Featured Movie News

ഏഷ്യൻ ഫിലിം അവാർഡ്- നാലു നോമിനേഷനുകൾ നേടി ന്യൂട്ടൺ സിനിമ നിർമ്മിച്ച ‘പാരഡൈസ്’

ന്യൂട്ടൺ സിനിമ നിർമ്മിച്ച പാരഡൈസിനു പതിനേഴാമത് ഏഷ്യൻ ഫിലിം അവാർഡ്സിൽ നാലു നോമിനേഷനുകൾ. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളിലാണു വിഖ്യാത ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്താനഗെ സംവിധാനം ചെയ്ത പാരഡൈസ് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. 2023 ഒക്ടോബറിൽ നടന്ന ബുസാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്കാരം നേടിയ ചിത്രമാണു ‘പാരഡൈസ്’. ഏഷ്യൻ ഫിലിം അവാർഡ് അക്കാഡമിയുടെ നേതൃത്വത്തിൽ നൽകി വരുന്ന ഈ പുരസ്കാരങ്ങൾ സാംസ്കാരിക വൈവിദ്ധ്യങ്ങളെയും, മികച്ച Read More…

Movie News

തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിനെതിരെ കീര്‍ത്തി സുരേഷ് പോരാടുന്നു

അടുത്തിടെ പുറത്തിറങ്ങിയ ‘രഘുതത’ എന്ന ചിത്രത്തിന്റെ ടീസര്‍ സിനിമാ പ്രേക്ഷകരില്‍ കാര്യമായ ആവേശം ഉണര്‍ത്തിയിരുന്നു. കീര്‍ത്തി സുരേഷ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം, ഭാഷ അടിച്ചേല്‍പ്പിക്കല്‍ എന്ന സെന്‍സിറ്റീവ് പ്രശ്നത്തിലേക്ക് നര്‍മ്മം കലര്‍ന്ന ഒരു കോമഡി ഡ്രാമയാണ്. 1980-കളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘രഘുതത’യില്‍ കീര്‍ത്തി സുരേഷ് ‘കായല്‍വിഴി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അവളുടെ മാതൃഭാഷയായ തമിഴ് ഒഴികെയുള്ള ഭാഷകള്‍ മനസ്സിലാക്കുന്നതില്‍ വെല്ലുവിളികള്‍ നേരിടുന്ന ഒരു കഥാപാത്രം. ഹിന്ദി നിര്‍ബന്ധിതമായി സ്വീകരിക്കുന്നതിനെതിരായ അവളുടെ കഥാപാത്രത്തിന്റെ നിലപാട് ടീസര്‍ കാണിക്കുന്നു. Read More…

Movie News

ചിയാന്‍ വിക്രത്തിന്റെ തങ്കലാന് കാത്തിരിപ്പ് ഇനിയും നീളും ; പുതിയ റിലീസിംഗ് ഡേറ്റ് പൊങ്കലിന് പുറത്തുവിടും

പാരഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിയാന്‍ വിക്രത്തിന്റെ തങ്കലാന് ആരാധകരുടെ കാത്തിരിപ്പ് ഇനിയും നീണ്ടേക്കും. റിപ്പബ്ലിക് ദിന വാരാന്ത്യത്തില്‍ ജനുവരി 26 ന് ചിത്രം വെള്ളിത്തിരയില്‍ എത്തുമെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റില്‍, റിലീസ് തീയതി മാറ്റിവച്ചതായിട്ടാണ് റിപ്പോര്‍ട്ട്. സിനിമ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലേക്ക് കടന്നിരുന്നുവെങ്കിലും ചിത്രത്തിന്റെ വിപുലമായ വിഎഫ്എക്‌സ് വര്‍ക്കുകള്‍ കാരണം സമയമെടുക്കുകയായിരുന്നു. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പൊങ്കല്‍/സംക്രാന്തിയോട് അനുബന്ധിച്ച് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കുമെന്നും മനസ്സിലാക്കുന്നു. 1870നും 1940-നും ഇടയിലുള്ള കാലഘട്ടത്തിലെ ഒരു ആക്ഷന്‍ Read More…

Featured Movie News

ബിഗ് ബെൻ; യു.കെയുടെ മനോഹാരിതയിൽ ഒരു ഫാമിലി ത്രില്ലർ ഡ്രാമ

ബ്രയിൻട്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനോ അഗസ്റ്റിൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ബിഗ് ബെൻ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് സിനിമാ താരങ്ങളായ പ്രിഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ , ആന്റണി വർഗീസ് (പെപ്പേ) എന്നിവർ സോഷ്യൽ മീഡിയ പേജുകളിലൂടെ നിർവഹിച്ചു. അനു മോഹൻ, വിനയ് ഫോർട്ട്, അതിഥി രവി, മിയ, ചന്തുനാഥ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം നിർമ്മിക്കുന്നത് പ്രജയ് കമ്മത്ത് , എൽദോ തോമസ് ,സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ്. എൺപത്തഞ്ചു ശതമാനത്തോളം Read More…

Movie News

ലിയോയുടെ സ്റ്റണ്ട് ഡയറക്ടര്‍മാര്‍ സംവിധായകരാകുന്നു ; അന്‍ബറിവിന്റെ ആദ്യ സിനിമിയില്‍ കമല്‍

ലോകേഷ് കനകരാജിന്റെ എല്‍സിയു ഉണ്ടായതിന് ശേഷം ഏറ്റവും തിരക്ക് പിടിച്ചത് സംഘട്ടന സംവിധായകരായ അന്‍ബറിവിനാണ്. വിജയ് നായകനായ ലിയോ വരെ ഇരട്ട സ്റ്റണ്ട് ഡയറക്ടര്‍മാര്‍ തമിഴിലും തെലുങ്കിലുമായി ഒട്ടേറെ സൂപ്പര്‍ഹിറ്റുകളിലാണ് സ്റ്റണ്ട് ഒരുക്കിയത്. ഇരുവരും സംവിധായകരായി മാറുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. ഇരുവരുടേയും സംവിധാനസംരഭത്തില്‍ കമല്‍ നായകനാകും. കമല്‍ഹാസന്റെ 237-ാമത്തെ ചിത്രം ഇവരുടെ സംവിധാന അരങ്ങേറ്റ ചിത്രമാകുമെന്നാണ് വിവരം. തന്റെ എക്സ് ഹാന്‍ഡില്‍ കമല്‍ഹാസന്‍ തന്നെയാണ് വിവരം എഴുതിയത്. ”രണ്ടു പ്രതിഭകളുടെ പുതിയ അവതാരം. മാസ്‌റ്റേഴ്‌സ് Read More…

Movie News

ഓസ്ലറില്‍ മമ്മൂട്ടിയുണ്ടെന്ന് പറഞ്ഞപ്പോള്‍ വിജയ് ക്ക് കൗതുകം ; ചെന്നൈയില്‍ സ്‌ക്രീനിംഗ് വെച്ചെന്ന് ജയറാം

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അന്യഭാഷാ സിനിമകളില്‍ തിരക്കിലായ ജയറാമിന്റെ തിരിച്ചുവരവ് കണ്ട സിനിമയാണ് മിഥുന്‍ മാനുവലിന്റെ ഏബ്രഹാം ഓസ്ലര്‍. വിജയചിത്രങ്ങളുമായി വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തിലെ അതിഥി വേഷം ചിത്രത്തിന് ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ചെന്നെയില്‍ ദളപതി വിജയ്ക്ക് വേണ്ടി സിനിമയുടെ ഒരു പ്രത്യേക ഷോ ചെന്നൈയില്‍ ചെയ്യുമെന്ന് ജയറാം. ചെന്നൈയില്‍ ദളപതി വിജയ്യ്ക്കൊപ്പം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ കാര്യം പങ്കുവെച്ചപ്പോഴാണ് ജയറാം ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി സിനിമയില്‍ Read More…

Featured Movie News

ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, എന്നിവർ പ്രധാന വേഷത്തിൽ, എൽ എൽ ബി ഒഫീഷ്യൽ ടീസർ

ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എ. എം. സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എൽ.എൽ.ബി’ (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) എന്ന ചിത്രത്തിന്റെ ടീസർ റീലീസായി. ഉടൻ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ. തോമസ്, മനോജ് കെ. യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ്‌ രാജൻ, കാർത്തിക സുരേഷ്, സീമ ജി. നായർ,നാദിറ Read More…

Movie News

അന്വേഷണങ്ങളുടെ കഥയല്ല, അന്വേഷകരുടെ കഥ; ‘അന്വേഷിപ്പിൻ കണ്ടെത്തും’ ടീസർ പുറത്ത്

വലിയ ക്യാൻവാസ് , വൻ താരനിര , വലിയ മുതൽമുടക്ക്… റിയലിസ്റ്റിക്കായ അവതരണം. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പശ്ചാത്തലമാണിത്. ഏറെ ദുരൂഹതയും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ഒരു കൊലപാതകത്തിന്റെ ചുരുളുകളാണ് ഈ ചിത്രം നിവർത്തുന്നതെന്ന് ടീസറിലൂടെ മനസ്സിലാക്കാം. ചിത്രത്തിലുടനീളം ഈ ത്രില്ലിംഗ് ഉണ്ടാകുമെന്നാണ് ടീസർ വ്യക്തമാക്കുന്നത്.നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. കാപ്പ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം സരിഗമയുമായി സഹകരിച്ച് Read More…

Movie News

സുരേഷ് ഗോപിയുടെ വരാഹത്തിൽ ഗൗതം വാസുദേവ മേനോൻ എത്തുന്നത് പൊലീസ് ഉദ്യോഗസ്ഥനായി

സനൽ.വി. ദേവൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി അഭിനയിക്കുന്നവരാഹം എന്ന ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം വാസുദേവ മേനോൻ അഭിനയിച്ചു തുടങ്ങി. ഡിസംബർ ഇരുപത്തിരണ്ടിനാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം കാലടിയിൽ ആരംഭിച്ചത്. ഈ ചിത്രത്തിൽ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടും സുരേഷ് ഗോപിയും ചേർന്നുള്ള രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. നവ്യാനായർ ,മാമാങ്കം എന്ന സിനിമയിലൂടെ നായികയായ പ്രാച്ചിയും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് Read More…