Crime

‘നീ എനിക്കൊപ്പം കിടക്കപങ്കിടണം’, ഭർത്താവ് മരിച്ച യുവതിയോട് പ്രൊഫസറുടെ ഭീഷണി

ഭർത്താവ് മരിച്ച യുവതിക്ക് സഹായവുമായി എത്തി, പിന്നാലെ കിടക്ക പങ്കിടാന്‍ ആവശ്യവും പീഡനവും ബെംഗളൂരു സര്‍വകലാശാലയിലെ പ്രൊഫസര്‍ അറസ്റ്റില്‍. 37കാരിയായ യുവതി ഒക്ടോബര്‍ ഒന്‍പതിന് നല്‍കിയ പരാതിയില്‍ പ്രൊഫ. ബി.സി. മൈലാരപ്പയാണ് അറസ്റ്റിലായത്. സ്ത്രീയെ ഉപദ്രവിച്ചതിനും കേസ് നല്‍കിയ ദേഷ്യത്തില്‍ വീടുകയറി ബഹളമുണ്ടാക്കിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.  പ്രൊഫസര്‍ മാസങ്ങളായി ഉപദ്രവിക്കുകയാണെന്നും ഒന്നരക്കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് യുവതിയുടെ പരാതി, സദാശിവ നഗറിലെ കര്‍ണാടക സ്റ്റേറ്റ് ഹരിജന്‍ എംപ്ലോയീസ് അസോസിയേഷനില്‍ ജോലിചെയ്തിരുന്ന സമയത്ത്, 2022ലാണ് ഇയാളെ ആദ്യം Read More…

Crime

പ്രണയബന്ധം എതിര്‍ത്തു; അമ്മയെ കൊന്ന് കെട്ടിത്തൂക്കി മകളും കൂട്ടുകാരും, പ്രതിക്കൂട്ടത്തില്‍ ഏഴാംക്ലാസുകാരനും

പ്രണയബന്ധം എതിര്‍ത്ത അമ്മയെ മകളും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കെട്ടിത്തൂക്കി. തെക്കന്‍ ബെംഗളൂരുവിലെ ഉത്തരഹള്ളിയിലാണ് സംഭവം. ഉത്തരഹള്ളിയിലെ മാരമ്മ ടെംപിള്‍ റോഡിനടുത്ത് താമസിക്കുന്ന നേത്രാവതി (34) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ നേത്രാവതി മകളുമൊത്താണ് താമസിച്ചുവന്നത്. സ്വകാര്യ കമ്പനിയില്‍ ടെലി കോളറായി ജോലി ചെയ്തുവരികയായിരുന്നു. പെണ്‍കുട്ടിയും നാല് ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഏഴാംക്ലാസുകാരന്‍ ഉള്‍പ്പടെ പ്രതിക്കൂട്ടത്തില്‍ ഉണ്ടെന്നും പൊലീസ് കണ്ടെത്തി. മറ്റുള്ളവരെല്ലാം പതിനാറും പതിനേഴും വയസ്പ്രായമുള്ളവരാണ്. പെണ്‍കുട്ടിയുടെ അമ്മായിയുടെ മകന്റെ സുഹൃത്തുമായുള്ള പ്രണയത്തെ Read More…

Crime

‘ഞാൻ തീവ്രവാദിയല്ല, പണവും വേണ്ട… എനിക്ക് അയാളോട് സംസാരിക്കണം’; 17പേരെ ബന്ദികളാക്കിയ സംഭവത്തിനു പിന്നിൽ- വീഡിയോ

മുംബൈ: ഓഡിഷന്റെ പേരിൽ സ്‌റ്റുഡിയോയിലേയ്ക്ക് വിളിച്ചുവരുത്തിയ 16 കുട്ടികളെ ബന്ദികളാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കുട്ടികളെ ബന്ദികളാക്കി രോഹിത് ആര്യ എന്നയാൾ കുട്ടികളെ തടവിലാക്കിയിരുന്ന സമയത്ത് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ചില ‘ആളുകളിൽ’ നിന്ന് ചില കാര്യങ്ങളിൽ തനിക്ക് ഉത്തരം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ‘എനിക്ക് വളരെ ലളിതമായ ചില ഡിമാൻഡുകളാണുള്ളത്. എനിക്ക് ചില ചോദ്യങ്ങളുണ്ട്. ചിലരോട് എനിക്ക് സംസാരിക്കണം. ഉത്തരങ്ങൾ വേണം.’ തനിക്കു പണമല്ല വേണ്ടതെന്നും താന്‍ തീവ്രവാദിയല്ലെന്നും ഇയാള്‍ വിഡിയോയിൽ പറയുന്നു. പോലീസ്‌ പ്രകോപനമുണ്ടാക്കിയാല്‍ Read More…

Crime

അച്ഛന് ലഭിച്ച നഷ്ടപരിഹാര തുകയ്ക്കായി സഹോദരിയെ കൊന്നു; മകന് വധശിക്ഷ നല്‍കണമെന്ന് മാതാപിതാക്കൾ

റോഡ് പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തതിനെത്തുടർന്ന് അച്ഛനു ലഭിച്ച 5 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തെച്ചൊല്ലിയുള്ള തർക്കത്തില്‍ യുവാവ് സഹോദരിയെ കൊലപ്പെടുത്തി കൈകാലുകൾ ഒടിച്ച്, 70 കിലോമീറ്റർ അകലെ ഉപേക്ഷിച്ചു. ഗോരഖ്‌പൂരിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്ത്. ബുധനാഴ്ച രാത്രിയാണ് കുശിനഗർ ജില്ലയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. നഷ്ടപരിഹാരത്തുക നീലമിന്റെ വിവാഹത്തിനായി ഉപയോഗിക്കാൻ പിതാവായ ചിങ്കു പദ്ധതിയിട്ടിരുന്നു. ഇതിൽ രാം അസ്വസ്ഥനാവുകയും പണത്തിൽ ഓഹരി ആവശ്യപ്പെടുകയും ചെയ്തിരുന്നു. 32 വയസ്സുകാരനായ രാം ആശിഷ് നിഷാദ് Read More…

Crime

ഡെലിവറി ബോയിയെ കാറിടിപ്പിച്ചു കൊന്നു; മലയാളി കളരിപ്പയറ്റ് ആശാനും ഭാര്യയും അറസ്റ്റില്‍

ബംഗലുരു: കാറില്‍ സ്‌കൂട്ടര്‍ ഉരസിയതിനെ തുടര്‍ന്ന് ഫുഡ് ഡെലിവറി ഏജന്റിനെ പിന്തുടര്‍ന്ന് കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കളരിപ്പയറ്റ് ആശാനായ മലയാളിയെയും കശ്മീരുകാരിയായ ഭാര്യയെയും കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഒക്‌ടോബര്‍ 25 ന് ബംഗലുരുവില്‍ നടന്ന സംഭവത്തില്‍ കളരിപ്പയറ്റ് ആശാന്‍ 32 കാരനായ മനോജ് കുമാറിനെയും ഭാര്യ 30കാരി ആരതി ശര്‍മ്മയെയുമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കര്‍ണാടകാ സ്വദേശിയായ ദര്‍ശന്‍ എന്ന ഡെലിവറി ഏജന്റാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെട്ട Read More…

Crime

മന്ത്രവാദ ചടങ്ങുകള്‍ക്ക് തയാറായില്ല; ഭാര്യയുടെ മുഖത്ത് മീന്‍കറിയൊഴിച്ച് ഭര്‍ത്താവ്

മന്ത്രവാദത്തിനുവേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ വഴങ്ങാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ മുഖത്തേക്ക് തിളച്ച മീൻ കറിയൊഴിച്ചു. സംഭവത്തിൽ ഭർത്താവ് സജീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം സ്വദേശിനിയായ രാജീലയ്ക്കാണ്. മുഖത്തും കഴുത്തിലുമായി ഗുരുതരമായി പൊള്ളലേറ്റത്. രോഗം മാറാതിരുന്നതിനെ തുടർന്ന് രാജീലയും സജീറും ചേർന്ന് ഒരു മന്ത്രവാദിയുടെ അടുത്ത് പോയിരുന്നു. മന്ത്രവാദപരമായ ചില കാര്യങ്ങൾ വീട്ടിൽവച്ച് ചെയ്യണമെന്ന് മന്ത്രവാദി ചറഞ്ഞിരുന്നു. മുഖത്ത് ഭസ്മം തേക്കുക, മുടി പിരുത്തിയിടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനാണ് രാജീലയോട് അവിടെനിന്ന് വീട്ടിൽ തിരിച്ചെത്തിയ ഭര്‍ത്താവ് Read More…

Crime

കൊല്ലാൻ ആസിഡ് കോട്ടയത്ത് നിന്ന് കൊണ്ടുവന്നു; 82കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, കൊന്നത് സഹോദരന്റെ മകനെ

നെടുങ്കണ്ടം: കരുണാപുരത്ത് വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയത് പിതൃസഹോദരി തന്നെ. പ്രതിയായ ഏറ്റുമാനൂര്‍ കാട്ടാച്ചിറ കുറ്റിയാനിയില്‍ തങ്കമ്മയെ (84) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യിലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കഴിഞ്ഞ 24 നായിരുന്നു കൊലപാതകം നടന്നത്. ആസിഡ് ഒഴിച്ച് സഹോദരന്റ മകനായ സുകുമാരനെ കൊലപ്പെടുത്തുകയായിരുന്നു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. 15 ദിവസം മുമ്പാണ് ഇവര്‍ കുഴിത്തോളുവിലെ സുകുമാരന്റെ വീട്ടില്‍ എത്തിയത്. സുകുമാരനെ Read More…

Crime

ലൈംഗികബന്ധത്തിന്‌ വിസമ്മതിച്ച ഭാര്യയെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന്‌ തള്ളിയിട്ട്‌ ഭര്‍ത്താവ്‌, യുവതിയുടെ നില ഗുരുതരം

ലഖ്‌നൗ: ശാരീരികബന്ധത്തിന്‌ വിസമ്മതിച്ചതിന്‌ ഭാര്യയെ ഭര്‍ത്താവ്‌ രണ്ടുനില കെട്ടിടത്തില്‍നിന്ന്‌ താഴേക്ക്‌ തള്ളിയിട്ടു. ഉത്തര്‍പ്രദേശിലെ ഝാന്‍സി സ്വദേശിനിയായ 26 കാരിയെയാണ്‌ ഭര്‍ത്താവ്‌ മുകേഷ്‌ ആഹിര്‍വാര്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന്‌ തള്ളിയിട്ടത്‌. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഝാന്‍സി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ്‌ ക്രൂരമായി മര്‍ദിക്കാറുണ്ടെന്നാണ്‌ യുവതി പോലീസിന്‌ നല്‍കിയ മൊഴി. 2022-ലാണ്‌ ദമ്പതികള്‍ വിവാഹിതരായത്‌. ഒരുവര്‍ഷത്തോളം കാര്യങ്ങള്‍ നല്ലരീതിയിലായിരുന്നു. എന്നാല്‍, അതിനുശേഷം ഭര്‍ത്താവ്‌ ഇടയ്‌ക്കിടെ വീട്ടില്‍നിന്ന്‌ മാറിനില്‍ക്കുന്നത്‌ പതിവായി. ഇങ്ങനെ മാറിനിന്ന്‌ വീണ്ടും തിരിച്ചെത്തുമ്പോള്‍ ഇയാള്‍ ഭാര്യയെ ക്രൂരമായി Read More…

Crime

മകനെയും ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും തീകൊളുത്തി കൊന്നു; ഭാവഭേദമില്ലാതെ ഹമീദ്; ശിക്ഷയില്‍ ഇളവ് വേണമെന്ന് ആവശ്യം

തൊടുപുഴ: മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും തീകൊളുത്തി കൊലപ്പെടുത്തിയ ഹമീദിനുള്ള ശിക്ഷ നാളെ കോടതി വിധിക്കും. ഉറങ്ങിക്കിടക്കുകയായിരുന്ന മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് പ്രതി ചീനിക്കുഴി ആലിയേകുന്നേല്‍ ഹമീദ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതായി ജഡ്ജ് ആഷ് കെ.ബാല്‍ വിധി പ്രസ്താവിച്ചു. ഭാവഭേദമില്ലാതെയാണ് ഹമീദ് വിധി ശ്രവിച്ചത്. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് അസുഖബാധിതനാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നുമായിരുന്നു ഹമീദിന്റെ ആവശ്യം. പ്രതിയുടെ പ്രായവും ശ്വാസംമുട്ടല്‍ Read More…