കോട്ടയം: ആര്‍.എസ്.എസ്. ക്യാമ്പില്‍ പീഡനത്തിന് ഇരയായെന്ന് ഇന്‍സ്‌റ്റഗ്രാം പേജില്‍ പോസ്‌റ്റിട്ടശേഷം ജീവനൊടുക്കിയ ആര്‍.എസ്.എസ്. പ്രവര്‍ത്തനായ അനന്തു അജിയുടെ പുതിയ വീഡിയോ സന്ദേശം പുറത്ത്. കുട്ടിക്കാലത്തു പീഡനത്തിനിരയാക്കിയ ആളുടെ പേര് വെളിപ്പെടുത്തുന്ന മൊഴിയാണ് യുവാവിന്റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. തന്നെ പീഡിപ്പിച്ചതു നിതീഷ് മുരളീധരന്‍ എന്ന ആളാണെന്നു സെപ്‌റ്റംബര്‍ 14നു ചിത്രീകരിച്ച വീഡിയോയില്‍ യുവാവ് പറയുന്നു. ‘എല്ലാവരുടെയും കണ്ണന്‍ ചേട്ടന്‍ എന്ന ഇയാള്‍ വിവാഹം കഴിച്ചു സുഖമായി ജീവിക്കുകയാണ്. അന്നൊക്കെ പുറത്തുപറയാന്‍ ഭയമായിരുന്നു. പീഡനമാണെന്ന് അറിയില്ലായിരുന്നു. തെളിവുണ്ടോ Read More…
പീഡന പരാതി: ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ക്കെതിരേ ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് പരാതി നല്‍കി
കൊച്ചി: വേഫെറര്‍ ഫിലിംസിന്റെ സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ആരോപണവിധേയനായ ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ക്കെതിരേ നിയമ നടപടിയുമായി വേഫെറര്‍ ഫിലിംസ്.കാസ്‌റ്റിങ് കൗച്ചിന്റെ പേരില്‍ വേഫെറര്‍ ഫിലിംസിനെ അപകീര്‍ത്തിപ്പെടുത്തിയതിനു ചീഫ് അസോഷ്യേറ്റ് ഡയറക്‌ടര്‍ ദിനില്‍ ബാബുവിനെതിരേ തേവര പോലീസ് സ്‌റ്റേഷനിലും സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌കയിലുമാണ് വേഫെറര്‍ ഫിലിംസ് പരാതി നല്‍കിയത്. വേഫെറര്‍ ഫിലിംസിന്റെ കാസ്‌റ്റിങ് കോളുകള്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെയോ വേഫെറര്‍ ഫിലിംസിന്റെയോ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിമാത്രമേ Read More…
മകളുടെ വിവാഹത്തിന് വെച്ച സ്വർണവുമായി പിതാവ് മുങ്ങി, കാമുകിയെ കല്യാണം കഴിച്ചു!
പെരുമ്പാവൂരില്‍ മകളുടെ വിവാഹത്തിന് കരുതിവച്ച സ്വര്‍ണാഭരണങ്ങളും പണവുമായി രണ്ടുമാസം മുമ്പ് മുങ്ങിയ പിതാവ് കാമുകിയെ വിവാഹം കഴിച്ചു. വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാടാണ് സംഭവം. മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ്, കാനഡയിൽ ജോലിയുള്ള തിരുവനന്തപുരം സ്വദേശിനിയോടൊപ്പം കഴിയുകയായിരുന്ന ഇയാളെ കണ്ടെത്തിയെങ്കിലും പൊലീസ് ഉപദേശിച്ചിട്ടും കാമുകിയെ പിരിയാന്‍ ഇയാൾ തയാറായില്ല. വിവാഹത്തിന് ഒരുമാസം മാത്രമുള്ളപ്പോള്‍ പണവും സ്വര്‍ണവും ചേർത്ത് അഞ്ചുലക്ഷത്തിനടുത്ത മുതലുമായാണ് ഇയാള്‍ നാടുവിട്ടത്. എങ്കിലും നിശ്ചയിച്ച പ്രകാരം വിവാഹം നടത്താന്‍ വരന്‍ തയാറായി. തുടര്‍ന്ന്, വിവാഹകര്‍മം Read More…
ഡോക്ടറായ ഭാര്യയെ അനസ്തീസിയ കുത്തിവച്ച് കൊന്നു; മരണം സ്വാഭാവികമെന്ന് ചിത്രീകരിച്ചു; ഭർത്താവ് അറസ്റ്റില്‍
ഡോക്ടറായ ഭാര്യയെ അനസ്തീസിയ കുത്തിവച്ച് കൊലപ്പെടുത്തി സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാന്‍ ശ്രമിച്ച ഡോക്ടറായ ഭർത്താവ് അറസ്റ്റില്‍. ആറുമാസത്തിന് ശേഷമാണ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ്. ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ ജനറൽ ഫിസിഷ്യന്‍ ഡോ. മഹേന്ദ്ര റെഡ്ഡിയെയാണ് അതേ ആശുപത്രിയിലെ തന്നെ ഡെർമറ്റോളജിസ്റ്റായ ഡോ. കൃതിക റെഡ്ഡിയുടെ മരണത്തില്‍ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 21 നാണ് സംഭവം. കൃതികയുടെ ശരീരത്തില്‍നിന്ന് അമിതമായ അളവില്‍ അനസ്തീസിയ മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഭര്‍ത്താവായ ഡോ. മഹേന്ദ്ര റെഡ്ഡിയെ കസ്റ്റഡിയിലെടുത്തത്. കൃതികയെ ഭര്‍ത്താവ് റെഡ്ഡി Read More…
ഓരോ കുരുന്നുജീവനും ഡോക്‌ടര്‍ക്കു ലഭിച്ചത് 2.54 രൂപ! ഓരോ കുപ്പി ചുമ മരുന്നിനും 10% കമ്മീഷന്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ ചുമമരുന്ന് കുടിച്ചതിനേത്തുടര്‍ന്ന് മരിച്ച 23 കുട്ടികളില്‍ ഓരോരുത്തരുടെയും ജീവന്റെ വിലയായി ഡോക്‌ടര്‍ക്കു ലഭിച്ചത് 2.54 രൂപ! കുട്ടികള്‍ക്കു കാലദൂതനായി മാറിയ, തമിഴ്‌നാട്ടിലെ ശ്രേശന്‍ ഫാര്‍മയുടെ ‘കോള്‍ഡ്രിഫ്’ ചുമമരുന്നിന്റെ വില 24.54 രൂപയായിരുന്നു. വില്‍ക്കുന്ന ഓരോ കുപ്പി മരുന്നിനും 10% കമ്മീഷനായാണ് 2.54 രൂപ വീതം ഡോക്‌ടര്‍ക്കു ലഭിച്ചിരുന്നത്. ചുമമരുന്ന് ദുരന്തവുമായി ബന്ധപ്പെട്ട് പോലീസ് കസ്‌റ്റഡിയിലുള്ള ഡോ. പ്രവീണ്‍ സോണി പരാസിയായിലെ ഗവ. ആരോഗ്യകേന്ദ്രത്തില്‍ ശിശുരോഗവിദഗ്‌ധനായിരുന്നു. സ്വകാര്യ പ്രാക്‌ടീസിന്റെ ഭാഗമായി ഇയാള്‍ ‘കോള്‍ഡ്രിഫ്’ മരുന്ന് നിരന്തരം Read More…
ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു, ഇരുവരും ഗുണ്ടാലിസ്റ്റിലുള്ളവര്‍, സംഭവം മകളുടെ കണ്മുന്നില്‍
ഗാസിയാബാദ്: പാസ്‌പോര്‍ട്ടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയും ഗുണ്ടാത്തലവനുമായ വികാസ് ആണ് ഭാര്യ റൂബിയെ കൊലപ്പെടുത്തിയത്. 11 വയസ്സുള്ള മകളുടെ കണ്മുന്നില്‍വെച്ചായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട റൂബിയും നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയാണ്. ചൊവ്വാഴ്ച രാവിലെ ഗാസിയാബാദിലെ ‘അജ്‌നാര ഇന്റഗ്രിറ്റി’ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. ഒരുവര്‍ഷം മുന്‍പാണ് ദമ്പതിമാര്‍ ഇവിടേക്ക് താമസം മാറ്റിയത്. അപ്പാര്‍ട്ട്‌മെന്റിലെ ഒന്‍പതാം നിലയിലായിരുന്നു ഇവരുടെ താമസം. ചൊവ്വാഴ്ച രാവിലെ വികാസിന്റെ പാസ്‌പോര്‍ട്ടിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും ഇതിനുപിന്നാലെയാണ് വികാസ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും Read More…
‘അഴിമതി, ലൈംഗികാതിക്രമം’; ഐപിഎസുകാരന്‍ ജീവനൊടുക്കിയത് നാണക്കേട് ഭയന്നെന്ന് എഴുതി ASIയുടെ ആത്മഹത്യ
ചണ്ഡീഗഡ്: ഹരിയാന ഐ.പി.എസ്. ഉദ്യോഗസ്‌ഥന്‍ വൈ. പുരന്‍കുമാറിന്റെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനിടെ, പുരന്‍ കുമാറിനെതിരേ ഗുരുതര ആരോപണങ്ങളുന്നിയിച്ച് മറ്റൊരു പോലീസ് ഉദ്യോഗസ്‌ഥന്‍ ജീവനൊടുക്കി. റോഹ്‌തക്കിലെ സൈബര്‍ സെല്‍ എ.എസ്.ഐ: സന്ദീപ് കുമാറാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു സ്വയം വെടിവച്ചു മരിച്ചത്. പുരന്‍കുമാറിനെതിരായ അഴിമതിക്കേസ് അന്വേഷിച്ചു വരികയായിരുന്ന സന്ദീപ് കുമാര്‍, ‘സത്യത്തിന്’ വേണ്ടി തന്റെ ജീവന്‍ ത്യജിക്കുകയാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞു. അദ്ദേഹം ഒരു വീഡിയോയും മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പും തയാറാക്കിശേഷമായിരുന്നു ആത്മഹത്യ.പുരന്‍ കുമാര്‍ അഴിമതിക്കാരനായ പോലീസുകാരന്‍ ആയിരുന്നുവെന്നും അഴിമതി Read More…
ഭർത്താക്കന്മാര്‍ക്കായി വ്രതം; നേരം പുലര്‍ന്നപ്പോള്‍ 12 നവവധുക്കള്‍ അപ്രത്യക്ഷര്‍; ഒപ്പം സ്വര്‍ണവും 30 ലക്ഷം രൂപയും!
ഭർത്താവിന്റെ ദീര്‍ഘായുസിനായി വടക്കേ ഇന്ത്യയില്‍ സ്ത്രീകള്‍ ആചരിക്കുന്ന പ്രധാന വ്രതവും ഉല്‍സവവുമാണ് കര്‍വ ചൗത്ത്. ഇത്തവണ ഒക്ടോബർ 10 നായിരുന്നു ഉല്‍സവം. കര്‍വാ ചൗത്ത് അനുഷ്ഠിക്കുന്ന സെലിബ്രിറ്റികളടക്കമുള്ളവര്‍ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ സിനിമാ കഥകളെ വെല്ലുന്നതരത്തില്‍ കര്‍വ ചൗത്ത് ദിനം നടന്ന ഒരു തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കർവാ ചൗത്ത് ആഘോഷിച്ചതിന് തൊട്ടുപിന്നാലെ 30 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ആഭരണങ്ങളും പണവുമായി കടന്നുകളഞ്ഞത് വേറെ ആരുമല്ല. 12 നവവധുക്കളാണ്! ഉത്തര്‍പ്രദേശിലെ അലിഗഡിലെ സസ്‌നി ഗേറ്റ് Read More…
അമിത്‌ഷായ്‌ക്കെതിരേ കോഴക്കേസ് അന്വേഷിക്കാനിറങ്ങിയ IPSകാരന് ജാമ്യമില്ലാ വാറന്റ്,നടപടി 41 വര്‍ഷം മുമ്പുള്ള കേസില്‍
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിമര്‍ശകനായ കുല്‍ദീപ് ശര്‍മ്മയ്‌ക്കെതിരെ അറസ്‌റ്റ് വാറന്റ്. 41 വര്‍ഷം മുമ്പ് ഒരു കോണ്‍ഗ്രസ് നേതാവ് അബ്‌ദുള്‍ ഹാജി ഇബ്രഹിമിനെ നിയമവിരുദ്ധമായി തടവിലാക്കിയെന്ന കേസിലാണ് ഇപ്പോള്‍ നടപടി. കേസില്‍, കുല്‍ദീപ് ശര്‍മ്മയ്‌ക്കും റിട്ട. ഡിവൈ.എസ്.പി: ഗിരീഷ് വാസവദയ്‌ക്കും എതിരെ കച്ചിലെ സെഷന്‍സ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. 1984 ല്‍ അണികള്‍ക്കൊപ്പം നലിയ പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച അബ്‌ദുള്‍ ഹാജിയെ കുല്‍ദീപ് ശര്‍മ്മ നിയമവിരുദ്ധമായി കസ്‌റ്റഡിയിലെടുത്തൊണ് ആരോപണം. 2005-ല്‍ 1,600 Read More…














