Crime

ഫ്രാന്‍സിനെ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസ് ; ഭാര്യയെ വിട്ടുകൊടുത്തെന്ന് ഭര്‍ത്താവ്

ഫ്രാന്‍സിനെ ഞെട്ടിച്ച ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട ബലാത്സംഗക്കേസുകളില്‍ ഒന്നിന്റെ വിചാരണയില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഭാര്യയ്ക്ക് മയക്കുമരുന്ന് നല്‍കിയെന്നും ബലാത്സംഗം ചെയ്യാന്‍ ഡസന്‍ കണക്കിന് അപരിചിതരെ ക്ഷണിച്ചുവരുത്തിയെന്നും ആരോപിക്കപ്പെട്ട ഭര്‍ത്താവ് തന്റെ കുറ്റങ്ങള്‍ കോടതിയില്‍ സമ്മതിച്ചു. ചൊവ്വാഴ്ച രാവിലെ തന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് സംസാരിച്ച 71 കാരനായ ഡൊമിനിക് പെലിക്കോട്ട് പറഞ്ഞത് ഈ കോടതിമുറിയിലെ എല്ലാവരെയും പോലെ ഞാനും ഒരു ബലാത്സംഗിയാണെന്നായിരുന്നു. ‘കുറ്റത്തി​ന്റെ മൊത്തത്തിലുള്ള ഗൗരവം ഞാന്‍ തിരിച്ചറിയുന്നതായും അയാള്‍ കൂട്ടിച്ചേര്‍ത്തു. ഭാര്യ ഗിസെലെ പെലിക്കോട്ടിന്റെ ഗുരുതരമായ ‘ബലാത്സംഗം’ എന്ന Read More…

Crime

മലയാളത്തിലും അഭിനയിച്ച ഡോക്ടറായ നടി; സസ്പെന്‍ഷനിലാക്കിയത് മൂന്ന് IPSകാരെ

അടുത്തിടെ ആന്ധ്രാപ്രദേശില്‍ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെ മൂന്ന് ഐപിഎസ് ഓഫീസര്‍മാരെ നിയമത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയതിന്റെ പേരിലാണ് നടിയും മോഡലുമായ കാദംബരി ജേത്വാനി വാര്‍ത്തകളില്‍ നിറഞ്ഞത്. ഒരിക്കല്‍ മെഡിസിന് പഠിക്കുകയും പിന്നീട് മോഡലിംഗിലേക്ക് തിരിയുകയും നടിയായി മാറുകയും ചെയ്ത ഒരു മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ മകള്‍ മലയാളം ഉള്‍പ്പെടെയുള്ള അനേകം സിനിമകളില്‍ നായികയായിട്ട് അഭിനയിച്ചിട്ടുള്ള താരമാണെന്ന് എത്രപേര്‍ക്കറിയാം? തനിക്കെതിരെ ഫയല്‍ ചെയ്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ തിടുക്കത്തില്‍ അറസ്റ്റ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന നടിയുടെ Read More…

Crime

ഒസാമയുടെ മകന്‍ ഹംസ ജീവിച്ചിരിപ്പുണ്ടെന്നു റിപ്പോര്‍ട്ട്‌, സംരക്ഷണത്തിന് 450 സ്‌നൈപ്പര്‍മാര്‍

ലോകത്തെ ഞെട്ടിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ അല്‍ ക്വയ്‌ദ സ്‌ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ ജീവനോടെയുണ്ടെന്നും വെളിപ്പെടുത്തല്‍. സഹോദരന്‍ അബ്ദുള്ള ബിന്‍ ലാദനോടൊപ്പം അഫ്‌ഗാനിസ്‌ഥാനിലെ അല്‍ ക്വയ്‌ദയുടെ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്‌ ഹംസയാണെന്നാണ് ‘ദി മിറര്‍’ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. 2019-ല്‍ അമേരിക്കയുടെ വ്യോമാക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തേയുള്ള വിവരം. യു.എസിനും മറ്റ്‌ രാജ്യങ്ങള്‍ക്കും നേരേ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്ന ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ ഹംസയുടെ കൊലപാതകം Read More…

Crime

തോക്ക് പരിശീലിക്കാന്‍ ക്രിസ്‌തുവിനെ ‘ഉന്ന’മിട്ടു; വനിതാ കൗണ്‍സിലര്‍ തെറിച്ചു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇറ്റലിയിലെ വിഖ്യാത ചിത്രകാരന്‍ ടൊമാസോ ദെല്‍ മസ വരച്ച യേശു ക്രിസ്‌തുവിന്റെയും കന്യാമറിയത്തിന്റെയും ചിത്രത്തിലേക്കു വെടിയുതിര്‍ത്ത്‌ വിവാദത്തിലായ വനിതാ കൗണ്‍സിലര്‍ രാജിവച്ചു. കാന്റണ്‍ കൗണ്‍സിലംഗവും ഗ്രീന്‍ ലേബര്‍ പാര്‍ട്ടി നേതാവുമായ സനിജ അമേറ്റി(32) യാണ്‌ കനത്ത പ്രതിഷേധത്തിനൊടുവില്‍ രാജിവച്ചത്‌. ടൊമാസോ ദെല്‍ മസ വരച്ച കന്യാമറിയത്തിന്റെയും യേശുക്രിസ്‌തുവിന്റെയും ചിത്രങ്ങളിലാണ്‌ അമേറ്റി വെടിവയ്‌പ്പ് പരിശീലിച്ചത്‌. പുനസൃഷ്‌ടിക്കപ്പെട്ട ഈ ചിത്രങ്ങളിലേക്ക്‌ ഉന്നം പിടിക്കുന്നതിന്റെയും വെടിയുണ്ടകള്‍ തുളച്ചുകയറിയതിന്റെയും ചിത്രങ്ങള്‍ കഴിഞ്ഞയാഴ്‌ച അവര്‍ തന്റെ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്യുകയും ചെയ്‌തു. അബദ്ധം Read More…

Crime

അപരിചിതരുമായി സൗഹൃദം സ്ഥാപിക്കും ; ശേഷം സയനൈഡ് നല്‍കി കൊല്ലും ; സീരിയല്‍ കില്ലര്‍മാര്‍ പിടിയില്‍

അപരിചിതരുമായി സൗഹാര്‍ദ്ദം സ്ഥാപിക്കുകയും അവരെ സയനൈഡ് കലര്‍ന്ന പാനീയങ്ങള്‍ നല്‍കി കൊലപ്പെടുത്തി പണവും പണ്ടവും അപഹരിച്ചിരുന്ന സീരിയല്‍ കില്ലര്‍മാരായ മൂന്ന് സ്ത്രീകളെ ആന്ധ്രാപോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് സ്ത്രീകളടക്കം നാലുപേരെയാണ് ഇവര്‍ ഇതുവരെ കൊലപ്പെടുത്തിയത്. മറ്റു രണ്ടു പേരെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.ആന്ധ്രാപ്രദേശിലെ തെനാലി ജില്ലയില്‍ വെച്ച് മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുല്‍റ രമണമ്മ എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ജൂണില്‍ നാഗൂര്‍ ബി എന്ന Read More…

Crime

മുന്‍ ജീവനക്കാരന്‍ 33കോടി തട്ടിയിട്ടും സ്വിഗ്ഗി അറിഞ്ഞില്ല ; കമ്പനിയറിഞ്ഞത് വാര്‍ഷിക കണക്കെടുപ്പില്‍

ഭക്ഷ്യവിതരണ ശൃംഖലയായ സ്വിഗ്ഗിയില്‍ നിന്നും അവരുടെ ഒരു മുന്‍ ജൂണിയര്‍ ജീവനക്കാരന്‍ 33 കോടി രൂപ തട്ടിയിട്ടും കമ്പനി അറിഞ്ഞത് വാര്‍ഷിക കണക്കെടുപ്പില്‍. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കണക്കെടുപ്പിലാണ് ഇക്കാര്യം ബോദ്ധ്യപ്പെട്ടത്. ഇക്കാര്യം അന്വേഷിക്കാന്‍ പുറത്തെ ഒരു ടീമിനെ നിയോഗിച്ച കമ്പനി മുന്‍ ജീവനക്കാരനെതിരേ നിയമനടപടി ഫയല്‍ ചെയ്തിരിക്കുകയാണ്. മുന്‍ ജൂനിയര്‍ ജീവനക്കാരന്‍ സബ്സിഡിയറികളിലൊന്നില്‍ 326.76 മില്യണ്‍ രൂപയുടെ തട്ടിപ്പ് നടത്തിയതായി ഈ വര്‍ഷം ഗ്രൂപ്പ് തിരിച്ചറിഞ്ഞതായി അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളുടെ അവലോകനത്തിന്റെ Read More…

Crime

നടുറോഡില്‍ യുവതി ബലാത്സംഗത്തിനിരയായി; രക്ഷിക്കാന്‍ ശ്രമിക്കാതെ വീഡിയോ ചിത്രീകരിച്ച് നാട്ടുകാര്‍

ഉജ്ജയിനിലെ തിരക്കേറിയ റോഡില്‍ യുവതി ബലാത്സംഗത്തിനിരയായപ്പോള്‍ വഴിയാത്രക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പകരം ലൈംഗികാതിക്രമത്തിന്റെ വീഡിയോ പിടിക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് വൈറലാക്കുകയും ചെയ്തു. നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളില്‍ ഒന്നായ കൊയ്ല ഫടക് ഏരിയയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ലോകേഷ് എന്ന പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. വിവാഹവാഗ്ദാനം നല്‍കി യുവതിയെ പ്രലോഭിപ്പിച്ച് തന്നോടൊപ്പം കൊണ്ടുപോകുകയും മദ്യം കഴിക്കാന്‍ പ്രേരിപ്പിക്കുകയും മദ്യലഹരിയില്‍ റോഡരികിലെ വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പ്രതി പിന്നീട് യുവതിയെ ഭീഷണിപ്പെടുത്തി Read More…

Crime

എയിഡ്സ് രോഗിയുള്‍പ്പെടെ 50പേര്‍ തന്നെ ബലാത്സംഗം ചെയ്തെന്ന് ഫ്രഞ്ച് വനിത, പീഡനം ഭര്‍ത്താവിന്റെ സമ്മതത്തോടെ

പാരീസ്: ഒരു ദശകത്തിലേറെയായി ഭര്‍ത്താവിന്റെ സമ്മതത്തോടെ മയക്കുമരുന്ന് നൽകി തന്നെ അമ്പതോളംപേര്‍ ബലാത്സംഗം ചെയ്തതെന്ന് 72 വയസുകാരിയായ ഫ്രഞ്ച് വനിത. ഒരു തുണിപ്പാവയെപ്പോലെയും ചവറ്റുകുട്ടയെപ്പോലെയുമാണ് അവര്‍ തന്നെ കണക്കാക്കിയതെന്നും ദുരാചാരത്തിന്റെ ബലിപീഠത്തില്‍ താന്‍ ബലിയര്‍പ്പിക്കപ്പെട്ടെന്നും ഗിസെലെ പെലിക്കോട്ട് എന്ന വനിത കോടതിയില്‍ പറഞ്ഞു. ഭാര്യക്കു മയക്കുമരുന്നു നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം മറ്റു പുരുഷന്‍മാരെക്കൊണ്ടു ബലാല്‍സംഗം ചെയ്യിച്ചതായി ഇവരുടെ ഭര്‍ത്താവ് ഡൊമിനിക് പെലിക്കോട്ട് (71) സമ്മതിച്ചിരുന്നു. പത്തു വര്‍ഷത്തിനിടെ ഇവരുടെ വീട്ടില്‍വച്ച് അമ്പതോളംപേരാണ് ഇവരെ ബലാത്സംഗം ചെയ്തത്. നൂറു Read More…

Crime

നോണ്‍വെജ് ഭക്ഷണം കൊണ്ടുവന്ന 5വയസുകാരനെ സ്കൂളില്‍നിന്ന് പുറത്താക്കി പ്രിന്‍സിപ്പല്‍

സ്കൂളില്‍ മാംസാഹാരം കൊണ്ടുവന്നതിന്റെ പേരില്‍ അഞ്ചുവയസുകാരനെ ക്ലാസില്‍ നിന്ന് പുറത്താക്കി പ്രിന്‍സിപ്പല്‍. രാജ്യം അധ്യാപക ദിനം ആഘോഷിക്കുന്ന ദിവസമാണ് ലജ്ജിപ്പിക്കുന്ന ഈ നടപടി ഉണ്ടായത്. യു.പി.യിലെ അമ്രോഹയിലുള്ള സ്വകാര്യസ്കൂളിലാണ് സംഭവം. അമ്രോഹ ഹില്‍ട്ടന്‍ കോണ്‍വെന്‍റ് സ്കൂള്‍ പ്രിന്‍സിപ്പലാണ് വിദ്യാര്‍ഥിയെ ശകാരിക്കുകയും പുറത്താക്കുകയും ചെയ്തത്. സ്കൂൾ പ്രിൻസിപ്പലും വിദ്യാർത്ഥിയുടെ അമ്മയും തമ്മിലുള്ള ചൂടേറിയ വാഗ്വാദം കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സസ്യേതര ഭക്ഷണം കഴിപ്പിച്ച് എല്ലാവരെയും ഇസ്​ലാമിലേക്ക് മതം മാറ്റുകയാണ് ലക്ഷ്യമെന്ന് മകന്‍ പറഞ്ഞുവെന്ന് പ്രിന്‍സിപ്പല്‍ Read More…