Movie News

അജിത്തിന്റെ ‘വിടാമുയിര്‍ച്ചി’ റിലീസിന് മുമ്പ് വന്‍ഹിറ്റ് ; നെറ്റ്ഫ്‌ളിക്‌സ് ഒടിടി സ്വന്തമാക്കിയത് 100 കോടിക്ക്

സംവിധായകന്‍ മഗിഷ് തിരുമേനി അജിത്തുമായി കൈകോര്‍ക്കുന്ന ‘വിടാമുയര്‍ച്ചി’ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം ആരംഭിച്ചെങ്കിലും ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ വരുന്ന വിവരം അനുസരിച്ച് സിനിമ തീയറ്ററില്‍ എത്തുന്നതിന് മുമ്പ് തന്നെ ലാഭകരമായ ബിസിനസ് നടത്തുന്നു എന്നതാണ്. ചിത്രത്തിന്റെ ഒടിടി റൈറ്റ് നെറ്റ്ഫ്‌ളിക്‌സ് 100 കോടിക്ക് സ്വന്തമാക്കി. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകള്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും. 100 കോടിയിലധികം രൂപയ്ക്കാണ് ‘വിടാമുയാര്‍ച്ചി’യുടെ ഡിജിറ്റല്‍ അവകാശം സീല്‍ ചെയ്തിരിക്കുന്നതെന്നും അജിത്തിന്റെ Read More…

Movie News

ഭാര്യയുമായി വേര്‍പിരിഞ്ഞ മിഷ്‌കിനൊപ്പം നില്‍ക്കുന്ന നിഗൂഡ പെണ്‍കുട്ടി ആരാണെന്നറിയാമോ?

അസാധാരണ കഥകളും തിരക്കഥകളുമായി നിഗൂഡചിത്രങ്ങള്‍ ഒരുക്കി അനേകം ആരാധകരെ സമ്പാദിച്ചിട്ടുള്ള സംവിധായകനാണ് മിഷ്‌കിന്‍. ലോകമെമ്പാടുമുള്ള തമിഴ് ജനത പൊങ്കല്‍ ഉത്സവം ആഘോഷിച്ചപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സെലിബ്രിട്ടികള്‍ പങ്കുവെച്ച ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ഒരു പെണ്‍കുട്ടിയോടൊപ്പം പൊങ്കല്‍ ആഘോഷിക്കുന്ന സംവിധായകന്‍ പങ്കുവെച്ച ചിത്രമായിരുന്നു. തന്റെ സിനിമകള്‍ പോലെ നിഗൂഢമായ ഒരു പെണ്‍കുട്ടിയുമൊത്തുള്ള മിഷ്‌കിന്റെ ചിത്രം അനേകം ഊഹാപോഹങ്ങളാണ് ഉയര്‍ത്തിയത്. പെണ്‍കുട്ടിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ നെറ്റിസണ്‍സ് വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ചിത്രത്തിലെ പെണ്‍കുട്ടി മറ്റാരുമല്ല, മിഷ്‌കിന്റെ മകളാണെന്നാണ് വിവരം. അതേസമയം Read More…

Movie News

ലിയോ ടെലിവിഷനില്‍ കാണിച്ചത് ചുംബനരംഗം വെട്ടിമുറിച്ച് ; സാമൂഹ്യമാധ്യമത്തില്‍ പൊങ്കാലയിട്ട് ആരാധകര്‍

ലോകം മുഴുവന്‍ വന്‍ ഹിറ്റായ വിജയ് യുടെ ‘ലിയോ’ ആയിരുന്നു ആയുധപൂജയ്ക്ക് ജനപ്രിയ ടെലിവിഷന്‍ പരിപാടി. കഴിഞ്ഞ ഒക്ടോബറില്‍ ആയുധപൂജയ്ക്ക് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ആക്ഷന്‍ ഡ്രാമ ജനുവരി 15 ന് പൊങ്കലിന് ടെലിവിഷനില്‍ പ്രീമിയര്‍ ഉണ്ടായിരുന്നു. ടെലിവിഷന്‍ പരസ്യം മുതല്‍ ആകാംഷയോടെ കാത്തിരുന്ന പ്രേക്ഷകര്‍ പക്ഷേ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ നിരാശയിലായി. ചിത്രത്തിന്റെ ട്രിം ചെയ്ത പതിപ്പായിരുന്നു ടെലിവിഷനില്‍ കാണിച്ചത്. നിരാശരായ ആരാധകര്‍ അത് സോഷ്യല്‍മീഡിയയില്‍ പ്രകടിപ്പിക്കുകയും ചെയ്തു. സിനിമയിലെ നായിക തൃഷ വിജയ് യെ Read More…

Movie News

‘എന്നാലും ശോശേ.. നിനക്കെപ്പോഴാ എന്നോട് ഇഷ്ടം തോന്നിത്തുടങ്ങിയത്?’ ‘ലിറ്റിൽ ഹാർട്സ്’ലെ പ്രണയഗാനം

വമ്പൻ ഹിറ്റ് സമ്മാനിച്ച ആർ ഡി എക്സിന് ശേഷം ഷെയ്ൻ നിഗം -മഹിമ നമ്പ്യാർ ജോഡി വീണ്ടും ഒന്നിക്കുന്ന “ലിറ്റിൽ ഹാർട്സ് “എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി . സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ബന്ധങ്ങളുടെ കഥ പറയുന്ന ലിറ്റിൽ ഹാർട്സിൽ സിബിയായി ഷെയ്നും ശോശയായി മഹിമയും എത്തുന്നു. കൈലാസ് മേനോൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഏദൻ പൂവേ….എന്ന് തുടങ്ങുന്ന ഗ ഹൃദയഹാരിയായ ഈ ഗാനം പാടിയിരിക്കുന്നത് കപിൽ Read More…

Featured Movie News

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’

തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ കേരളത്തിൽ തരം​ഗം സൃഷ്ടിച്ച്, മികച്ച അഭിപ്രായങ്ങളോടെ പ്രദർശനം തുടരുകയാണ്. 40 തിയറ്ററുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ഗംഭീര റെസ്പോൺസ് ലഭിച്ചതോടെ വരുന്ന വെള്ളിയാഴ്ച മുതൽ 40ൽ നിന്ന് മാറി 100 സെന്ററുകളിലൂടെ ചിത്രം പ്രദർശനത്തിനെത്തും. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ഒരുക്കിയ ഈ ചിത്രം തെലുങ്ക്, ഹിന്ദി, മറാത്തി, കന്നഡ, തമിഴ്, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, Read More…

Movie News

വന്‍ താരനിരയുമായി വേട്ടയ്യന്‍; സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

തലൈവര്‍ 170 എന്ന പേരില്‍ ആദ്യം പ്രഖ്യാപിച്ചത് മുതല്‍ രജനി ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കുന്ന സിനിമയാണ് ടി.ജെ. ജ്ഞാനവേലിന്റെ രജനികാന്ത് നായകനായ വേട്ടയ്യന്‍. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍ എന്നിങ്ങനെ താരനിരയുടെ വെളിപ്പെടുത്തലോടെ 2024 ല്‍ ആരാധകരുടെ ആവേശം അതിന്റെ പാരമ്യത്തിലെത്തി. ഇപ്പോഴിതാ, ടീം വേട്ടയ്യന്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത് ആരാധകര്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചു. പൊങ്കലിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററില്‍, മുകളില്‍ ഒരു കമാന്‍ഡിംഗ് ഫിഗര്‍ Read More…

Movie News

മോക്ഷ നായികയാകുന്ന ‘ചിത്തിനി’യുടെ ചിത്രീകരണം പാലക്കാട് തുടങ്ങി

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് തുടങ്ങി. ‘കള്ളനും ഭഗവതിയും’ എന്ന ഹിറ്റ് ചിത്രത്തിലെ ദേവിയായി വിസ്മയ പ്രകടനം കാഴ്ച വച്ച മോക്ഷയാണ് ‘ചിത്തിനി’യിലും നായികയാവുന്നത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടന്മാരായ അമിത് ചക്കാലക്കലും വിനയ് ഫോര്‍ട്ടും നായക കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ ആരതി നായരും എനാക്ഷിയും വേഷമിടുന്നു ‌. കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേര്‍ന്നാണ് Read More…

Movie News

‘മിണ്ടാതിരിയെടാ ചെറുക്കാ, ഞാനിതൊന്നു പറഞ്ഞ് തീര്‍ത്തോട്ടെ’ തഗ് രാജാവായ ഷൈനിനെ ട്രോളി ഉർവശി

ലേഡി സൂപ്പർസ്റ്റാർ എന്ന് മലയാള സിനിമ ആരാധകർ മാത്രമല്ല അഭിനേതാക്കളും ഐക്യകണ്ഠേന പറയുന്ന ഒറ്റ പേരെ ഉള്ളൂ, ഉർവശി (Urvashi). മലയാള സിനിമയുടെ എക്കാലത്തെയും പ്രീയപ്പെട്ട നായികമാരിൽ ഒരാളായ ഉർവശി, തനിക്കു ലഭിക്കുന്ന ഏത് കഥാപാത്രവും തന്റേതായ രീതിയിൽ മികവുറ്റതാക്കാൻ ശ്രമിക്കും. തന്റേതായ കയ്യൊപ്പ് ചാർത്തിയാണ് സീരിയസ് ആയ കഥാപാത്രം ആയാലും കോമഡി കഥാപാത്രങ്ങൾ ആയാലും ഉർവശി അതിന്റെ വേറിട്ട തലത്തിൽ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നത്. യുവനടന്മാര്‍ക്കിടയില്‍ അസാധ്യമായ അഭിനയസിദ്ധിയുള്ള അഭിനേതാവാണ് ഷൈൻ ടോം ചാക്കോ (Shine Tom Read More…

Movie News

ആരാധകരെ ‘വാലിബന്‍ ചലഞ്ചിനായി’ വെല്ലുവിളിച്ച് മോഹന്‍ലാല്‍ ; വീഡിയോ വൈറല്‍

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ഒന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും പാട്ടുകളുമൊക്കെ വളരെ പെട്ടെന്നാണ് വൈറലായത്. കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’… മോഹന്‍ലാലിന്റെ ഡയലോഗിലൂടെയാണ് ടീസര്‍ വൈറലായത്. ഇപ്പോള്‍ ഇതേ ഡയലോഗുമായി ആരാധകരെ ആവേശത്തിലാക്കി പുതിയ വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് മോഹന്‍ലാല്‍. ആരാധകരെ ‘വാലിബന്‍ ചലഞ്ചിനായി’ വെല്ലുവിളിക്കുന്ന മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് വീഡിയോയാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. നിങ്ങള്‍ സ്വീകരിക്കുമോ, എന്ന Read More…