Movie News

ഇഷ്ടഭക്ഷണം ആസ്വദിച്ച് സിനിമ കാണാം; ഇന്ത്യയിലെ ആദ്യത്തെ ഡൈൻ-ഇൻ സിനിമാശാല ബാംഗ്ലൂരിൽ

ബെംഗളൂരുവിലെ M5 ECity മാളിൽ ഇന്ത്യയിലെ ആദ്യത്തെ ‘ഡൈൻ-ഇൻ സിനിമാ’ ലോഞ്ച് ചെയ്തു. ചലച്ചിത്ര പ്രേമികൾക്ക് സിനിമ കാണുന്നതിനോടൊപ്പം, ഷെഫ് തയ്യാറാക്കുന്ന വിഭവങ്ങൾ ആസ്വദിക്കാനും അത്യാധുനിക ശബ്ദ സംവിധാനവും 4\text{K} ലേസർ പ്രൊജക്ഷനും അനുഭവിക്കാനും PVR INOX അവസരം നൽകുന്നു. PVR INOX തങ്ങൾ ഇന്ത്യയിലെ ആദ്യത്തെ ‘ഡൈൻ-ഇൻ സിനിമാ’ എന്ന് വിളിക്കുന്ന സംരംഭം M5 ECity മാളിൽ അവതരിപ്പിച്ചു. ബ്ലോക്ക്ബസ്റ്റർ സിനിമകളും രുചികരമായ ഭക്ഷണവും സമന്വയിപ്പിച്ച് ഒരു അതുല്യമായ വിനോദാനുഭവം ഇത് വാഗ്ദാനം ചെയ്യുന്നു. പരമ്പരാഗത Read More…

Featured Movie News

ക്ലൈമാക്സ് ഇല്ല, പകരം പ്രതികാരം ചെയ്തുവെന്ന് എഴുതിക്കാണിച്ചു; നാല് വയസ്സ് ഇളയ നായകനുമായി ശ്രീദേവി, 10 വർഷം വൈകിയ റിലീസ്

തന്നേക്കാൾ നാല് വയസ്സ് ഇളയ ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം ശ്രീദേവി നായികയായി അഭിനയിച്ച ഒരു ചിത്രമുണ്ട്. അവർ രണ്ടുപേരും സ്ക്രീനിൽ ഒരുമിച്ചെത്തിയ ഒരേയൊരു ചിത്രമായിരുന്നു അത്. എന്നാല്‍, ചില പ്രശ്നങ്ങൾ കാരണം ചിത്രം പരാജയപ്പെട്ടു. ഈ ചിത്രത്തിന് പിന്നിലെ കഥ എന്താണെന്ന് നോക്കാം. ‘മേരി ബീവി കാ ജവാബ് നഹിൻ‘ സംസാരിക്കുന്നത് “മേരി ബീവി കാ ജവാബ് നഹിൻ” എന്ന ചിത്രത്തെക്കുറിച്ചാണ്. 2004-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ, തന്നേക്കാൾ നാല് വയസ്സ് ഇളയ നായകനായ അക്ഷയ് കുമാറിനെയാണ് Read More…

Hollywood

‘പഴയ പരിക്കുകൾ ഗുരുതരമായി’; നടൻ ജാക്കി ചാന്‍ മരിച്ചുവെന്ന് വാര്‍ത്ത; സത്യം എന്താണ്?

ഹോങ്കോങ്: അന്താരാഷ്ട്ര സൂപ്പർസ്റ്റാറും ആയോധന കലാകാരനുമായ ജാക്കി ചാൻ അന്തരിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജ റിപ്പോർട്ടുകൾ. നടൻ ആരോഗ്യവാനായി ജീവിച്ചിരിപ്പുണ്ട്. മരണവാർത്ത അതിവേഗം ഫേസ്ബുക്കിലും എക്സിലും പടരുകയും ലോകമെമ്പാടുമുള്ള ആരാധകരെ ആശങ്കപ്പെടുത്തുകയും ചെയ്തു. പഴയ പരിക്കുകൾ വലിയ ആരോഗ്യപ്രശ്നങ്ങളായി പരിണമിച്ചെന്നും 71കാരനായ നടൻ മരിച്ചുവെന്നുമാണ് എക്സും ഫേസ്ബുക്കും അടക്കമുള്ള മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹൃദയഭേദകമായ ഈ നഷ്ടം ജാക്കി ചാന്റെ കുടുംബം സ്ഥിരീകരിച്ചുവെന്ന് പോലും വൈറലായ പോസ്റ്റുകളിൽ പറഞ്ഞിരുന്നു. പക്ഷേ പൂർണആരോഗ്യവാനായ ജാക്കി ചാൻ അടുത്ത സിനിമയുടെ തയ്യാറെടുപ്പിലാണ്. സിനിമാ Read More…

Movie News

നായകന്റെ കാൽവിരലിൽ കടിക്കുന്ന രംഗം; ബ്ലൂ ഫിലിമുകളുടെ നിലവാരം, പ്രഭുദേവ ചിത്രത്തിലെ ഗാനത്തിന് വ്യാപക വിമർശനം- വീഡിയോ

പ്രഭുദേവ നായകനായെത്തുന്ന ‘വൂൾഫ്’ എന്ന ചിത്രത്തിലെ ‘സാസ സാസ’ എന്ന ഗാനരംഗത്തിന് വ്യാപക വിമർശനം. ഗാനത്തിൽ പ്രഭുദേവയുടെ കാലിലെ തള്ള വരലിൽ കടിക്കുന്ന രംഗമാണ് വ്യാപകമായ വിമർശനത്തിന് കാരണമായത്. പ്രഭുദേവ, അനസൂയ ഭരദ്വാജ്, റായ് ലക്ഷ്മി, ശ്രീഗോപിക തുടങ്ങിയവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. റൊമാന്റിക് സ്വഭാവത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിൽ നിഗൂഢതകളും ഒളിപ്പിച്ചിരിക്കുന്നതായി കാണാം. ഗാനത്തിന്റെ അവസാന ഭാഗത്താണ് ശ്രീ ഗോപിക പ്രഭുദേവയുടെ വിരലിൽ കടിക്കുന്ന രംഗമുള്ളത്. ഈ രംഗത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ബ്ലൂ ഫിലിമുകളുടെ നിലവാരത്തിലാണ് Read More…

Movie News

വേടന്റെ പാട്ടിലെ ‘കപടദേശവാദി’ മോദി എന്ന് സ്വയം കൂട്ടിച്ചേർത്ത് ആർ ശ്രീലേഖ

തിരുവനന്തപുരം: റാപ്പർ വേടനെതിരെ എഴുതിയ ഫെയിസ്ബുക്ക് കുറിപ്പിൽ, പാട്ടിൽ ഇല്ലാത്ത വാക്ക് കൂട്ടിച്ചേർത്ത് മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ. പ്രധാനമന്ത്രിക്കെതിരെ പാട്ടെഴുതിയതിനാണ് സർക്കാർ വേടന് അവാർഡ് നൽകിയതെന്നാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്. വേടന്റെ ‘വോയ്‌സ് ഓഫ് വോയ്‌സ്’ എന്ന പാട്ടിലെ വരികളിലാണ് മോദിയെന്ന വാക്ക് ശ്രീലേഖ കൂട്ടിച്ചേർത്തത്. എന്നാൽ യഥാർത്ഥ പാട്ടിന്റെ വരികളിൽ ഇങ്ങനെയൊരു വരിയില്ല. 2020-ല്‍ യൂടയൂബില്‍ അപ് ലോഡ് ചെയ്തിട്ടുള്ള വേടന്റെ ‘വോയ്‌സ് ഓഫ് വോയ്‌സ്’ എന്ന വീഡിയോയില്‍ ‘നീർനിലങ്ങളിൻ അടിമയാരുടമയാര്നിലങ്ങളായിരം വേലിയിൽ Read More…

Movie News

‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്’, പ്രകാശ് രാജിനെതിരെ മാളികപ്പുറം താരം ദേവനന്ദ

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ കുട്ടികളുടെ ചിത്രത്തിനോ ബാലതാരത്തിനോ അവാര്‍ഡ് നല്‍കാത്തതില്‍ ജൂറിക്കെതിരെ വിമര്‍ശനവുമായി ബാലതാരം ദേവനന്ദ. നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ. പക്ഷെ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്. സ്താനാർത്തി ശ്രീക്കുട്ടന്‍,ഗു, ഫീനിക്സ് , ARM അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്. രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെയല്ല കൂടുതല്‍ കുട്ടികളുടെ സിനിമ വരണമെന്ന് പറയേണ്ടതെന്നും ദേവനന്ദ കുറിച്ചു. നേരത്തെ ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ ചിത്രത്തിന്‍റെ സഹ തിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്മഥന്‍ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ‘സ്താനാര്‍ത്തി Read More…

Movie News

കുട്ടികളെ ബന്ദികളാക്കിയ ആര്യയില്‍ നിന്ന് സിനിമ ഓഫര്‍; വിഷയം ‘ബന്ദി’- വെളിപ്പെടുത്തലുമായി നടി രുചിത വിജയ്

മുംബൈ: കുട്ടികളെ ബന്ദികളാക്കിയ സംഭവത്തില്‍ താനും ഉള്‍പ്പെടുമായിരുന്നു എന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്രയിലെ ചലച്ചിത്ര നടി. ഒരു സിനിമയെക്കുറിച്ചു ചര്‍ച്ചചെയ്യാനെന്നു പറഞ്ഞ് രോഹിത് ആര്യ ഈ മാസം ആദ്യം തന്നെ ബന്ധപ്പെട്ടിരുന്നെന്നു നടി രുചിത വിജയ് ജാദവ് അറിയിച്ചു. ഒരു ബന്ദിയാക്കല്‍ സാഹചര്യവുമായി ബന്ധപ്പെട്ടായിരുന്നു സിനിമയെന്നും രുചിത പറഞ്ഞു. രോഹിത് ആര്യയുമായുള്ള സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലാണു രുചിത തന്റെ അനുഭവം വിവരിച്ചത്. ഒക്‌ടോബര്‍ 4 നാണ് രോഹിത് ആര്യ ആദ്യം വിളിച്ചത്. പിന്നീട് ഒക്‌ടോബര്‍ 23 ന് Read More…

Movie News

ഇനി അവർ ബിഗ് സ്ക്രീനിലേക്ക്’ ! ആദ്യ സിനിമ പ്രഖ്യാപിച്ച് കരിക്ക് ടീം

മലയാളത്തിലെ ഏറ്റവും ആരാധകരുള്ള ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റേഴ്‌സ് ‘’കരിക്ക്” ടീം ആദ്യമായി ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചു. ഡോക്ടർ അനന്തു എന്റെർറ്റൈന്മെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു കരിക്ക് സ്റ്റുഡിയോസിനൊപ്പം ഈ ചിത്രം നിർമ്മിക്കും. നിഖിൽ പ്രസാദ് ആണ് കരിക്കിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. ഡോക്ടർ അനന്തു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കരിക്ക് ബിഗ് സ്ക്രീനിലെത്തുന്ന പ്രൊജക്റ്റ്. നിഖിൽ പ്രസാദ് സ്ഥാപിച്ച കരിക്ക് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഡിജിറ്റൽ പ്ലാറ്റഫോം കൂടിയാണ്. തേരാ പാര മുതലുള്ള കരിക്ക് Read More…

Celebrity Movie News

രജനികാന്ത് അഭിനയജീവിതം അവസാനിപ്പിക്കുന്നു? ഇനി 4 ചിത്രങ്ങള്‍ കൂടി മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായ രജനികാന്ത് അഭിനയത്തോട് വിട പറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 46 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ ഹാസനുമായി ഒന്നിക്കുന്ന ഒരു സിനിമയില്‍ രജനികാന്ത് അഭിനയിക്കുന്നുണ്ട്. ഇത് ഉള്‍പ്പെടെ നാല് ചിത്രങ്ങള്‍ കൂടി മാത്രമേ രജനികാന്ത് ഇനി അഭിനയിക്കൂ എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ രജനികാന്തിന്റെയോ അദ്ദേഹത്തിന്‍റെ ടീമിന്റെയോ പ്രതികരണം ഇക്കാര്യത്തില്‍ ഇനിയും വന്നിട്ടില്ല. 74 വയസാതയ രജനികാന്തിന് അദ്ദേഹത്തിന്റെ സ്റൈലിലുള്ള മാസ് Read More…