കാനഡയിൽ മരം വെട്ടുന്ന ഒരാൾക്ക് ഒരു മണിക്കൂറില്‍ 49,000 രൂപ വരുമാനം ലഭിച്ചതു കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഒരു ഇന്ത്യൻ യുവാവ്. തന്റെ വീടിനു ചുറ്റും വളർന്നുനിന്ന മരച്ചില്ലകൾ വെട്ടിമാറ്റാൻ ഒരു തൊഴിലാളിക്ക് താൻ 700 കനേഡിയൻ ഡോളർ (ഏകദേശം 49,113 രൂപ) നൽകിയതായും ഈ ജോലി തീർക്കാൻ അയാൾക്ക് ഒരു മണിക്കൂറോളം മാത്രമേ വേണ്ടിവന്നുള്ളൂ എന്നും വിശാൽ എന്ന യുവാവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. കാനഡയിൽ ആവശ്യത്തിന് പരിചയസമ്പത്തും ശരിയായ ഉപകരണങ്ങളും ഉള്ളവർക്ക് ഇത്തരം തൊഴിലുകളിൽ Read More…
തലമുറകൾ കൈമാറുന്ന താളം; കൊച്ചുമകനെ നാടൻ നൃത്തം പഠിപ്പിക്കുന്ന മുത്തശ്ശന്റെ വീഡിയോ പങ്കുവെച്ച് ആനന്ദ് മഹിന്ദ്ര!
ഒരു മുത്തശ്ശൻ തന്റെ കൊച്ചുമകനെ ഗുജറാത്തിലെ ഒരു പരമ്പരാഗത നാടോടിനൃത്തം പഠിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്. വളരെ ഊർജ്ജസ്വലതയോടെ ഇരുവരും ഒരുമിച്ച് ചുവടുകൾ വെക്കുന്ന ഈ ദൃശ്യം, തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പാരമ്പര്യം കൈമാറുന്നത് എത്ര മനോഹരമായാണെന്ന് കാണിച്ചുതരുന്നു. ആനന്ദ് മഹിന്ദ്ര തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചതാണ് ഈ വീഡിയോ . വെറുമൊരു നൃത്തം എന്നതിനപ്പുറം വലിയൊരു അർത്ഥം ഈ വീഡിയോയ്ക്ക് പിന്നിലുണ്ടെന്ന് ആനന്ദ് മഹിന്ദ്ര പറയുന്നു. താൻ ഫോണിൽ നോക്കിക്കൊണ്ടിരുന്നപ്പോൾ ഈ വീഡിയോ Read More…
ആരാണ് ഗുർനൂർ ബ്രാർ? ഗില്ലുമായി പഴയ ബന്ധം, അഫ്ഗാനിലേയ്ക്കുള്ള ടീമിൽ ഇടംനേടിയ 6.5 അടിക്കാരന്‍, ഐ.പി.എല്ലില്‍ കളിക്കാനായില്ല
ആഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കും ടെസ്റ്റ് മത്സരത്തിനുമുള്ള ഇന്ത്യൻ ടീമിൽ പഞ്ചാബിൽ നിന്നുള്ള ഫാസ്റ്റ് ബൗളർ ഗുർനൂർ ബ്രാർ ഇടംപിടിച്ചു. ആഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ഇതുവരെ അന്താരാഷ്ട്ര മത്സരം കളിക്കാത്ത മൂന്ന് യുവതാരങ്ങൾക്കാണ് ബി.സി.സി.ഐ ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളി നൽകിയത്. ഇതില്‍ രണ്ടുപേര്‍ നിലവിൽ നടക്കുന്ന 2026-ലെ ഐ.പി.എല്ലിന്റെ ഭാഗമാണ് മാനവ് സുതാറും ഹർഷ് ദുബെയും. എന്നാൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ച മറ്റൊരു പേര് പഞ്ചാബിൽ നിന്നുള്ള 6.5 അടി ഉയരമുള്ള ഫാസ്റ്റ് ബൗളറായ ഗുർനൂർ Read More…
പുഷ്പഹാരം, തോളിലേറ്റി അനുയായികൾ; ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതിയ്ക്ക് വീരോചിത സ്വീകരണം- വീഡിയോ
ഗാസിയാബാദ്: ബലാത്സംഗക്കേസില്‍ ജാമ്യത്തിൽ ഇറങ്ങിയ പ്രതിക്ക് വൻ സ്വീകരണം നൽകിയ സംഭവം വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. ഹിന്ദു യുവ വാഹിനിയുടെ മുൻ ഭാരവാഹിയായ സുശീൽ പ്രജാപതിയെ മാലയിട്ടും തോളിലേറ്റിയുമാണ് അനുയായികൾ രാജകീയമായി സ്വീകരിച്ചത്. വെള്ള വസ്ത്രമണിഞ്ഞ്, കഴുത്തിൽ ജമന്തിപ്പൂമാലകളിട്ട് നിൽക്കുന്ന പ്രജാപതിയുമായി ഒരു സംഘം ആളുകൾ റോഡിലൂടെ പ്രകടനം നടത്തുകയും ചെയ്തു. ഇയാളുടെ അനുയായികൾ തോളിലിരുത്തി മുദ്രാവാക്യങ്ങൾ വിളിച്ചും പരസ്പരം കൈകൊടുത്തുമാണ് വിജയറാലി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. Read More…
മിന്നല്‍പ്പിണറായി വൈഭവ്, 38 പന്തിൽ 93, ജുറേലിന് അർധ സെഞ്ചറി, രാജസ്ഥാന് വമ്പൻ വിജയം, പ്ലേ ഓഫിനരികെ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ ഏഴു വിക്കറ്റിനു തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. മത്സരത്തിൽ ലക്നൗ ഉയർത്തിയ 221 റൺസ് എന്ന വലിയ വിജയലക്ഷ്യം 19.1 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. ഈ ഏഴാം വിജയത്തോടെ 14 പോയിന്റുമായി രാജസ്ഥാൻ പട്ടികയിൽ നാലാം സ്ഥാനത്തെത്തി. നിലവിൽ 0.083 നെറ്റ് റൺറേറ്റുള്ള രാജസ്ഥാന് അടുത്ത മത്സരത്തിൽക്കൂടി വിജയിക്കാൻ സാധിച്ചാൽ പ്ലേ ഓഫ് ഉറപ്പാക്കാം. രാജസ്ഥാന്റെ വിജയത്തിൽ 93 Read More…
‘8308’, ഇതാണ് സര്‍പ്രൈസ്! മന്ത്രി OJ ജനീഷിന്റെ കാറിന്റെ നമ്പറും ഭൂരിപക്ഷവും ഒരേ നമ്പര്‍! ആദ്യം കണ്ടെത്തിയത് ഭാര്യ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പുതിയ മന്ത്രിയുമായ ഒ.ജെ. ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന്റെ നമ്പറാണ് KL 01 CB 8308. ഈ നമ്പറിന് പിന്നിൽ കൗതുകകരമായ ഒരു പ്രത്യേകതയുണ്ട്. തികച്ചും യാദൃശ്ചികമാണെങ്കിലും, കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച ജനീഷിന് ലഭിച്ച ഭൂരിപക്ഷത്തിന്റെ അതേ കണക്കാണ് ഈ വണ്ടി നമ്പറിലും വന്നിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായിരുന്ന കൊടുങ്ങല്ലൂർ തിരിച്ചുപിടിച്ചാണ് ജനീഷ് നിയമസഭയിലേക്കും മന്ത്രിപദവിയിലേക്കും എത്തിയത്. കഴിഞ്ഞ 2021-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ എൽ.ഡി.എഫിലെ വി.ആർ. സുനിൽകുമാർ 23,893 Read More…
ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിൻ ! നീലഗിരി കാഴ്ചകളുടെ വസന്തം സമ്മാനിക്കുന്ന ‘ആമവേഗക്കാരൻ’
ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ ഏതാണെന്ന് അറിയാമോ? അതിവേഗ ട്രെയിനുകളെക്കുറിച്ചുള്ള വാർത്തകൾ നിറഞ്ഞുനിൽക്കുന്ന ഈ കാലത്ത്, തികച്ചും വ്യത്യസ്തമായ ഒരു ട്രെയിൻ യാത്ര ഇന്ത്യയിൽ ഇപ്പോഴും ശ്രദ്ധേയമായി തുടരുന്നുണ്ട്. മഞ്ഞുമൂടിയ മലനിരകൾ, ഇടതൂർന്ന വനങ്ങൾ, ഇരുണ്ട തുരങ്കങ്ങൾ, വിശാലമായ തേയിലത്തോട്ടങ്ങൾ എന്നിവയിലൂടെയെല്ലാം വളരെ പതുക്കെ കടന്നുപോകുന്ന ഈ യാത്ര, ലക്ഷ്യസ്ഥാനത്ത് വേഗം എത്തിച്ചേരുന്നതിനെക്കുറിച്ചല്ല, മറിച്ച് യാത്ര പൂർണ്ണമായി ആസ്വദിക്കുന്നതിനെക്കുറിച്ചാണ്. പ്രകൃതിഭംഗി തുളുമ്പുന്ന ഈ മനോഹരമായ യാത്ര, തിരക്കുകളിൽ നിന്ന് മാറി ശാന്തത ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട Read More…
എവറസ്റ്റില്‍ വൻ ഹിമപാതം; നിമിഷങ്ങൾക്കകം ക്യാമ്പ് വിഴുങ്ങി മഞ്ഞുപടലം, ജീവനുംകൊണ്ടോടി സഞ്ചാരികൾ- വീഡിയോ!
ചൈനയിലെ ടിബറ്റിലുള്ള മൗണ്ട് എവറസ്റ്റിന്റെ ബേസ് ക്യാമ്പിൽ മെയ് 12-ന് ശക്തമായ ഹിമപാതമുണ്ടാകുകയും നിമിഷങ്ങൾക്കകം ഈ പ്രദേശം മുഴുവൻ മഞ്ഞിൽ മുങ്ങുകയും ചെയ്തു. മഞ്ഞുമേഘങ്ങൾ ക്യാമ്പിലേക്ക് ഇരച്ചുകയറിയപ്പോൾ മല കയറാനെത്തിയവര്‍ ജീവനുംകൊണ്ട് ടെന്റുകൾക്കുള്ളിലേക്ക് ഓടിക്കയറി. ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയിൽ പര്‍വതാരോഹകര്‍ നേരിടുന്ന പ്രവചനാതീതമായ അപകടങ്ങളെ വ്യക്തമാക്കുന്നതാണ് ഈ ഭീതിജനകായ ദൃശ്യങ്ങൾ. എവറസ്റ്റിന്റെ തെക്കൻ ചരിവിലുള്ള ക്യാമ്പിലാണ് ഹിമപാതമുണ്ടായത്. മലമുകളിൽ നിന്ന് കേട്ട ചെറിയൊരു മുഴക്കം പെട്ടെന്ന് തന്നെ വലിയൊരു ശബ്ദത്തോടെ അതിവേഗത്തിൽ താഴേക്ക് പതിക്കുന്ന മഞ്ഞിന്റെയും Read More…
കരിഞ്ചന്തയിൽനിന്ന് വാങ്ങിയ സിലിണ്ടർ തുറന്നപ്പോള്‍ ഗ്യാസിന് പകരം വെള്ളം! കച്ചവടക്കാരന് കിട്ടിയത് എട്ടിന്റെ പണി- വീഡിയോ
പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായതോടെ ഉപയോക്തക്കളുടെ നിസ്സഹായാവസ്ഥ മുതലെടുക്കുകയാണ് കരിഞ്ചന്തയിലെ കച്ചവടക്കാര്‍. അത്തരമൊരു സംഭവമാണ് താരാപുരിയിലെ ജോഗിവാലി ഗലിയിൽ നടന്നത്. കരിഞ്ചന്തയിൽ നിന്ന് പ്രാദേശിക തെരുവ് കച്ചവടക്കാരൻ വാങ്ങിയ സിലിണ്ടറില്‍നിന്ന് പുറത്തുവന്നത് ഗ്യാസിനു പകരം നല്ല പച്ചവെള്ളം. ഇയാള്‍ പങ്കുവെച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മീററ്റിൽ ലിച്ചാഡി ഗേറ്റ് പ്രദേശത്തെ താരാപുരിയിൽ താമസിക്കുന്ന ഫഹീം എന്ന തട്ടുകടക്കാരനാണ് തട്ടിപ്പിനിരയായത്. വീട്ടിൽ പാചകവാതകം തീർന്നതിനാലും കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ മറ്റ് വഴികൾ ഇല്ലാതിരുന്നതിനാലും അടിയന്തര സാഹചര്യത്തിലാണ് ഇയാൾ കരിഞ്ചന്തയിൽ Read More…














