ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിവിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പലനടയിൽ’’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റീലീസായി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ Read More…
‘വീര ധീര ശൂരന്‍’ രണ്ടു ഭാഗങ്ങളായി റിലീസ് ചെയ്യും ; വിക്രത്തിന്റെ സിനിമയുടെ ടീസര്‍ പുറത്തുവിട്ടു
സംവിധായകന്‍ എസ് യു അരുണ്‍ കുമാറിനൊപ്പം വിക്രമിന്റെ വരാനിരിക്കുന്ന സിനിമ രണ്ടു ഭാഗങ്ങളായി റിലീസ് ചെയ്യും. ‘വീര ധീര ശൂരന്‍ – 2 എന്നാണ് സിനിമയുടെ ആദ്യഭാഗത്തിന് ഇട്ടിരിക്കുന്ന പേര്. ചിയാന്‍ വിക്രത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് നിര്‍മ്മാതാക്കള്‍ അതിന്റെ ടൈറ്റില്‍ ടീസര്‍ പങ്കിട്ടു. ഒന്നാം ഭാഗത്തിന് മുമ്പ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. മൂന്ന് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ടൈറ്റില്‍ ടീസറില്‍, ഒരു ചെറിയ ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറിന്റെ ഉടമയായ കാളിയെയാണ് വിക്രം അവതരിപ്പിക്കുന്നത്. Read More…
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടന്‍ ; രജനീകാന്തിന്റെ ആസ്തി എത്ര കോടിയാണെന്നറിയാമോ?
ഇന്ത്യന്‍ സിനിമാപ്രേമികളെ എക്കാലത്തും വിസ്മയിപ്പിക്കാത്ത നടനാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. സ്‌ക്രീനിലെ വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെയും സ്‌ക്രീനിനു പുറത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും നടന്‍ മാത്രമല്ല ഒരു സാംസ്‌ക്കാരിക ഐക്കണായി കൂടി രജനീകാന്ത് മാറിയിട്ടുണ്ട്. പ്രേക്ഷകര്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ ജനപ്രീതി അദ്ദേഹത്തെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാക്കി മാറ്റിയിട്ടുണ്ട്. ഫോര്‍ബ്‌സ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടന്‍ രജനികാന്താണ്. ഏകദേശം 150 കോടി മുതല്‍ 210 കോടി വരെയാണ് ഒരു Read More…
വിജയ് യും ഭാര്യയും വേര്‍പിരിഞ്ഞിട്ടില്ല ; താരത്തിന് വേണ്ടി ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത് സംഗീത
ലിയോയുടെ സിനിമാസെറ്റില്‍ വെച്ചായിരുന്നു വിജയ് യും ഭാര്യ സംഗീതയും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്നു വരെയായിരുന്നു കേട്ടത്. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്ന സൂചനകള്‍ നല്‍കി സംവിധായകന്‍ എസ് ശങ്കറിന്റെ മൂത്തമകള്‍ ഐശ്വര്യയും അസിസ്റ്റന്റ് ഡയറക്ടര്‍ തരുണ്‍ കാര്‍ത്തികേയനും തമ്മില്‍ നടന്ന വിവാഹ ചടങ്ങില്‍ സംഗീത പങ്കെടുത്തു. ഇപ്പോള്‍ റഷ്യയില്‍ ചിത്രീകരണ തിരക്കിലായ ദളപതി വിജയ്ക്ക് വേണ്ടിയാണ് ഭാര്യ സംഗീത ചടങ്ങില്‍ പങ്കെടുത്തത്. പരിപാടിയിലെ സംഗീതയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി Read More…
സസ്പെൻസ് ഒളിപ്പിച്ച് വ്യത്യസ്തമായ ഗെറ്റപ്പിൽ അഭിനേതാക്കൾ ! ‘പെരുമാനി’
2024ന്റെ തുടക്കം മുതലേ മലയാളം ഫിലിം ഇന്റസ്ട്രിയുടെ കുതിപ്പ് വൻ ഉയർച്ചയിലേക്കാണ്. റിലീസ് ചെയ്യുന്ന ചിത്രങ്ങളെല്ലാം ഒന്നിനോടൊന്ന് മികച്ചത് എന്ന് മാത്രമല്ല, പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് അവയെ സ്വീകരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ മലയാള സിനിമകളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന അവസരത്തിൽ പുത്തൻ സിനിമകൾക്കായ് സിനിമാപ്രേമികൾ കാത്തിരിപ്പിലാണ്. ആ പ്രേക്ഷകർക്ക് ആവേശം പകരാൻ വ്യത്യസ്തമായ ഗെറ്റപ്പിൽ സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്‌മാൻ അവറാൻ എന്നിവരെ അവതരിപ്പിക്കുന്ന മജു ചിത്രം ‘പെരുമാനി’യുടെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിലെ Read More…
കിഷോറും ശ്രുതി മേനോനും ഒന്നിക്കുന്ന സൂപ്പർ നാച്ചുറൽ ത്രില്ലർ ‘വടക്കൻ’
കിഷോർ, ശ്രുതി മേനോൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സജീദ് എ സംവിധാനം ചെയ്ത ചിത്രമാണ് ‘വടക്കൻ’. പുരാതന ദ്രാവിഡ പുരാണങ്ങളിൽ നിന്നും നാടോടിക്കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, സജീദിൻ്റെ കഥയെ ആസ്പദമാക്കി ഉണ്ണി ആർ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രം തീർത്തും സൂപ്പർ നാച്ചുറൽ ത്രില്ലറാണ്. വടക്കൻ, നിർമ്മാതാക്കളുടെ അഭിപ്രായത്തിൽ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു മൾട്ടി-ജെനർ ശ്രമമാണ്. അക്കാദമി അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനർ, ഛായാഗ്രഹണം കെയ്‌കോ നകഹാര, സംഗീതം ബിജിബാൽ എന്നിവരാണ്. പാക്കിസ്ഥാനി ഗായകനും Read More…
വിജയ് യുടെ അവസാന സംവിധായകന്‍ മണിരത്‌നം ?
തമിഴിലെ മുന്‍നിര നടന്‍ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതോടെ സിനിമ വിടാന്‍ ഉദ്ദേശിക്കുന്ന താരത്തിന്റെ അവസാന സിനിമ ആരു ചെയ്യുമെന്നത് ആരാധകര്‍ക്ക് ഒരു സമസ്യപോലെ ആയിട്ടുണ്ട്. താരത്തിന്റെ 69 ാം സിനിമ സംവിധാനം ചെയ്യുമെന്ന് കരുതുന്നവരുടെ പട്ടികയില്‍ മണിരത്‌നവും. ‘ദളപതി 69’ ഒരു നടനെന്ന നിലയില്‍ വിജയ് യുടെ അവസാന ചിത്രമായിരിക്കും. അതുകൊണ്ട് തന്നെ ‘ദളപതി 69’ എന്ന ചിത്രത്തിന് വേണ്ടി ആരാധകര്‍ ഏറെ കൊട്ടിഘോഷിക്കുകയും ചിത്രത്തിന്റെ സംവിധായകനെ Read More…
നയന്‍താര വീണ്ടും നിവിന്‍പോളിയുടെ നായികയാകാനെത്തുന്നു ; ‘ഡീയര്‍ സ്റ്റുഡന്റ്‌സ്’ നിര്‍മ്മാണത്തിലും ഒന്നിക്കുന്നു
ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം വീണ്ടും നിവിന്‍പോളിയുടെ നായികയാകാന്‍ നയന്‍താര വരുന്നതായി റിപ്പോര്‍ട്ട്. നിവിന്‍ പോളിയുടെ വരാനിരിക്കുന്ന ചിത്രമായ ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ അഭിനേതാക്കളില്‍ നയന്‍താരയും ചേര്‍ന്നതായിട്ടാണ് ഔദ്യോഗിക വിവരം. ഈ പ്രോജക്റ്റിന് പുതിയ പ്രതീക്ഷകള്‍ നല്‍കി ഞായറാഴ്ച ചിത്രത്തിന്റെ ടീം പ്രഖ്യാപനം നടത്തി. സിനിമയിലെ അഭിനയത്തിനുപുറമേ നിര്‍മ്മാണത്തിലും ഇരുവരും കൈകോര്‍ക്കുന്നതായിട്ടാണ് വിവരം. പ്രതിഭാധനരായ സന്ദീപ് കുമാര്‍ ജോര്‍ജ്ജ് ഫിലിപ്പ് ജോഡികള്‍ സംവിധാനം ചെയ്ത ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ ചിത്രത്തിന്റെ നിര്‍മ്മാണം പോളി ജൂനിയര്‍ പിക്‌ചേഴ്‌സും റൗഡി പിക്‌ചേഴ്‌സും ചേര്‍ന്നാണ്. Read More…
കോമഡി ത്രില്ലര്‍ “തല തെറിച്ച കൈ”; ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി
ഒരു മുറൈ വന്ത് പാര്‍ത്തായ, വിവാഹ ആവാഹനം എന്നീ ചിത്രങ്ങൾക്ക് ശേഷം സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തല തെറിച്ച കൈ’. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. കാര്‍മിക് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. തീർത്തും ഹാസ്യത്തിന് പ്രാധാന്യം നൽകിയ ചിത്രത്തിന്റെ കഥ സംവിധായകന്റെയും തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നിതാരയുമാണ്. കെൻ സാം ഫിലിപ്പ് ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ഒരു പോലീസ് ഉദ്യോഗസ്ഥന് തന്റെ കൈകൊണ്ട് ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ Read More…














