Featured Sports

ഫിഫ ലോകകപ്പ്, എപിഎൽ, ടി20 ലോകകപ്പ് … 2026 സ്പോർട്സിന്റെ വര്‍ഷം, ഓര്‍ത്തുവയ്ക്കുക ഈ തീയതികള്‍

ഏഷ്യന്‍ ഗെയിംസ്‌, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌, ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌, ശീതകാല ഒളിമ്പിക്‌സ്, ഫുട്‌ബോള്‍ ലോകകപ്പ്‌… പുതു വര്‍ഷം കാത്തിരിക്കുന്നത്‌ ഒട്ടേറെ കായിക ഉത്സവങ്ങളെ. ഫെബ്രുവരി ആറ്‌ മുതല്‍ 22 വരെ വടക്കുകിഴക്കന്‍ ഇറ്റലിയില്‍ നടക്കുന്ന നടക്കുന്ന ശീതകാല ഒളിമ്പിക്‌സാണ്‌ ആദ്യത്തേത്‌. 93 രാജ്യങ്ങളില്‍നിന്നുള്ള 3,500 കായിക താരങ്ങള്‍ 16 ശീതകാല കായികയിനങ്ങളില്‍ മത്സരിക്കും. മാര്‍ച്ച്‌ ആറ്‌ മുതല്‍ 15 വരെയാണു പാരാലിമ്പിക്‌സ് മത്സരങ്ങള്‍. ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌് ഫെബ്രുവരി ഏഴ്‌ മുതല്‍ മാര്‍ച്ച്‌ എട്ട്‌ വരെയാണ്‌്. നിലവിലെ Read More…

Featured Sports

അവസാന പന്തിൽ സിക്സറടിച്ച് ജയിപ്പിച്ചത് ഏദൻ ആപ്പിൾ ടോം! ബാബ അപരാജിതിന് സെഞ്ച്വറി, കേരളത്തിന് തകര്‍പ്പന്‍ ജയം

അഹമ്മദാബാദ്‌ : വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റില്‍ രാജസ്‌ഥാനെതിരേ രണ്ട്‌ വിക്കറ്റിന്റെ ഉജ്വല ജയവുമായി കേരളം. അവസാന പന്ത്‌ വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ 344 റണ്ണെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നാണ്‌ കേരളം തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത രാജസ്‌ഥാന്‍ 50 ഓവറില്‍ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 343 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത കേരളം അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി. കളം നിറഞ്ഞു കളിച്ച ബാബാ അപരാജിതാണു (116 പന്തില്‍ 126 റണ്ണും ഒരു വിക്കറ്റും Read More…

Featured Lifestyle

മേശയ്ക്ക് താഴെയിരുന്ന് 12 മുന്തിരി കഴിക്കുന്നത് പ്രണയഭാഗ്യം നൽകും ! പുതുവർഷ രാവിലെ ‘ഗ്രേപ്പ് തിയറി’ ആചാരം

പുതുവർഷത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന അർദ്ധരാത്രിയിൽ, സ്പെയിൻകാർ ക്ലോക്കിലെ ഓരോ മണിമുഴക്കത്തിനും ഒന്നു വീതം ആകെ 12 മുന്തിരികൾ കഴിക്കുന്നു. വരാനിരിക്കുന്ന വർഷത്തിലെ ഓരോ മാസത്തെയും ഓരോ മുന്തിരി പ്രതിനിധീകരിക്കുന്നു. നിശ്ചിത സമയത്തിനുള്ളിൽ ഈ വെല്ലുവിളി പൂർത്തിയാക്കിയാൽ വരും വർഷത്തെ 12 മാസവും ഭാഗ്യവും സന്തോഷവും ഐശ്വര്യവും വിജയവും തേടിയെത്തുമെന്നാണ് ഇവരുടെ വിശ്വാസം. മഡ്രിഡിലെ പ്രശസ്തമായ ‘പ്യൂർട്ട ഡെൽ സോളി’ൽ (Puerta del Sol) നിന്നുള്ള തത്സമയ ടെലിവിഷൻ സംപ്രേക്ഷണം കണ്ടുകൊണ്ടാണ് ആയിരക്കണക്കിന് ആളുകൾ ഒരേസമയം ഈ ചടങ്ങിൽ Read More…

Featured Good News

ആരായിരുന്നു കേണല്‍ സന്തോഷ് ബാബു ? ഗൽവാൻ പോരാട്ടത്തിലെ വീരനായകന്‍, സൽമാൻ ഖാൻ ചിത്രത്തിന് പ്രചോദനം

2020 ജൂണിൽ ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ആർമി ഓഫീസറായിരുന്നു കേണല്‍ സന്തോഷ് ബാബു. പതിറ്റാണ്ടുകൾക്കിടയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റവും രൂക്ഷമായ സൈനിക ഏറ്റുമുട്ടലുകളിൽ ഒന്നായിരുന്നു അത്. യഥാർത്ഥ നിയന്ത്രണരേഖയിൽ (LAC) സംഘർഷം നിലനിന്നിരുന്ന കിഴക്കൻ ലഡാക്കിൽ വിന്യസിക്കപ്പെട്ടിരുന്ന 16 ബീഹാർ റെജിമെന്റിന്റെ കമാൻഡിംഗ് ഓഫീസറായിരുന്നു 37-കാരനായ അദ്ദേഹം. സൽമാൻ ഖാൻ നായകനാകുന്ന ‘ബാറ്റിൽ ഓഫ് ഗൽവാൻ’ (Battle of Galwan) എന്ന യുദ്ധചിത്രത്തിലെ കഥാപാത്രം അദ്ദേഹത്തിൽ നിന്ന് പ്രചോദനം Read More…

Featured Oddly News

‘നിന്റെ മുഖത്ത് ഞാൻ മൂത്രമൊഴിക്കും’: യുവാവിനു നേരെ വനിതാ പോലീസ് ഇൻസ്‌പെക്ടറുടെ അസഭ്യവർഷം- വീഡിയോ

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഗതാഗതക്കുരുക്കിനിടയിൽ ദമ്പതികളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത വനിതാ സബ് ഇൻസ്‌പെക്ടർക്കെതിരെ നടപടി. തന്റെ കാറിനു തൊട്ടുമുമ്പിലുണ്ടായിരുന്ന കാറോടിച്ചിരുന്ന യുവാവിന്റെ “മുഖത്ത് മൂത്രമൊഴിക്കും” എന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. താൻ സഞ്ചരിച്ചിരുന്ന കാർ കനത്ത ഗതാഗതക്കുരുക്കിൽപ്പെട്ടതോടെ നിയന്ത്രണം വിട്ട സബ് ഇൻസ്‌പെക്ടർ രത്‌ന റാത്തി, മുന്നിലുള്ള വാഹനയാത്രികർക്ക് നേരെ കാറിലിരുന്നുകൊണ്ട് അസഭ്യവർഷം നടത്തുകയായിരുന്നു. തുടർന്ന് Read More…

Featured Health

മടിയില്‍ വെച്ചാണോ ലാപ്‌ടോപ്പ് ഉപയോഗിയ്ക്കുന്നത്? പ്രത്യുത്പാദനപ്രശ്നം മുതല്‍ അര്‍ബുദത്തിനുവരെ കാരണമാകാം

ഇന്ന് മിക്ക ആളുകളും ജോലിയുടെ ഭാഗമായി ഉപയോഗിയ്ക്കുന്ന ഒന്നാണ് ലാപ്‌ടോപ്. എവിടെ ഇരുന്നും ജോലി ചെയ്യാം എന്നതാണ് ലാപ്‌ടോപ്പിന്റെ ഏറ്റവും വലിയ ഗുണം. എന്നാല്‍ പലരും സൗകര്യപ്രദമായി ലാപ്‌ടോപ്പ് മടിയില്‍ വെച്ച് ഉപയോഗിയ്ക്കുന്ന ശീലം ഉണ്ട്. ലാപ്‌ടോപ്പ് മടിയില്‍ വയ്ക്കുന്നത് പക്ഷേ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മടിയില്‍ വച്ച് കൊണ്ട് ദീര്‍ഘകാലം ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും ഉപയോഗിക്കുന്നത് ഇതിലെ ഇലക്ട്രോമാഗ്‌നറ്റിക് ഫ്രീക്വന്‍സി റേഡിയേഷന്‍ മൂലമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം…… ഗര്‍ഭകാല സങ്കീര്‍ണ്ണതകള്‍ – Read More…

Featured Oddly News

വർഷികവരുമാനം 38കോടി, യൂട്യൂബിൽ തരംഗമായി ഇന്ത്യയുടെ ‘ബന്ദർ അപ്നാ ദോസ്ത്’, എഐ വീഡിയോയുടെ കാലമോ?

നിർമ്മിത ബുദ്ധി (Artificial Intelligence) ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾ യൂട്യൂബിൽ വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ വിഭാഗത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ചാനലായി ഇന്ത്യയിൽ നിന്നുള്ള ‘ബന്ദർ അപ്നാ ദോസ്ത്’ (Bandar Apna Dost) മാറി. പ്രതിവർഷം ഏകദേശം 38 കോടി രൂപ ($4.25 Million) ആണ് ഈ ചാനലിന്റെ വരുമാനം. എന്താണ് ‘എഐ സ്ലോപ്പ്’ (AI Slop)?മനുഷ്യന്റെ ഇടപെടൽ വളരെ കുറഞ്ഞ രീതിയിൽ, പൂർണ്ണമായും എഐ ടൂളുകൾ Read More…

Featured Sports

ക്യാപ്‌റ്റന്റെ ആറാട്ട്‌ ബാറ്റിംഗ്, അഞ്ചിൽ അഞ്ചും ജയിച്ച് ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

തിരുവനന്തപുരം: അമരത്തിരുന്നു ക്യാപ്‌റ്റന്റെ കളി പുറത്തെടുത്ത ഹര്‍മന്‍പ്രീത്‌ കൗറിന്റെ കരുത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 ക്രിക്കറ്റ്‌ പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യന്‍ വനിതകള്‍ക്കു ജയം. കാര്യവട്ടത്തു നടന്ന പോരാട്ടത്തില്‍ 15 റണ്ണിനായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ പരമ്പര ഇന്ത്യ തൂത്തുവാരി (5-0). ഹര്‍മന്‍ പ്രീത്‌ കളിയിലെയും ഷെഫാലി വെര്‍മ (241 റണ്‍) പരമ്പരയിലെയും താരമായി. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ക്യാപ്‌റ്റന്‍ ഹര്‍മന്‍ പ്രീത്‌ കൗറി(43 പന്തില്‍ 68)ന്റെ വെടിക്കെട്ടില്‍ ഏഴുവിക്കറ്റിന്‌ 175 റണ്ണടിച്ചു. ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ശ്രീലങ്കയുടെ Read More…

Featured

‘ആദ്യ ലൈംഗികഅനുഭവം പെണ്‍കുട്ടിയുമൊത്ത്, അന്ന് ആകാംക്ഷയായിരുന്നു’; കെയ്റ്റ് വിന്‍സ്​ലെറ്റ് പറയുന്നു

കൗമാരകാലത്ത് ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും താത്പര്യം തോന്നിയിരുന്നുവെന്ന് ഹോളിവുഡ് നടി കെയ്റ്റ് വിന്‍സ്‌ലെറ്റ്. പുരുഷന്മാരേയും സ്ത്രീകളേയും താന്‍ ചുംബിച്ചിട്ടുണ്ടെന്നും കെയ്റ്റ് പറഞ്ഞു. ഈ അനുഭവങ്ങള്‍ പിന്നാട് പെണ്‍കുട്ടികള്‍ തമ്മിലുള്ള ബന്ധത്തെ പറ്റി പറഞ്ഞ സിനിമകളില്‍ അഭിനയിച്ചപ്പോള്‍ തനിക്ക് സഹായകമായെന്നും കെയ്റ്റ് പറഞ്ഞു. ‘ടീം ഡീക്കിന്‍സ്’ പോഡ്കാസ്റ്റിലാണ് ജീവിതത്തിലെ സ്വകാര്യ അനുഭവങ്ങളെ കുറിച്ച് താരം മനസ് തുറന്നത്.   കൗമാരകാലത്ത് എന്‍റെ ആദ്യ ലൈംഗിക അനുഭവമുണ്ടായത് പെണ്‍കുട്ടിയോടൊത്താണ്. ഞാന്‍ പെണ്‍കുട്ടികളെ ചുംബിച്ചിട്ടുണ്ട്, ആണ്‍കുട്ടികളേയും ചുംബിച്ചിട്ടുണ്ട്. അന്ന് ഒരു പ്രത്യേക ദിശയിലേക്ക് മാത്രമായി Read More…