ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ദി പെറ്റ് ഡിക്ടറ്റീവ്’. തൃക്കാക്കര ശ്രീ വാമനമൂർത്തി ക്ഷേത്രത്തിൽ വെച്ച് നടന്ന പൂജാ ചടങ്ങോടെ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. നടൻ രഞ്ജി പണിക്കരാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീനാണ് ചിത്രം നിർമ്മിക്കുന്നത്. അഭിനേതാവിന്റെ വേഷത്തിൽ പ്രേക്ഷകരിലേക്കെത്തിയ താരം ഈ ചിത്രത്തിലൂടെയാണ് ആദ്യമായ് നിർമ്മാണ Read More…
കുടുംബജീവിതം മനോഹരം ; അവനെ ഇഷ്ടപ്പെടാന്‍ അനേകം കാരണങ്ങളുണ്ട് ; വിവാഹം സ്ഥിരീകരിച്ച് ഇല്യാന
ഗര്‍ഭധാരണവും കുട്ടിയുണ്ടായതുമെല്ലാം ആരാധകരുമായി പങ്കുവെച്ചിട്ടും വിവാഹത്തെക്കുറിച്ചോ പങ്കാളിയെക്കുറിച്ചോ ആരാധകര്‍ക്ക് മുന്നില്‍ അധികം വെളിപ്പെടുത്താന്‍ ഇല്യാന ഡിക്രൂസ് കൂട്ടാക്കിയിരുന്നില്ല. 2023 ഏപ്രിലില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇലിയാന ഡിക്രൂസ് തന്റെ ഗര്‍ഭധാരണം പ്രഖ്യാപിച്ച താരം ഓഗസ്റ്റില്‍ തന്റെ ആദ്യ കുട്ടിയായ കോവ ഫീനിക്സ് ഡോളന് ജന്മം നല്‍കിയതായി താരം അറിയിച്ചു. കഴിഞ്ഞ വര്‍ഷം മുതല്‍, യുഎസ് ആസ്ഥാനമായുള്ള മൈക്കല്‍ ഡോളനെ വിവാഹം കഴിച്ചതായി അവകാശപ്പെടുന്ന ചില റിപ്പോര്‍ട്ടുകളോടെ ഇലിയാനയുടെ സ്വകാര്യ ജീവിതം സംബന്ധിച്ച വിവരാം അവസാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ, ഇന്ത്യ ടുഡേയ്ക്ക് Read More…
‘പെരുമാനി മോട്ടോഴ്സ്’ ഓടിത്തുടങ്ങുന്നു, പ്രോപ്പർട്ടി പോസ്റ്റർ
പ്രേക്ഷകപ്രീതി നേടിയ സണ്ണി വെയ്ൻ- അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യിലെ പ്രോപ്പർട്ടി പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിലെ കഥാപാത്രങ്ങൾക്കുള്ളത്ര തന്നെ പ്രാധാന്യം പ്രോപ്പർട്ടികൾക്കും ഉണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. പെരുമാനിക്കാരെ പുറം ലോകവുമായ് ബന്ധിപ്പിക്കുന്ന പൊതുശകടം ‘പെരുമാനി മോട്ടോഴ്സ്’ എന്ന ബസ്സിന്റെ ഫോട്ടോയും കൂട്ടത്തിലുണ്ട്. ‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ മജു തന്നെയാണ് തയ്യാറാക്കിയത്. സണ്ണി Read More…
ബോളിവുഡ് റിലീസുകളെ തറ പറ്റിച്ച് ദളപതി വിജയ്യുടെ 20 വര്‍ഷം പഴക്കമുള്ള ചിത്രം ‘ഗില്ലി’
2004-ല്‍ പുറത്തിറങ്ങിയ ദളപതി വിജയ് ചിത്രം ‘ഗില്ലി’ അതിശയിപ്പിക്കുന്ന റിപ്പോര്‍ട്ടുകളുമായി വീണ്ടും തിയേറ്ററുകളില്‍ എത്തിയിരിയ്ക്കുകയാണ്. ചിത്രം തമിഴ്നാട് ബോക്സോഫീസില്‍ വിജയം ആവര്‍ത്തിക്കുകയാണ്. വിജയ്യ്ക്കൊപ്പം തൃഷ കൃഷ്ണന്‍ നായികയായ ചിത്രം ആഭ്യന്തര, ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ മികച്ച റിപ്പോര്‍ച്ചുകളാണ് നല്‍കുന്നത്. നാല് ദിവസത്തെ റീ-റിലീസിന് ശേഷമുള്ള അതിന്റെ മൊത്തത്തിലുള്ള കളക്ഷന്‍ രണ്ട് പുതിയ ബോളിവുഡ് റിലീസുകളുടെ വരുമാനത്തേക്കാള്‍ കൂടുതലാണ്. ദക്ഷിണേന്ത്യന്‍ റീ-റിലീസുകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യ ദിനം എന്ന റെക്കോര്‍ഡ് ‘ഗില്ലി’ സ്വന്തമാക്കി. തിയറ്ററുകളില്‍ വീണ്ടും Read More…
വിജയുടെ അവസാന സിനിമ സംവിധാനം ചെയ്യുമോ ; വ്യക്തത വരുത്തി സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വെട്രിമാരന്‍
അസുരന്‍ മുതല്‍ വിടുതലൈ വരെ സാമൂഹികമായും രാഷ്ട്രീയമായും ഏറെ പ്രാധാന്യമുള്ള ശ്രദ്ധേയമായ അനേകം സിനിമകള്‍ ചെയ്തിട്ടുള്ള സംവിധായകന്‍ വെട്രിമാരന്റെ ഓരോ സിനിമയെക്കുറിച്ചും ആരാധകര്‍ക്ക് ആകാംഷയുണ്ട്. സിനിമ അഭിനയം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പോകുന്ന വിജയ് യുമായി വെട്രിമാരന്‍ കൈകോര്‍ക്കുന്നു എന്ന വാര്‍ത്തയ്ക്ക് വലിയ പ്രധാനം കിട്ടിയതും അതുകൊണ്ടു തന്നെ. എന്നാല്‍ വിജയ് യുമായുള്ള തന്റെ ഒത്തുചേരലിനെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍ക്ക് കൃത്യത വരുത്തിയിരിക്കുകയാണ് വെട്രിമാരന്‍. തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം ഫെബ്രുവരിയില്‍ വിജയ് തന്റെ അഭിനയ ജീവിതം Read More…
പൂജാ ഹെഗ്‌ഡേയുടെ അയല്‍ക്കാരന്‍ ആരാണെന്നറിയാമോ? ഇന്ത്യയിലെ ഏറ്റവും വിലയേറിയ സംവിധായകന്‍
ഷാഹിദ് കപൂറിനൊപ്പം വരാനിരിക്കുന്ന സിനിമ ദേവ, അഹാന്‍ ഷെട്ടിക്കും സജിദ് നദിയാദ്വാലയ്‌ക്കൊപ്പം ‘സാങ്കി’ ദക്ഷിണേന്ത്യയില്‍ മൂന്ന് വമ്പന്‍ചിത്രങ്ങളും. ദക്ഷിണേന്ത്യന്‍ സിനിമയിലെ സൗന്ദര്യറാണി പൂജാ ഹെഗ്‌ഡേയ്ക്ക് ഇനിയെന്ത് വേണമെന്ന് ആര്‍ക്കാണ് തോന്നിപ്പോകാത്തത്. പോരാത്തതിന് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സംവിധായകന്‍ ഇപ്പോള്‍ അവരുടെ അയല്‍ക്കാരനുമായി. അടുത്തിടെയാണ് നടി 45 കോടിയുടെ ആഡംബര വീട്് വാങ്ങി ബ്രേക്കിംഗ് ന്യൂസ് സൃഷ്ടിച്ചത്. മുംബൈയിലെ ബാന്ദ്ര യില്‍ 4000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കടലിന് അഭിമുഖമായി നില്‍ക്കുന്ന വീടാണ് പൂജാ ഹെഗ്‌ഡേയുടേത്. ഈ വീട് Read More…
കമലിനും വിജയ്ക്കും പിന്നാലെ ശിവകാര്‍ത്തികേയനും ; സംഭാവന ചെയ്തത് 50 ലക്ഷം…!
വിജയ്ക്കും കമല്‍ഹാസനും പിന്നാലെ നടികര്‍സംഘത്തിന് കെട്ടിടം പണിയാന്‍ വന്‍തുക നല്‍കി നടന്‍ ശിവകാര്‍ത്തികേയനും. ഏതാനും വര്‍ഷങ്ങളായി പണി നടന്നു വരികയും ഇടയ്ക്ക് നിന്നുപോകുകയും ചെയ്ത നിര്‍മ്മാണ പ്രവര്‍ത്തിക്കായി ശിവകാര്‍ത്തികേയന്‍ 50 ലക്ഷം രൂപയാണ് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം പണി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. അനേകം സെലിബ്രിട്ടികള്‍ കെട്ടിട നിര്‍മ്മാണത്തിനായി പണം സംഭാവന ചെയ്തിട്ടുണ്ട്. പട്ടികയില്‍ ഏറ്റവും ഒടുവിലത്തെയാളാണ് ശിവകാര്‍ത്തികേയന്‍. തന്റെ സംഭാവന എഴുതിയ ചെക്ക് നടന്‍ സൗത്ത് ഇന്ത്യന്‍ ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം നാസറിനും ഖജാന്‍ജി കാര്‍ത്തിക്കും Read More…
ബോക്‌സോഫില്‍ നേടിയത് 125 കോടി ; ഡിജെ തില്ലുവിന് മൂന്നാം ഭാഗവുമായി നിര്‍മ്മാതാക്കള്‍
ബോക്സ് ഓഫീസില്‍ 125 കോടിയോളം രൂപ കളക്ഷന്‍ നേടി സൂപ്പര്‍ ഹിറ്റായി മാറിയ ‘ഡിജെ തില്ലു’ വിന് മൂന്നാം ഭാഗവും വരുന്നു. ‘പ്രേമംഗേള്‍’ അനുപമാ പരമേശ്വരന്‍ നായികയായ ചിത്രത്തിന്റെ രണ്ടാംഭാഗം ‘തില്ലു സ്‌ക്വയറി’ ന്റെ വന്‍ വിജയത്തോടെയാണ് നിര്‍മ്മാതാക്കള്‍ മുന്നാം ഭാഗവും പ്രഖ്യാപിച്ചിരിക്കുന്നത്. തില്ലു ക്യൂബ് എന്നാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്ന പേര്. അനുപമ പരമേശ്വരന്‍ ഈ ക്രൈം കോമഡി ചിത്രത്തില്‍ ‘തില്ലു സ്‌ക്വയറി’ല്‍ സിദ്ധു ജോന്നലഗദ്ദയ്ക്കൊപ്പം താരം ഗംഭീര പ്രകടനമാണ് നടത്തിയത്. സിദ്ദുവിനെ ആകര്‍ഷിക്കുന്ന ലില്ലി എന്ന Read More…
എന്തുകൊണ്ടാണ് വിജയ് യുടെ ‘ഗോട്ട്’ റഷ്യയില്‍ തന്നെ ചിത്രീകരിച്ചത്? സംവിധായകന്റെ മറുപടി
വിജയ് നായകനായ വെങ്കട്ട്പ്രഭുവിന്റെ ഗോട്ട് സിനിമയുടെ ഷൂട്ടിംഗ് നടന്നുവരുന്നത് റഷ്യയിലാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നതോടെ ഷൂട്ടിംഗിന് താല്‍ക്കാലികമായി ഇടവേളയിട്ട് നാട്ടിലേക്ക് എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറക്കാര്‍. എന്തുകൊണ്ടാണ് സിനിമയുടെ ലൊക്കേഷനായി മോസ്‌ക്കോ തെരഞ്ഞെടുത്തതെന്ന് അടുത്തിടെ വെങ്കട്പ്രഭു റഷ്യന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സംവിധായകന്‍ റഷ്യന്‍മാധ്യമങ്ങള്‍ക്ക് മുന്നിലിരിക്കുന്നതിന്റെ ചിത്രം നേരത്തേ ഇന്റര്‍നെറ്റില്‍ വൈറാലയി മാറിയിരുന്നു. ഈ വീഡിയോയ്‌ക്കൊപ്പം ആക്ഷന്‍ സിനിമയിലെ ഒരു ബൈക്ക് ചേസ് രംഗവും ഉള്‍പ്പെടുത്തിയിരുന്നു. സിനിമയുടെ ഒരു നിര്‍ണ്ണായക പാര്‍ട്ട് നടക്കുന്നത് മോസ്‌കോയില്‍ ആണെന്ന് Read More…














