Crime

ശബരിമലയിൽ വൻ കൊള്ള, സ്വര്‍ണപ്പാളി മാറ്റി? 20വര്‍ഷത്തെ ക്ഷേത്രഭരണത്തില്‍ അന്വേഷണം, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും; VSSC റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകളെന്ന് കോടതി

ശബരിമലയിലെ സ്വര്‍ണപ്പാളി അടിമുടി മാറിയെന്ന് സംശയിച്ച് ഹൈക്കോടതി. വിഎസ്എസ്‌സി റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍ എന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. 1998ലെ പാളികളും 2019ലെ പ്ലേറ്റിങ്ങും തമ്മില്‍ വ്യത്യാസമുണ്ട്. പാളിയില്‍ നിക്കലിന്‍റേയും അക്രലിക് പോളിമറിന്‍റേയും സാന്നിധ്യം കണ്ടെത്തി.  ശബരിമലയിൽ വൻ സ്വർണക്കൊള്ള നടന്നുവെന്നും VSSC പരിശോധന റിപ്പോർട്ട്‌ ഇത് ബലപെടുത്തുന്നു എന്ന് കോടതി പറഞ്ഞു. അഷ്ടദിക്പാലക വിഗ്രഹങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. സ്വർണക്കൊള്ള അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി അറിയിച്ചു. SIT യിൽ രണ്ട് ഉദ്യോഗസ്ഥരെ Read More…

Crime

ഓഫീസ് മുറിയില്‍ സ്ത്രീകളെ കെട്ടിപിടിച്ചും ചുംബിച്ചും ഡിജിപി; അശ്ലീല വിഡിയോ പുറത്ത്

കര്‍ണാടക പൊലീസിന് നാണക്കേടായി ഡിജിപിയുടെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത്. ഓഫീസ് മുറിയില്‍ യുവതിക്കള്‍ക്കൊപ്പമുള്ള ദൃശ്യങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. നിലവില്‍ സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റിന്‍റെ ചുമതല വഹിക്കുന്ന ഡിജിപി ആര്‍. രാമചന്ദ്ര റാവുവാണ് ഒളിക്യാമറയില്‍ കുടുങ്ങിയത്. യൂണിഫോമില്‍ യുവതികളെ ചുംബിക്കുന്നതും കെട്ടിപിടിക്കുന്നതുമാണ് ദൃശ്യങ്ങള്‍.  ഓഫീസ് സമയത്ത് ക്യാബിനിലെത്തിയ യുവതികളും ഡിജിപിയും തമ്മിലുള്ളതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ഓഫീസിനുള്ളില്‍ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിത്. വിവിധ സമയങ്ങളില്‍ ഓഫീസിലെത്തിയ ഒന്നിലധികം സ്ത്രീകളുമായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിവിധ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള 47 സെക്കന്‍ഡ് ദൃശ്യമാണ് Read More…

Crime Featured

കാമുകനൊപ്പം ജീവിക്കാന്‍ ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്: അമ്മ കുറ്റക്കാരി, കാമുകനെ വെറുതെവിട്ടു

കണ്ണൂര്‍: പിഞ്ചുകുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസില്‍ ഒന്നാം പ്രതിയായ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ വെറുതെ വിട്ടു. ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. ഇക്കാര്യത്തില്‍ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച പറ്റിയെന്നും കോടതി വിലയിരുത്തി. പോലീസ് സദാചാര പോലീസ് ചമഞ്ഞതായും കോടതി വിമര്‍ശിച്ചു. തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്താണ് ശരണ്യ കുറ്റക്കാരിയാണെന്ന് വിധിച്ചത്. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. ബുധനാഴ്ച ശിക്ഷാ Read More…

Crime

ക്ഷേത്രത്തിലെ വിഗ്രഹത്തില്‍നിന്ന്‌ സ്വര്‍ണമാലകള്‍ കവര്‍ന്ന്‌ മുക്കുപണ്ടം പകരംവച്ചു; പൂജാരി അറസ്‌റ്റില്‍

അമ്പലപ്പുഴ: ക്ഷേത്രത്തിലെ വിഗ്രഹത്തില്‍നിന്ന്‌ സ്വര്‍ണമാലകള്‍ കവര്‍ന്ന ശേഷം മുക്കുപണ്ടം പകരംവച്ച പൂജാരി പിടിയില്‍. പാലക്കാട്‌ പട്ടാമ്പി സ്വദേശി ശ്രീകുമാറാ (46) ണ്‌ അറസ്‌റ്റിലായത്‌. അമ്പലപ്പുഴ മൂടാമ്പാടി ക്ഷേത്രത്തിലെ ഭദ്രകാളി പ്രതിഷ്‌ഠയില്‍നിന്നു താലിയോടു കൂടിയ രണ്ടു സ്വര്‍ണ മാലകള്‍ കവര്‍ന്ന ശേഷം മുക്കുപണ്ടം പകരം വയ്‌ക്കുകയായിരുന്നു. രണ്ടര ലക്ഷം രൂപ വരുന്ന 17 ഗ്രാം സ്വര്‍ണാഭരണങ്ങളാണ്‌ ഇയാള്‍ കൈക്കലാക്കിയത്‌. മയക്കുമരുന്ന്‌ ഉപയോഗത്തിന്റെ പേരില്‍ ശ്രീകുമാറിനെ ക്ഷേത്രത്തില്‍നിന്ന്‌ പറഞ്ഞുവിട്ടിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ്‌ സ്വര്‍ണത്തിനു പകരം മുക്കുപണ്ടംവച്ചതായി കണ്ടെത്തിയത്‌. പരാതിയുടെ Read More…

Crime

ഫോൺ വാങ്ങി നൽകിയില്ല; ഭർത്താവുമായുള്ള തർക്കത്തിനൊടുവിൽ 22-കാരി ആത്മഹത്യ ചെയ്തു

പെട്ടെന്നുണ്ടായ ഒരു എടുത്തുചാട്ടം ഒരു കുടുംബത്തെ തകർത്ത ദാരുണമായ സംഭവമാണ് ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊബൈൽ ഫോണിനെച്ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തെത്തുടർന്ന് 22 വയസ്സുള്ള യുവതി ജീവിതം അവസാനിപ്പിച്ചു. തർക്കത്തിന് കാരണം ഫോൺ നേപ്പാൾ സ്വദേശിനിയായ ഉർമ്മിള ഖാനൻ റിജാൻ ആണ് മരിച്ചത്. ഭർത്താവിനും കുഞ്ഞിനുമൊപ്പം മോഡാസയിൽ താമസിച്ചിരുന്ന ഇവർ അവിടെ ഒരു ചെറിയ ചൈനീസ് ഭക്ഷണശാല നടത്തിയാണ് ജീവിതോപാധി കണ്ടെത്തിയിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉർമ്മിള ഭർത്താവിനോട് ഒരു പുതിയ മൊബൈൽ ഫോൺ Read More…

Crime

യുവതിയുമായി പ്രണയം; യുവാവിനെ തട്ടിക്കൊണ്ടുപോയി മൂത്രം കുടിപ്പിച്ച് ബന്ധുക്കൾ,നേരിട്ടത് ക്രൂരമായ പീഡനം

ഭോപ്പാൽ: മധ്യപ്രദേശ് സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലായതിൻ്റെ പേരിൽ യുവാവിന് ക്രൂരമായ പീഡനം. മധ്യപ്രദേശിലെ ഭോപ്പാലിൽ 18 വയസുകാരനമായ സോനുവിനെയാണ് രാജസ്ഥാനിലെ ജലവാർ ജില്ലയിൽ വെച്ച് തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം ബന്ദിയാക്കിയത്. ആക്രമണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. സോനുവിനെ നിരവധിപേർ ചേ‍ർന്ന് നിഷ്കരുണം മർദിക്കുന്നതും, ബിയർ കുപ്പിയിലാക്കിയ മൂത്രം കുടിപ്പിക്കാൻ നിർബന്ധിക്കുന്നതും വീഡിയോയിൽ കാണാം. ജലവാർ ജില്ലയിലെ പുലോറോ ഗ്രാമത്തിൽ നിന്നുള്ള ഒരു യുവതിയുമായി സോനു പ്രണയത്തിലായിരുന്നു. 15 ദിവസം മുമ്പ്, യുവതി വീട് വിട്ട് ഭോപ്പാലിലേക്ക് Read More…

Crime

ഭര്‍ത്താവ് പിണങ്ങിപ്പോയി; നാലുവയസുകാരിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി യുവതിയും മരിച്ചു

കുടുംബപ്രശ്നത്തെ തുടര്‍ന്ന് നാലുവയസുകാരിയുമായി യുവതി ജീവനൊടുക്കി. ബെംഗളൂരുവില്‍ താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശിനി സീതാലക്ഷ്മിയാണ് പിണങ്ങിപ്പോയ ഭര്‍ത്താവ് മടങ്ങിവരില്ലെന്ന് പറഞ്ഞതില്‍ മനംനൊന്ത് മകളുമായി ജീവനൊടുക്കിയത്. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.  വീട്ടുജോലിക്കാരിയായിരുന്ന സീതാലക്ഷ്മി നേപ്പാള്‍ സ്വദേശിനിയാണ്. ഒരു വര്‍ഷം മുന്‍പാണ് രണ്ട് കുട്ടികള്‍ക്കും ഭര്‍ത്താവ്  ഗോവിന്ദ് ബഹാദൂറുമായി ഇവര്‍ ബെംഗളൂരുവിലെത്തിയത്. സഞ്ജയ്നഗറിലെ കൃഷ്ണപ്പ ലേഔട്ടിലെ വാടകവീട്ടിലാണ് കുടുംബമായി താമസിച്ചിരുന്നത്. ദീര്‍ഘകാലമായി ഗോവിന്ദുമായി സീതാലക്ഷ്മി തര്‍ക്കത്തിലായിരുന്നു. ഏതാനും മാസം മുന്‍പ് ഗോവിന്ദ് ആറുവയസുള്ള മകനുമായി നേപ്പാളിലേക്ക് പോയി. ബെംഗളൂരുവിലേക്ക് മടങ്ങിവരണമെന്ന് സീതാലക്ഷ്മി Read More…

Crime

ഉറങ്ങാൻ പറഞ്ഞതിന് പിതാവിനെ വെടിവെച്ചുകൊന്നു: 11 വയസ്സുകാരൻ പിടിയിൽ

പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ക്ലൈറ്റൺ ഡയറ്റ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ജന്മദിനത്തിലാണ് ദാരുണമായ ഈ സംഭവം നടന്നത്. രാത്രി ജന്മദിനാഘോഷങ്ങൾക്ക് ശേഷം ഗെയിം കളിക്കാൻ അനുവദിക്കാതെ മാതാപിതാക്കൾ കുട്ടിയെ ഉറങ്ങാൻ അയച്ചു. ഇതിൽ പ്രകോപിതനായ കുട്ടി, പിതാവ് സൂക്ഷിച്ചിരുന്ന തോക്കെടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. പിതാവിന്റെ ഡ്രോയറിൽ നിന്ന് സേഫിന്റെ താക്കോൽ Read More…

Crime

യുവതിയുടെ മൃതദേഹം ശൗചാലയത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍

ഉപ്പുതറ: യുവതിയുടെ മൃതദേഹം ശൗചാലയത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഉപ്പുതറ വളകോട്‌ പാലക്കാവ്‌ കടുവാക്കാനം നെടുങ്ങഴിയില്‍ ലാലി എന്ന ജോര്‍ജ്‌ ജോസഫിന്റെ ഭാര്യ വസീന (43) നയാണു മരിച്ചത്‌. പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയതാണെന്ന്‌ പോലീസ്‌ പറഞ്ഞു. ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ ഭര്‍ത്താവാണ്‌ യുവതിയെ കത്തിക്കരിഞ്ഞ നിലയില്‍ ആദ്യം കണ്ടത്‌. ലോഡിങ്‌ തൊഴിലാളിയായ ജോര്‍ജ്‌ രാവിലെ വളക്കോടിനു പോയശേഷമാണു സംഭവം. ഇയാള്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ വീട്ടില്‍ കണ്ടില്ല. വിളിച്ചിട്ട്‌ പ്രതികരണവുമുണ്ടായില്ല. ശുചിമുറിയിലെ ടാപ്പില്‍നിന്ന്‌ വെള്ളം വീഴുന്ന ശബ്‌ദം കേട്ട്‌ Read More…