Movie News

‘നീതി പൂർണമല്ല, ആസൂത്രണം ചെയ്തവർ പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്നു’; ദിലീപിനെ ഉന്നമിട്ട് മഞ്ജു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി വിധിക്ക് ശേഷം ആദ്യമായി പ്രതികരിച്ച് നടി മഞ്ജുവാര്യർ. കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂവെന്നും ഇത് ആസൂത്രണം ചെയ്തവർ പകൽ വെളിച്ചെത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്നുവെന്ന് മഞ്ജു വാര്യർ സമൂഹമാധ്യങ്ങളിൽ കുറിച്ചു. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് “ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് Read More…

Movie News

വിധിയിൽ അത്ഭുതമില്ല, വിചാരണക്കോടതിയിൽ വിശ്വാസമില്ല: വിധിയിൽ ആദ്യമായി പ്രതികരിച്ച് ആക്രമിക്കപ്പെട്ട നടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി അതിജീവിത. വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്നും വിധിയിൽ അത്ഭുതമില്ലെന്നും തന്റെ സാമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിൽ അതിജീവിത പറയുന്നു. വിധി വന്നതിന് ശേഷം ആദ്യമായാണ് അതിജീവിത പ്രതികരിക്കുന്നത്. ഒന്നാംപ്രതി തന്റെ ഡ്രൈവറാണെന്ന് പറയുന്നത് ശുദ്ധ നുണ. വിധിയിൽ അത്ഭുതമില്ല. 2020ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയിൽ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് Read More…

Movie News

ഞാൻ കാത്തു കാത്തിരുന്ന എന്റെ കംബാക്ക് മൊമെന്റ്”; ദിലീപ് ചിത്രം “ഭ.ഭ. ബ” ട്രെയ്‌ലർ പുറത്ത്

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ഭ.ഭ.ബ’ യുടെ ട്രെയ്‌ലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ  സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഒത്തുചേരുന്ന ഈ തകർപ്പൻ മാസ് കോമഡി ആക്ഷൻ എന്റെർറ്റൈനെർ ചിത്രത്തിൽ, തീയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന വമ്പൻ അതിഥി വേഷത്തിൽ മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലും എത്തുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകർക്ക് ആഘോഷം Read More…

Hollywood

കാറ്റി പെറിയുമായുള്ള പ്രണയം തുറന്നു പറഞ്ഞ് ജസ്റ്റിന്‍ ട്രൂഡോ

ടൊറന്റോ: അമേരിക്കന്‍ ഗായിക കാറ്റി പെറിയുമായുള്ള പ്രണയം തുറന്നു പറഞ്ഞ് കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ട്രൂഡോയുടെ ചിത്രം ഉള്‍പ്പെടെയുള്ള ഏതാനും ഫോട്ടോകളിലൂടെയാണു കാറ്റി പെറി ഇന്‍സ്റ്റാഗ്രാം വഴി ഔദ്യോഗികമായി ഈ ബന്ധം പ്രഖ്യാപിച്ചത്. തുടര്‍ന്നു ട്രൂഡോയും ബന്ധം സ്ഥിരീകരിക്കുകയായിരുന്നു. സമീപകാലത്ത് ജപ്പാനിലേക്ക് ഇരുവരും നടത്തിയ യാത്രയുടെ ചിത്രങ്ങളാണു കാറ്റി പുറത്തുവിട്ടത്. ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയെയും ഭാര്യ യൂക്കോയെയും സന്ദര്‍ശിക്കാന്‍ ട്രൂഡോയോടൊപ്പം കാറ്റി പെറി എത്തിയതിന് തൊട്ടുപിന്നാലെയാണു ചിത്രങ്ങള്‍ പുറത്തുവിട്ടത്. കാറ്റി പെറിയെ Read More…

Hollywood

എച്ച്.ബി.ഒ. മാക്‌സിനെ ഏറ്റെടുക്കാന്‍ നെറ്റ്ഫ്ലിക്‌സ് , 6.47 ലക്ഷം കോടി രൂപയുടെ ഇടപാട്

വാഷിങ്ടണ്‍: വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറിയുടെ സിനിമ, സ്ട്രീമിങ് സര്‍വീസുകള്‍ ഏറ്റെടുക്കാന്‍ നെറ്റ്ഫ്ലിക്‌സ്. കാംകാസ്റ്റ്, പാരമൗണ്ട് സ്‌കൈഡാന്‍സ് തുടങ്ങിയ എതിരാളികളെ മറികടന്ന് 6.47 ലക്ഷം കോടി രൂപയ്ക്കാണു നെറ്റ്ഫ്ലിക്‌സ് ഇടപാട് ഉറപ്പിച്ചത്. ഇതോടെ ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ എച്ച്.ബി.ഒ. മാക്‌സിന്റെ നിയന്ത്രണം നെറ്റ്ഫ്ലിക്‌സിനു ലഭിക്കും. ഹാരി പോട്ടര്‍, ഗെയിം ഓഫ് ത്രോണ്‍സ് പോലുള്ള ജനപ്രിയ സിനിമകളുടെ ഉടമസ്ഥാവകാശവും എച്ച്.ബി.ഒ. മാക്‌സ് എന്ന സ്ട്രീമിങ് സേവനവും വാര്‍ണര്‍ ബ്രദേഴ്‌സിന് കീഴിലാണ്. ഈ ഏറ്റെടുക്കല്‍ വിനോദ വ്യവസായത്തില്‍ പുതിയ തരംഗമാകുമെന്നാണു സൂചന. Read More…

Movie News

വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി മമ്മൂട്ടി ; ‘കളങ്കാവൽ’ കേരള പ്രീസെയിൽസ് ഒന്നര കോടിയിലേക്ക് 

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ കേരളാ പ്രീസെയിൽസ് 1 കോടി 25 ലക്ഷവും കടന്ന് കുതിക്കുന്നു. റിലീസ് ചെയ്യാൻ ഇനിയും ഒരു ദിവസത്തിലധികം ബാക്കി നിൽക്കെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ കേരളാ പ്രീസെയിൽസ് ഒന്നര കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനു ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ Read More…

Movie News

‘നീ ഒന്ന് ഉറപ്പിച്ചോ.. നിന്റെ അന്ത്യം ആരംഭിച്ച് കഴിഞ്ഞു’; ഹരീഷ് കണാരന് മുന്നറിയിപ്പ് വിഡിയോയുമായി ബാദുഷ

കടംവാങ്ങിയ 20 ലക്ഷം രൂപ തിരിച്ച് തന്നില്ലെന്ന പരാതി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ നടൻ ഹരീഷ് കണാരന് ഭീഷണി മുന്നറിയിപ്പുമായി ചലച്ചിത്ര നിർമാതാവ് ബാദുഷാ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ബാദുഷായുടെ മുന്നറിയിപ്പ്. ‘എനിക്ക് പറയാനുള്ളതെല്ലാം എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനെ ശേഷം മാത്രം’-എന്ന അടിക്കുറിപ്പിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് ‘ഇരുപതാം നൂറ്റാണ്ട്’ എന്ന സിനിമയിലെ രംഗമാണ്. സിനിമയിൽ സുരേഷ് ഗോപി തന്നെ ചതിക്കുമ്പോൾ മോഹൻലാൽ പറയുന്നൊരു പഞ്ച് ഡയലോഗ് ആണ് ഹരീഷിനു മറുപടിയെന്നോണം ബാദുഷ പങ്കുവച്ചത്. ബാദുഷയുടെ ഈ പ്രവൃത്തി Read More…

Movie News

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര ( 89)  അന്തരിച്ചു. മുംബൈയിലെ വസതിയിലാണ് അന്ത്യം. ആറ് പതിറ്റാണ്ട് ബോളിവുഡിനെ ത്രസിപ്പിച്ച ധര്‍മേന്ദ്ര മൂന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ പലതും സൂപ്പര്‍ ഹിറ്റുകളാണ്.  രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2009ല്‍ രാജസ്ഥാനില്‍നിന്ന് ലോക്സഭാംഗമായി.  ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.  ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു. ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്.  1960ൽ ‘ദിൽ ഭി തേരാ, ഹം Read More…

Movie News

‘സുരേഷ് ഗോപിക്ക് പൊക്കം കുറഞ്ഞുപോയോ…?’; ചായക്കടയ്ക്കു മുന്‍പില്‍ മമ്മൂക്കയും ലാലേട്ടനും സൂപ്പര്‍ താരങ്ങളും

കഴിഞ്ഞ ദിവസം തമിഴ് സിനിമാ താരങ്ങള്‍ തെരുവിലെ കടയില്‍നിന്ന് ചായകുടിക്കുന്ന എഐ ചിത്രം വൈറലായിരുന്നു. പിന്നാലെ മലയാളം സൂപ്പര്‍ താരങ്ങളുടെ എഐ ചിത്രവും വൈറലാകുന്നു. നാടന്‍ചായക്കടയ്ക്കു മുന്‍പില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചുനിന്ന് ചായ കുടിക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ്, ദിലീപ് എന്നിവരുടെ ചിത്രമാണ് വൈറലാകുന്നത്. ഓണ്‍ലൈന്‍ പീപ്സ് എന്ന എന്റര്‍ടെയിന്‍മെന്റ് പോര്‍ട്ടലാണ് ചിസുരേഷ് ഗോപിത്രം പങ്കുവച്ചത്. മോഹന്‍ലാല്‍ ബെഞ്ചിലിരുന്ന് ചായ കുടിക്കുന്നതും ബാക്കിയെല്ലാവരും ചുറ്റും നില്‍ക്കുന്നതുമാണ് ചിത്രത്തില്‍. Read More…