ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആരോ’. മെയ് 9ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. Read More…
വേൾഡ് മലയാളി ആന്തം…. “മലയാളി ഫ്രം ഇന്ത്യ” – നിവിൻ പോളി ചിത്രത്തിലെ പാട്ട് പുറത്തിറങ്ങി
മലയാളികൾക്ക് ഇനി അഭിമാനത്തോടെ പാടി നടക്കാൻ അവരുടേത് മാത്രമായ ഒരു ആന്തം… പാട്ട് പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൽ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന നിവിൻ പോളി നായകനായി എത്തുന്ന “മലയാളി ഫ്രം ഇന്ത്യ” എന്ന ചിത്രത്തിലെ ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്. ലോകത്ത് എവിടെയും മലയാളിയുണ്ട്…. ചന്ദ്രനിൽ ചെന്നാലും അവിടെ കട ഇട്ടു നിൽക്കുന്ന മലയാളിയെ കാണാമെന്ന് പറയുന്ന പഴമൊഴി….മലയാളിയെ തൊട്ടാൽ… അക്കളീ ഈ കളി തീക്കളി…. എന്നാൽ സ്നേഹിച്ചാലോ …. Read More…
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായി മോഹന്‍ലാല്‍, വര്‍ഷങ്ങള്‍ക്കുശേഷം നായികയായി ശോഭനയും
മോഹൻലാലും ശോഭനയും, ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആരംഭിച്ചു. രജപുത്രയുടെ ബാനറിൽ എം.രഞ്ജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധുമൂർത്തി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി. സാധാരണക്കാരനായ ഷണ്മുഖം എന്ന ടാക്സി ഡ്രൈവറെയാണ് ഈ ചിത്രത്തിൽ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഷണ്മുഖം ഭാര്യയും മക്കളുമുള്ള അദ്ധ്വാനിയായ Read More…
അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി
സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും. 2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത Read More…
ഒമർ ലുലു ചിത്രത്തിൽ റഹ്മാനും ധ്യാനും ഷീലു ഏബ്രഹാമും; ചിത്രീകരണം ഏഴുപുന്നയിൽ ആരംഭിച്ചു
ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ റഹ്മാനും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്നു. ഷീലു ഏബ്രഹാം, ആരാധ്യ ആൻ എന്നിവരാണ് നായികമാർ. ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എഴുപുന്നയിൽ നടന്നു. തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്. ചിത്രത്തിൽ ബാബു ആന്റണി, ബിബിൻ ജോര്‍ജ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, Read More…
‘കല്‍ക്കി 2898 എഡി’ ടീം ആരാധകര്‍ക്ക് വന്‍ സര്‍പ്രൈസ് ഒരുക്കുന്നു ; റിലീസ് തീയതിയെന്ന് സൂചന
അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, പ്രഭാസ്, ദീപിക പദുക്കോണ്‍, ദിഷ പാതവേ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ‘കല്‍ക്കി 2898 എഡി’യുടെ നിര്‍മ്മാതാക്കള്‍ ആരാധകര്‍ക്കായി വന്‍ സര്‍പ്രൈസ് നല്‍കാനൊരുങ്ങുന്നു. ‘യേവടെ സുബ്രഹ്മണ്യം’, ‘മഹാനടി’ തുടങ്ങിയ സംവിധാനങ്ങള്‍ക്ക് പേരുകേട്ട നാഗ് അശ്വിന്‍ ആണ് സയന്‍സ് ഫിക്ഷന്‍ ചിത്രം സംവിധാനം ചെയ്യുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ എക്സ്ട്രാവാഗാന്‍സയായിരിക്കും ചിത്രമെന്നാണ് സൂചനകള്‍. ചിത്രത്തിന്റെ എല്ലാ ആവേശത്തിനും ഇടയില്‍, ഈ ഞായറാഴ്ച നിര്‍മ്മാതാക്കള്‍ ഒരു വലിയ Read More…
വിജയ് യുടെ ‘ഗില്ലി ‘റീ റിലീസിംഗിന് ; പ്രീ ബുക്കിംഗ് തന്നെ ഒമ്പത് കോടി ; ആദ്യ ദിനം ലക്ഷ്യം പത്തുകോടി
തമിഴ് സൂപ്പര്‍താരം ദളപതി വിജയ് യുടേയും റീറിലീസുകളുടേയും കാലമാണ് ഇതെന്ന് വേണം പറയാന്‍. വിജയ് യും തൃഷയും നായികാനായകന്മാരായി എത്തിയ ലിയോയുടെ വന്‍ വിജയം ഇവരുടെ പഴയ ചിത്രമായ ഗില്ലിയുടെ റീ റിലീസിംഗിലേക്കും എത്തിയിരിക്കുകയാണ്. രണ്ടു ദശകം മുമ്പ് തീയേറ്ററുകളില്‍ വന്‍ വിജയം നേടിയ സിനിമ ഏപ്രില്‍ 20 ന് വീണ്ടും റിലീസ് ചെയ്യും. മഹേഷ്ബാബു നായകനായ ‘ഒക്കഡു’ വിന്റെ തമിഴ് റീമേക്കായ ഗില്ലി 2004 ലായിരുന്നു റിലീസ് ചെയ്തത്. ബിഗ് സ്‌ക്രീനിലേക്കുള്ള സിനിമയുടെ തിരിച്ചുവരവ് ആരാധകര്‍ Read More…
” മമ്മൂട്ടി ചോദിച്ചു, കാതല്‍ തമിഴില്‍ ആര്‍ക്ക് ചെയ്യാനാകും?”
കരിയറിന്റെ തുടക്ക കാലത്ത് മമ്മൂട്ടിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സമ്മതിച്ച് തമിഴ് സംവിധായകന്‍ ലിംഗുസ്വാമി. റണ്‍, സണ്ടക്കോഴി, പയ്യ തുടങ്ങിയ ചില ബ്ലോക്ക്ബസ്റ്റര്‍ തമിഴ് ഹിറ്റുകള്‍ നിര്‍മ്മിച്ച ലിംഗുസാമി തന്റെ അടുത്തിടെ തന്റെ ആദ്യ സംവിധാന സംരംഭമായ ആനന്ദത്തില്‍ (2001) മമ്മൂട്ടിയുമായി ഉണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. സിനിമ ചെയ്യുന്നതിനിടെ ലിംഗുസാമിയും മമ്മൂട്ടിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായതായി അന്നു പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍, ഇത് തന്റെ ആദ്യകാലങ്ങളാണെന്നും താനായിരുന്നു അക്കാര്യത്തില്‍ തെറ്റെന്നും ലിംഗുസാമി പറഞ്ഞു. ”അദ്ദേഹം ഒരു Read More…
സണ്ണിലിയോണ്‍ മലയാളസിനിമയില്‍ നായിക ; സിനിമയുടെ പൂജയുടെ വീഡിയോ പങ്കുവെച്ച് താരം
ഇന്ത്യയില്‍ ഉടനീളം അനേകരുടെ സ്വപ്‌നറാണിയായ സണ്ണിലിയോണ്‍ ഒടുവില്‍ മലയാളസിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നു. ഏപ്രില്‍ 19 വെള്ളിയാഴ്ച, സണ്ണി ലിയോണ്‍ പേരിടാത്ത മലയാള സിനിമയുടെ ചിത്രീകരണം അജ്ഞാത ലൊക്കേഷനില്‍ ആരംഭിച്ചു. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സിനിമയുടെ മുഹൂര്‍ത്ത പൂജ നടത്തുന്നതിന്റെ വീഡിയോ അവര്‍ പങ്കുവെച്ചു. വീഡിയോയില്‍, സണ്ണി തന്റെ ടീമിനൊപ്പം പൂജ നടത്തുന്നത് കാണാം. ‘രംഗീല’, ‘ഷീറോ’ എന്നീ രണ്ട് മലയാള ചിത്രങ്ങള്‍ അവര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അവ ഇനിയും തിയേറ്ററിലെത്താനുണ്ട്. ‘ഈ അത്ഭുതകരമായ മലയാള സിനിമയുടെ Read More…














