ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വിധം ഒരുക്കിയ ചിത്രമായിരിക്കും ‘ജയ് ഗണേഷ്’ എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ഏപ്രിൽ 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ഗംഭീര റിലീസിന് ഒരുങ്ങുന്നു. ജയ് ഗണേഷിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബൂഷൻ UMF ഉണ്ണി മുകുന്ദൻ ഫിലിംസും ഐക്കൺ സിനിമാസും ചേർന്ന് നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ജിസിസി റിലീസ് ഹോം സ്ക്രീൻ Read More…
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആദരവ് പോണ്‍ താരങ്ങള്‍ക്ക് ; സണ്ണിലിയോണിനോട് ചോദിക്കൂ എന്ന് കങ്കണാറാണത്ത്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബഹുമാനം ലഭിക്കുന്നത് പോണ്‍ താരങ്ങള്‍ക്കാണെന്നാണ് നടിയും രാഷ്ട്രീയക്കാരിയുമായ കങ്കണറാണത്ത്. ഇന്ത്യയില്‍ പോര്‍ണോഗ്രാഫി എന്ന പദം ആക്ഷേപകരമായ ഒന്നല്ലെന്നും സാമൂഹികമായി അംഗീകരിക്കപ്പെടാത്ത ഒരു വാക്ക് മാത്രമാണെന്നും നടി പറഞ്ഞു. ടൈംസ് നൗവിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത്് സംസാരിക്കുമ്പോഴാണ് കങ്കണ ഇക്കാര്യം പറഞ്ഞത്. 2020 ല്‍ നടിയും രാഷ്ട്രീയക്കാരിയുമായ ഊര്‍മ്മിള മണ്ഡോദ്ക്കറിനെ ‘സോഫ്റ്റ്‌പോണ്‍’ താരമെന്ന് നടത്തിയ വിശേഷണവുമായി ബന്ധപ്പെട്ടാണ് നടി ഇക്കാര്യം പറഞ്ഞത്. എന്തും തുറന്നടിക്കുന്ന കങ്കണയുടെ ഇത്തവണത്തെ ആക്ഷേപം മുന്‍ പോണ്‍ താരവും ബോളിവുഡ് Read More…
റാഷിഖന്നയ്ക്ക് ആക്ഷന്‍ കോറിയോഗ്രാഫി ചെയ്യണം ; ബാഹുബലിയില്‍ അനുഷ്‌ക്ക ചെയ്ത പോലെയുള്ള വേഷം
തന്റെ സ്വപ്‌നവേഷത്തെക്കുറിച്ച് പറയുകയാണ് തമിഴിലും തെലുങ്കിലും അത്യാവശ്യം തിരക്കുള്ള നടി റാഷിഖന്ന. തീവ്രമായ ശാരീരിക പരിശീലനത്തിലൂടെ രൂപാന്തരപ്പെടാനും അതിശയകരമായ ചില ഫൈറ്റ് കൊറിയോഗ്രാഫി പഠിച്ച് ചെയ്യാനുമാണ് നടി ഇഷ്ടപ്പെടുന്നത്. ഭാവിയില്‍ ഇത്തരം ആക്ഷന്‍ വേഷങ്ങള്‍ ചെയ്യണമെന്നാണ് റാഷിയുടെ ആഗ്രഹം. നിലവില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്കൊപ്പം ‘യോദ്ധ’ എന്ന ആക്ഷന്‍ ത്രില്ലറില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന നടി ആക്ഷന്‍ ചിത്രങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ചും ഈ വിഭാഗത്തെ കൂടുതല്‍ പര്യവേക്ഷണം ചെയ്യുന്നതിനെക്കുറിച്ചും നടി സംസാരിച്ചു. അഭിനയിക്കാന്‍ കാത്തിരിക്കുന്ന വേഷം അനുഷ്‌ക്കഷെട്ടി ബാഹുബലിയില്‍ ചെയ്തത് പോലെ ഒന്നാണെന്ന് Read More…
വിജയ് യുടെ അവസാന സിനിമ സംവിധാനം ചെയ്യുന്നത് ആരാണ്? വെട്രിമാരന്‍ മറുപടി നല്‍കുന്നു
ഒരു മാസം മുമ്പാണ് തമിഴ്‌സൂപ്പര്‍താരം വിജയ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. തന്റെ പാര്‍ട്ടിയായ തമിഴഗ വെട്രി കഴകം ആരംഭിച്ചു 2026 ലെ തമിഴ്നാട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അടിസ്ഥാന നടപടികള്‍ അദ്ദേഹം ശക്തിപ്പെടുത്തുകയാണ്. രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ച് രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള തന്റെ അവസാന സിനിമ ‘തളപതി 69’ ചെയ്യുമെന്നും പ്രഖ്യാപിച്ചു. ഈ സിനിമ ആരാണ് ചെയ്യുന്നതെന്ന പല രീതിയിലുള്ള അഭ്യൂഹങ്ങള്‍ പുറത്തുവരുന്നുണ്ട്. വിജയ് യുടെ ആരാധകര്‍ വലിയ ഹൈപ്പ് നല്‍കുന്ന ചിത്രത്തെക്കുറിച്ചുള്ള Read More…
സുരേശനും സുമലതയ്ക്കും ഒപ്പം സെൽഫിയെടുക്കാൻ സെൽഫി ബൂത്തുകൾ റെഡി!!
സുരേശനേയും സുമലതയേയും, 1000 കണ്ണുമായ് എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയേയും പരിചയമില്ലാത്ത മലയാളികളുണ്ടോ… കാത്തു കാത്തിരുന്ന് ഒടുവിൽ സുരേശനും സുമലതയും നായകനും നായികയുമായെത്തുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന ‘സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’യുടെ റിലീസിന് മുന്നോടിയായി ഇപ്പോഴിതാ കേരളത്തിലെ വിവിധ തിയേറ്ററുകളിൽ സുരേശനും സുമലതയ്ക്കും ഒപ്പം സെൽഫിയെടുക്കാൻ ഒരു സെൽഫി ബൂത്ത് സെറ്റ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. മെയ് 16നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ വരവറിയിച്ച് എത്തിയിരിക്കുന്ന സെൽഫി ബൂത്തിലെത്തി സെൽഫിയെടുക്കാൻ നിരവധി Read More…
സിദ്ധാര്‍ത്ഥും അദിതി റാവു ഹൈദരിയും രഹസ്യവിവാഹം ചെയ്തതായി റിപ്പോര്‍ട്ട് ; ഔദ്യോഗിക സ്ഥിരീകരണംപിന്നാലെ
തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളില്‍ ഒരാളായ സിദ്ധാര്‍ത്ഥും ബോളിവുഡ്താരം അദിതി റാവു ഹൈദരിയും പ്രണയത്തിലാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇരുവരും രഹസ്യബന്ധത്തിലാണെന്ന് വരെയാണ് കിംവദന്തികള്‍. ഇതിനെല്ലാം പുറമേ ദമ്പതികളെ ഒന്നിലധികം തവണ ഒരുമിച്ച് കാണുകയും ചെയ്തിട്ടുണ്ടെങ്കിലൂം അദിതിയോ സിദ്ധാര്‍ത്ഥോ തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ കാര്യത്തില്‍ വരുന്ന ഏറ്റവും പുതിയ വിവരം ഇരുവരും മാര്‍ച്ച് 27 ന് തെലങ്കാനയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചു എന്നാണ്. ബന്ധത്തിലെ കാര്യത്തില്‍ ഇരുവരും പുലര്‍ത്തുന്ന രഹസ്യസ്വഭാവം പോലെ തന്നെ വിവാഹവും രഹസ്യമായി Read More…
ഇളയരാജയുടെ ജീവിതം പറയുന്ന സിനിമയില്‍ വിശാല്‍ വൈരമുത്തു ? എ.ആര്‍.റഹ്മാനായി ആര് എത്തും?
പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ധനുഷ്, വരാനിരിക്കുന്ന ഒരു ബയോപിക്കില്‍ ഇതിഹാസ സംഗീത സംവിധായകന്‍ ഇളയരാജയെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു എന്ന വിവരം ഇതിനകം തെന്നിന്ത്യയില്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇളയരാജയുടെ ജീവിതത്തിലേക്കും സംഗീതയാത്രയിലേക്കും ആഴ്ന്നിറങ്ങുമെന്ന് വാഗ്ദാനം ചെയ്യുന്നു. ധനുഷിന്റെ ഇളയരാജയുടെ ചിത്രത്തിന് പുറമേ, സംഗീത സംവിധായകന്റെ ജീവിതത്തിലെ മറ്റ് പ്രധാന വ്യക്തികളെ കാസ്റ്റിംഗ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. തന്റെ കഥയില്‍ അവിഭാജ്യമായ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍, സംവിധായകന്‍ Read More…
ഹരിഹരൻ ചിത്രം വരുന്നു, വമ്പൻ അനൗൺസ്മെന്റുമായി കാവ്യാ ഫിലിം കമ്പനി, കാസ്റ്റിംഗ് കാൾ
2018, മാളികപ്പുറം എന്നി ബ്ലോക്ക്‌ബസ്റ്റർ ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്തു തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഡക്ഷൻ ബാനറാണ് കാവ്യ ഫിലിം കമ്പനി. മലയാള സിനിമയുടെ എക്കാലത്തെയും ലെജൻഡറി ഡയറക്ടർ ഹരിഹരനും കാവ്യ ഫിലിം കമ്പനിയും കൈകോർക്കുന്നു എന്ന വമ്പൻ വാർത്തയാണ് പ്രേക്ഷക ലോകം ശ്രവിച്ചത്. അൻപതിനു മുകളിൽ വർഷങ്ങളുടെ സിനിമ പ്രവർത്തി പരിചയവും, മലയാള സിനിമയുടെ എക്കാലത്തെയും എണ്ണം പറഞ്ഞ സിനിമകൾ ഉൾപ്പടെ അൻപതു ചിത്രങ്ങളുടെ തിളക്കവുമുള്ള ഹരിഹരനും, നിലവിലെ മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ പ്രൊഡക്ഷൻ Read More…
ധ്യാൻ ശ്രീനിവാസൻ – ജസ്പാൽ ഷൺമുഖൻ ചിത്രം, ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ മെയ് റിലീസ്
മൈന ക്രിയേഷൻസിന്റെ ബാനറിൽ ശിവൻകുട്ടൻ കെ.എൻ, വിജയകുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്.ചിത്രം മെയ് റിലീസിന് തയ്യാറെടുക്കുന്നതായ് അണിയറ പ്രവർത്തകർ അറിയിച്ചു. ധ്യാൻ ശ്രീനിവാസൻ ,ഗായത്രി അശോക് ,ജോയി മാത്യു, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയി, അംബിക മോഹൻ,അഞ്ജു എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു. കഥ – ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം Read More…














