Movie News

ഉര്‍വശി റൗട്ടേല ലോക ഫുട്‌ബോള്‍ താരം കരീം ബെന്‍സേമയുമായി പ്രണയത്തില്‍?

ഇന്ത്യന്‍ ആരാധകര്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ത്തിയിരിക്കുന്ന ചോദ്യം ഇതാണ്. സുന്ദരിയായ നടി ഉര്‍വശി റൗട്ടേല പുതിയ പ്രണയം കണ്ടെത്തിയോ? ക്രിക്കറ്റ് താരവും ഐപിഎല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനുമായ റിഷഭ് പന്തുമായുള്ള അവളുടെ മുന്‍കാല ബന്ധത്തിന് ശേഷം, അവള്‍ ഇപ്പോള്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം കരിം ബെന്‍സെമയുമായി ബന്ധപ്പെട്ട ഗോസിപ്പിലാണ് താരം. താരത്തിന്റെ സോഷ്യല്‍ മീഡിയ ആക്റ്റിവിറ്റി, പ്രത്യേകിച്ച് ഋഷഭ് പന്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പോസ്റ്റുകളും താരത്തെ സൂചിപ്പിക്കുന്ന നിഗൂഢമായ ഹാഷ്ടാഗുകളും ആരാധകര്‍ക്കിടയില്‍ വളരെയധികം ഊഹാപോഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും Read More…

Movie News

സുരേശന്റേയും സുമലതയുടേയും പ്രണയത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

സമീപകാലത്ത്, ഏറെ കൗതുകവും പ്രതീക്ഷയും നൽകുന്ന ചിത്രമായി മാറിയിരിക്കുകയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ. നമ്മുടെ നായകസങ്കൽപ്പങ്ങളെ മാറ്റിമറിച്ചു കൊണ്ടാണ് ഈ ചിത്രത്തിലെ നായകനേയും നായികയേയും അവതരിപ്പിക്കുന്നത്. ഇതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നതിലെ പ്രധാന ഘടകം എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. അവതരണത്തിലും, കഥയിലും, കാസ്റ്റിംഗിലുമൊക്കെയായി നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചു കൊണ്ടാണ് സംവിധായകനായ രതീഷ് ബാലുഷ്ണപ്പൊതുവാൾ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഇതിലെ സുരേശനും സുമലതയും പ്രേക്ഷകർ ഇതിനു മുമ്പുതന്നെ നെഞ്ചിലേറ്റിയതാണ്. Read More…

Movie News

‘തഗ്‌ലൈഫി’ ല്‍ ദുല്‍ഖര്‍ ഔട്ട്, പകരം സിലംബരസന്‍; ജയം രവിക്ക് പകരമായി അരവിന്ദ് സ്വാമി എത്തും

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മണിരത്നം കമല്‍ഹാസന്‍ കൂട്ടുകെട്ടിലെ തഗ് ലൈഫില്‍ ദുല്‍ഖര്‍ സല്‍മാനും ജയംരവിയും അഭിനയിക്കുന്നു എന്നത് ഇരു താരങ്ങളുടെയും ആരാധകരെ കൊള്ളിച്ച ആവേശം ചില്ലറയായിരുന്നില്ല. എന്നാല്‍ സിനിമ ഷൂട്ടിംഗ് വൈകുന്നത് കാരണം ഇരുവരും ചിത്രത്തില്‍ നിന്നും പിന്മാറി എന്നത് സന്തോഷിച്ചവരെയെല്ലാം നിരാശരാക്കുകയും ചെയ്തു. സിനിമയില്‍ ദുല്‍ഖറിന് എത്താന്‍ സാധിക്കാത്തതിനാല്‍ പകരം സിലമ്പരശന്‍ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ അഭിനേതാക്കളില്‍ നടനെ ഉള്‍പ്പെടുത്തി പുതിയ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കാം. നേരത്തെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം ‘തഗ് Read More…

Featured Movie News

‘ഒരു അന്വേഷണത്തിന്റെ തുടക്കം’ പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി എം എ നിഷാദ്

നടൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ എം എ നിഷാദ് സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ഒരു അന്വേഷണത്തിന്റെ തുടക്കം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിന്നു. പേര് സൂചിപ്പിക്കും പോലെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത് ഉണ്ടായ ഒരു കേസ് ആണ് ചിത്രത്തിന്റെ കഥക്ക് പിന്നിൽ. ദീർഘകാലം ക്രൈം ബ്രാഞ്ച് എസ് പി Read More…

Movie News

സോണിയ അഗർവാള്‍ പ്രധാന വേഷത്തിൽ എത്തുന്ന ‘ബിഹൈൻഡ്ഡ്’; പുതിയ പോസ്റ്റർ റിലീസ്

പാവക്കുട്ടി ക്രിയേഷൻസിന്റെ ബാനറിൽ ഷിജ ജിനു നിർമ്മിച്ച് അമന്‍ റാഫി സംവിധാനം ചെയ്ത് തെന്നിന്ത്യൻ നായിക സോണിയ അഗർവാൾ, ജിനു ഇ തോമസ്, മെറീന മൈക്കിൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘ബിഹൈൻഡ്ഡ്’ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ കാതൽ കൊണ്ടൈൻ, 7G റൈൻബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നായിക സോണിയയെ കൂടാതെ നോബി മർക്കോസ്, സിനോജ് വർഗീസ്, അമൻ Read More…

Movie News

പൃഥ്വിരാജ് സുകുമാരന്‍, രണ്‍വീര്‍ സിംഗും ; ‘തലൈവര്‍ 171’ ലെ വില്ലനാകുന്നതാര്?

ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിച്ച തന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ തലൈവര്‍ 171-നായി ഇന്ത്യന്‍ സിനിമയിലെ, പ്രത്യേകിച്ച് തമിഴ് സിനിമകളിലെ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്‍, രണ്‍വീര്‍ സിംഗ്, പാര്‍വതി തിരുവോത്ത് എന്നിവരടങ്ങുന്ന ഈ ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ചിത്രത്തിലെ പ്രതിനായകന്‍ ആരായിരിക്കും എന്നതിനെക്കുറിച്ച് ഒരു റിപ്പോര്‍ട്ടും പുറത്തുവന്നിട്ടില്ല. എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് വില്ലനായി അഭിനയിക്കാന്‍ നടന്‍ മോഹനെ നിശ്ചയിച്ചേക്കുമെന്നാണ്. ഉടന്‍ തന്നെ അദ്ദേഹം ഈ സിനിമയില്‍ ഒപ്പുവെച്ചേക്കുമെന്നാണ് Read More…

Movie News

സീരിയല്‍ കില്ലര്‍ ഒളിഞ്ഞിരിക്കുന്ന സാധുവായ ബാങ്ക് ഉദ്യോഗസ്ഥന്‍ ; ദുല്‍ഖര്‍ സല്‍മാന്റെ ലക്കി ഭാസ്‌ക്കര്‍ വരുന്നു

മലയാളമാണ് തട്ടകമെങ്കിലും ദുല്‍ഖറും ഫഹദും പൃഥ്വിരാജുമെല്ലാം മിക്കവാറും പുറത്ത് തന്നെയാണ്. തമിഴിലും തെലുങ്കിലുമായി തിരക്കില്‍ നിന്നും തിരക്കിലേക്ക് കുതിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ലക്കി ഭാസ്‌ക്കര്‍ ടീസര്‍ പുറത്തുവന്നത് മുതല്‍ വലിയ ആകാംക്ഷയാണ് ആരാധകര്‍ക്ക് സമ്മാനിക്കുന്നത്. ഒരു സീരിയല്‍ കില്ലറുടെ വേഷത്തിലാണ് ദുല്‍ക്കര്‍ സിനിമയില്‍ എത്തുന്നത് ചുപ്പ്- റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ് ഓര്‍മ്മയില്ലേ ? പൂക്കാരനായ സൈക്കോ സീരിയല്‍ കില്ലറായി ദുല്‍ഖര്‍ നിറഞ്ഞാടിയ സിനിമ. സൈക്കോപതിക് സീരിയല്‍ കില്ലറുടെ വേഷം വളരെ അനായാസമായാണ് താരം അവതരിപ്പിച്ചത്. 2018-ല്‍ Read More…

Movie News

ഇന്ത്യന്‍ ടൂവില്‍ ബോളിവുഡ്താരം മനീഷാ കോയ്‌രാളയും ; സിനിമ ജൂണ്‍ 13 ന് റിലീസ് ചെയ്യും

വര്‍ഷങ്ങള്‍ക്ക് മുമ്പ് വമ്പന്‍ ഹിറ്റായി മാറിയ ഇന്ത്യന്‍ 1 ന്റെ രണ്ടാം ഭാഗത്തിനായി കമല്‍ഹാസന്റെ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ബോളിവുഡ് നായികമാരായിരുന്ന മനീഷാ കോയ്‌രാളയും ഊര്‍മ്മിളയും ആയിരുന്നു കമല്‍ഹാസന്‍ ഇരട്ടവേഷം ചെയ്ത സിനിമയില്‍ നായികമാരായി എത്തിയത്. ഇതിന്റെ തുടര്‍ച്ചയായി വരുന്ന സിനിമയുടെ രണ്ടാം ഭാഗത്ത് മനീഷാ കൊയ്‌രാളയും എത്തുമെന്ന് സൂചനകള്‍. ആദ്യ ഭാഗത്തില്‍ കമല്‍ഹാസന്റെ നായികയായി ഐശ്വര്യ എന്ന വേഷത്തിലായിരുന്നു മനീഷ കൊയ്‌രാള എത്തിയത്. ചന്ദ്രബോസുമായി ബന്ധപ്പെട്ട കമല്‍ഹാസന്‍ തന്റെ ചെറുപ്പമായി ചിത്രീകരിച്ച സേനാപതിയുമായുള്ള ഒരു Read More…

Movie News

ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത : വിജയ് യുടെ വെങ്കട്ട്പ്രഭു ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നതിനിടയില്‍ വിജയ് യുടെ വെങ്കട്ട്പ്രഭു ചിത്രം ഗോട്ടിന്റെ റിലീസ് തീയതി ഒടുവില്‍ പ്രഖ്യാപിച്ചു.സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഫിലിം സെപ്തംബര്‍ 5 ന് ലോകമെമ്പാടും തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നടനും നിര്‍മ്മാതാക്കളും എക്‌സില്‍ പ്രഖ്യാപിച്ചു. താടിയുള്ള സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള പുതിയ പോസ്റ്റര്‍ നടന്‍ എക്‌സില്‍ പങ്കുവെച്ചു. പശ്ചാത്തലത്തില്‍ ഒരു നഗരത്തിന്റെ സ്‌കൈലൈന്‍ കാണാം, ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിക്കുന്ന പോസ്റ്ററില്‍ ‘സെപ്തംബര്‍ അഞ്ച്’ എന്ന് എഴുതിയിരിക്കുന്നു. ഈദ് ആശംസകളോടെ ഞങ്ങള്‍ ഗണേശ ചതുര്‍ത്ഥിയില്‍ എത്തുകയാണ്. Read More…