Featured Lifestyle

തടി കുറയ്ക്കാൻ ‘പ്ലാസ്റ്റിക്’ തിന്നണോ? യുവാക്കൾക്കിടയിൽ പടരുന്ന വിചിത്രമായ ട്രന്റ്- വൈറൽ വീഡിയോ

ജ്യൂസ് ക്ലീൻസുകൾ മുതൽ കഠിനമായ ഉപവാസം വരെ, ശരീരഭാരം കുറയ്ക്കാനുള്ള ട്രെൻഡുകൾക്ക് ഒരിക്കലും കുറവില്ല. ഓരോ മാസവും സോഷ്യൽ മീഡിയ പുതിയ എന്തെങ്കിലും അവതരിപ്പിക്കുന്നു. ചിലത് പെട്ടെന്നുള്ള കൊഴുപ്പ് കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുമ്പോൾ, മറ്റുള്ളവ ഉപാപചയ പ്രവർത്തനങ്ങളെ പുനഃക്രമീകരിക്കുമെന്ന് അവകാശപ്പെടുന്നു. എന്നാൽ വേഗത്തിൽ വണ്ണം കുറയ്ക്കാനുള്ള ഈ ഓട്ടത്തിൽ പലപ്പോഴും യുക്തിക്ക് സ്ഥാനമില്ലാതാകുന്നു. ഇപ്പോൾ ചൈനയിലെ യുവാക്കൾക്കിടയിൽ വിചിത്രമായ ഒരു പുതിയ രീതി പ്രചരിക്കുന്നു—ഇതിനെ ‘പ്ലാസ്റ്റിക് ഈറ്റിംഗ്’ ട്രെൻഡ് എന്ന് വിളിക്കുന്നു. ടിക് ടോക്കിലും എക്സിലും (X) Read More…

Featured Sports

റിങ്കു മടങ്ങി, സഞ്ജു റെഡി!; സിംബാബ്‌വെക്കെതിരെ ചെപ്പോക്കിൽ ‘സഞ്ജു ഷോ’ വരുന്നു?

ചെന്നൈ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ സിംബാബ്‌വേയ്‌ക്കെതിരേ നാളെ മത്സരിക്കാനിരിക്കേ ഇന്ത്യന്‍ താരം റിങ്കു സിങ്‌ നാട്ടിലേക്കു മടങ്ങി. പിതാവിന്‌ അസുഖം കൂടുതലായതിനെ തുടര്‍ന്നാണു റിങ്കു മടങ്ങിയത്‌. സിംബാബ്‌വെക്കെതിരായ ജീവൻമരണ പോരാട്ടത്തിന് തൊട്ടുമുൻപാണ് റിങ്കു ടീം വിട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. താരത്തിനു കളിക്കാനായില്ലെങ്കില്‍ മലയാളി താരം സഞ്‌ജു സാംസണിനെയോ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയോ കളിപ്പിക്കും. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, റിങ്കുവിന്റെ അച്ഛൻ സ്റ്റേജ് -4 ലിവർ ക്യാൻസറാണ്, നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തിലാണ്. ഈ നിർണായക Read More…

Crime Featured

ആഡംബര പാർട്ടികളിലെ ‘പെൺകെണി’; സെക്സ് റാക്കറ്റ് നടത്തിയ സഹോദരിമാർ അറസ്റ്റിൽ, ക്രൂരപീഡനവും മതംമാറ്റവും

മധ്യപ്രദേശിലെ ഭോപ്പാലിൽ ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയാക്കിയ സെക്സ് റാക്കറ്റിലെ മുഖ്യപ്രതികളായ അമ്രീൻ, ആഫ്രീൻ എന്നീ സഹോദരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ സഹായിയായ ചന്ദൻ യാദവും പിടിയിലായപ്പോൾ, കേസിലെ മറ്റു പ്രതികളായ ബിലാൽ, ചന്നു, യാസിർ എന്നിവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതികളെ പ്രതിമാസം പതിനായിരം രൂപ ശമ്പളവും ഭക്ഷണവും താമസവും വാഗ്ദാനം ചെയ്ത് വലയിലാക്കിയായിരുന്നു ഇവരുടെ തട്ടിപ്പ്. ഇത്തരത്തിൽ എത്തുന്ന പെൺകുട്ടികളെ ആഡംബര പാർട്ടികളിലും Read More…

Featured Spotlight

എന്തിന്റെയെങ്കിലും പേരില്‍ പശ്ചാത്തപിച്ചിട്ടുണ്ടോ എന്ന് പിണറായിയോട് മോഹന്‍ലാല്‍; ‘ഇരുവര്‍’ ടീസര്‍ പുറത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ , മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക വിഡിയോ അഭിമുഖം നടത്തി നടന്‍ മോഹന്‍ലാല്‍. അഭിമുഖത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് വീഡിയോ ചിത്രീകരിച്ചത്. 1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്ത് വന്നത്. കണ്ടും മിണ്ടിയും ഇരുവര്‍, ജനങ്ങള്‍ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേര്‍ എന്നാണ് ടാഗ്‌ലൈന്‍. മോഹന്‍ലാല്‍ ക്ലിഫ്ഹൗസില്‍ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ രജനീകാന്തിന്റേതാണെന്ന് മോഹന്‍ലാല്‍ മുഖ്യമന്ത്രിയോട് പറയുന്നു. ആക്ഷന്‍ സിനിമകള്‍ Read More…

Featured Sports

നെറ്റ്‌സിൽ സഞ്ജു ഷോ! ബുംറയ്ക്കും രക്ഷയില്ല; സഞ്ജുവും ഇഷാനും ഒന്നിച്ചെത്തുന്നു? വൻ അഴിച്ചുപണിക്ക് മാനേജ്‌മെന്റ്

സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിനുമുമ്പ് നെറ്റ്‌സിൽ അതീവ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്ന സഞ്ജു സാംസന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ താരം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ സാധ്യതയേറുന്നു. സൂപ്പർ എട്ടിലെ നിർണായക മത്സരങ്ങൾക്ക് മുൻപായി ടീമിലെ ഇടംകയ്യൻ ബാറ്റിംഗ് കോമ്പിനേഷൻ പൊളിക്കാനും ഫോമില്ലാതെ വിഷമിക്കുന്ന താരങ്ങളെ മാറ്റാനും മാനേജ്‌മെന്റ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനിടെ ജസ്‌പ്രിത് ബുംറയെപ്പോലെയുള്ള ലോകോത്തര ബൗളർക്കെതിരെ നെറ്റ്‌സിൽ സഞ്ജു തകർപ്പൻ ഷോട്ടുകൾ പായിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് ആരാധകർക്ക് ആവേശം നൽകുന്നുണ്ട്. ഇത്തവണ നമീബിയയ്‌ക്കെതിരായ മത്സരത്തിൽ എട്ടു പന്തിൽ 22 റൺസെടുത്ത് Read More…

Featured Spotlight

ഡേറ്റ ചോര്‍ച്ചയില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ വന്‍ തിരിച്ചടി; ‘സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം’

മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രചാരണ സന്ദേശങ്ങൾക്കായി ‘സ്പാർക്’ പോർട്ടലിൽ നിന്നുള്ള ഡേറ്റ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമർശനം. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഇത്തരം വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച കോടതി, പൗരന്മാരുടെ വിവരങ്ങൾക്ക് എന്ത് സുരക്ഷയാണുള്ളതെന്ന് ആരാഞ്ഞു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി ജീവനക്കാർക്ക് അയച്ച സന്ദേശങ്ങളാണ് വിവാദത്തിന് ആധാരമായത്. കേസിൽ വിശദീകരണം നൽകുന്ന വെള്ളിയാഴ്ച വരെ കൂടുതൽ സന്ദേശങ്ങൾ അയയ്ക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ Read More…

Featured Oddly News

‘ എന്റെ ഭഗവാനേ…അടുത്ത ഉത്സവത്തിനു മുമ്പ് അമ്മായിയമ്മയെ മുകളിലേക്കെടുക്കണേ…’; കാണിക്കപ്പെട്ടിയില്‍ കുറിപ്പ്

ആയുരാരോഗ്യ സൗഖ്യത്തിനായും ജോലി കിട്ടാനും കുഞ്ഞുണ്ടാവാനും സാമ്പത്തിക ശേഷി കൂടാനുമൊക്കെയാണ് പൊതുവേ ആളുകള്‍ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥന നടത്തുന്നത്. എന്നാല്‍ കര്‍ണാടകയിലെ ബെളഗാവി ജില്ലയിലെ ക്ഷേത്രത്തില്‍ പ്രാ‍ര്‍ത്ഥനയിലും മാരക ട്വിസ്റ്റ്. കാണിക്കവഞ്ചിയിലാണ് യുവതിയ്ക്ക് ദൈവത്തോടുള്ള പ്രാര്‍ത്ഥനക്കുറിപ്പ് എഴുതിയിട്ടത്.  ഹുളികന്ദേശ്വര ക്ഷേത്രം അധികാരികള്‍ കാണിക്ക എണ്ണിത്തിട്ടപ്പോടുത്തുമ്പോഴാണ് 100 രൂപയ്ക്കൊപ്പം ചേര്‍ത്തുവച്ച കുറിപ്പ് ശ്രദ്ധിക്കുന്നത്. ‘എന്റെ പൊന്നു ഭഗവാനേ എന്റെ വേദനകള്‍ ഇല്ലാതാക്കണമേ…അടുത്ത ഉത്സവത്തിനു മുന്‍പ് എന്റെ അമ്മായിയമ്മയെ അങ്ങ് മുകളിലേക്കെടുക്കേണമേ…’–എന്നാണ് കുറിപ്പിലുണ്ടായിരുന്നത്.  കുറിപ്പില്‍ പേരോ വിവരങ്ങളോ ഇല്ലാത്തതിനാല്‍ തന്നെ Read More…

Featured Health

ഒരു നായ നക്കിയപ്പോൾ നഷ്ടമായത് രണ്ട് കൈകളും കാലുകളും!​‍ എന്താണ് സെപ്‌സിസ്? അപകടസാധ്യതകൾ

52 വയസ്സുകാരിയായ മഞ്ജിത് സംഘ എന്ന നായപ്രേമിയായ ഒരു സ്ത്രീക്ക് തന്റെ വളർത്തുനായയുടെ നക്കലിലൂടെ നഷ്ടപ്പെട്ടത് രണ്ടു കൈളും രണ്ട് കാലുകളും. നായ നക്കിയതുമൂലമുണ്ടായ സെപ്‌സിസ് എന്ന അസുഖമാണ് ഇവരെ ബാധിച്ചത്. തുടർന്ന് കൈകാലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നു. ഒരു ചെറിയ പോറലിലൂടെയോ മുറിവിലൂടെയോ ആയിരിക്കണം അണുബാധ ശരീരത്തിനുള്ളിൽ കടന്നത്. 32 ആഴ്ചത്തെ ആശുപത്രി വാസത്തിനും, ഒന്നിലധികം തവണ ഹൃദയസ്തംഭനം ഉണ്ടായതിനും ശേഷമാണ് ഇവർ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. 2025 ജൂലൈയിൽ ഒരു ശനിയാഴ്ച നായയോടൊപ്പം കളിച്ച മഞ്ജിത്തിന് ഞായറാഴ്ചയോടെ Read More…

Featured Lifestyle

ബെംഗളൂരുവിലെ തന്റെ പ്രതിമാസ ജീവിതച്ചെലവ് 70,000 രൂപ ; കൃത്യമായ കണക്കുമായി യുവാവ്

മെട്രോസിറ്റികളിലെ ജീവിതച്ചിലവെന്നു പറയുന്നത് പ്രവചനാതീതമാണ്. ഇപ്പോള്‍ ഇതേക്കുറിച്ച് ഒരു യുവാവ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് പ്രതിമാസ ജീവിതച്ചിലവ് 70,000 രൂപ ആകുമെന്നാണ് യുവാവ് കുറിയ്ക്കുന്നത്. അഭിഷേക് സിംഗ് എന്നയാളാണ് എക്‌സില്‍ (X) ഈ പോസ്റ്റ് പങ്കുവെച്ചത്. ഇന്ത്യയുടെ ഐടി തലസ്ഥാനത്തെ ജീവിതച്ചെലവ്, ജീവിതശൈലി, സാമ്പത്തിക മുന്‍ഗണനകള്‍ എന്നിവയെക്കുറിച്ച് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരാന്‍ ഇതോടെ കാരണമാവുകയും ചെയ്തു. തന്റെ ചെലവുകള്‍ വളരെ വ്യക്തമായി എക്‌സില്‍ നല്‍കിക്കൊണ്ട് സിംഗ് ഇങ്ങനെ കുറിച്ചു: Read More…