ഒടുവില്‍ രശ്മിക മന്ദാനയുമായുള്ള വിവാഹ നിശ്ചയത്തെക്കുറിച്ച് മൗനം വെടിഞ്ഞു വിജയ് ദേവരകൊണ്ട. തന്റെയും രശ്മിക മന്ദന്നയുടെയും വിവാഹ നിശ്ചയം ഫെബ്രുവരിയില്‍ നടക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയില്‍ തങ്ങളുടെ വിവാഹ നിശ്ചയത്തെക്കുറിച്ച് ‘കുഷി’ താരം തുറന്നു പറഞ്ഞു. ഫെബ്രുവരിയില്‍ ഞാന്‍ വിവാഹ നിശ്ചയം നടത്തുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പലതവണ ഒരുമിച്ച് കണ്ടിട്ടുണ്ടെങ്കിലും ഇരുവരും തങ്ങളുടെ ബന്ധം ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇരുവരും വിവാഹിതരാകുന്നെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്നതിന് ശേഷം ഇരുവരും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അടുത്തിടെ Read More…
സ്ത്രീയും പുരുഷനും എന്നൊന്നില്ല , ചോര കളിയുമായി ദിവ്യ പിള്ള; ‘അന്ധകാരാ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
പ്രിയം, ഇരുവട്ടം മണവാട്ടി ,ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അന്ധകാരായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചോരയിൽ കുളിച്ചിരിക്കുന്ന ദിവ്യ പിള്ളയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത് . ചിത്രം ഫെബ്രുവരിയിൽ പ്രേക്ഷകർക്ക് മുന്നിലെത്തും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഡാർക്ക് വൈലന്റ് ത്രില്ലർ ചിത്രമാണ് ‘അന്ധകാരാ’. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന Read More…
സഞ്ജീവ് ശിവൻ ചിത്രം ‘ഒഴുകി ഒഴുകി ഒഴുകി’ മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ
സന്തോഷ് ശിവൻ, സംഗീത് ശിവൻ എന്നിവരുടെ ഇളയ സഹോദരനായ സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന ‘ഒഴുകി ഒഴുകി ഒഴുകി’ എന്ന ചിത്രം മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ സെലക്ഷൻ നേടി. ഫെബ്രുവരി 2ന് തിയറ്റർ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ പന്ത്രണ്ടു വയസ്സുള്ള ഒരാൺകുട്ടിയിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പന്ത്രണ്ടു വയസ്സുകാരനായ് വേഷമിട്ടത് സഞ്ജീവ് ശിവന്റെ മകൻ സിദ്ധാൻഷു സഞ്ജീവ് ശിവനാണ്. സൗബിൻ ഷാഹിർ, നരേൻ, ബൈജു സന്തോഷ് എന്നിവർ മൂന്ന് സുപ്രധാന കഥാപാത്രങ്ങളെ Read More…
സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ധനുഷും നാഗാര്‍ജ്ജുനയുമായി കൈകോര്‍ക്കുന്നു ; നായികയായി രശ്മികാ മന്ദാനയും
ക്യാപ്റ്റന്‍ മില്ലറുടെ വന്‍ വിജയത്തിന് പിന്നാലെ ധനുഷ് വന്‍ ഹിറ്റായ ഫിദയും ലവ്‌സ്‌റ്റോറിയും ഒരുക്കിയ ശേഖര്‍ കമ്മൂലയുമായി ഒന്നിക്കുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ രശ്മിക മന്ദാനയും നാഗാര്‍ജുനയും സിനിമയില്‍ വേഷമിടുന്നുണ്ട്. ദേശീയവാര്‍ഡ് ജേതാവ് കൂടിയായ ശേഖര്‍ കമ്മൂലയ്‌ക്കൊപ്പം തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളുടെ സാന്നിദ്ധ്യം ആരാധകര്‍ക്ക് പ്രതീക്ഷ കൂട്ടുന്നുണ്ട്. വ്യാഴാഴ്ച ഹൈദരാബാദില്‍ പൂജനടന്നു. പേര്, കഥാഗതി, റിലീസ് തീയതി, അണിയറപ്രവര്‍ത്തകര്‍ തുടങ്ങിയ പ്രധാന വിശദാംശങ്ങള്‍ മറച്ചുവെച്ചിട്ടുണ്ടെങ്കിലും, ഇതുവരെ പേരിട്ടിട്ടില്ലാത്ത മള്‍ട്ടി-സ്റ്റാറര്‍ ചിത്രത്തിന് സംവിധായകന്റെയും പ്രധാന നടന്റെയും ഇനിഷ്യലുകള്‍ സംയോജിപ്പിച്ച് ഡിഎന്‍എസ് എന്ന് Read More…
സംവിധാനവും നിര്‍മ്മാണവും കഴിഞ്ഞു, തിരക്കിനിടയില്‍ ലോകേഷ് കനകരാജ് അഭിനയത്തിലേക്കും
മുന്‍നിര താരങ്ങള്‍ക്കെല്ലാം വളരെ വേണ്ടപ്പെട്ട സംവിധായകനാണ് ലോകേഷ് കനകരാജ്. അനേകം ഹിറ്റുകളാണ് ഇദ്ദേഹം വ്യത്യസ്ത നടന്മാര്‍ക്കൊപ്പം ഒരുക്കിയത്. ചെയ്ത എല്ലാ സസ്‌പെന്‍സ് ത്രില്ലറുകളും വന്‍ വിജയമായി മാറുകയും ചെയ്തു. തന്റെ എല്ലാ സിനിമകളെയും പരസ്പരം ബന്ധിപ്പിച്ച് ഒരു യൂണിവേഴ്‌സ് ഉണ്ടാക്കാനും താരത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ പല മുന്‍നിര താരങ്ങളും മത്സരിക്കുന്നുണ്ട്. നിലവിലെ വിവരം അനുസരിച്ച് കമല്‍, വിജയ്, സൂര്യ, കാര്‍ത്തി, രജനി എന്നിവര്‍ക്കായി ഒരോ സിനിമയുടെ തിരക്കിലാണ് സംവിധായകന്‍. ഇടയ്ക്ക് സംവിധാനത്തിനപ്പുറത്ത് നിര്‍മ്മാണത്തിലേക്കും ചുവടുവെച്ചിരിക്കുകയാണ്. Read More…
‘പാറുകയായി പടരുകയായ്’ ‘എൽ എൽ ബി’ലെ പൊടിപാറും ഗാനം പുറത്ത്
ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ് മേനോൻ, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘എൽ എൽ ബി’ (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്)ലെ ‘പാറുകയായ് പടരുകയായ്’ എന്ന ഗാനം പുറത്തിറങ്ങി. കൈലാസ് മോനോൻ സംഗീതം പകർന്ന ഈ പൊടിപാറും തകർപ്പൻ ഗാനം നരേഷ് അയ്യരും വൈഷ്ണവ് ഗിരീഷും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മനു മഞ്ചിത്തിന്റെതാണ് വരികൾ. ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികൾ ചുവടുവെച്ച ഗാനം പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നു. ഫറൂഖ് എസിപിയായ എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം Read More…
ഈ ദുബായ് അത്ര നല്ല സ്ഥലമാണോ? അയ്യർ ഇൻ അറേബ്യ ടീസർ പുറത്തിറങ്ങി
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യർ ഇൻ അറേബ്യ’യുടെ ടീസർ പുറത്തിറങ്ങി. ഫെബ്രുവരി 2 ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ നാൽപത്തിയഞ്ചോളം താരങ്ങൾ അണിനിരക്കുന്നു. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, Read More…
ബോളിവുഡ് താരം പ്രനുതന്‍ ബാല്‍ ഹോളിവുഡിലേക്ക് ; കൊക്കോ ആന്റ് നട്ട് മനോഹരമായ ഇന്ത്യന്‍ ഇംഗ്‌ളീഷ് ചിത്രം
നോട്ട്ബുക്കിലൂടെ ഹിന്ദി സിനിമയിലെ അവിസ്മരണീയമായ അരങ്ങേറ്റത്തിനും ഹെല്‍മെറ്റിലൂടെ പ്രശംസ നേടിയതിനും ശേഷം, പ്രനൂതന്‍ ബാല്‍ ഇപ്പോള്‍ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തോടെ തന്റെ പ്രൊഫഷണല്‍ കരിയറിലെ ഒരു പുതിയ അദ്ധ്യായം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. നടന്‍ മോഹ്നിഷ് ബഹലിന്റെ മകളും ഇതിഹാസ താരം നൂതന്റെ ചെറുമകളുമായ പ്രനൂതന്‍, അമേരിക്കന്‍ നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ റഹ്സാന്‍ നൂരിനൊപ്പം തന്റെ കന്നി ഹോളിവുഡ് ചിത്രമായ കൊക്കോ ആന്‍ഡ് നട്ടില്‍ അഭിനയിക്കുന്നു. ‘സ്പിരിറ്റ് ലിഫ്റ്റിംഗ് റൊമാന്‍സ്’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രണയകഥ സംവിധാനം ചെയ്തിരിക്കുന്നത് Read More…
സുധ കൊങ്കരയുടെ സൂര്യചിത്രത്തില്‍ വില്ലനാകുന്നത് തമന്നയുടെ കാമുകന്‍
ഒരു ദീര്‍ഘ ഇടവേളയ്ക്ക് ശേഷം സൂര്യ ആരാധകര്‍ക്ക് ആവേശം സമ്മാനിച്ച് താരത്തിന്റെ അനേകം സിനിമകളാണ് തീയറ്ററില്‍ എത്താനൊരുങ്ങുന്നത്. സൂര്യ നായകനാകുന്ന ‘സൂര്യ 43’ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാന്‍ തെന്നിന്ത്യന്‍ താരറാണി തമന്നയുടെ കാമുകന്‍ വരുമെന്നതാണ് ഏറ്റവും പുതിയ വിവരം. ബ്ലോക്ക്ബസ്റ്റര്‍ ‘സൊറാറൈ പോട്ര്’ എന്ന ചിത്രത്തിന് ശേഷം സംവിധായിക സുധ കൊങ്കരയും സൂര്യയും ഒന്നിക്കുന്ന ‘സൂര്യ 43’സൂര്യ 43’ ഈ വര്‍ഷം അവസാനമോ 2025ലോ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് വര്‍മ്മയെയാണ് സിനിമയില്‍ വില്ലനായി Read More…














