർട്ട് ചെയ്തത്. പരിശോധനയ്ക്കിടെ നടത്തിയ സ്‌കാനിംഗിലാണ് വാങ്ങിന്റെ ചെറുകുടലിന്റെ ആദ്യഭാഗത്ത് എന്തോ തങ്ങിനിൽക്കുന്നതായി ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടത്. അത് മെർക്കുറി അടങ്ങിയ ഒരു തെർമോമീറ്റർ ആണെന്ന് ഡോക്ടർമാർ സംശയിച്ചു. Read More…

Featured Sports

ടി20 ലോകകപ്പ് ജയിപ്പിച്ചിട്ടും സൂര്യകുമാറിന്റെ ക്യാപ്റ്റൻ സ്ഥാനം ഭീഷണിയിൽ? ഫോമില്ലെങ്കിൽ പുറത്തേക്ക്!

ടി20 ലോകകപ്പ് കിരീടം നിലനിർത്താൻ ഇന്ത്യയെ നയിച്ചെങ്കിലും, സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങിലെ മോശം ഫോം ബിസിസിഐയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകൾ. 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള ടീം പദ്ധതികളിൽ സൂര്യകുമാർ ഉണ്ടാകുമോ എന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. വരാനിരിക്കുന്ന ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾ സൂര്യകുമാറിന് നിർണ്ണായകമാകും. ക്യാപ്റ്റൻ എന്നതിലുപരി ഒരു ബാറ്റർ എന്ന നിലയിലായിരിക്കും ഈ ടൂറിൽ അദ്ദേഹം കൂടുതൽ വിലയിരുത്തപ്പെടുക. 2028-ലെ ഒളിമ്പിക്സും ടി20 ലോകകപ്പും എത്തുമ്പോഴേക്കും സൂര്യകുമാറിന് 38 വയസ്സാകുമെന്നതും സെലക്ഷൻ കമ്മിറ്റിയെ Read More…

Featured Good News

പുസ്തകം കണ്ടാൽ ആര്‍ക്കായാലും ഉറക്കം താനേ വരും! ചിരിപ്പിച്ച് ഒരു ‘പഠിപ്പിസ്റ്റ്’ പശുക്കുട്ടി- വീഡിയോ

പഠിക്കാൻ പുസ്തകം മുന്നിൽ വെച്ചാൽ ഉറക്കം വരുന്നത് കുട്ടികളുടെ മാത്രം പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. പുസ്തകം കണ്ടാൽ ഉറക്കം വരുന്ന ആ ‘മാന്ത്രികശക്തി’ മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും ബാധകമാണെന്ന് ഈ ദൃശ്യങ്ങൾ ചിരിയോടെ ഓർമ്മിപ്പിക്കുന്നു. മുന്നിൽ ഒരു പുസ്തകം തുറന്നു വെച്ചതിന് പിന്നാലെ ഉറക്കം തൂങ്ങുന്ന ഒരു പശുക്കിടാവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ക്യൂട്ട് ആയ ഈ പശുക്കുട്ടി ഉറക്കം നിയന്ത്രിക്കാൻ പാടുപെടുന്നതും, തല ഇരുവശങ്ങളിലേക്കും ചരിഞ്ഞു വീഴുന്നതും വീഡിയോയിലുണ്ട്. ‘നമാമി Read More…