Crime Featured

പീഡനം നടന്ന സമയം; പലവട്ടം മൊഴി മാറ്റി, അതിജീവിതയ്‌ക്കെതിരേ പ്രതിയുടെ മകള്‍, ചുമത്തപ്പെട്ടത് ഗൂഢാലോചനാക്കുറ്റം മാത്രം

ന്യൂഡല്‍ഹി: ഉന്നാവ് കേസില്‍ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തതിലൂടെ തന്റെ കുടുംബത്തിനു നീതി നിഷേധിക്കപ്പെട്ടെന്നു പ്രതി കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ മകള്‍ ഐശ്വര്യ സെംഗാര്‍. വര്‍ഷങ്ങളായി തന്റെ കുടുംബം സമൂഹത്തില്‍ അധിക്ഷേപം നേരിടുകയാണ്. അന്തസ്സും സമാധാനവും ഹനിക്കപ്പെട്ടു. തങ്ങളുടെ ഭാഗവും കേള്‍ക്കപ്പെടുകയെന്ന അടിസ്ഥാനാവകാശം നിഷേധിക്കപ്പെട്ടെന്നും ഐശ്വര്യ ആരോപിച്ചു. പീഡനം നടന്ന സമയത്തിന്റെ കാര്യത്തിലുള്‍പ്പെടെ അതിജീവിത പലവട്ടം മൊഴി മാറ്റിയിട്ടുണ്ട്. ആദ്യം ഉച്ചകഴിഞ്ഞ് രണ്ടുമണിയെന്നു പറഞ്ഞു. പിന്നെയത് ആറുമണിയും ഒടുവില്‍ എട്ടുമണിയുമായി. ഇത്തരം വൈരുദ്ധ്യങ്ങളൊന്നും വിചാരണാവേളയില്‍ Read More…

Featured Sports

ആരാണ് സൊനം യെ​ഷേ? ടി20 ക്രിക്കറ്റിൽ എട്ട് വിക്കറ്റ് നേട്ടം കൊയ്യുന്ന ലോകത്തിലെ ആദ്യ ബൗളർ- വീഡിയോ

ഗെലെഫു (ഭൂട്ടാന്‍): ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു മത്സരത്തിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ബൗളറായി ഭൂട്ടാന്റെ ഇടങ്കയ്യൻ സ്പിന്നർ സൊനം യേഷി ചരിത്രം കുറിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഗെലിഫുവിൽ മ്യാൻമറിനെതിരെ നടന്ന മൂന്നാം ടി20 മത്സരത്തിലാണ് 22-കാരനായ സൊനം ഈ അവിശ്വസനീയ നേട്ടം കൈവരിച്ചത്. മ്യാന്‍മര്‍ ടീമിന്റെ ഭൂട്ടാന്‍ പര്യടനത്തിന്റെ ഭാഗമാണ് അഞ്ച് ട്വന്റി20 കളുടെ പരമ്പര. ആദ്യം ബാറ്റ് ചെയ്ത ഭൂട്ടാന്‍ ഒന്‍പത് വിക്കറ്റിന് 127 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത മ്യാന്‍മര്‍ 9.2 Read More…

Featured Sports

വനിതാ ട്വന്റി20; പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, ആശ്വാസ ജയത്തിനായി ശ്രീലങ്ക, അവസാന പോരാട്ടം ഇന്ന്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം ഇന്നു നടക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം. എല്ലാ മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തു വാരുകയെന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ഇറങ്ങുക. നാല് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കി. തുടര്‍ച്ചയായ നാല് തോല്‍വികളില്‍ പതറുന്ന ശ്രീലങ്കയ്ക്ക് ആശ്വാസ ജയത്തിനായുള്ള പോരാട്ടമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും സമാനതകളില്ലാത്ത ആധിപത്യമാണ് ഇന്ത്യ പുലര്‍ത്തുന്നത്. ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ മിന്നും Read More…

Featured Movie News

വൃഷഭ; മോഹൻലാലിന്റെ ഏറ്റവും വലിയ പരാജയ ചിത്രം ? മുടക്ക് 70കോടി, ​മൂന്നാംദിനം കളക്ഷൻ വെറും ₹24 ലക്ഷം; ഇതുവരെ ആകെ ഒരു കോടി

മോഹൻലാലിന്‍റെ ഏറ്റവും പുതിയ പാൻ-ഇന്ത്യൻ ഫാന്‍റസി ആക്ഷൻ ചിത്രമായ വൃഷഭക്ക് ബോക്സ് ഓഫിസിൽ വൻ തകർച്ച. പുറത്തിറങ്ങി ആദ്യ ശനിയാഴ്ച ചിത്രത്തിന് രാജ്യവ്യാപകമായി 25 ലക്ഷം രൂപയിൽ താഴെ മാത്രമാണ് നേടിയത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് റിലീസായ മോഹൻലാലിന്‍റെ സംവിധായക അരങ്ങേറ്റ ചിത്രമായ ബറോസിനെക്കാൾ വലിയ പരാജയമായി വൃഷഭ മാറിയെന്നാണ് വിലയിരുത്തൽ. ഈ രീതിയിലാണെങ്കിൽ ചിത്രത്തിന്‍റെ ആകെ കലക്ഷൻ മൂന്ന് കോടിയിൽ താഴെയായേക്കാം. ആദ്യ ദിനം ആഭ്യന്തരമായി വെറും 60 ലക്ഷം രൂപയാണ് ചിത്രം നേടിയത്. Read More…

Featured Lifestyle

നിങ്ങള്‍ ചെയ്യുന്ന ഈ 3 തെറ്റുകൾ കുട്ടികളുടെ ബുദ്ധിശക്തി ഇല്ലാതാക്കും…

മാതാപിതാക്കള്‍ കുട്ടികളുടെ ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും പഠന കാര്യത്തിലുമൊക്കെ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ്. മാതാപിതാക്കള്‍ക്ക് മിക്കവര്‍ക്കും കുട്ടിയെ എങ്ങനെ പഠിപ്പിച്ചു തുടങ്ങണം എന്ന കാര്യത്തില്‍ വളരെ ആശങ്കയും ഉണ്ടാകും. ഓരോ കുട്ടിയും മറ്റൊരാളില്‍ നിന്നും കഴിവിലും ചിന്തയിലും വ്യത്യസ്തമായിരിക്കും. അക്കാദമിക് വിഷയങ്ങളില്‍ കുട്ടിക്ക് താല്പര്യം ജനിപ്പിക്കും വിധം വേണം കുട്ടിയെ  ഓരോ പുതിയ വിഷയങ്ങളുമായി പരിചയപ്പെടുത്തുവാന്‍. കുട്ടികളുടെ നന്മയ്ക്കായി മാതാപിതാക്കള്‍ ചെയ്യുന്ന പല കാര്യങ്ങളും അവരുടെ ബ്രയിന്‍ ഡെവെലപ്‌മെന്റിനെ ബാധിക്കാറുണ്ട്. ഇത്തരത്തില്‍ മാതാപിതാക്കള്‍ ചെയ്യുന്ന തെറ്റുകളെ കുറിച്ച് അറിയാം….. Read More…

Featured Good News

താലികെട്ടിന് തൊട്ടുമുന്‍പ് സിന്ദൂരം കാണാനില്ല; എടുക്കാന്‍ മറന്നു! ഒടുവില്‍ സംഭവിച്ചത് …. വീഡിയോ

താലികെട്ടുന്നതിന് തൊട്ടു മുന്‍പാണ് സിന്ദൂരമെടുക്കാന്‍ മറന്നുവെന്ന് അറിഞ്ഞത്. എന്തുചെയ്യുമെന്ന് ആലോചിച്ച് തല പുകയ്​ക്കേണ്ട. ശരിക്കും അങ്ങനെ സംഭവിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് സിന്ദൂരം മറന്ന കഥ വധൂവരന്‍മാര്‍ പങ്കുവച്ചത്. വിവാഹത്തിരക്കിനിടെ എല്ലാവരും സിന്ദൂരത്തിന്‍റെ കാര്യം മറന്നു. ഒടുവില്‍ വിവാഹച്ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് വധൂവരന്‍മാര്‍ അക്കാര്യം അറിഞ്ഞത്. സിന്ദൂരം കാണാനില്ല! വാങ്ങി വച്ചുവെങ്കിലും വിവാഹവേദിയിലേക്ക് സിന്ദൂരം കൊണ്ടുവരാന്‍ കുടുംബാംഗങ്ങള്‍ മറന്നുപോയതാണ് സംഭവം. ഒടുവില്‍ രക്ഷകനായത് ബ്ലിങ്കിറ്റാണെന്ന് നവദമ്പതികളായ പൂജയും ഹൃഷിയും പറയുന്നു. വിവാഹശേഷം പങ്കുവച്ച വിഡിയോയിലാണ് രസകരമായ സംഭവം ഇരുവരും വിവരിക്കുന്നത്. തിരക്കിനിടെ Read More…

Featured Sports

ശ്രീലങ്ക നാലാമതും തോറ്റു; കാര്യവട്ടത്ത് സ്മൃതി-ഷഫാലി ഷോ..! റണ്‍ മഴയുമായി ഇന്ത്യന്‍ വനിതകള്‍

തിരുവനന്തപുരം : ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ നാലാമത്തെ മത്സരത്തിലും ജയിച്ച്‌ ഇന്ത്യന്‍ വനിതകള്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്‌ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യന്‍ വനിതകള്‍ രണ്ട്‌ വിക്കറ്റിന്‌ 221 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ശ്രീലങ്കയ്‌ക്ക് ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 191 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. അതോടെ ഇന്ത്യ 30 റണ്ണിന്റെ ജയമറിഞ്ഞു.അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയിലെ അവസാന മത്സരം 30 നു നടക്കും. വനിതകളുടെ ട്വന്റി20 യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്‌. 2024 ല്‍ Read More…

Featured Oddly News

2വര്‍ഷം പ്രണയം; കല്യാണം കഴിഞ്ഞ് 24മണിക്കൂറിനകം പിരിഞ്ഞു; നവവധു പറഞ്ഞ കാരണം …

പ്രണയിച്ച് വിവാഹിതരായവര്‍ കല്യാണം നടന്ന് 24 മണിക്കൂറിനുള്ളില്‍ ബന്ധം പിരിഞ്ഞു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ദമ്പതിമാര്‍ വിവാഹത്തിന് തൊട്ടടുത്ത ദിവസം വിവാഹ മോചനത്തിലേക്ക് എത്തിയത്. മൂന്നു വര്‍ഷത്തോളം പരിചയമുള്ളവരാണ് ഇരുവരുമെന്ന് അഭിഭാഷക പറഞ്ഞു. യുവതി ‍ഡോക്ടറും വരന്‍ എന്‍ജിനീയറുമാണ്. ഇരുവരുടേയും ജീവിത സാഹചര്യത്തെപ്പറ്റിക്കുമുണ്ടായ അഭിപ്രായ വ്യത്യാസമാണ് പരസ്പര സമ്മതത്തോടെയുള്ള വേര്‍പിരിയലിന് കാരണമായത്. ഇരുവരും തമ്മിലുള്ള ആശയപരമായ അഭിപ്രായ വ്യത്യാസം ആഴത്തിലുള്ളതായിരുന്നുവെന്ന് കേസ് കൈകാര്യം ചെയ്ത അഭിഭാഷകയായ റാണി സോനവാനെ പറഞ്ഞു. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് മുന്‍പ് Read More…

Featured Oddly News

വിവാഹവേദി; വരനെ ചുംബിക്കാന്‍ മുന്‍കാമുകിയുടെ ശ്രമം; മുടിയില്‍ പിടിച്ച് തള്ളി താഴെയിട്ട് വധു; വീഡിയോ

വിവാഹവേദിയില്‍ മുന്‍കാമുകന് ആശംസ നേരാനെത്തിയ യുവതിക്ക് വധുവില്‍ നിന്നു കിട്ടിയത് പൊതിരെ തല്ല് . ഇന്തൊനേഷ്യയിലാണ് സംഭവം നടന്നത്. വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയായതിനു പിന്നാലെ വധൂവരന്‍മാര്‍ക്ക് ആശംസകള്‍ നേരാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും തുടങ്ങി. ഈ സമയത്താണ് യുവാവിന്‍റെ മുന്‍ കാമുകിയും അവിടേയ്ക്ക് എത്തിയത്. മുന്‍ കാമുകനും ഭാര്യയ്ക്കുമൊപ്പം നിന്ന് ഫൊട്ടോയെടുത്തു. പിന്നാലെ കൈ നീട്ടി ചുംബിക്കാനാഞ്ഞതും വധു, യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ച് താഴേക്കിടുകയായിരുന്നു. എന്നാല്‍ യുവാവ് പ്രതികരിക്കാതെ നിന്നു. വിഡീയോ അതിവേഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി. യുവതിയെ Read More…